Aksharathalukal

അറിയാതെ പോയ കഥ - 2

ഏകദേശം ഒരു ആഴ്ചയോളം ചെറുതായും വലുതായും നൗഷാദിന്റെ ഈ ശല്യം തുടർന്ന് കൊണ്ടിരുന്നു. കൈ തട്ടി മാറ്റും തോറും എനിക്ക് തുടയിൽ ഒരുപാടു പിച്ച് കിട്ടി. എന്റെ പരമാവധി ശക്തി ഉപയോഗിച്ച് ഞാൻ പ്രതിരോധിച്ചെങ്കിലും അവന്റെ ശരീര ബലത്തിന് മുന്നിൽ ചിലപ്പോൾ അതൊക്കെ നിഷ്ഫലമായി. അതുകൊണ്ടു തന്നെ അവൻ എന്റെ കുട്ടനിൽ പിടിക്കുന്നതിൽ ഇടക്കൊക്കെ വിജയിച്ചു. അപ്പോഴൊക്കെ എനിക്ക് എന്നോടും എന്റെ ശരീരത്തോടും അറപ്പു തോന്നി. തനിക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൈ തന്റെ ശരീരത്തിൽ ഒച്ചിഴയും പോലെ ചലിക്കുമ്പോൾ ഉള്ള ഒരു അറപ്പു ഓരോ ദിവസവും ഞാൻ അനുഭവിച്ചു. എങ്കിലും ക്ലാസ്സിൽ ടീച്ചറോടൊ മറ്റെതെങ്കിലും ഫ്രണ്ട്സിനോടോ പോലും ഇതിനെ പറ്റി പറയാൻ എനിക്ക് മടി ആയിരുന്നു. ടീച്ചറോട് പറയുന്ന കാര്യം ആലോചിക്കുമ്പോൾ ആ ക്ലാസ്സിലെ എല്ലാവരുടെയും മുന്നിൽ വച്ച് എന്റെ വസ്ത്രം വലിച്ചൂരിയും പോലെ എനിക്ക് നാണക്കേട് അനുഭവപ്പെട്ടു. അതിനാൽ സ്കൂളിൽ ആരോടും ഞാൻ പറഞ്ഞില്ല.


അതുപോലെ തന്നെ വീട്ടിൽ എല്ലാരും ഉണ്ടായിട്ടും ഇക്കാര്യം ആരോടും പറയാൻ ഉള്ള ഒരു സ്വാതന്ത്ര്യം എനിക്ക് തോന്നിയില്ല. ബുക്ക് തുറക്കുമ്പോൾ ഈ ഓർമ്മകൾ എന്നെ വേട്ടയാടി. എനിക്ക് സ്കൂളിൽ പോകാനും പഠിക്കാനും പോലും മടി ആയി തുടങ്ങി. വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും ഒക്കെ അവൻ പിച്ചിയ മുറിവ് അമ്മയോ മറ്റാരെങ്കിലുമോ കാണുമോ എന്ന് ഞാൻ ഭയന്നു. എല്ലാവരിൽ നിന്നും ഒളിച്ചു ഇരുട്ടിൽ എവിടെയെങ്കിലും ഇരിക്കാൻ തോന്നി. എന്റെ മുഖത്ത് നിന്ന് ചിരി പതിയെ അപ്രത്യക്ഷമായി. എപ്പോഴും എന്തിനെയെങ്കിലും പറ്റി ചിന്തിച്ചു കൊണ്ട് ഒരിടത്തു ഇരിക്കും. വാടിയ പുഷ്പം പോലെ ഞാൻ മിക്കപ്പോഴും മുഖം താഴ്ത്തി നടക്കാൻ തുടങ്ങി. ഒന്നിനെ പറ്റിയും അറിയാത്ത ഒരു അഞ്ചാം ക്ലാസ്സുകാരനിൽ ഇതൊക്കെ സൃഷ്ടിക്കുന്ന ആ മനസികാവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. ദിവസങ്ങൾ അങ്ങനെ കടന്നു പോയി.


നൗഷാദിന്റെ ശല്യം സഹിച്ചു മടുത്തപ്പോൾ ഒരുദിവസം രാവിലെ ക്ലാസ്സിലെത്തിയ ഉടനെ ഞാൻ സന്ദീപിനോട് ചോദിച്ചു \"സന്ദീപ്, നീ ഇന്ന് എന്റെ സീറ്റിൽ ഇരിക്കുമോ ?\". അവൻ \"എന്തെ?\" എന്ന് തിരിച്ചു ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല, ഞാൻ മുഖം താഴ്ത്തി ഇരുന്നു. ഒരു പക്ഷെ അവനു കാരണം അറിയാമോ? അവൻ കണ്ടു കാണുമോ നൗഷാദ് എന്നെ ഉപദ്രവിക്കുന്നത്? അറിയില്ല. എന്തായിരുന്നാലും സന്ദീപ് കൂടുതൽ ഒന്നും ചോദിക്കാതെ എന്നോട് അവന്റെ സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു. സന്ദീപ് ബെഞ്ചിന്റെ അറ്റത്തു ഇരുന്നു. ഞാൻ അവന്റെ അടുത്ത് രണ്ടാമതായി ഇരുന്നു. അത് വലിയ ഒരു ആശ്വാസം ആയിരുന്നു. പക്ഷെ സമയം ഇഴഞ്ഞു നീങ്ങും തോറും എന്റെ ഉള്ളിൽ എന്തോ ഒരു പേടി തോന്നി. ഞാൻ കാരണം ഇനി സന്ദീപും അവന്റെ ഉപദ്രവം സഹിക്കേണ്ടി വരുമോ എന്ന് എനിക്ക് തോന്നി. ഞാൻ മാറി ഇരിക്കാൻ ശരിക്കുള്ള കാരണം ഇതാണ് എന്നറിഞ്ഞാൽ സന്ദീപ് എന്നോടുള്ള ഫ്രണ്ട്ഷിപ് നിർത്തുമോ എന്ന ആശങ്കയും ഉടലെടുത്തു. ഇംഗ്ലീഷ് പീരീഡ് അടുക്കുംതോറും മനസ്സിൽ ആവലാതിയും കോളിളക്കവും നുരഞ്ഞു തികട്ടി വന്നു.


ഇംഗ്ലീഷ് പീരീഡ് ആയപ്പോൾ നൗഷാദ് ഞങ്ങളുടെ ബെഞ്ചിലേക്ക് വന്നിരുന്നു. ഞാൻ മാറിയിരുന്ന കണ്ട നൗഷാദ് ദേഷ്യത്തിൽ എന്നെ തുറിച്ചു നോക്കി. ഞാൻ അവനെ മൈൻഡ് ചെയ്തില്ല. അവൻ സന്ദീപിനെ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. ഞാൻ ഇടയ്ക്കിടെ പേടിയോടെ അങ്ങോട്ടേക്ക് ഒളികണ്ണിട്ടു നോക്കി. കാലുകൾ ചേർന്ന് ഇരിക്കുന്നതല്ലാതെ അവൻ സന്ദീപിനോട് ഒന്നും ചെയ്തില്ല എന്ന് കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സമാധാനമായി. വനജ ടീച്ചർ തകൃതി ആയി ക്ലാസ് എടുക്കുകയാണ്. കുറെ സമയം കഴിഞ്ഞപ്പോൾ അവൻ കൈ സന്ദീപിന്റെ തുടയിൽ വച്ചതു ഞാൻ കണ്ടു. എനിക്ക് ആകെ ടെൻഷൻ ആയി. പക്ഷെ സന്ദീപ് ദേഷ്യപെട്ടോ കൈ തട്ടി മാറ്റിയോ ഇല്ല. സന്ദീപ് അനങ്ങാതിരിക്കുന്നതു കണ്ടു എനിക്ക് അവനോടു സങ്കടം തോന്നി. ഞാൻ പ്രതികരിച്ച അത്രയും സന്ദീപ് പ്രതികരിക്കുന്നില്ല. സന്ദീപിന് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാഞ്ഞിട്ടാണോ ? അതോ അവനെ ഈ സാഹചര്യത്തിൽ ആക്കിയതിൽ മനസ്സിൽ എന്നെ പ്രാകുകയാണോ ? അതോ അവനു നൗഷാദ് ചെയുന്നത് പ്രശ്നമല്ലേ ? ഓരോന്ന് ആലോചിച്ചു എന്റെ തല പുകഞ്ഞു.


നൗഷാദ് കൈ ഉള്ളിലോട്ടു മാറ്റി ശക്തിയിൽ പിടിച്ചപ്പോഴാണെന്നു തോന്നുന്നു, സന്ദീപ് പെട്ടന്ന് ശബ്ദത്തോടെ അവന്റെ കൈ തട്ടി മാറ്റി. എന്നിട്ടു കുതറി കൊണ്ട് \"കൈ മാറ്റെടാ..\" എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. സൗണ്ട് കേട്ട് വനജ ടീച്ചർ സന്ദീപിനോട് എഴുനേറ്റു നില്ക്കാൻ പറഞ്ഞു. എന്റെ നെഞ്ഞിടിച്ചു. അവൻ എഴുനേറ്റു നിന്ന ശേഷം \"ടീച്ചർ, നൗഷാദ് എന്നെ ഇടങ്ങാറാക്കുന്നു. ക്ലാസ്സിൽ ശ്രദ്ദിക്കാൻ സമ്മതിക്കുന്നില്ല\" എന്ന് പറഞ്ഞു. ടീച്ചർക്കോ മറ്റു കുട്ടികൾക്കോ കാര്യം മനസ്സിലായില്ല. നൗഷാദ് എന്തോ ബുദ്ധിമുട്ടിക്കുന്നു എന്ന് മാത്രം ആണ് എല്ലാവരും കരുതിയിരിക്കുക (ഞാൻ ഒഴികെ). വനജ ടീച്ചർ നൗഷാദിനോടും എഴുനേറ്റു നില്ക്കാൻ പറഞ്ഞു. രണ്ടു പേരെയും വഴക്കു പറഞ്ഞു രണ്ടു പേരോടും അടങ്ങി ഇരിക്കാൻ പറഞ്ഞു. ആ പീരീഡ് പിന്നെ നൗഷാദിന്റെ ശല്യം ഉണ്ടായില്ല. പീരീഡ് കഴിഞ്ഞു നൗഷാദ് പോയിട്ടും ഞാനും സന്ദീപും ഇതിനെ പറ്റി സംസാരിച്ചില്ല. എന്തോ ഒരു മടി. അവനെയും ബുദ്ധിമുട്ടിച്ചതിൽ ഒരു കുറ്റബോധം.


പിറ്റേ ദിവസം ഞാൻ സന്ദീപിനോട് മാറിയിരിക്കുമോ എന്ന് ചോദിച്ചില്ല. പക്ഷെ അവൻ തന്നെ എന്നോട് ഇവിടെ ഇരുന്നോ എന്ന് പറഞ്ഞു ബെഞ്ചിന്റെ അറ്റത്തേക്ക് മാറി ഇരുന്നു. ഞാൻ ഒന്നും പറയാതെ അത് പോലെ ചെയ്തു. അന്നും ഇംഗ്ലീഷ് പെരിയഡിൽ നൗഷാദ് പതിവ് പോലെ അവന്റെ ഉപദ്രവം തുടങ്ങി. സന്ദീപ് തിരിച്ചു നൗഷാദിനോട് എന്തോ പറഞ്ഞു. എന്താണെന്നു ഞാൻ കേട്ടില്ല. പകരം നൗഷാദ് അവന്റെ തുടയിൽ അമർത്തി പിടിച്ചു പിച്ചി, പെട്ടന്ന് സന്ദീപ് ശബ്ദം ഉണ്ടാക്കി എഴുനേറ്റു നിന്നു. എന്നിട്ടു ടീച്ചറോട് പറഞ്ഞു \"ടീച്ചർ, നൗഷാദ് ക്ലാസ്സിനിടക്ക് പിച്ചുന്നു. ശല്യം ചെയുന്നു\". ശരിക്കുള്ള സംഭവം സന്ദീപ് പറഞ്ഞില്ല. പക്ഷെ രണ്ടാമത്തെ ദിവസവും നൗഷാദിനെ പറ്റി കംപ്ലൈന്റ്റ് കേട്ടപ്പോൾ ടീച്ചറിന് ശരിക്കു ദേഷ്യം വന്നു. പഠിക്കണ കുട്ടി എന്ന നിലയിൽ സന്ദീപ് പറഞ്ഞത് ടീച്ചർ വിശ്വസിച്ചു. \"നൗഷാദ്, നീയോ പഠിക്കുന്നില്ല. മുന്നിലിരുന്നു പഠിക്കട്ടെ എന്ന് വച്ചപ്പോൾ അവരെയും പഠിക്കാൻ സമ്മതിക്കില്ലേ ?\" ടീച്ചർ നൗഷാദ്നെ നല്ല വണ്ണം വഴക്ക് പറഞ്ഞു. ഒടുവിൽ നൗഷാദിനെ തിരിച്ചു ലാസ്‌റ് ബെഞ്ചിലേക്ക് മാറ്റി. അന്നത്തെ പീരീഡ് മുഴുവൻ അവനോടു ബെഞ്ചിൽ കയറി നില്ക്കാൻ പറഞ്ഞു.


അന്ന് ലഞ്ച് ബ്രേക്കിൽ നൗഷാദ് സന്ദീപിനോട് അടി ആയി. അവര് രണ്ടു പേരും ഉന്തും തള്ളും ആയി. നൗഷാദ് സന്ദീപിന്റെ കൈ പിന്നിലേക്ക് മടക്കി വച്ച് ഇടിച്ചു. അപ്പോഴാണ് \"നീ ചെയ്ത കാര്യം എല്ലാരോടും പറഞ്ഞു കൊടുക്കും\" എന്ന് സന്ദീപ് പറഞ്ഞു. അപ്പോൾ രണ്ടും കല്പിച്ചു ഞാനും സന്ദീപിനൊപ്പം ചേർന്ന് \"ഞാനും എല്ലാം ടീച്ചറോട് പറഞ്ഞു കൊടുക്കും\" എന്ന് പറഞ്ഞു. രണ്ടു പേരുടെയും ഭീഷണി കേട്ടപ്പോൾ പതിയെ നൗഷാദ് പിന്മാറി. ബാക്കി ആർക്കും എന്താ സംഭവം എന്ന് അറിയില്ല. ഞാനോ സന്ദീപോ ആരോടും പറയാനും പോയില്ല. എന്തായാലും നൗഷാദിന്റെ ഉപദ്രവം പിന്നീട് ഉണ്ടായില്ല. നൗഷാദും അവനടുത്തു ഇരിക്കുന്ന വേറെ ഒരു ചെക്കനും ആയി ഇങ്ങനെ ഇടയ്ക്കിടെ ചെയ്യാറുണ്ട് എന്ന് പിന്നീട് എപ്പോഴോ ലാസ്‌റ് ബെഞ്ചിലെ പിള്ളേര് കളിയായി പറയണ കേട്ട് ഞാൻ മനസ്സിലാക്കി. കുറച്ചു ദിവസങ്ങളിൽ അവന്റെ കാമപീഡനം ഞങ്ങൾ രണ്ടു പേരും സഹിച്ചു എങ്കിലും ഞാനോ സന്ദീപോ അതിനെ പറ്റി പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല.


എനിക്ക് സന്ദീപിനോട് ഒരുപാടു ഇഷ്ടം തോന്നി, പിന്നെ ഒരു തരം ആരാധനയും. എനിക്ക് ആ സമയത്തു അതികം ഫ്രണ്ട്സ് ഇല്ലായിരുന്നു. ആകെ ഉള്ള നല്ല ഫ്രണ്ട് സന്ദീപ് ആയിരുന്നു. പക്ഷെ സന്ദീപ് ചുറുചുറുക്കോടെ എല്ലാവരോടും നല്ല സംസാരവും സൗഹൃദവും ആയിരുന്നു, എങ്കിലും അവൻ എപ്പോഴും മറ്റുള്ളവരെക്കാൾ എന്നോട് ഒരു സ്പെഷ്യൽ ഇഷ്ടം കാണിച്ചിരുന്നു. ഞങ്ങൾ പതിയെ പതിയെ ആത്മാർത്ഥ സുഹൃത്തുക്കൾ ആയി. അവനെ എന്റെ ചങ്ങാതി ആയി കിട്ടിയതിൽ എനിക്ക് അഭിമാനവും, പിന്നെ അവൻ കൂടെയുണ്ട് എന്ന ഒരു ധൈര്യവും തോന്നി തുടങ്ങി. പിന്നീടുള്ള വർഷങ്ങൾ ഞങ്ങൾ അടുത്തടുത്ത് ഒരേ ബെഞ്ചിൽ ഇരുന്നാണ് പഠിച്ചത്. ക്ലാസ്സിൽ എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇന്റർവെൽ സമയങ്ങളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു കറങ്ങി നടക്കാറ്. അവൻ കൂടെ ഉള്ളതായിരുന്നു അപ്പോഴൊക്കെ എനിക്ക് സ്കൂളിൽ പോകാൻ ഇഷ്ടം തോന്നാൻ പ്രധാന കാരണം. മിക്കപ്പോഴും സ്കൂളിലേക്ക് കൊണ്ട് വരുന്ന ചോറ്റു പാത്രം പങ്കു വച്ച്‌ ഒരുമിച്ചു ഇരുന്നാണ് ഞങ്ങൾ കഴിക്കാറ്. അവന്റെ അമ്മ വയ്ക്കുന്ന ഭക്ഷണത്തിനു ഒരു പ്രത്യേക രുചി ആണ്. ദിവസങ്ങളും മാസങ്ങളും അങ്ങനെ സന്തോഷകരമായി കടന്നു പോയി. എപ്പോഴും ഞങ്ങൾ ഒരുമിച്ചു തന്നെ ആയിരുന്നു.


ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ ഞാനും സന്ദീപും ഉച്ചക്ക് ചോറ് കഴിച്ച ശേഷം സ്കൂൾ മുറ്റത്തൂടെ തോളിൽ കൈയും ഇട്ടു വെറുതെ നടക്കുകയായിരുന്നു. ഗ്രൗണ്ടിന് അപ്പുറത്തുള്ള പെട്ടി കടയിൽ നാരങ്ങാ സോഡാ, മോരും വെള്ളം, ബബിൾ ഗം, സിപ്പ് അപ്പ്, നാരങ്ങാ മുട്ടായി, പുളി മുട്ടായി ഒക്കെ ഉണ്ട്. എങ്കിലും കാശില്ലാത്ത കാരണം വല്ലപ്പോഴുമേ അതൊക്കെ വാങ്ങാൻ പറ്റുള്ളു. അന്ന് ഉച്ചക്ക് സന്ദീപ് പറഞ്ഞു അവനു മാമൻ കൊടുത്ത വിഷു കൈനീട്ടം ഉണ്ട്, അവിടെ പോയി സിപ്പ് ആപ്പ് വാങ്ങാം എന്ന്. രണ്ടു സിപ്പ് ആപ്പ് വാങ്ങി ഞങ്ങൾ രണ്ടു പേരും കഴിച്ചു കൊണ്ട് ഗ്രൗണ്ടിലൂടെ തിരിച്ചു നടന്നു. ഗ്രൗണ്ടിൽ നിന്ന് തിരിച്ചു സ്കൂളിന്റെ മെയിൻ എൻട്രൻസിലൂടെ ക്ലാസ്സിലേക്ക് കയറണം എങ്കിൽ ചുറ്റി വരണം. അതുകൊണ്ടു മാഷന്മാർ കാണാതെ ഞങ്ങൾ മിക്കപ്പോഴും ഗ്രൗണ്ടിൽ നിന്ന് ഞങ്ങളുടെ ക്ലാസ്സിന്റെ മറു വശത്തുള്ള ജനലിലൂടെ ക്ലാസ്സിലേക്ക് കയറാറും ക്ലാസ്സിൽ നിന്ന് ഗ്രൗണ്ടിലേക്ക് ചാടി ഇറങ്ങാറും ഉണ്ട്. അതുകൊണ്ടു അന്നും ചുറ്റി വളച്ചു നടന്നു വരാൻ നിൽക്കാതെ ഞങ്ങൾ ഗ്രൗണ്ടിലൂടെ നടന്നു ജാനാലിന് അടുത്ത് വന്നു.


ഞങ്ങൾ നിൽക്കുന്ന ഗ്രൗണ്ടിനെ അപേക്ഷിച്ചു ഇത്തിരി ഉയരത്തിൽ ആണ് ക്ലാസ് റൂം. ഞങ്ങൾ വലിഞ്ഞു കയറാൻ പോവുന്നതിനു ഇടയിൽ ഞങ്ങളുടെ ക്ലാസ്സിലെ സ്വപ്നയും വിദ്യയും അത് വഴി താഴേ ഗ്രൗണ്ടിലേക്ക് ചാടി ഇറങ്ങാൻ നിൽക്കുന്നുണ്ട്. ആദ്യം അവർ ചാടി ഇറങ്ങും വരെ ഞങ്ങൾ അവിടെ മാറി നിന്ന്. വിദ്യ ആദ്യം ചാടി ഇറങ്ങി. സ്വപ്ന ഇത്തിരി പേടിയോടെ പകച്ചു നിൽക്കുകയാണ്. ഞാനും സന്ദീപും താഴെ ആയതിനാൽ ഞങ്ങൾക്ക് സ്വപ്നയുടെ പാവാടയ്ക്കുള്ളിൽ തുട വരെ കാണാം. അവൾ ചാടി ഇറങ്ങുന്നതിനു ഇടയ്ക്കു ഒന്ന് വീണു. ഒരു നിമിഷത്തേക്ക് ഞങ്ങൾ അവളുടെ റോസ് നിറത്തിൽ ഉള്ള പാന്റീസ് കണ്ടു. ആദ്യമായാണ് ഒരു പെൺകുട്ടിയെ ഇങ്ങനെ കാണുന്നത്. അവൾ നാണിച്ചു കൊണ്ട് എഴുനേറ്റു, എന്നിട്ടു രണ്ടു പേരും ഓടി പോയി. ഞാനും സന്ദീപും പരസ്പരം നോക്കിയപ്പോൾ, അവൻ എന്നോട് കണ്ണിറുക്കി. രണ്ടു പേരുടെ മനസ്സിലും ഒരു ക്യൂരിയോസിറ്റിയും ഇതുവരെ കാണാത്ത എന്തോ കണ്ടതിന്റെ ഒരു രോമാഞ്ചവും പോലെ. ക്ലാസ്സിലേക്ക് കയറുന്നതിനു ഇടയ്ക്കു വേറെ ആരും കേൾക്കാതെ സന്ദീപ് എന്റെ ചെവിയിൽ മന്ത്രിച്ചു.


സന്ദീപ് : \"നീ കണ്ടോ ഡാ ?\"


ഞാൻ : \"എന്ത് ?\"


സന്ദീപ് : \"പോടാ... നീ വാ പൊളിച്ചു നോക്കുന്ന കണ്ടല്ലോ..\"


ഞാൻ : \"ഞാൻ വാ പൊളിച്ചൊന്നും ഇല്ല...\"


സന്ദീപ് : \"ഹ്മ്മ്... റോസ് കളർ അല്ലെ ?\"


ഞാൻ : \"ഉവ്.. ആരാ വാ പൊളിച്ചെന്നു ഇപ്പൊ മനസ്സിലായി\"


സന്ദീപ് : \"ഹഹ..\"


ലഞ്ച് ബ്രേക്ക് കഴിഞ്ഞു ബീന ടീച്ചറുടെ മലയാളം നടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബോർ അടിച്ചു. ഏതോ കടിച്ചാൽ പൊട്ടാത്ത കവിതയാണ്. ക്ലാസ്സിൽ ബോർ അടിച്ചിരിക്കുന്ന എന്നോട് സന്ദീപ് പതുക്കെ ചെവിയിൽ കളിയാക്കി പറഞ്ഞു.


സന്ദീപ് : \"നേരത്തെ കണ്ടതും ഓർത്തു കിനാവ് കാണാതെ ക്ലാസ്സിൽ ശ്രദിക്കു ചെക്കാ..\"


ഞാൻ : \"ഒന്ന് പോടാ.. ഞാൻ കിനാവ് കാണുന്നോന്നും ഇല്ല.\"


ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. പതുക്കെ പറഞ്ഞതാണെങ്കിലും ടീച്ചർ എന്തോ ശബ്ദം കേട്ട് ഞങ്ങളെ പൊക്കി. ക്ലാസ്സിൽ സംസാരിച്ചതിന് ക്ലാസ്സു കഴിയും വരെ രണ്ടു പേരെയും എഴുനേറ്റു നിൽപിച്ചു. ക്ലാസ് കഴിഞ്ഞു പോകുമ്പോൾ ബീന ടീച്ചർ എന്നെ വേറെ ബെഞ്ചിലേക്ക് മാറ്റി. അന്ന് മുഴുവൻ അങ്ങനെ വേറെ വേറെ ബെഞ്ചിൽ പിരിഞ്ഞു ഇരുന്നപ്പോൾ ഞങ്ങൾക്ക് രണ്ടു പേർക്കും വളരെ വിഷമമായി. വെറുതെ ക്ലാസ്സിൽ സംസാരിക്കണ്ടായിരുന്നു എന്ന് തോന്നി. അന്ന് മുഴുവൻ ക്ലാസ്സിൽ സന്ദീപ് അടുത്തില്ലാതെ എന്തോ പോലെ. പിറ്റേ ദിവസം ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ രണ്ടുപേരും ടീച്ചേർസ് റൂമിനു മുന്നിൽ ബീന ടീച്ചറെ കാണാൻ ചെന്നു. കുറെ സമയം പുറത്തു കാത്തു നിന്ന ശേഷം മടിച്ചു മടിച്ചു ടീച്ചേർസ് റൂമിലേക്ക് ചെന്ന് കാര്യം അവതരിപ്പിച്ചു.


\"ടീച്ചർ, ഞങ്ങൾ പഴയ സീറ്റിൽ ഒരുമിച്ചു ഇരുന്നോട്ടെ ?\"


ടീച്ചർ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.


\"വേണ്ട, നിങ്ങൾ ഒരുമിച്ചു ഇരുന്നാൽ ക്ലാസ്സിൽ ശ്രദിക്കില്ല.\"


ഞങ്ങൾ വീണ്ടും വീണ്ടും സോറി പറഞ്ഞു അവിടെ പരുങ്ങി നിന്നു. അപ്പോൾ ടീച്ചേർസ് റൂമിൽ അടുത്ത് ഉണ്ടായിരുന്ന വിമല ടീച്ചർ കുശലം അന്വേഷിച്ചു.


\"എന്താ ബീന ടീച്ചറെ കാര്യം ? ഇവന്മാർ സാദാരണ കുരുത്തക്കേടൊന്നും ഇല്ലാത്തതാണല്ലോ..\"


അപ്പോഴേക്കും വനജ ടീച്ചറും അങ്ങോട്ട് വന്നു. മൂന്ന് പേരും തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. ഞാനും സന്ദീപും അതിനിടയിൽ ആവർത്തിച്ച് പറഞ്ഞു.


\"ഇല്ല ടീച്ചർ, ഇനി ക്ലാസ്സിൽ സംസാരിക്കില്ല. സത്യം.\"


ഞങ്ങളുടെ സംസാരം കേട്ട് മൂന്നു പേരും ചിരിച്ചു. ഒടുവിൽ ബീന ടീച്ചർ പറഞ്ഞു.


\"ക്ലാസ്സിൽ സംസാരിക്കില്ല എന്നുറപ്പാണെൽ പഴയ പോലെ ഇരുന്നോ\"


അത് കേൾക്കേണ്ട താമസം ഞങ്ങൾ താങ്ക്സ് പറഞ്ഞു ക്ലാസ്സിലേക്ക് ഓടി. അതോടെ വീണ്ടും ഞങ്ങൾ ക്ലാസ്സിൽ ഒരുമിച്ചു ഇരിക്കാൻ തുടങ്ങി. സ്കൂളിൽ എല്ലാ കാര്യത്തിനും സന്ദീപ് കൂടെ ഉള്ളത് ഒരു വലിയ ധൈര്യം ആണ്, നാം എന്തായി തീരും എന്നത് നമുക്ക് ചുറ്റും ഉള്ളവരെ ആശ്രയിച്ചാണ് എന്ന് പറയുന്നത് ശരിയാണ്. ഞാൻ പഴയ പാവത്താൻ സ്വഭാവം കുറെയൊക്കെ മാറി ഉഷാർ ആയി. അതിൽ വലിയ ഒരു പങ്കു അവനാണ്. വീട്ടുകാരെ ഒഴിച്ച് നിർത്തിയാൽ ചെറുപ്പത്തിൽ എന്റെ സ്വഭാവ രൂപീകരണത്തിൽ അത്രത്തോളം സ്വാധീനിച്ച മറ്റാരും ഇല്ല.


അങ്ങനെ വീണ്ടും ചക്കരയും ഈച്ചയും പോലെ ഒരുമിച്ചു അടിച്ചു പൊളിച്ചു സ്കൂൾ ജീവിത ദിവസങ്ങൾ കഴിഞ്ഞു പോയി. ആറാം ക്ലാസ് പരീക്ഷ കഴിഞ്ഞു സമ്മർ വെക്കേഷന് സ്കൂൾ പൂട്ടി. ഇന്നത്തെ പോലെ മൊബൈൽ ഫോണോ ഇന്റെർനെറ്റോ ഒന്നും ഇല്ലാത്ത കാലം. ആറാം ക്ലാസ്സ് കഴിഞ്ഞു സ്കൂൾ പൂട്ടിയ ശേഷം പതിവ് പോലെ കാണണോ സംസാരിക്കാനോ പറ്റില്ല.


(തുടരും...)

അറിയാതെ പോയ കഥ - 3

അറിയാതെ പോയ കഥ - 3

5
616

ഇന്നത്തെ പോലെ മൊബൈൽ ഫോണോ ഇന്റെർനെറ്റോ ഒന്നും ഇല്ലാത്ത കാലം. ആറാം ക്ലാസ്സ് കഴിഞ്ഞു സ്കൂൾ പൂട്ടിയ ശേഷം ഞങ്ങൾ കാണുന്നതും സംസാരിക്കുന്നതും ഏഴാം ക്ലാസ്സിൽ സ്കൂൾ തുറന്നപ്പോഴാണ്. രണ്ടു മാസത്തെ ലീവിന് ശേഷം സന്ദീപിനെ കാണുന്ന സന്തോഷത്തോടെ ആണ് ഞാൻ അന്ന് സ്കൂളിലേക്ക് പോയത്. ഞാൻ ക്ലാസ്സിലേക്ക് കയറുമ്പോൾ ആൺകുട്ടികൾ എല്ലാവരും ക്ലാസ്സിനു പിന്നിൽ കൂട്ടം കൂടി നിന്ന് കലപില ബഹളം വെക്കുകയായിരുന്നു. സന്ദീപും അവിടെയായിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടി പിടിച്ചു. എന്നെ പോലെ തന്നെ അവന്റെ കണ്ണുകളിലും സന്തോഷം തിളങ്ങി നിന്നു. പുതിയ ക്ലാസ്സിൽ നേരത്തെ വന്ന അവൻ അവന്റെ അട