I LOVE U ❤️ Part-1
❤️I LOVE YOU ❤️
Part-1
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്നൊരു തിങ്കളാഴ്ച ആയിരുന്നു....
ദക്ഷ രാവിലെ തന്നെ റെഡി ആയി കോളേജിലേക്ക് തിരിച്ചു.... അവൾക്ക് അന്ന് എന്തോ ഒരു സന്തോഷം തോന്നി... ഒരു പ്രേത്യേക ഉന്മേഷം തന്നെ വന്നു പൊതിയുന്നത് അവളറിഞ്ഞു...
അവൾ തന്റെ പ്രണയം ഇന്ന് അവനോട് തുറന്നു പറയാൻ തീരുമാനിച്ചിരിക്കുന്നു.... അതിന്റെതായ ടെൻഷനും അവൾക്കുണ്ട്....
അവൾ കോളേജിൽ ചെന്നതും ആദ്യം തിരഞ്ഞത് അവനെ ആണ്... തന്റെ പ്രിയപ്പെട്ടവനെ....❤️
പതിവ് പോലെ അവൻ കൂട്ടുകാർക്കൊപ്പം കളിച്ചു ചിരിച്ചു പാർക്കിങ് ഏരിയയിൽ ഇരിക്കുന്നുണ്ടായിരുന്നു.....
എപ്പോഴെത്തെയും പോലെ തന്നെ അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു....അത് അവളെ ആയിരുന്നു....അത് മനസിലാക്കിയവണ്ണം അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...
അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നു...അവൾക്ക് അന്ന് പതിവിന് വിപരീതം ആയി ചെറിയ ടെൻഷൻ ഒക്കെ തോന്നുന്നു...
\"ഹായ് ദക്ഷ....\"❤️
അവൻ പുഞ്ചിരിയോടെ അവളെ നോക്കി...
അവളും ഉള്ളിലുള്ള ടെൻഷൻ മാറ്റി വെച്ച് അവനെ നോക്കി ചിരിച്ചു....
\"താൻ എന്താടോ പതിവില്ലാതെ നേരത്തെ.. തന്റെ വാല് എവിടെ...?\"
\"എന്തോ ഇന്ന് നേരത്തെ വരാൻ തോന്നി.. വന്നു.... പിന്നെ വാല്...അവൾ വന്നോളും... ഞാൻ നേരത്തെ വന്നു എന്ന് കരുതി അവൾക്ക് ശീലങ്ങൾ ഒന്നും മാറ്റാൻ പറ്റില്ലാലോ....\"
ദക്ഷ ചെറുപുഞ്ചിരിയോടെ പറഞ്ഞു....
\"എന്നാൽ ഞാൻ പൊക്കോട്ടെ... പിന്നെ താൻ ഈവെനിംഗ് ലൈബ്രറിയിൽ നിക്കാവോ... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു....
അവൾ ചോദിച്ചു
\"എന്ത് കാര്യം....?\"
\"അത് ഞാൻ അപ്പൊ പറയാം... താൻ വരുവോ...?\"
\"പിന്നെന്താ വരാലോ...\"
അവൾ അവനെ നോക്കി ചിരിച്ചിട്ട് സന്തോഷത്തോടെ ക്ലാസ്സിലേക്ക് പോയി....
ക്ലാസ്സിൽ ചെന്നിരുന്ന അവളുടെ മനസ്സിലേക്ക് തങ്ങളുടെ ആദ്യ കണ്ടുമുട്ടലുകൾ കടന്ന് വന്നു...
അവൾ പുഞ്ചിരിയോടെ ആ ഓർമകളെ വരവേറ്റു....❣️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
(ഇനി ഫ്ലാഷ്ബാക്ക്)
👇
രാവിലെ സമയം ഒരു 8:30... കഥാനായിക ആയ ദക്ഷ❤️ ഉറങ്ങുകയാണ്...അവൾ തലവഴി പുതപ്പ് മൂടി ചുരുണ്ടു കൂടിയാണ് കിടക്കുന്നത്...
പെട്ടെന്ന്,
🎶🎶Yaarodum Kaanaadha Thooymaiyai
Unnil Naan Kaangiren
Mun Enrum Illaadha Aasaigal
Unnaale Naan Kolgiren...
Vazhiyile Idhayathin Nizhalaay
Neelginraay Naan Oaya
Vizhiyilae Thelithidum Kadalaay
Aaginraay En Seyvaen
Solladee Thozhi Thozhi
Ennarunthozhi Solladee🎶🎶
അവളുടെ caller ടോൺ ആണ്...
അവൾ പുതപ്പിനുള്ളിൽ നിന്ന് കൈ എത്തി തപ്പി പിടിച്ചു ഫോൺ എടുത്തു... ആരാ എന്ന് നോക്കാതെ തന്നെ കാൾ എടുത്തു...
\"ഹലോ... ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്തു തന്നെ...?\"
ഉറക്കച്ചടവോടെ ദക്ഷ ചോദിച്ചു....
\"ഞാനോ... ഞാൻ നിന്റെ കുഞ്ഞമ്മേടെ മോള്... അല്ലപിന്നെ എത്ര നേരം ആയിട്ട് വിളിക്കുന്നു.. ഇപ്പോൾ ആണോ എടുക്കുന്നെ....
ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞ ദക്ഷ പറഞ്ഞു......
\"പിണങ്ങാതെ നേഹ മോളെ.. ഞാൻ ഉറക്കത്തിന്റെ പുറത്തു ചോദിച്ചു പോയതല്ലേ...\"
\"മ്മ്.. ഉവ്വാ... നീ അല്ലെ ആള്... എന്തായാലും എന്റെ മോള് പെട്ടെന്ന് റെഡി ആവു... ഇന്ന് ഫ്രഷേഴ്‌സ് ഡേ അല്ലെ....\"
\"ആടാ.. എനിക്ക് ചെറിയ പേടി ഇല്ലാതെ ഇല്ല.... \"
\"എന്തിനു.. ഇതൊക്കെ ലൈഫിൽ എപ്പോഴും കിട്ടുന്ന എക്സ്പീരിയൻസ് അല്ല... സൊ എൻജോയ്......\"😻😻
\"ആാാ.. ഓക്കെ.... ഞാൻ റെഡി ആവട്ടെ... എന്നിട്ട് നിന്റെ വീട്ടിലോട്ട് വരാം....\"
\"ആഹ്.. ശെരിടാ.. \"
എന്നും പറഞ്ഞു നേഹ കാൾ കട്ട് ആക്കി....
❤️❤️❤️❤️❤️❤️❤️❤️❤️❤️
(ഒരു ചിന്ന ഇൻഡ്രോ....)👇👇
നായകൻ - അക്ഷയ് നാഥ്
നായിക - ദക്ഷ വിശ്വനാഥ്
നായികയുടെ ഫ്രണ്ട് - നെഹെൽ മാത്യു..(നേഹ)
നായികയുടെ പേരെന്റ്സ് - സന്ധ്യ & വിശ്വനാഥ്....
നായകന്റെ പേരെന്റ്സ് - ദീപിക & ഗോവിന്ദ് നാഥ്....
നേഹയുടെ പേരെന്റ്സ് - സാറാ & മാത്യു....
നായികയ്ക്ക് ഒരു അനിയൻ ഉണ്ട്..ദക്ഷക്ക്...അവൻ ആണേൽ +1 നു പഠിക്കുവാണു.....
നായകൻ ഒറ്റ മോൻ ആണ്....
(ഇൻഡ്രോ കഴിഞ്ഞു.... തൽക്കാലം ഇത്രേ ഒള്ളു....)
❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ റെഡി ആയി ദക്ഷ നേഹയുടെ വീട്ടിലേക്ക് ചെന്നു...
***ഒരു ബ്ലൂ കളർ ടോപ് & ബ്ലാക്ക് കളർ ലെഗിൻസ് ആണ് ദക്ഷയുടെ വേഷം... അവൾ അവളുടെ കണ്ണുകൾ വലുതായി തന്നെ കറുപ്പിച്ചു എഴുതി....
മുടി രണ്ട് സൈഡിൽ നിന്നും ചീകി എടുത്തു ക്ലിപ്പ് ഇട്ടു.... ഒരു കുഞ്ഞി പൊട്ടും അതോടൊപ്പം ഒരു നീല കളർ ജിമിക്കിയും അണിഞ്ഞു...
അതിനു ചേരുന്ന ഒരു നീല കളർ കല്ല് പതിപ്പിച്ച മാലയും...അവൾ ആ വേഷത്തിൽ വളരെ മനോഹരി ആയി തന്നെ കാണപ്പെട്ടു...***
അവൾ നേഹയെയും കൂട്ടി കോളേജിലേക്ക് പുറപ്പെട്ടു...
കോളേജിന്റെ ഫ്രന്റിൽ തന്നെ വലിയ ഒരു പോസ്റ്റർ അവർ കണ്ടു... ഫ്രഷേഴ്‌സ് ഡേയുടെ...
സീനിയർസ് എല്ലാം അതിന്റെ ഓരോ കാര്യങ്ങൾക്ക് ആയി ഓട്ടം ആയിരുന്നു....
ഇവർ രണ്ടാളും കൂടി നേരെ പോയത് ക്ലാസ്സിലേക്ക് ആണ്....
അവിടെ കുറച്ചു കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു...
അവർ രണ്ടാളും സീറ്റിൽ പോയി ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഒക്കെ ഓഡിറ്റോറിയത്തിലേക്ക് പോകുന്ന കണ്ടു അവരും കൂടെ പോയി....
ഫ്രന്റിലും അല്ല ബാക്കിലും അല്ലാത്ത രീതിയിൽ ആണ് ഇവർക്ക് സീറ്റ് കിട്ടിയത്....
കുറച്ചു കഴിഞ്ഞതും പ്രോഗ്രാം സ്റ്റാർട്ട് ആയി...
ആദ്യം പ്രിൻസിപ്പൽ വന്നു പ്രസംഗിച്ചു... പിന്നെ പ്രിൻസിപ്പൽ അടക്കം ബാക്കി ഉള്ള ടീച്ചേർസ് എല്ലാരും പോയി...
ഇപ്പോൾ അവിടെ Seniors & Juniors മാത്രം...
സീനിയർസ് ജൂനിയർസിനു ഓരോ ടാസ്ക് കൊടുക്കാൻ തുടങ്ങി....
ഒരു ബൗളിൽ എല്ലാ ജൂനിയർസിന്റെയും പേരുണ്ട്...
അങ്ങനെ നേഹയുടെ ടാസ്ക് ആയി... അവൾക്ക് കിട്ടിയ ടാസ്ക് അഭിനയിക്കാൻ ആണ്.. അവൾ അത് വളരെ ഭംഗി ആയി തന്നെ ചെയ്തു.....
പിന്നെ കുറച്ചു കഴിഞ്ഞു ദക്ഷയെയും വിളിച്ചു... അവൾക്കുള്ള ടാസ്ക് പാട്ടു പാടാൻ ആയിരുന്നു... അവൾ വളരെ ഭംഗി ആയി തന്നെ പാടി...
🎵🎵ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്..
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ...
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ...
തീയോ... നീയോ...🎵🎵
അവളുടെ പാട്ട് അവിടെ ഉള്ള എല്ലാവർക്കും ഇഷ്ട്ടമായി...
അങ്ങനെ കുറേ കഴിഞ്ഞു പ്രോഗ്രാംസ് ഒക്കെ കഴിഞ്ഞു....
ഉച്ചയ്ക്ക് ഫുഡ് കഴിച്ച ശേഷം ഉള്ള പ്രോഗ്രാംസ് കൂടി കഴിഞ്ഞിട്ട അവർ ക്ലാസ്സിൽ പോയത്...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി... അവർ കോളേജിൽ പോവാൻ തുടങ്ങിയിട്ട് 2 ആഴ്ച കഴിഞ്ഞു......
ഒരു ദിവസം ദക്ഷ ഉച്ച കഴിഞ്ഞ നേരത്തു ക്ലാസ്സ് കട്ട് ചെയ്തു നേഹയോട് പറഞ്ഞിട്ട് ലൈബ്രറിയിലേക്ക് പോയി...
കോളേജിൽ വരാൻ തുടങ്ങിയെ പിന്നെ ലൈബ്രറി പോക്ക് സ്ഥിരം ആണ്... നേഹയ്ക്ക് പിന്നെ അത് അലർജി ആണ്.. അവൾ പോവില്ല....
ദക്ഷ ലൈബ്രറിയിൽ ചെന്നപ്പോൾ ക്ലാസ്സ് ടൈം ആയോണ്ട് അങ്ങനെ ആരൂല്ല.. ലൈബ്രറിയൻ മാത്രം...
അവൾ പോയി ഷെൽഫിൽ നിന്ന് അവളുടെ സ്ഥിരം ബുക്ക് എടുത്തു...
അതും എടുത്തു ഒരു ടേബിളിൽ പോയി ഇരുന്നു ബുക്ക് തുറന്നു....
പെട്ടെന്ന് ഒരു പേപ്പർ അതിൽ നിന്ന് വീണു... അവൾ അത് എടുത്തു തുറന്നു നോക്കി...
(കത്തിൽ ഇങ്ങനെ ആയിരുന്നു
👇👇)
\'Hai Dhaksha,
ഈ കത്ത് താൻ വായിക്കുമ്പോൾ തന്റെ മനസ്സിൽ പല സംശയങ്ങളും തോന്നാം.... ആ സംശയം തീർക്കാൻ കൂടിയ ഞാൻ ഈ ലെറ്റർ എഴുതുന്നത്... പിന്നെ താൻ എന്നെ തെറ്റിദ്ധരിക്കരുത്.. ഇത് ഒരു ലവ് ലെറ്റർ ഒന്നും അല്ല... ജസ്റ്റ് ഒരു നോർമൽ ലെറ്റർ... ഇത് ഞാൻ എഴുതാൻ കാരണം തന്റെ പാട്ടാണ്.... താൻ ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയ പാട്ട്... അത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു... സൊ ഒരു ആരാധകൻ എഴുതിയ കത്ത് ആയി കണ്ടാൽ മതി...
പിന്നെ തനിക്ക് ഈ ആരാധകനെ കാണണം എന്നുണ്ടെങ്കിൽ താൻ ഈ കത്തിനു ഒരു റിപ്ലൈ തരണം......
❤️❤️
എന്ന്,
ആരാധകൻ...\'
❤️❤️❤️❤️❤️
ഇത്രയും ആയിരുന്നു കത്തിൽ ഉണ്ടായിരുന്നത്.....
അവൾ ആദ്യം നേഹ തന്നെ പറ്റിക്കാൻ ആയി ചെയ്തത് ആണോ എന്ന് സംശയിച്ചു..
പക്ഷെ ആ ഹാൻഡ് writing നേഹയുടെ അല്ലാത്തത് കൊണ്ടും അവൾക്ക് ലൈബ്രറി അലർജി ആയത് കൊണ്ടും അങ്ങനെ അല്ലെന്ന് മനസിലായി...
ഒടുവിൽ അവൾ ആ കത്തിനു റിപ്ലൈ കൊടുക്കാൻ തീരുമാനിച്ചു.....
അവൾ ഒരു പേപ്പർ എടുത്തു അതിൽ ഇങ്ങനെ എഴുതി.... 👇👇
\'താൻ ആരാ... എന്താ.... ഒന്നും എനിക്കറിയില്ല..പക്ഷെ ഒരു ആകാംഷ കൊണ്ട് ചോദിക്കുവാ.. താൻ ആരാ..? എനിക്ക് തന്നെ കാണാൻ പറ്റുവോ എപ്പോഴെങ്കിലും...?
എനിക്ക് തന്നെ കാണണം...!!\'
❤️❤️
എന്ന്,
ദക്ഷ.....\'
❤️❤️❤️❤️❤️❤️❤️
അവൾ ആ പേപ്പർ മടക്കി ആ ബുക്കിൽ തന്നെ വെച്ചു ഇരുന്ന ഷെൽഫിൽ കൊണ്ട് വെച്ചു...
എന്തോ അവൾക്ക് അന്ന് ബുക്ക് വായിക്കാൻ തോന്നിയില്ല...
അവൾ പതിയെ ലൈബ്രറിയിൽ നിന്ന് ഇറങ്ങി ക്യാന്റീനിൽ പോയി ഇരുന്നു....
ക്ലാസ്സിൽ പോവാനും അവൾക്ക് തോന്നിയില്ല..
❤️❤️❤️❤️❤️❤️❤️❤️❤️❤️
പിറ്റേന്ന് അവൾ വീണ്ടും ലൈബ്രറിയിൽ പോയി...
ആ ബുക്ക് തന്നെ എടുത്തു ഒരു ചെയറിൽ പോയിരുന്നു....
വളരെ അധികം ആകാംഷയോടെ അവൾ അത് തുറന്നു നോക്കി...
\'ഹായ് ദക്ഷ...
മറുപടി തന്നതിന് നന്ദി..❤️
ഞാൻ ഉടനെ തന്നെ തന്റെ കണ്മുന്നിൽ എത്തുന്നതാണ്..
ഒരുപക്ഷെ എത്തിയിട്ട് ഉണ്ടാകും...
താൻ പോലുമറിയാതെ....
എന്ന്
ആരാധകൻ\'
❤️❤️
അവൾ അത് വായിച്ചു സംശയത്തോടെ ഇരുന്നു....
അവൾ ആ പേപ്പറിലേക്ക് തന്നെ നോക്കി ഇരുന്നു...
അവൾക്ക് ഈ ലെറ്ററിനെ കുറിച്ചു നേഹയോട് പറയണം എന്നുണ്ടായിരുന്നു....
പക്ഷെ പറഞ്ഞില്ല....!!
തുടരും... ❤️
ഹായ്, ❤️
ഇതൊരു കുഞ്ഞു കോളേജ് ബേസ്ഡ് ലവ് സ്റ്റോറി ആണെ..സപ്പോർട്ട് ഉണ്ടാവണം..
Parvathy_paru
എന്ന എന്റെ 1st id ഇപ്പൊ കിട്ടുന്നില്ല...
അതിൽ ഇട്ടിരുന്ന മീരാമാധവം
എന്ന തുടർക്കഥയും കനവ് എന്ന ചെറുക്കഥയും ഇതിൽ
പറ്റിയാൽ റീഅപ്‌ലോഡ് ചെയ്യാം...
സപ്പോർട്ട് ഉണ്ടാവണം... ❤️🙂