Aksharathalukal

കൂട് കൂട്ടാവണം



      കൂട് കൂട്ടാവണം
      ----------------


എന്റെ ചിറകിന്റെ ചുറ്റിലും
പാറിപ്പറന്നുവന്നെത്തിയ ഭിത്തികൾ,
തമ്മിൽ പിണഞ്ഞു നിർമിച്ച കൂടതിൽ
ചിറകിട്ടടിക്കുന്ന ദുർബല ശക്തി ഞാൻ!

കൂടെന്ന ചട്ട കഴറ്റിക്കളയുവാൻ
പാമ്പിന്റെ ഭാഗ്യം ലഭിച്ചിരുന്നെങ്കിലോ,
മുന്നോട്ടിഴഞ്ഞുപോയ്
പുതിയ മാളത്തിലെ
പുത്തനിരുട്ടിനെ
തഴുകിത്തലോടി ഞാൻ,
തപം ചെയ്തുണർത്തുന്ന
ആത്മീയ ശക്തിയിൽ,
പുത്തൻ യുഗത്തിന്റെ
രാമായണം പാടി
തളർന്നിരുന്നേനെ!

ഞാൻ വീണ്ടുമറിയണം;
കൂടിനെ കൂട്ടായി മാറ്റുന്ന
ഇന്ദ്രജാലത്തിന്റെ ചെപ്പടി വിദ്യകൾ!
എൻമനോശക്തിയെ      
ഉലയൂതി മൃദുവാക്കി
വേദവേദാന്ത കരിങ്കല്ലിന്റെ മേലിട്ടു
ഹൃദയതാളത്തിന്റെ ആഞ്ഞാഞ്ഞിടിക്കലിൽ,
ഇന്ദ്രധനുസ്സായി മാറ്റുന്ന വിദ്യകൾ!

ഞാൻ വീണ്ടുമറിയണം;
കൂടിന്റെയുള്ളിലെ ചിറകടിയൊച്ചകൾ
ദിഗന്തങ്ങൾ ഭേദിക്കും 
സർഗതാളത്തിന്റെ ശ്രുതിയാക്കി 
മാറ്റുന്ന വിദ്യകൾ!




ശിവസാഗരം

ശിവസാഗരം

5
288

    ശിവസാഗരം    --------------കൺമുമ്പിലിളകുന്നൊരു പുതിയ സാഗരംശിവരാത്രിയുണരുന്ന വൻനീല സാഗരം!ആത്മ ഹർഷത്തിന്റെ ഓളങ്ങളലതല്ലുംമഹാദേവ സാഗരം ശ്രീരുദ്ര സാഗരം!കുഞ്ഞോളമാത്മപ്രഭാജാല മഗ്നരായ് ആനന്ദ നർത്തന മാടിത്തിമിർക്കുന്നു?ഉൾക്കാമ്പിലുണരുന്നു മഹാദേവ താണ്ഡവംതുടിതാളവിസ്മയമെന്റെ കർണ്ണങ്ങളിൽ!ജടകെട്ടി നില്ക്കുന്ന കർമ്മഫലങ്ങളെ ഭൂതയജ്ഞാഗ്നിയിൽ ശുദ്ധീകരിക്കുവാൻ;വിഷലഹരിമോന്തി ക്കുടിച്ചുകുതിക്കുന്ന മഹാദേവ താണ്ഡവം, മഹാരുദ്രതാണ്ഡവം!ജനിമൃതികൾ, ഋതുഭ്രമണം, ദിനരാത്ര,മയനങ്ങൾ;          ആകാൽച്ചിലമ്പിന്റെ അനുരണനങ്ങളോ?എല്ലാം മറന്നാക്കടുന്തുടി നാദത്തിൻ