Aksharathalukal

സെലിനാമ്മ



          സെലിനാമ്മ
          -------------

തന്റേടമുള്ളവൾ
കരണത്തടിച്ചവൾ,
സമരത്തിനായിട്ടു
ചുംബനം ചെയ്തവൾ,
മല കേറി സ്വാമിയെ
കാണാൻ തുനിഞ്ഞവൾ!
നഗ്നഗാത്രത്തിൽ
പടം വരപ്പിച്ചവൾ,
തലവെട്ടു കുരുതിക്കു
കൂട്ടായി നിന്നവൾ,
ജോളിയെപ്പോലെ
കുടുംബം തകർത്തവൾ,
യൂട്യൂബ് ചാനലിൽ
എന്നും നിറഞ്ഞവൾ
എന്ന സങ്കല്പത്തിലല്ല 
ഞാനിന്നീ കവിതയിൽ
തന്റേടിയാരെന്നെ- 
ഴുതി വെക്കുന്നതും;

മന്ത്രിക്കസേരയോ,
സ്വർണക്കടത്തോ,
ചാനൽ പ്രസംഗമോ,
താരത്തിളക്കമോ
ഇല്ലെങ്കിലെന്താണു,
കൂലിപ്പണി ചെയ്തു
മക്കളെ പോറ്റുന്ന,
അമ്മായിയമ്മയെ
വേദനിപ്പിക്കാത്തവൾ,
എന്റെ അയൽക്കാരി
സെലിനാമ്മ, തന്റേടി
നാടിനു വേണ്ടവൾ!




തീരാത്ത യാത്ര

തീരാത്ത യാത്ര

5
150

           തീരാത്ത യാത്ര           -----------------ലക്ഷങ്ങൾ, കോടികൾ,പരസഹസ്ര കോടികൾ;തനിയെ നടന്നയീ പാതയിലൂടെ ഞാൻ;പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്വീണ്ടും തിരിക്കുന്ന തീർഥയാത്ര!ശരണ മന്ത്രത്തിന്റെ ആഴിതന്നുള്ളിലുംതീർഥക്കുളത്തിന്റെ കുളിരറിയാത്തവൻ!ഒരുകാലു വെക്കുവാൻഇടതേടി, അറിയാതെമുന്നോട്ടു നീങ്ങുംജനപ്രവാഹത്തിലുംഏകാകിയായി ഞാൻ മാറുന്ന യാത്ര!മൂവാറു പടികേറി കൈകൂപ്പി നിന്നാലുംവ്യർഥമാകുന്നയീ യാത്ര,ഒരു ദുഃഖ യാത്ര...സ്വാമിയെ കാണാത്ത യാത്ര,നിന്നിലെ എന്നിനെകാണാത്ത യാത്ര!എന്നു ഞാനെന്നുടെ സ്വാമിയാകുന്നുവോ,എന്നെന്റെ ഉള്ളിലാ തത്ത്വമസി തെളിയുന്നുവോ;അ