Aksharathalukal

മണ്ണിര

 
മണ്ണിര
-------

കൃത്രിമച്ചേരുവ ചേർത്തു മേൽമണ്ണിനെ
ആർത്തിയാലൂറ്റിപ്പിഴിയുവാൻ,
വെറിപൂണ്ട മനുഷ്യന്റെ ആഗ്രഹം
ഋതുതാളഭംഗം വരുത്തിയ മണ്ണിതിൽ
ഉണക്കി പൊടിയിച്ച മണ്ണിതിൽ,
പ്രകൃതിക്കലപ്പയാം മണ്ണിര
വംശവേരറ്റു മറയുന്നു!


കളകളെ, ക്ഷുദ്ര കീടങ്ങളെ,
ആട്ടിയോടിക്കാൻ തളിച്ച വിഷദ്രവം
നീറിപ്പടർന്നാ മൃദുലകോശങ്ങളെ
നീറ്റിപ്പഴുപ്പിച്ച് അലിയിച്ചു മായ്ക്കുമ്പോൾ;

ഭൂമിമാതാവേ, നീ കാത്തു സൂക്ഷിക്കണേ,
രണ്ടു സിക്താണ്ഡങ്ങൾ;
നാളെയി മണ്ണു, കാലതീർഥത്തിൽ
മുങ്ങിക്കുളിച്ചീറനായ്,
സൂര്യഗായത്രി മന്ത്രം ജപിക്കുമ്പോൾ;
വിരിയുവാൻ, വീണ്ടും
സർഗതാളം രചിക്കുവാൻ!



കരൾ

കരൾ

5
310

കരൾ--------തളരുന്നു,വിഷബിന്ദു മോന്തിക്കുടിക്കുംകരളുകൾ;ഭക്ഷണം തന്നിലലിഞ്ഞ വിഷത്തിനെ,ലഹരിയായെത്തിപ്പടർന്ന വിഷത്തിനെ,രോഗാണു ഉള്ളിൽ സ്രവിച്ച വിഷത്തിനെ,രാസ മാറ്റത്തിൽ പിറന്ന വിഷത്തിനെ,കോശത്തിനുള്ളിൽ ജ്വലിപ്പിച്ചുശുദ്ധമാക്കൂ കരളോരോ നിമിഷവും!തിരയടിച്ചോരോ നിമിഷവുമെത്തുന്നവിഷവസ്തു, ജീവിത ശൈലിയാൽസ്വന്തം കലകളിൽ പടരും പഴുപ്പിനെതടഞ്ഞു നിർത്തീടുവാൻ വയ്യാതെ,പിടയുന്ന കരളിനെരക്ഷിച്ചെടുക്കുവാൻ,കൃത്രിമ മാർഗം വെടിഞ്ഞുപ്രകൃതിയെ വാരിപ്പുണർന്നു നടക്കണേ!