Aksharathalukal

സ്വന്തം അല്ലാത്ത മണ്ണ്

പത്തു വയസ്സുകാരന്റെ മനോഹരമായ വീടും പരിസരവും, കിളയ്ക്കാം മണ്ണെടുക്കാം പുതുതയ്കൾ നടാം വളമിടാം വെള്ളം ഒഴിക്കാം മരങ്ങൾ വളരട്ടെ ഫലങ്ങൾ തരട്ടെ എന്നാലും ഒരു സംശയം സ്വന്തം അല്ലല്ലോ, പിന്നെന്തിനാ.

അച്ഛനും അമ്മയും വെച്ച വീട് നമുക്കെന്തിന്...! വലുതായിട്ടു സ്വന്തമായി മണ്ണ് വാങ്ങി വീട് വെച്ചിട്ട് അവിടെ കിളയ്ക്കാം മണ്ണെടുക്കാം പുതുതയ്കൾ നടാം വളമിടാം വെള്ളം ഒഴിക്കാം മരങ്ങൾ വളരട്ടെ ഫലങ്ങൾ തരട്ടെ.


വളർന്നു വലുതായി കഷ്ടപ്പെട്ടു അധ്വാനിച്ചു വീടൊന്നു വെച്ചു. അപ്പോഴേക്കും കാലം പലകുറി വയസ്സറിയിച്ചിരുന്നു. നിവർന്നു നിന്നു, മുണ്ടു മുറുക്കി കിളയ്ക്കാം മണ്ണെടുക്കാം പുതുതയ്കൾ നടാം വളമിടാം വെള്ളം ഒഴിക്കാം മരങ്ങൾ വളരട്ടെ ഫലങ്ങൾ തരട്ടെ, അപ്പോൾ പിന്നിൽ നിന്നൊരു ചോദ്യം അച്ഛനെന്താ വട്ടുണ്ടോ? ഇതൊക്കെ ഞങ്ങളുടെ ഇഷ്ടത്തിന് ചെയ്തോളാം!!!

കാരണത്തിനൊരു ശിലപോലും അവശേഷിപ്പിക്കാതെ മടങ്ങേണ്ടി വരും, ആറടി മണ്ണിൽ പോലും ഒന്നും അവശേഷികില്ല.

ശുഭം. 

ശരത്ചന്ദ്രൻ കോട്ടൂർ