Aksharathalukal

രാത്രി പുഷ്പങ്ങൾ

              രാത്രി പുഷ്പങ്ങൾ
              ---------------------------------

കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലായ്
മാനഭംഗംവന്ന, രാത്രിപുഷ്പങ്ങളേ;
നിങ്ങൾതൻ കൈയിലെ, ചില്ലുവളകൾതൻ
പൊട്ടാകെ, ചിതറിക്കിടക്കുമീ ഭൂമിയിൽ;

കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,
ഗദ്ഗദംപാടിപ്പറന്നു, കുളിർതെന്നലും?

മാപ്പില്ല, മാപ്പില്ല ഉന്മത്ത ഭൃംഗമേ-
യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ,
ചെങ്കനൽക്കണ്ണുമായ്, വാനിൽപ്പറക്കുന്നു
പ്രതികാരദാഹം മുഴുത്ത പരുന്തുകൾ!

കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടി
വിണ്ണിലേയ്ക്കുയരുന്നു, കർമ്മസാക്ഷിയും!
കാമദാഹംപൂണ്ടഹല്ല്യയെ പ്രാപിച്ച
സിംഹാസനത്തിന്റെ, സ്തുതിപാടിനില്പവർ,
ഇതിപ്പുറത്തേക്കൊരു ചെറുവിരൽ-
നീട്ടുമെന്നാശിക്കവേണ്ട നിരാശരേ!

              ***************



വൃക്ഷമാതേ നിനക്കാത്മശാന്തി

വൃക്ഷമാതേ നിനക്കാത്മശാന്തി

0
236

   വൃക്ഷമാതേ നിനക്കാത്മശാന്തി  -----------------------------------------------------------(ഞങ്ങളുടെ ഗ്രാമക്ഷേത്റനടയിൽ തലയുയർത്തി നിന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇലവുമര൦ ഇന്നലെ രാത്രിയിലെ കാറ്റിൽ കടപുഴകി വീണു.)            ***   ***   ***   ***ആ മഹാമര൦ വീണു.കരിമ്പനക്കാവിന്റെ മുറ്റത്തെമാമര, മിന്നലെക്കാറ്റിന്റെപരിര൦ഭണത്തിൽത്തകർന്നു!വൻമര൦ കാവിന്റെ വെൺകൊടിക്കൂറയായ്വിണ്ണിൽപ്പറന്നെത്റ കാല൦?കാട്ടുതേനീച്ചകൾ കുടികെട്ടിവാണൊരുവൻമരക്കൊമ്പു൦ തകർന്നു!ചെമ്പൂക്കൾ വർഷിച്ചു ദേവിയെപ്പൂജിച്ചഇലവിന്റെകാല൦ കഴിഞ്ഞു.നൂനമർദ്ദത്തിന്റെ തീക്ഷണപ്രഭാവത്തിൽപാഞ്ഞുവന്നെത്തിയ കാറ്റോ,ആ മരമുത്