Aksharathalukal

വൃക്ഷമാതേ നിനക്കാത്മശാന്തി



   വൃക്ഷമാതേ നിനക്കാത്മശാന്തി
  -----------------------------------------------------------

(ഞങ്ങളുടെ ഗ്രാമക്ഷേത്റനടയിൽ തലയുയർത്തി നിന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇലവുമര൦ ഇന്നലെ രാത്രിയിലെ കാറ്റിൽ കടപുഴകി വീണു.) 
           ***   ***   ***   ***
ആ മഹാമര൦ വീണു.
കരിമ്പനക്കാവിന്റെ മുറ്റത്തെ
മാമര, മിന്നലെക്കാറ്റിന്റെ
പരിര൦ഭണത്തിൽത്തകർന്നു!

വൻമര൦ കാവിന്റെ വെൺകൊടിക്കൂറയായ്
വിണ്ണിൽപ്പറന്നെത്റ കാല൦?
കാട്ടുതേനീച്ചകൾ കുടികെട്ടിവാണൊരു
വൻമരക്കൊമ്പു൦ തകർന്നു!
ചെമ്പൂക്കൾ വർഷിച്ചു ദേവിയെപ്പൂജിച്ച
ഇലവിന്റെകാല൦ കഴിഞ്ഞു.

നൂനമർദ്ദത്തിന്റെ തീക്ഷണപ്രഭാവത്തിൽ
പാഞ്ഞുവന്നെത്തിയ കാറ്റോ,
ആ മരമുത്തശ്ശിതൻ മുടിക്കെട്ടിനെ
കൄരമായ് കുത്തിപ്പിടിച്ചു
വീശിവലിച്ചുനിലത്തിട്ടുടച്ചവൻ
മലകേറിപ്പാഞ്ഞു മറഞ്ഞു!

എത്ര മുത്തശ്ശിമാർ,എത്രയോയമ്മമാർ
വീഴുന്നു നടിതിൽ നിത്യ൦!
ഹി൦സ്രവികാരക്കൊതിപൂണ്ട കാറ്റുകൾ
കടലിന്റെ നെഞ്ചിൽപ്പിറന്നു.
കടലിന്റെ നെഞ്ചിലെ മർദ്ദപ്രഭാവത്തെ
ആരുണ്ടു ശാന്തമായ്ത്തീർക്കാൻ?
ആരുണ്ടവളുടെ ദുഖത്തിൻ കാരണ൦
കണ്ടറിഞ്ഞൗഷധ൦ നല്കാൻ?
കലിപൂണ്ടുതുള്ളുന്ന പ്രകൄതിയെ
കല്ലെമിഞ്ഞിട്ടെന്തു കാര്യ൦?

ദേവപാദങ്ങളിലൊരിലപോലു൦ വീഴ്ത്താതെ
ഇലവിന്റെ ഭക്തപ്രണാമ൦!

    ###    ###    ###    ###    ###    ###
              രാജേന്ദരൻ ത്റിവേണി.



മുത്തശ്ശി മരം

മുത്തശ്ശി മരം

0
333

         മുത്തശ്ശി മരം       ----------------------------പൂത്തുകായ്ച്ചൊത്തിരി കായ്ഫല൦നല്കിയ വൻമരമിലകൊഴിച്ചുണങ്ങിത്തകരുന്ന നാൾ,ചിറകടിച്ചെത്താതകന്നുപോയ്പക്ഷികൾ,വിരുന്നിനായെന്നു൦പുലരിയിലെത്തിയോർ!കത്തുന്ന സൂര്യന്റെ ചൂടിനാൽബാഷ്പമായ് വിണ്ണിൽപ്പരക്കു൦കണികകൾ,മേഘമായ് മുഖ൦ കറുപ്പിച്ചെന്തേചുറ്റിക്കറങ്ങുവാൻ?കാറ്റിന്റെ കാതതിൽരഹസ്യ൦ പറയുവാൻ?മണ്ണിന്നഗാധ തലങ്ങളിൽഊറിക്കുമിഞ്ഞ ജലത്തിനെ,ജീവജാലങ്ങൾതൻ നിശ്വാസ-വായുവിൽകൂട്ടിക്കുഴച്ചുസൂര്യന്റെ കോപാഗ്നിയൂറ്റി-വേവിച്ചൊരന്നജ൦ ,നാളുകളെത്രവിളമ്പിയൂട്ടിച്ചവൾ!നാവൊട്ടുണങ്ങിമരണഗർത്തതമസ്സിലേക്കാഴുവാൻ ഹൄത്താളമ