ചെന്നായ (Wolf)
അമ്പലത്തിലെ ദർശനം കഴിഞ്ഞു താൻ കെട്ടാൻ പോകുന്ന പെണ്ണിനെ കാണാനായി പാരിപ്പിള്ളി എത്തിയതാണ് സഞ്ജയ്. വീട്ടിൽ ഒറ്റയ്ക്കു ആയതു കൊണ്ടാണോ എന്തോ, അത്ര നല്ല സ്വീകരണം അല്ല ഭാവി വധു ആയ ആശയിൽ നിന്നും അവന് ലഭിക്കുന്നതും. ആ രാത്രിയിൽ പ്രധാനമന്ത്രി രാജ്യം ഒട്ടാകെ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്തോട് കൂടി സഞ്ജയ് ക്കു തിരിച്ച് പോകാൻ കഴിയാത്ത അവസ്ഥ ആകുന്നു. എന്നാൽ കഥ സങ്കീർണ്ണം ആകുന്നത് ആ വീട്ടിൽ മൂന്നാമത് ഒരാൾ കൂടി ഉണ്ടായിരുന്നു എന്നറിയുമ്പോൾ ആണ്.
Film – Wolf (2021)
Genre – Thriller (?)
Language – Malayalam
Platform – Zee5
എന്നേ വളരെയധികം ഞെട്ടിച്ച സിനിമയാണ് Wolf. കാരണം തന്റെ Male Chauvinist ആയ ഭാവി വരനെ നോക്കി Patriarchy യുടെ സകല അധികാരങ്ങളെയും പുച്ഛത്തോടെ തള്ളിപറയുന്ന ധീരയായ ഒരു നായികയെ നമുക്ക് കാണിച്ചു തന്നെ നിമിഷങ്ങൾ കൊണ്ടു അതെല്ലാം തച്ചുടയ്ക്കുന്ന ക്ലൈമാക്സ് ആണ് നമുക്ക് നൽകുന്നത്. Assholes!! എന്ന് എഴുതിയവനെയും സംവിധാനിച്ചവനെയും വിളിച്ചു പോകും വിധം!!
Fragile Ego ആയി നടക്കാവുന്ന ഇജ്ജാതി ഐറ്റംസിനെ ഒക്കെ ശരിയാക്കി എടുക്കാൻ ആകും എന്നാണോ അവർ ഉദ്ദേശിച്ചത് എന്നറിയില്ല. വളരെ പ്രോഗ്രസീവ് ആയി കഥ പറയുന്നു എന്ന തോന്നൽ വൈകാതെ തന്നെ ഇല്ലാതാക്കിയ സിനിമാ അനുഭവം ആയിരുന്നു. സിനിമ നൽകുന്ന മെസ്സേജ് അപകടകരമായും തോന്നി.
അർജുൻ അശോകൻ കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സംയുക്ത മേനോന്റെ പ്രകടനം നാച്ചുറലായും ഡയലോഗ് മോഡ്ലേഷൻ നന്നായും അനുഭപ്പെട്ടു. നാലാം കിട നാടക ഡയലോഗ് ആണ് ഇർഷാദിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ടിയാന്റെ പ്രകടനവും ഓവർ ആയി തോന്നും. ജാഫർ ഇടുക്കി, ഷൈൻ ടോം ചാക്കോ എന്നേ നല്ല അഭിനേതാക്കളെ അധികം സീൻ ഒന്നും കൊടുക്കാതെ സൈഡിൽ ഇരുത്തി.
മൊത്തത്തിൽ ഒരു മോശം സിനിമ. ലീഡിങ് ആയ 2 പേരുടെ നല്ല പ്രകടനം ഉണ്ടായാലും സിനിമയുടെ മെസ്സേജ്.ഒട്ടും ഉൾകൊള്ളാൻ പറ്റാത്തത് ആയിരുന്നു.
💥💥💥Crap!!
My Rating : 1.75 / 5