\"കൃഷ്ണദാസ്... മേനോത്ത് കൃഷ്ണദാസ്... അങ്ങനെ പറഞ്ഞാൽ അച്ഛനറിയും... എന്നാൽ ശരി... \"ആദി ബൈക്ക് മുന്നോട്ടെടുത്തു...\"എന്റമ്മേ അവളുടെ ഏട്ടനാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു... അവൾ പറഞ്ഞതനുസരിച്ചു ഒരു മല്ലാനാണെന്നാണ് ഞാൻ കരുതിയത്... ഇത് ഒരുമാതിരി നമ്മുടെപോലെ ഒരു ചുള്ളൻ... ഏതായാലും ആളൊരു നല്ലനാണ്... നല്ല മനസ്സിനുടമയുമാണ്... ഇങ്ങനെയൊരു അളിയനെ കിട്ടാൻപോകുന്നത് നിന്റെ ഭാഗ്യം...\"സുധി പറഞ്ഞു...\"ഭാഗ്യം എന്നുപറയാൻ വരട്ടെ... അവളുടെ മനസ്സ് അറിഞ്ഞില്ലല്ലോ... അവളുടെ മനസ്സിൽ മാറ്റാരെങ്കിലുമാണോ എന്നും അറിയില്ല...\"മിഥുൻ പറഞ്ഞു...\"ഇതാണ് നിന്റെ കുഴപ്പം... ആദ്യം നീ പോസറ്റീവായി ചിന്തിക്കാൻ