Aksharathalukal

ഇലവുമരം

    

            ഇലവുമരം
          ----------------------

ഇലവിലൊരിലയില്ല
പച്ചത്തുടിപ്പില്ല,
              ഇലപൊഴിഞ്ഞേതോ
              വ്രതധ്യാന വിമൂകമാ-
               മാത്മീയാമൃതലഹരിയിൽ,
ജീവസത്യങ്ങളെ
ഉൾക്കണ്ണുണർത്തിത്തിരഞ്ഞു
ബ്രഹ്മാഗ്നിയിൽ,അഹബോധ
മലിയിച്ചുനിൽക്കുമ്പോൾ;

ജീവാമൃതധാരയാമൊരു
ചെറുനീർക്കണത്തിനെ,
ബാഷ്പച്ചിറകടിച്ചകലേക്ക-
കലാതിരിക്കുവാൻ;
                നിറംചാർത്തുമിലയില്ല
                പൂവില്ല,തളിരില്ല;
               ഏതുമൊഴിഞ്ഞു
               നിസ്സംഗനായ്


    ജീവൽത്തുടിപ്പിനെ
    നെഞ്ചിലൊതുക്കുവാൻ
    മൃത്യുജ്ജയമന്ത്രം
    ജപിക്കുമിലവുകൾ!

ഞാനതിൻ നഗ്നമാം
ചില്ലയിൽ,കൺനട്ടു
ആത്മ സത്യത്തിന്റെ
നാരായവേരു
തിരയുമ്പോൾ;

വീണ്ടുമെത്തുന്നു
വസന്തരാഗങ്ങളാ-
യിലവിന്റെ ചില്ലയിൽ!
               രക്തപുഷ്പം വിടർത്തുവാൻ
               കാടിന്റെ തീയായി മാറുവാൻ!
കാലചക്രത്തിന്നോരോ
ചലനവും
തടയുവാൻ,മാറ്റുവാൻ
ആളല്ല,ഞാനുമെൻ
ശാസ്ത്ര വിജ്ഞാന-
യന്ത്രപ്പുരകളും!

കാലചക്രത്തെയൊരു
ഉത്തോലകത്തിനാൽ
വ്യതിചലിപ്പിപ്പാൻ ശിരസ്സിനെ
പ്രലമ്പക ബിന്ദുവായ്
തീർക്കുംപോളോർക്കുക;
ഞെരിഞ്ഞു പോയേക്കാം,
പൊട്ടിത്തെറിച്ചേക്കാ-
മിത്തല!
             

ആ മഹാചക്രത്തിന്നായ            
മളക്കുവാൻ
ഒരുമുഴക്കോലു വാർക്കുവാൻ
പ്രാപ്തമല്ലിന്നു നാം
സ്വായത്തമാക്കിയ ശക്തികൾ!

         ********************

              



രാത്രി പുഷ്പങ്ങൾ

രാത്രി പുഷ്പങ്ങൾ

0
216

              രാത്രി പുഷ്പങ്ങൾ              ---------------------------------കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലായ്മാനഭംഗംവന്ന, രാത്രിപുഷ്പങ്ങളേ;നിങ്ങൾതൻ കൈയിലെ, ചില്ലുവളകൾതൻപൊട്ടാകെ, ചിതറിക്കിടക്കുമീ ഭൂമിയിൽ;കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,ഗദ്ഗദംപാടിപ്പറന്നു, കുളിർതെന്നലും?മാപ്പില്ല, മാപ്പില്ല ഉന്മത്ത ഭൃംഗമേ-യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ,ചെങ്കനൽക്കണ്ണുമായ്, വാനിൽപ്പറക്കുന്നുപ്രതികാരദാഹം മുഴുത്ത പരുന്തുകൾ!കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടിവിണ്ണിലേയ്ക്കുയരുന്നു, കർമ്മസാക്ഷിയും!കാമദാഹംപൂണ്ടഹല്ല്യയെ പ്രാപിച്ചസിംഹാസനത്തിന്റെ, സ്തുതിപാടിന