Aksharathalukal

ചതുരംഗം



           ചതുരംഗം
           ------------


(പകലും രാത്രിയും നിറം കൊടുത്ത ചതുരംഗക്കളങ്ങളിൽ പടവെട്ടി മരിക്കുന്ന കാലാളുകളാണു നമ്മൾ. കറുപ്പും വെളുപ്പും പടപൊരുതുമ്പോൾ രാജവിജയത്തിന് ബലികഴിക്കപ്പെടേണ്ടവർ. കാലം മാറിയിട്ടും നമ്മുടെ അന്തസ്സിനെ പുതിയ ശക്തികേന്ദ്രങ്ങൾക്ക്  അടിമപ്പെടുത്തിയിരിക്കുകയല്ലേ?)

ഇരുൾ നിറച്ച രാത്രിയും
പകൽ നിറച്ച വെണ്മയും
കൂട്ടുചേർന്നലങ്കരിച്ച
നിത്യസമര ഭൂമിയിൽ,

വെട്ടി വെട്ടി എറിയുവാൻ
കരുക്കളായി നമ്മളും,
നിരന്നു നിന്നു ധീരമായ്
കളം ചവിട്ടി നീങ്ങുവോർ!

ആന, കുതിര, തേരുകൾ 
വിലമതിച്ച തട്ടതിൽ,
തലകൊടുത്തു വാഴ്ത്തണം
സ്വന്ത രാജ വീരനെ!

എത്രനാളു പിന്നിലായ്
പറഞ്ഞുവെച്ച ശാസനം
കളിക്കളത്തിലിന്നുമേ 
ഭടന്നു സത്യ വാചകം!

ഋതുക്കളെത്രയായിരം 
ചിറകടിച്ചകന്നുപോയ്,
മാറിയില്ല കളിയിലെ
വെട്ടിനുള്ള നീതികൾ!

കളിക്കളം വരച്ചു നാം
നിറം കൊടുത്ത കള്ളികൾ
ജീവസമര വേദിയിൽ
രണം നിറഞ്ഞ പാടുകൾ!

വിലകുറഞ്ഞ ജന്മമോ
പൊരുതി വീണ മാനവർ?
ശക്തനായ നായകന്റെ
മഹിമ കാത്തു വീണവർ!

കണ്ടതെത്ര കുരുതികൾ
കേട്ടതെത്ര  രോദനം?
ചോരവീണു പശപിടിച്ച 
ഇപ്രബുദ്ധ ഭൂമിയിൽ?

വിജയ സൗധമേറുവാൻ
ഏതു കുടില തന്ത്രവും
നിയമമാക്കി മാറ്റുമീ
രാഷ്ട്രതന്ത്ര വേദിയിൽ,

രക്തസാക്ഷിയാകുവാൻ,
കത്തി വീണു ചാകുവാൻ,
വിധി പടച്ചു വിട്ടതോ
കരുക്കളായി നമ്മളേ?

ചുട്ടെരിച്ചു കളയണം
പഴയചതുർക്കളങ്ങളെ,
രണപ്പകർച്ചകാട്ടുമീ 
കളികളിച്ചു മുടിയണോ?

കളിക്കളത്തിലരചനും
കൂട്ടുചേർന്ന മന്ത്രിയും
പൊരുതി വീണ ആൾകളും
കളിക്കരുക്കൾ മാത്രമേ!

തുല്യരാണു ഭൂമിയിൽ
ജന്മമാർന്ന മാനവർ,
എന്ന തത്ത്വമെന്നു നാം
സത്യമാക്കി മാറ്റുക!

വെട്ടലല്ല ഹിംസയല്ല
ഒത്തുചേർന്ന ജീവിതം
തീർത്തിടുന്ന കളികളാണു
നാം കളിക്ക വേണ്ടതും!

പാടിടുന്ന കവിതയിൽ,
ചൊല്ലിടുന്ന കഥകളിൽ,
ആടിടുന്ന കളികളിൽ;
രാജശാസനത്തിനാണു
നമ്മളടിമയായി
നിത്യ മഹിമ കാണുവോർ!

സ്വതന്ത്രമല്ല ചേതന
സ്വതന്ത്രമല്ല ഭാവന,
ശക്തനായ നായകന്റെ
വിജയസ്വപ്നധാരി നാം!




സെലിനാമ്മ

സെലിനാമ്മ

0
170

          സെലിനാമ്മ          -------------തന്റേടമുള്ളവൾകരണത്തടിച്ചവൾ,സമരത്തിനായിട്ടുചുംബനം ചെയ്തവൾ,മല കേറി സ്വാമിയെകാണാൻ തുനിഞ്ഞവൾ!നഗ്നഗാത്രത്തിൽപടം വരപ്പിച്ചവൾ,തലവെട്ടു കുരുതിക്കുകൂട്ടായി നിന്നവൾ,ജോളിയെപ്പോലെകുടുംബം തകർത്തവൾ,യൂട്യൂബ് ചാനലിൽഎന്നും നിറഞ്ഞവൾഎന്ന സങ്കല്പത്തിലല്ല ഞാനിന്നീ കവിതയിൽതന്റേടിയാരെന്നെ- ഴുതി വെക്കുന്നതും;മന്ത്രിക്കസേരയോ,സ്വർണക്കടത്തോ,ചാനൽ പ്രസംഗമോ,താരത്തിളക്കമോഇല്ലെങ്കിലെന്താണു,കൂലിപ്പണി ചെയ്തുമക്കളെ പോറ്റുന്ന,അമ്മായിയമ്മയെവേദനിപ്പിക്കാത്തവൾ,എന്റെ അയൽക്കാരിസെലിനാമ്മ, തന്റേടിനാടിനു വേണ്ടവൾ!