Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

NB:
ഗയ്‌സ് ഞാനെല്ലാരോടും പിണങ്ങും കേട്ടോ..  ആരും എനിക്ക് റിവ്യൂ തരുന്നില്ല.... ഒരുപാട് പേര് വായിക്കുന്നുണ്ട്.... പക്ഷെ റിവ്യൂ തീരെയില്ല..... നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞാലല്ലേ... എനിക്ക് തുടർന്നു എഴുതാൻ സാധിക്കൂ...🤔🤔🤔🤔.ഇനി നിങ്ങൾക്ക് കഥ ഇഷ്ടപ്പെടുന്നില്ലന്നുണ്ടോ...🫣🫣🫣 അങ്ങനെയെങ്കിൽ പറഞ്ഞാലല്ലേ മാറ്റാം വരുത്തതാണ് സാധിക്കൂ... Pls റിവ്യൂ തരൂ ഗയ്‌സ്..... നിങ്ങളുടെ ഒരൊ വാക്കും എനിക്ക് എഴുതാനുള്ള ഊർജമാണ്.... നിങ്ങളുടെ സപ്പോർട്ട് ഇല്ലാതെ എനിക്കെങ്ങനെ എഴുതാൻ കഴിയും....🥹🥹🥹🥹. ചുമ്മാതല്ലല്ലോ നന്നായിട്ട് ഞാൻ അപേക്ഷിക്കുന്നില്ലേ.... Pls🤭🤭🤭🤭🤣🤣🤣

💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

പാർട്ട്‌ 76

\"ഓ....... Sorry my dear old fnd..... അതിനുള്ള സമയമായിട്ടില്ല... Anyway.... നിന്റെ മോൻ നല്ല ക്യൂട്ട് ആണ്...... കൂടെയുള്ളത് നിന്റെ ആത്മാർത്ഥ സുഹൃത്താണല്ലേ....എന്തായാലും എനിക്ക് രണ്ടുപേരെയും ഇഷ്ടപ്പെട്ടു....അവന്റെ ചിരി കാണാൻ നല്ല ഭംഗി....... ഹ ഹ ഹ.........\"
ക്രിസ്റ്റി  വീണ്ടും ക്രൂരമായി ചിരിക്കാൻ തുടങ്ങി..
അവൻ പറയുന്നത് കേൾക്കെ രാകിയുടെ നെഞ്ചിടിപ്പ് നിന്നതുപോലെ തോന്നി.ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.. ആ  ഒരു നിമിഷം അവൻ കണ്ണുകളാൽ തന്റെ പ്രിയപ്പെട്ടവരേ അന്വേഷിച്ചു. അവനറിയാതെ തന്നെ കാലുകൾ മെല്ലെ മുന്നോട്ടു ചലിച്ചു... അപ്പോഴും ക്രിസ്റ്റിയുടെ കൊലച്ചിരി അവന്റെ കാതുകളെ ആക്രമിച്ചു..

\"Oh... Safar.... ഈ തണുപ്പിലും നീ നന്നായി വിയർക്കുന്നു......ഇപ്പോൾ നിനക്ക് മനസിലാവുന്നുണ്ടോ  ഈ ക്രിസ്റ്റഫർ  കളിതുടങ്ങിക്കഴിഞ്ഞു..... ഞാനൊന്നു വിരൽ ഞൊടിച്ചാൽ ഈ നിമിഷം നിന്റെ മകനും  ഫ്രണ്ടും...  ഹ..... ഹ.....\"

\"You bloody ba****d.....\"
രാകി ഫോൺ കട്ട്‌ ചെയ്ത് മുന്നോട്ട് കുതിച്ചു. മനസിനെ അടക്കാൻ കഴിയുന്നില്ല....
അവൻ ചുറ്റും ഓടി നടന്നു അന്വേഷിച്ചുഇടയ്ക്കിടെ വിക്കി എന്ന് വിളിക്കുന്നുമുണ്ട്. കണ്ണുകൾ ചുവന്നു കലങ്ങി മുന്നിലെ കാഴ്ചകൾക്ക് മംഗലേൽപ്പിക്കും പോലെ....വിക്കിയെ ഫോൺ വിളിച്ചു നോക്കി... പക്ഷെ അവന്റെ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.. അവിടെയൊന്നും വിക്കിയെയും കുഞ്ഞിനേയും കാണാൻ കഴിഞ്ഞില്ല..അവനാകെ പരിഭ്രമിച്ചു
ആ ഒരുനിമിഷം അവന്റെ കാലുകൾക്കൊപ്പം മനസും പോലും  തളർന്നുപോയി. ആകെ ഭ്രാന്ത് പിടിക്കും പോലെ.... അവൻ നിലത്തേക്കിരുന്നുപോയി.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"ചായ എടുക്കട്ടെ......\"ചിത്ര ചോദിച്ചപ്പോൾ വിഷ്ണുവിന് എതിർക്കാനായില്ല.ആദിയെ കാണാൻ വേണ്ടി എത്തിയതാണ് വിഷ്ണു കൂടെ ചന്തുവുമുണ്ട്... രാകിയും കുഞ്ഞും ഇല്ലെന്നറിഞ്ഞപ്പോൾ തിരികെപ്പോകാൻ തുടങ്ങിയതായിരുന്നു ചന്തു. എന്നാൽ ഒരത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്നുംപറഞ്ഞു വിഷ്ണുവാണ് അവനെ അവിടെ പിടിച്ചിരുത്തിയത്.. പിന്നേ കിച്ചുവുമുണ്ടല്ലോ...

\"രാവിലെ മുതൽ തുടങ്ങിയതാ.... ഓഡിറ്റ് അടുക്കരായി ഞങ്ങളവിടെ ഇല്ലാത്തപ്പോ ഉള്ള കുറച്ച് കറക്ഷൻസ്... ഞാനും അനുവും കൂടി എല്ലാം ഒന്നൊതുക്കിയതേയുള്ളൂ...\"

കിച്ചു നടുഭാഗം തടവിക്കൊണ്ട് സെറ്റിയിലേക്ക് വന്നിരുന്നു. അല്ല വന്നു വീണു...
\"ആഹാ എന്നിട്ടാണോ രാകി കറങ്ങാൻ പോയത്...?\" വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു...

\"ഹാ... അവനിതെല്ലാം ഒന്നും ഓടിച്ചുനോക്കി സൈൻ ചെയ്യുന്ന പാടല്ലേയുള്ളൂ.... Boss അല്ലെ...\" ചന്തുവും ചിരിച്ചുകൊണ്ട് പറഞ്ഞു

\"അതുശരിയാ.....\"
കിച്ചു ചിരിച്ചു.

\"സാധാരണ അവൻ എല്ലാം കൂടെയിരുന്ന് ചെയ്യുന്നതാണ്... പക്ഷെ കുറച്ച് ദിവസായി ഒരുപാട് ടെൻഷൻ ഉണ്ടവന്... അതുകൊണ്ട് ഞാൻ തന്നെയാ അവനെ പറഞ്ഞുവിട്ടത്... ഇതിപ്പോ അനു ഉള്ളതുകൊണ്ട് എല്ലാം പെട്ടെന്ന് തീർന്നു...\"
കിച്ചു കൂട്ടിച്ചേർത്തു.

\"അവരെത്താറായില്ലേ....\" വിഷ്ണു പുറത്തേക്ക് നോക്കി ചോദിക്കുന്നുണ്ടായിരുന്നു..

\"ഊണിനുശേഷം രണ്ടുപേരും കൂടി ഇറങ്ങിയതാ.. കൂട്ടിന് നമ്മുടെ പോലീസും ഉണ്ട്... രണ്ടിന്റേം പോക്ക് കണ്ടിട്ട് കട മുഴുവൻ കൊണ്ടുവരുന്ന ലക്ഷണമുണ്ടായിരുന്നു......\"  കിച്ചു പറഞ്ഞപ്പോഴേക്കും ചിത്ര എല്ലാവർക്കും ചായയുമായി എത്തിയിരുന്നു. അനു കുറച്ചു മെയിൽ കൂടി അയക്കാനുണ്ടെന്നു പറഞ്ഞ് അങ്ങോട്ടേക്ക് വന്നില്ല..

\"കിച്ചു.... എനിക്ക് അനുവിനോട് ഒന്നും സംസാരിക്കാൻ പറ്റുമോ....?\"

പെട്ടെന്നുള്ള വിഷ്ണുവിന്റെ ചോദ്യം കേട്ട് ചന്തു ഉൾപ്പെടെ എല്ലാരും ഒന്നും ഞെട്ടി..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

ഇനി ഏതെന്ന് ചിന്തിക്കാനാവാതെ നിലത്തേക്കു വീണുപോയിരുന്നു രാകി അപ്പോഴാണ് തോളിൽ ഒരു നാണുത്ത സ്പർശം അവനറിയുന്നത്.
\"അപ്പേ.......\"
ആ ശബ്ദം കേട്ടതും അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.. തന്റെ മുന്നിൽ വിടർന്ന കണ്ണുകളോടെ കുഞ്ഞി ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ രാകിയുടെ അത്രനേരം ചുവന്നു മരവിച്ച കണ്ണുകൾ പോലും നിറഞ്ഞൊഴുകി.
\"മോനൂസേ... \"
അവൻ ആർദ്രമായി വിളിച്ചുകൊണ്ടു കുഞ്ഞിനെ മാറോടടക്കിപ്പിടിച്ചു.കുറച്ചുനേരം കൊണ്ട് നേരിപ്പൊടിൽ ഉരുകിയ മനസ്സിൽ മഞ്ഞ് വീണ പോലെ..
\"ഡാ.... രാകി... എന്തുപറ്റിയെടാ  .....\"
വിക്കി രാകിയുടെ പ്രവർത്തികൾ കണ്ട അമ്പരപ്പിലാണ് ചോദിച്ചത്.അവനെ കണ്ടതും രാകി എഴുന്നേറ്റ് ചെന്നു അവനെയും മുറുകെ കെട്ടിപ്പിടിച്ചു..

\"എന്താടാ... എന്തുപറ്റി.... നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്... നീ കരഞ്ഞോ....\" വിക്കി സംശയത്തോടെ ചോദിച്ചു. ആദിയും രാകിയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്...

\"ഏയ്... എന്റെ കണ്ണിലെന്തൊപോയി... നല്ല നീട്ടലായിരുന്നു... നിങ്ങളെ നോക്കിയിട്ട് കണ്ടില്ലാ.... പിന്നേ വാഷ് ചെയ്തപ്പോ ശരിയായി.. അതിന്റെ ഒരു.......
അല്ല..നിങ്ങളെവിടെയായിരുന്നു.... നിന്റെ ഫോൺ എവിടെ..?\" രാകി ദീർഘശ്വാസം വിട്ട് അവനോട് ചോദിച്ചു.

\"അതൊന്നും പറയണ്ട... ആദിക്ക് ഐസ് ക്രീം വേണമെന്ന് പറഞ്ഞിട്ട് ഞാനൊന്നു വാങ്ങിക്കൊടുത്തു.. അവൻ കഴിച്ചോണ്ടിരുന്നപ്പോ ഒരാൾ അബദ്ദത്തിൽ കുഞ്ഞിനെ തട്ടിയിട്ടു... മോന്റെ ദേഹമൊക്കെ  ക്രീം വീണ് അഴുക്കായി... പിന്നേ ഞാനും അയാളും കൂടി ഇവനേം കൊണ്ട് വാഷ്റൂമിൽ പോയി ക്ലീൻ ചെയ്തു .. ഇതിന്റെയിടക്ക് എന്റെ ഫോൺ ഒന്നും തറയിൽ വീണു... നോക്കിയിട്ട് ഓൺ ആകുന്നില്ല.. ഇനി കടയിൽ കൊടുക്കണം...\"

അത് കേട്ടപ്പോൾ തന്നെ രാകിക്ക്  ശരീരം മുഴുവൻ മരവിച്ചു പോയി. അതൊരു ഇൻസിഡണ്ടല്ല എന്നും മനഃപൂർവം അവരെ ടാർജറ്റ് ചെയ്ത് തന്നെ തളർത്താൻ ഒരു ശ്രമം നടത്തിയതാണെന്നും അവൻ ചിന്തിച്ചു..അവൻ തന്റെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിയിരിക്കുന്നു എന്ന തിരിച്ചറിവിൽ രാകി ഒന്നും പകച്ചു.

\"ആരാ അയാൾ...പേരെന്താ .. അയാള്... കാണാനെങ്ങനാ....\" രാകി അക്ഷമനായി

\"പേര് എന്തോ പറഞ്ഞല്ലോ....ഒരു വെറൈറ്റി പേരാ.... ആാാ..... സാഫ്രോൺ....\"
വിക്കി അതു പറഞ്ഞതും രാകി ഒന്നു അമ്പരന്നു.

\"നീയും ഞെട്ടിയോ.... ആദ്യം കേട്ടപ്പോ ഞാനും ഒന്നും സ്റ്റക്ക് ആയി.....കുങ്കുമപ്പൂ എന്നല്ലേഅതിന്റെ അർഥം,രാകി..അയാളും നല്ല ചുവന്നു കുങ്കുമപ്പൂ പോലാ കാണാൻ ....എന്റെ പോന്നു രാകി.... സുന്ദരനെന്നൊന്നും പറഞ്ഞാ പോരാ.... He is damm hot... കണ്ടിട്ട് മലയാളിയാണെന്നു തോന്നുന്നില്ല.... പക്ഷെ മലയാളത്തിലാ സംസാരിച്ചത്...ഇവിടുത്തെ സ്റ്റാഫ്‌ പെൺപിള്ളേർ കണ്ടിരുന്നെങ്കിൽ അങ്ങേർക്ക് അനീമിയ വന്നേനെ...\"

\"അതെന്താ അയാളെ വേറാരും കണ്ടില്ലേ...\"

\"ഇല്ല, അയാള് മാസ്ക് വച്ചിരുന്നു.. എന്തോ അലർജിക് പ്രോബ്ലം.. വാഷ് റൂമിൽ വച്ച് മാസ്ക് മാറ്റിയപ്പോഴാ ആളെ ഞങ്ങൾ കണ്ടത്...\"

\"അയാളുടെ പെരുമാറ്റത്തിലെന്തെങ്കിലും പിശകുണ്ടായിരുന്നോ?\"
രാകി അത് ചോദിക്കുമ്പോൾ വിക്കി അവനെ സംശയത്തോടെ നോക്കി.

\"അല്ല പരിചയമില്ലാത്ത ആൾക്കാരല്ലേ... അതാ...\" രാകി തന്നെ ന്യായീകരിച്ചു

\"നല്ല പെരുമാറ്റം...... ഒരുപാട് സോറി ഒക്കെ പറഞ്ഞ് കുഞ്ഞൂന് ഐസ് ക്രീമും  വാങ്ങിക്കൊടുത്ത്... ഒരു സെൽഫി ഒക്കെ എടുത്തിട്ടാ ആള് പോയത്....\"

\"എന്താ സെൽഫിയൊ... നിനക്കെന്താ വെളിവില്ലെ വിക്കി... നീയൊരു പോലീസുകാരനല്ലേ...പരിചയമില്ലാത്തവരുടെ കൂടെ ഫോട്ടോയൊക്കെ എടുക്കാമോ... അതും.... ഇനി അയാള് വല്ല തീവ്രവാദിയോ മറ്റോ ആണെങ്കിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്ദേശം അയാൾക്കുണ്ടെങ്കിൽ....\"

\"കൂൾ ഡൌൺ രാകി.... നിനക്കിതെന്ത് പറ്റി....അയാളെക്കണ്ടാൽ പ്രശ്നക്കാരനാണെന്ന് തോന്നില്ല... ഒന്നുമില്ലേലും കള്ളന്മാരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ഒരു പോലീസ്‌കാരനല്ലെടാ ഞാൻ...\"

വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ രാകിയും കൂടുതലൊന്നും പറഞ്ഞില്ല... അവനും ആത്മാർത്ഥതയില്ലാത്ത ഒരു ചിരി നൽകി.

\"ഡാ... സാധനങ്ങളൊക്കെ എവിടെയാ .. വാ വൈകി... വേഗം ബില്ല് ചെയ്ത് ഇറങ്ങാം \"
\"അതെല്ലാം അവിടെയുണ്ട് നീ ബില്ല് ചെയ്യ് ഞാനിപ്പോ വരാം...\"
അതും പറഞ്ഞ് രാകി അവിടുന്ന് പോയി.. എല്ലാം ബില്ല് ചെയ്ത് പാക്ക് ചെയ്ത് വന്നപ്പോഴേക്കും രാകി എത്തി.. മൂവരും തിരിച്ചു..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"പറ്റില്ല.... പറ്റില്ല.... പറ്റില്ല....\"

അനുവിന്റെ ഉച്ചത്തിലുള്ള സ്വരം കേട്ടുകൊണ്ടാണ് രാകിയും വിവേകും ആദിയും ഹാളിലേക്ക് കയറിയത്....

\"നിങ്ങളുടെ ഒരുദ്ദേശവും നടക്കാൻ പോകുന്നില്ല..... ഞാൻ സമ്മതിക്കില്ല.... നിങ്ങളോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലാരുന്നു എനിക്ക്... എന്നിട്ടും ഞാനെല്ലാം മറക്കാൻ തയ്യാറായി... പക്ഷെ നിങ്ങൾക്ക് ഇനിയും എന്നെ ദ്രോഹിച്ച് മതിയായില്ലേ..... ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ..................\"

അനു കത്തിക്കയറുന്നതിനിടയിലാണ് രാകേഷിനെ കണ്ടത്....അവൾ പറഞ്ഞ് വന്നതെല്ലാം തന്നെ ഒരു നിമിഷം കൊണ്ട് വിങ്ങലായി മാറി... അവനെ തന്നെ നോക്കിനിന്നു അവളുടെ കണ്ണുകൾ നിറഞ്ഞു....... പെട്ടെന്ന് തന്നെ ഒരു കൈകൊണ്ട് വായപൊത്തിക്കൊണ്ട് അവൾ മുറിയിലേക്കോടി.....

എന്താണ് സംഭവിച്ചതെന്നു രാകിക്ക് മനസിലായില്ല ചിത്രയും കിച്ചുവും അന്തിച്ചു നിൽക്കുന്നുണ്ട് ... ചന്തു ആകെ ദേഷ്യത്തോടെയാണ് നിൽക്കുന്നത്... എന്നാൽ രാകിയേ ഞെട്ടിച്ചത് വിഷ്ണുവിന്റെ നിൽപ്പായിരുന്നു....

കരഞ്ഞ് നീർവറ്റിയതു പോലുള്ള ആ കണ്ണുകളിൽ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്നു അവന് മനസിലായില്ല.. മുടിയെല്ലാം പാറിപ്പറന്ന്.... തറയിൽ മുട്ടുകുത്തി... രണ്ടു കൈകളും ഷിർട്ടിന്റെ തുമ്പിൽ തെരുത്തുപിടിച്ചാണ് അവൻ ഇരിക്കുന്നത്... കവിളിൽ വിരൽ പാടും....

\"എന്താ..... എന്താ ഇവിടെ....... എന്തുപറ്റി.... അനു എന്തിനാ കരഞ്ഞത്..... ദേവിനെന്ത് പറ്റി.....?\" രാകി വെപ്രാളത്തിൽ ചോദിക്കുന്നുണ്ടെങ്കിലും ആരും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവനു ദേഷ്യം വന്നു..

\"കിച്ചൂ നിന്നോടാ ചോദിച്ചത്... എന്താ ഇതൊക്കെയെന്നു....\"രാകേഷിന്റെ ചോദ്യങ്ങൾ വീണ്ടും വന്നപ്പോൾ ചിത്ര അവന്റെ കയ്യിൽ നിന്നും ആദിയെ വാങ്ങി മുറിയിലേക്ക് പോയി.
കിച്ചു ചന്തുവിന്റെ അടുത്തേക്ക് നീങ്ങി. കണ്ണുകൊണ്ട് വിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോകാൻ യാചിച്ചു... കിച്ചുവിനെ ദയനീയമായും വിഷ്ണുവിനെ ദേഷ്യത്തോടും നോക്കി ക്കൊണ്ട് ചന്തു ദീർഘമായി നിശ്വസിച്ചു..
അവൻ വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി..

\"എഴുന്നേൽക്ക്... പോകാം...\"
ചന്തു വിഷ്ണുവിന്റെ തൊലിലും കയ്യിലുമായി ശക്തിയിൽ പിടിച്ച്ചുകൊണ്ട് പറഞ്ഞു... എന്നാൽ അടുത്ത നിമിഷം വിഷ്ണു ചന്തുവിന്റെ കൈകൾ തട്ടിയെറിഞ്ഞു.

(തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എന്താവും നടന്നിട്ടുണ്ടാവുക.... Guess ചെയ്തു പറയാമോ?   


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1783

NB: കൂട്ടുകാരെ, ആദ്യം തന്നെ sorry. ഇത്രയും ലേറ്റ് ആയതിനു.. സത്യത്തിൽ ഈ പാർട്ട് എങ്ങനെ എഴുതും എന്നറിയാതെ വഴിമുട്ടി നിൽക്കുവായിരുന്നു ഞാൻ.. ഇങ്ങനൊക്കെ എഴുതിയിട്ട് ഒരു feel വരുന്നില്ല... എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളതുപോലെ... അങ്ങനെ ആകെ സങ്കടപ്പെട്ടിരുന്നപ്പോൾ ഒരു വെളിവ് വന്നപോലെ എഴുതിയ പാർട്ടാണിത്... വായിച്ചിട്ട് ദയവായി അഭിപ്രായങ്ങൾ അറിയിക്കുക.. ഒരുപാട് പേര് വായിക്കുന്നുണ്ട്... പക്ഷെ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ എനിക്ക് കരച്ചിൽ വരും 😂... Pls നിങ്ങളുടെ റിവ്യൂ കിട്ടിയില്ലെങ്കിൽ ഞാനീ കഥ ഇവിടെ വച്ചു നിര്ത്തും.. സത്യം 🫣... ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ... എഴുതുന