Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

NB: കൂട്ടുകാരെ, ആദ്യം തന്നെ sorry. ഇത്രയും ലേറ്റ് ആയതിനു.. സത്യത്തിൽ ഈ പാർട്ട് എങ്ങനെ എഴുതും എന്നറിയാതെ വഴിമുട്ടി നിൽക്കുവായിരുന്നു ഞാൻ.. ഇങ്ങനൊക്കെ എഴുതിയിട്ട് ഒരു feel വരുന്നില്ല... എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളതുപോലെ... അങ്ങനെ ആകെ സങ്കടപ്പെട്ടിരുന്നപ്പോൾ ഒരു വെളിവ് വന്നപോലെ എഴുതിയ പാർട്ടാണിത്... വായിച്ചിട്ട് ദയവായി അഭിപ്രായങ്ങൾ അറിയിക്കുക.. ഒരുപാട് പേര് വായിക്കുന്നുണ്ട്... പക്ഷെ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ എനിക്ക് കരച്ചിൽ വരും 😂... Pls നിങ്ങളുടെ റിവ്യൂ കിട്ടിയില്ലെങ്കിൽ ഞാനീ കഥ ഇവിടെ വച്ചു നിര്ത്തും.. സത്യം 🫣... ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ... എഴുതുന്നതിൽ എന്തെങ്കിലും പ്രയോജനമുണ്ടോ... ഇല്ലയോ... ഒന്നും എനിക്കറിയാൻ പറ്റുന്നില്ല ഗയ്‌സ് അറ്റ്ലീസ്റ്റ്.... ഒരു സ്മൈലി എങ്കിലും തരണം..... കൊള്ളൂല്ലെങ്കിൽ അങ്ങനെ തന്നെ ഒന്നും പറയൂ.... അതുകൊണ്ടെങ്കിലും ഞാനൊന്നു സമാധാനിക്കട്ടെ 🥹pls 🤣🤣

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പാർട്ട്‌ 77

\"ഹ ഹ. ഹ.........\"
ക്രൂരമായി പൊട്ടിച്ചിരിച്ചുകൊണ്ടാണ് അവൻ തന്റെ ചുണ്ടിലേക്ക് ലഹരി നിറച്ച ഗ്ലാസടുപ്പിച്ചത്.....
ചുറ്റും നിറഞ്ഞു നിൽക്കുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവന്റെ ചിരി പ്രതിധ്വനിച്ചു.

\"Boss.... \"

രേഖക്ക്   അവന്റെ കൊലചിരികണ്ട് ഉള്ളിൽ ഭയമേറിയെങ്കിലും അവളത് സമർദ്ധമായി തന്റെ വശ്യമായ ചിരിയിൽ മറച്ചുപിടിച്ചു കൊണ്ട് വിളിച്ചു

\"ഹാ... രേഖ......ഇന്ന് അവനെ ഞാൻ കണ്ടു.... അവന്റെ കണ്ണിൽ ആ പഴയ തീ യുടെ ജ്വാല കുറഞ്ഞിരിക്കുന്നു.... ഉറ്റവർക്കുവേണ്ടി... ഒരു നിമിഷം ആ നെഞ്ച് നിലച്ചതുപോലെ തോന്നി എനിക്ക്.... തൊട്ടടുത്ത് നിന്നിട്ടും... അവന്റെ.... കൈയ്യെത്തും ദൂരത്ത് ഞാൻ നിന്നിട്ടും.... കണ്ടെത്താനായില്ല അവനെന്നെ..... അവന്റെ കുഞ്ഞിനേയും കൂട്ടുകാരനെയും കാണാതെ ഫ്രീസ് ആയിപ്പോയവൻ...ഹാ.... ഹ....\"

\" അതെ boss.... രാകേഷിനെ നമുക്ക് പെട്ടെന്ന് തന്നെ അവസാനിപ്പിക്കാം... കൂടെ തന്നെ വിഷ്ണുവിനെയും അവന്റെ കുഞ്ഞിനേയും.... അനുവിനെ റാമിന് കൊടുക്കണമെന്ന് വാക്കുകൾ കൊടുത്തുപോയി അല്ലെങ്കിൽ അവളെയും..... \"

രേഖ പല്ലിരുമ്മി..

\"രേഖാ..... സഫാരിനെ പറ്റി നിനക്കെന്തറിയാം..... അപ്രതീക്ഷിതമായി അവൻ ഒന്നും പതറി ശരിയാണ്... പക്ഷെ.... അവന്റെ ബുദ്ധി...
ധൈര്യം.. That\'s unbreakable.... സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ ആപത്ത് നമുക്ക് തന്നെയായിരിക്കും .....
പിന്നേ അവനെ അങ്ങനെ ഒരു ഷോട്ടിനു തീർക്കണമായിരുന്നെങ്കിൽ അതിന്നു തന്നെ എനിക്കാകാമായിരുന്നു.... അവൻ അങ്ങനെ പെട്ടെന്ന് മരിക്കരുത്... ഇഞ്ചിഞ്ചായി നരകിക്കണം.... നരകിപ്പിക്കും ഞാൻ....\"

അവന്റെ ഗൂഡസ്മിതത്തിൽ രേഖ ഒന്ന് ഉ മിനീരിറക്കിപ്പോയി..
എതിരാളിയുടെ പ്രവർത്തികൾ സസൂഷമം നിരീക്ഷിച്ച് ഉചിതമായ അവസരം വരുമ്പോൾ മാത്രം അവരെ നശിപ്പിക്കുന്ന എന്നത് ക്രിസ്റ്റിയുടെ രീതിയാണ്... അതുകൊണ്ട് തന്നെയാണ് എതിരാളികൾ അവന്റെ ആക്രമണത്തേക്കാൾ മൗനത്തെ ഭയക്കുന്നതും..
ആരും പ്രതീക്ഷിക്കാത്ത അവസരത്തിൽ, കണ്ണ് മൂടി തുറക്കും മുൻപ് അവൻ എല്ലാം അവസാനിപ്പിച്ചിട്ടുണ്ടാകും..

രാകേഷും ക്രിസ്റ്റിയുമായി എന്താണ് ശരിയായ പ്രശ്നം എന്നറിയില്ല...ക്രിസ്റ്റിയുടെ പപ്പയെ ഷൂട്ട്‌ ചെയ്തത്  രാകേഷാണെന്ന്  അറിയാമെങ്കിലും അതാണ്‌ അവർ തമ്മിലുള്ള പകക്ക് കാണണമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നു റാം ഒരിക്കൽ പറഞ്ഞിരുന്നു...
കാരണം ക്രിസ്റ്റിക്ക് അവന്റെ പപ്പയോട്  സെന്റിമെന്റ്സ് ഒന്നും തന്നെ ഉണ്ടായിരുന്നില്ലത്രെ.... ക്ലൈൻഡ്‌സിനിടയിൽ അങ്ങനൊരു റൂമർ ഉണ്ടായിരുന്നു.....\'

\"Boss, റാമിന്റെ കാര്യം....\"

അവൾ ചോദിക്കാനൊന്നു മടിച്ചിരുന്നു.
റാമിന്റെ അറസ്റ്റ് അവളെ ചെറുതല്ലാത്ത രീതിയിൽ തകർത്തിരുന്നു... താൽക്കാലത്തേക്ക്  എല്ലാ ഡീലിങ്സും നിർത്തിവക്കാനുള്ള ക്രിസ്റ്റിയുടെ തീരുമാനം അവൾക്ക് ആശ്വാസമായിരുന്നെങ്കിലും  എക്സ്പോർട്ടിങ് ഗോഡൗണിൽ പൂഴ്ത്തി വച്ചിരിക്കുന്ന ഡ്രഗ്സ് തന്റെ തലക്ക് മേൽ തൂങ്ങി നിൽക്കുന്ന ഒരു വാളാണെന്ന് അവൾക്ക് തോന്നിയിരുന്നു.. ഇതിനിടയിൽ കൂനിൻ മേൽ കുരു എന്നുപറയുമ്പോലെ ഹരിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിത്തുടങ്ങിയിരിക്കുന്നു... കഴിഞ്ഞ ദിവസം ഗോഡ്ഡൗണിൽ നിന്നും അവൻ ഇറങ്ങിപോകുന്നതുകൂടി കണ്ടപ്പോൾ എന്തൊക്കെയോ അവൻ മനസിലാക്കിയിരിക്കുന്നു എന്ന് ഊഹിച്ചിരുന്നു.
റാമിന്റെ അസാന്നിധ്യത്തിൽ തനിക്കൊന്നിനും കഴിയില്ലെന്നവൾ തിരിച്ചറിഞ്ഞിരുന്നു.. ഇപ്പോൾ ആകെയുള്ള ആശ്രയം ക്രിസ്റ്റിയാണ്...

\'ഇന്നലെ ക്രിസ്റ്റി നേരിട്ട് തന്നെ വിളിക്കുകയായിരുന്നു... രാകേഷിന്റെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യാനുള്ള ഏർപ്പാടുകൾ കുറച്ച് മുന്നേ തന്നെ ക്രിസ്റ്റി തുടങ്ങിയിരുന്നെങ്കിലും  അവൻ നേരിട്ട് ഒന്നിനും ഇറങ്ങി തിരിച്ചിരുന്നില്ല...
താൻ വന്നപ്പോൾ കണ്ടത് വിഷ്ണു അടക്കമുള്ള രാകേഷിന്റെ  എല്ലാ കോൺടാക്ക്ട്സും,ഇവിടെയും ബിസിനസ് ഫീൽഡിലും നാട്ടിലുമായി അവന് മായി ബന്ധപ്പെട്ട എല്ലാ വരുടെയും വിവരങ്ങൾ തനിക്കു മുന്നിലേക്ക് വച്ചുനീട്ടുന്ന ക്രിസ്റ്റിയെയാണ്...
ബാംഗ്ലൂരിൽ ഒരു ഫയൽ പോലുമവശേഷിപ്പിക്കാതെ ,രാകി നശിപ്പിച്ചു കളഞ്ഞ അവന്റെ  ഫുൾ ഹിസ്റ്ററി ആണ് അതെന്നു താൻ മനസിലാക്കി...

യാദൃശ്ചികമായാണോ അതോ... ദൈവം കണക്കുകൂട്ടി തന്നെയാണോ ക്രിസ്റ്റിയെ ഇവിടെ എത്തിച്ചതെന്നു രേഖക്ക് തോന്നി...
എന്തിരുന്നാലും ഞങ്ങൾ രണ്ടുകൂട്ടരുടെയും ശത്രുക്കൾ ഇപ്പോൾ ഒരു കൂട്ടരാണ്.. രാകേഷും വിഷ്ണുവും..

\"രേഖാ....\"
ചിന്തകളിൽ മനസുഴാരി നിന്നവളെ  അവന്റെ വിളി പുറത്തെത്തിച്ചു..

\"Boss....\"

\" പേടിക്കണ്ട രേഖ...
നോ പ്രോബ്ലം... മൂന്നു ദിവസത്തിനകം റാം നമ്മുടെ മുന്നിലുണ്ടായിരിക്കും...വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്... ഈ മൂന്നു ദിവസങ്ങൾ നമുക്ക് ചെയ്തുതീർക്കാൻ ഒരുപാടുണ്ട് രേഖ..... സഫർ... വിഷ്ണു...അനീറ്റ.... ആദിത്യദേവ്.... വിവേക്...and your ഹരികുമാർ . .... ഹ.. ഹ..\"

\"Thanks boss.... Thank you so much.... Boss...ഹരി ഒരു വല്യ തലവേദന ആആകുമെന്ന് കരുതിയതാണ് ഞാൻ... Boss അവനെ കൈകാര്യം ചെയ്‌താൽ പിന്നേ ഒന്നും പേടിക്കാനില്ല....\"

\"Don\'t say thanks dear.... That\'s favour for you..... \"

രണ്ടുപേരുടെയും ചുണ്ടിൽ ആ നേരം വിരിഞ്ഞ പുഞ്ചിരിയിൽ വശ്യമായ ചിലതു കൂടി നിഴലിച്ചു..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

അവളുടെ നഗ്നമായ ശരീരത്തിലേക്ക് തളർന്നു വീഴുമ്പോഴുംഅവന്റെ ഹൃദയത്തിൽ വൈരാഗ്യത്തിന്റെ കൊടുംകാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു രുന്നു...

കണ്ണുകളിൽ പകയുടെ തീജ്വാലകൾ ആളിക്കത്തുംപോഴും അവയിൽ നിന്നും കുതിച്ചുച്ചാടാനായി ഒരു തുള്ളി കണ്ണീർ വെമ്പൽ കൊണ്ടു.
മനസ്സിൽ നിറയെ പഴയ ഓർമ്മകൾ മലവെള്ളം പോലെ ഒഴുകിയിറങ്ങവെ അവയും അവന്റെ കവിൾ തടത്തിലൂടെ ചാലിട്ടൊഴുകി.

ഇരുട്ട് മൂടിയ തന്റെ ജീവിതത്തിലേക്ക് പ്രകാശമായി വന്നു ചേർന്നവൻ... നിറങ്ങളില്ലാത്ത ചിത്രം പോലെ വരണ്ടുപോയ തന്റെ മനസിലേക്ക് വർണങ്ങൾ പകർന്നവൻ.... പലപ്പോഴും കൈവിട്ടുപോയ തന്റെ മനസിന്റെ കടിഞാനായവൻ....
അവൻ തന്നെയാണ്.... തന്റെ മനസിനെ ചില്ലുപാത്രം പോലെ തച്ചുടച്ചതും തന്നെ തന്നെ വീണ്ടും ഇരുളിലേക്ക് തള്ളിയിട്ടതും തന്നെ അനാഥനാക്കിയതും.... തന്റെ പ്രണയത്തെ നഷ്ടപ്പെടുത്തിയതും എല്ലാം അവനാണ് .....

കൂടെ നിന്നുകൊണ്ട് തന്നെ ഒരു കരുവാക്കി തന്റെ സ്നേഹത്തെ.... തന്റെ വിശ്വാസത്തെ....തന്റെ ലീനയെ.... അങ്ങനെ അങ്ങനെ തന്റെ നഷ്ടങ്ങൾക്കെല്ലാം കാരണമായവൻ...സഫർ മാത്രമാണ്.....

\"നിന്നെ ഞാൻ അത്രപെട്ടെന്ന് കൊല്ലില്ല... സഫർ.... പൂച്ച എലിയെ തട്ടിക്കളിക്കുന്നത് പോലെ നിന്നെ ഞാൻ പന്താടിക്കൊണ്ടേയിരിക്കും.... കാലം കണക്കുകൾ തീർക്കാൻ എനിക്കായ് നൽകിയ അവസരം ഞാൻ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും.... നിന്റെ പ്രിയപ്പെട്ടവരുടെ പ്രാണനു വേണ്ടി
എന്റെ മുന്നിൽ നീയാചിക്കണം....
അന്ന് നിറകണ്ണുകളോടെ  ഞാൻ നിന്നോട് യാചിച്ചപോലെ....... \"

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

ഇരുണ്ട ഇടനാഴിയിലൂടെ കയ്യിലെ ഭക്ഷണവുമായി അവൻ സസ്രദ്ദം നടന്നു നീങ്ങി...ഇടനാഴിഅവസാനിക്കുന്നിടത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് അവൻ ഒരു മുറിയിലേക്ക് പ്രവേശിച്ചു... വാതിൽ തുറന്നു അകത്തു കയറിയതും അവൻ വാതിൽ കുറ്റിയിട്ടുകൊണ്ട് പതിയെ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു. ഉപയോഗ സൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്ന മുറിയാണതെന്നു  ഒറ്റനോട്ടത്തിൽ മനസിലാകും എങ്കിലും വൃത്തിയുള്ളതായിരുന്നു. ഹരിയുടെ  എസ്റ്റേറ്റ്  ബംഗ്ലാവാണ്... ചുറ്റും പലതരം വൃക്ഷം ലതാതികൾ കൊണ്ട് സമൃദ്ദമെങ്കിലും  ഒറ്റപ്പെട്ടതല്ല...ആൾപാർപ്പുള്ള സ്ഥലമാണ്..സിറ്റിയിൽ നിന്നും അധികം ഉള്ളിലല്ല...


ഹരിയുടെ കണ്ണുകൾ മുറിയിലാകെ ഓടിനടന്നു. അവസാനം എന്തോ കണ്ടെത്തിയതുപോലെ അവന്റെ അധരങ്ങൾ ഒന്നു പുഞ്ചിരിച്ചു... മുറിയുടെ  ഒരു മൂലയിൽ ഇട്ടിരിക്കുന്ന സോഫയിൽ ചുരുണ്ടുകൂടി മയങ്ങുന്നവനിലേക്ക് അവന്റെ ശ്രദ്ധ നീണ്ടു.... ഹരി ഒന്നും ദീർഘനിശ്വസിച്ചുകൊണ്ട്  അവനടുതത്തേക്ക് നീങ്ങി.. ഹരി അയാളെ തട്ടി വിളിക്കാൻ തുടങ്ങി..

\"ഹേയ്.... എഴുന്നേൽക്ക്.... എഴുന്നേൽക്ക്...... ബെന്നി... എഴുന്നേൽക്ക്... ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്.....\"

ബെന്നി പതിയെ മിഴികൾ തുറന്നു... തന്റെ മുന്നിൽ നിൽക്കുന്നവനെ ഒരു നിർവികാരതയോടെ നോക്കി നിന്നു..
\"ദാ.. ചോറ് കഴിക്ക്.... പിന്നേ ഈ മരുന്നും.....\"

പെട്ടെന്നെന്തോ മനസിലായപോലെ ബെന്നി ഹരിയിൽ നിന്നും പാത്രം തട്ടിമേടിച്ചുകൊണ്ട്  ആർത്തിയോടെ കഴിക്കാൻ തുടങ്ങി... അവന്റെ ചെയ്തികളിൽ ഹരിയിൽ വല്യ അമ്പരപ്പൊന്നും തോന്നിയിരുന്നില്ല...


ഭക്ഷണവും കഴിച്ച് അനുസരണയോടെ മരുന്നും കഴിച്ച് ബെന്നി ഹരിയെ നോക്കി...ഹരിക്കെന്തോ തന്നോട് ചോദിക്കാനുണ്ടെന്നു ബെന്നിക്ക് തോന്നിയിരുന്നു.


ഹരിയും അവനോട്‌ എങ്ങനെ ആരംഭിക്കും എന്നറിയാതെ കുഴങ്ങുകയായിരുന്നു.


\"എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?\"


ബെന്നി തന്നെ അവർക്കിടയിലേ നിശബ്ദതയെ  ഭേദിച്ചു.


\"അത്... താൻ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ അന്വേഷിച്ചു.. പക്ഷെ തെളിവുകളൊന്നും...\"


ഹരിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.


\" അവരിപ്പോൾ നല്ല പ്ലാനിങ്ങിലാവും.... സാവധാനം  ....തെളിവുകളൊക്കെയും നശിപ്പിക്കാനും അവർക്കാവും..... സൂക്ഷിക്കണം....


അവർക്കെതിരെയുള്ള ശക്തമായ തെളിവ് ഇപ്പോഴും നിന്റെ കയ്യിലുണ്ട്.... \"


അതുകേട്ട് ഹരി സംശയിച്ചു.


\"സംശയിക്കണ്ട.. ഞാൻ തന്നെയാണ് ആ തെളിവ്... അവരപ്പട്ടി എനിക്ക് നന്നായറിയാം.... റാംമും ശ്രീയും ചെയ്തുകൂട്ടിയ എല്ലാം എനിക്കറിയാം എല്ലാം കണക്ട് ചെയ്യാനുള്ള തെളിവുകളും എന്റെ കയ്യിലുണ്ട്.... അതുകൊണ്ടാണ്  അവരെന്നെ കൊല്ലാൻ പോയത് പോലും...\"


ഹരി അവൻ പറഞ്ഞതെല്ലാം കെട്ടിരുന്നതേയുള്ളൂ... \"


\"പോലീസിന്റെ മുന്നിൽ കീഴടങ്ങാനും ചെയ്തതെല്ലാം ഏറ്റുപറയാനും ഞാൻ തയ്യാറാണ്... പക്ഷെ അതുവരെ ജീവനോടെ ഉണ്ടാകുമെന്ന് എനിക്കുറപ്പില്ല.... ഈ ജീവിതത്തിൽ തെറ്റുകൾക്കുമേത്തെ തെറ്റുകൾ മാത്രം ചെയ്തവനാണ് ഞാൻ... പക്ഷെ ഇപ്പൊ എനിക്കറിയാം... മരണം എന്നോടൊപ്പം തന്നെയുണ്ട്... പക്ഷെ അതിനും മുൻപ്...എനിക്ക് ഒരു നല്ല കാര്യമെങ്കിലും ചെയ്ത് കർത്താവിനോടും അനുവിനോടും മാപ്പ് ചോദിക്കണം...\"


അത്രയും പറഞ്ഞപ്പോൾ അവന്റെ മിഴികളിൽ നിന്നും പശ്ചാത്താപത്തിന്റെ  കണ്ണീർതുള്ളികൾ അടർന്നുവീണിരുന്നു..


അവൻ പതിയെ സെറ്റിലേക്ക് തന്നെ ചുരുണ്ടു. ദേഹം മുഴുവൻ തല്ലിച്ചതച്ചതിന്റെയും  മുറിവുകളുടെയും കള്ളിപ്പുകളും പാടുകളും തെളിഞ്ഞ് കാണാം...നിലാവെളിച്ചത്തിൽ ഉറങ്ങുന്നവന്റെ മുഖം കാണവേ ഹരിയുടെ ചിന്തകൾ കുറച്ച് ദിവസം പിന്നിലേക്ക് പോയി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
റാമിന്റെ അറസ്റ്റിന്റെ സമയം താൻ നാട്ടിലില്ലായിരുന്നു... പെട്ടെന്നാണ് കേരളത്തിലേക്ക് പുറപ്പെട്ടത്... രാത്രിയോടെ നാട്ടിലെത്തി മെയിൻ റോഡിൽ നിന്നും അകത്തേക്കുള്ള എസ്റ്റേറ്റ് റോഡിലേക്ക് കയറി ആദ്യത്തെ വളവുതിരിഞ്ഞതും കാരിന് മുന്നിലായി എന്തോ വന്നു വീണു.. വണ്ടി തട്ടി തട്ടിയില്ല എന്നരീതിയിൽ ഹരി സഡൻ ബ്രേക്ക് ഇട്ടു.

അവൻ നന്നായി ഒന്നുപേടിച്ചു. സഡൻ ബ്രേക്കിട്ട ആഘാതത്തിൽ അവനൊന്നു മരവിച്ചുപോയിരുന്നു. ആദ്യത്തെ പകപ്പ് മാറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി. തന്റെ മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ കാറിന്റെ മുന്നിലേക്ക് നടന്നു
പെട്ടെന്നുതന്നെ അവൻ നിശ്ചലനായി  ചോരയിൽ കുളിച്ചു ഒരുവൻ ദേഹം മുഴുവൻ പാടുകളുമായി തനിക്കുമുന്നിൽ.. ഹരിയിൽ പേടിയും വെപ്രാളംവും നിറഞ്ഞു.. തന്റെ വണ്ടി അയാളെ ഇടിച്ചിട്ടില്ല എന്ന് ഹരിക്കുറപ്പായിരിരുന്നു.
എങ്കിലും തന്റെ മുന്നിൽ കിടക്കുന്ന ശവശരീരം അവനെ ഭയത്തിലാഴ്ത്തി.. ആരെങ്കിലും കണ്ടാൽ താൻ ചെയ്തതാണെന്നെ തോന്നൂ... ഹരി പെട്ടെന്നുതന്നെ കാറിനരികിലേക്ക് പാഞ്ഞു.. എങ്ങനെയെങ്കിലും അവിടെനിന്നു പോകണം എന്നെ  അവൻ ചിന്തിച്ചുള്ളൂ.. എന്നാൽ ഹരി കാറിനടുതത്തെത്തിയപ്പോൾ ഒരു ഞരക്കം കേട്ടു നിന്നുപോയി..

(തുടരും )


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബെന്നിയെ വീണ്ടും കൊണ്ടുവന്നു ഗയ്‌സ്... ചെക്കന് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ട്... ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു🤣.... അതോണ്ട് ഞാനവനെ കൊല്ലുന്നില്ല... അല്ലേലും എല്ലാരേം ഞാൻ കൊള്ളുന്നു എന്നോട് പരാതി ഇടക്ക് കേട്ടിരുന്നു ഗയ്‌സ്.. 🤣പിന്നേ ഈ അണലിസന്തത്തി തല്ലിക്കൊന്നാലും ചാവൂല്ല...
ഇവന് നമുക്ക് ഒരു സെൽ കൊടുക്കാം..

പിന്നേ ക്രിസ്റ്റി -രാകി ഫ്ലാഷ്ബാക്ക് ഉടൻ പ്രതീക്ഷിക്കാം.. ഒരു paad നീട്ടാതെ ചുരുക്കിപ്പറയാൻ ഞാൻ ശ്രമിക്കാം കേട്ടോ..

പിന്നേ വിഷ്ണു... പുള്ളിക്ക് വീണ്ടും നഷ്ടബോധം വന്നോ അതോ കുറ്റബോധം വന്നോ.... അതോ ഇനി ഉണ്ടായിരുന്ന സകല ബോധവും പോയോ എന്നൊന്നും പറയാറായിട്ടില്ല...

എല്ലാം വരും പാർട്ടുകളിൽ ഉണ്ടാകും... അധികം വൈകാതെ തരാൻ നോക്കാം..

പിന്നേ ഇതിനിടയിൽ എന്നിലെ സൈക്കോ ഉണർന്നാൽ ആരെയെങ്കിലും ഒരാളേം കൂടി ഞാൻ കൊന്നോട്ടെ 🤣🤣🤣🤣🤣pls

അപ്പൊ next പാർട്ട്‌ ഓൺ തെ വേ ഗയ്‌സ്... കമന്റ്‌ തരണേ.... ചതിക്കല്ലേ 🤣🤣🤣


ഈറനണിഞ്ഞ മിഴികളോടെ 💐part 78

ഈറനണിഞ്ഞ മിഴികളോടെ 💐part 78

4.4
1495

റാമിന്റെ അറസ്റ്റിന്റെ സമയം താൻ നാട്ടിലില്ലായിരുന്നു... പെട്ടെന്നാണ് കേരളത്തിലേക്ക് പുറപ്പെട്ടത്... രാത്രിയോടെ നാട്ടിലെത്തി മെയിൻ റോഡിൽ നിന്നും അകത്തേക്കുള്ള എസ്റ്റേറ്റ് റോഡിലേക്ക് കയറി ആദ്യത്തെ വളവുതിരിഞ്ഞതും കാറി ന് മുന്നിലായി എന്തോ വന്നു വീണു.. വണ്ടി തട്ടി തട്ടിയില്ല എന്നരീതിയിൽ ഹരി സഡൻ ബ്രേക്ക് ഇട്ടു. അവൻ നന്നായി ഒന്നുപേടിച്ചു. സഡൻ ബ്രേക്കിട്ട ആഘാതത്തിൽ അവനൊന്നു മരവിച്ചുപോയിരുന്നു. ആദ്യത്തെ പകപ്പ് മാറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി. തന്റെ മൊബൈൽ ഫ്ലാഷിന്റെ വെട്ടത്തിൽ കാറിന്റെ മുന്നിലേക്ക് നടന്നു പെട്ടെന്നുതന്നെ അവൻ നിശ്ചലനായി  ചോരയിൽ കുളിച്