Aksharathalukal

തീരാത്ത യാത്ര



           തീരാത്ത യാത്ര
           -----------------


ലക്ഷങ്ങൾ, കോടികൾ,
പരസഹസ്ര കോടികൾ;
തനിയെ നടന്നയീ പാതയിലൂടെ ഞാൻ;
പുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്
വീണ്ടും തിരിക്കുന്ന തീർഥയാത്ര!

ശരണ മന്ത്രത്തിന്റെ ആഴിതന്നുള്ളിലും
തീർഥക്കുളത്തിന്റെ കുളിരറിയാത്തവൻ!
ഒരുകാലു വെക്കുവാൻ
ഇടതേടി, അറിയാതെ
മുന്നോട്ടു നീങ്ങും
ജനപ്രവാഹത്തിലും
ഏകാകിയായി ഞാൻ മാറുന്ന യാത്ര!
മൂവാറു പടികേറി കൈകൂപ്പി നിന്നാലും
വ്യർഥമാകുന്നയീ യാത്ര,
ഒരു ദുഃഖ യാത്ര...
സ്വാമിയെ കാണാത്ത യാത്ര,
നിന്നിലെ എന്നിനെ
കാണാത്ത യാത്ര!

എന്നു ഞാനെന്നുടെ സ്വാമിയാകുന്നുവോ,
എന്നെന്റെ ഉള്ളിലാ തത്ത്വമസി തെളിയുന്നുവോ;
അന്നുവരേക്കുമീ കൂട്ടത്തിലേകനായ്
തുടരേണ്ടതാകുന്ന തീർഥയാത്ര!

മുമ്പും, മുമ്പിന്റെ മുമ്പും
അതിലേറെ മുമ്പും
യാത്രകളിലൊക്കയും
തട്ടി ഞാൻ വീഴാൻ തുടങ്ങിയ കല്ലുകൾ;
പുഞ്ചിരിക്കുന്നുണ്ട്...
ഏകാന്ത പഥികന്റെ ഹൃത്തിലെ
അന്ധകാരക്കോണിൽ
തെളിയാ വിളക്കിന്റെ
ദുർഗതിയോർക്കയാൽ!




ചോര വറ്റി

ചോര വറ്റി

5
304

           ചോര വറ്റി           ------------അയ്യോ തിളച്ചേ,തിളതിളച്ചേ,ചോരവറ്റിപ്പോയേ...ചോര മുളയ്ക്കാൻഅരിയല്പം തായോ,അരിയല്പം വാങ്ങാൻതൊഴിലൊന്നു തായോ...മിണ്ടാനും പറയാനുംനികുതി വെക്കല്ലേ,കണ്ണിനും മൂക്കിനുംജി എസ് ടി വേണ്ടേ...മിണ്ടാനും പറ്റില്ല,മണ്ടാനും പറ്റില്ല,ചോരയൊരുതുള്ളിബാക്കിയില്ലാ...!