Aksharathalukal

നഷ്ടസ്വർഗങ്ങൾ


\"ഇക്കാ...

നെഞ്ചിൽ മുഖമാർത്തി സന്തോഷം കൊണ്ടവൾ വിങ്ങിപൊട്ടി, വരാമെന്നു പറഞ്ഞെങ്കിലും ഇത്രയ്ക്കും വേഗം അരികിൽ അണയുമെന്ന് കരുതിയില്ല
തന്റെ പ്രാണൻ തന്റെ അരികിലേക്ക് അണഞ്ഞത് അവളിൽ ഒരുപാട് ആനന്ദമുണർത്തി...

സമീനയുടെ ഉമ്മയും അനിയത്തിമാരും
ആകെ അന്തംവിട്ട് നിൽക്കുകയാണ്
എന്താ ഇപ്പൊ ചെയ്യുക ഉമ്മാക്ക് ആധിയായി
വലിയ വീട്ടിലെ പയ്യനാണ് നിക്കാഹ് കഴിഞ്ഞിട്ട് അധികം നാൾ നാട്ടിൽ ഉണ്ടായിരുന്നില്ല വേഗം തന്നെ ഗൾഫിലോട്ട്
പോയി അത്കൊണ്ട്  സമീനയുടെ വീട്ടിലും നിക്കാൻ പറ്റിയിട്ടില്ല,

\"കറി ഒന്നുമില്ലല്ലോ റബ്ബേ...
എന്താ ഇപ്പൊ ചെയ്യുക  സീനു മോൾ പോയി വാപ്പനോട് വേഗം ഇങ്ങോട്ട് വരാൻ പറ
കടയിൽ മോൾ കുറച്ചു നേരം ഇരിക്ക് \"

ഉമ്മ സമീനയുടെ അനിയത്തിയോട് പറഞ്ഞു,
 
ഉമ്മാടെ വെപ്രാളം കണ്ടിട്ട്  ഫാരിസ് ചിരിച്ചു കൊണ്ട് പറഞ്ഞു,

\"ഉമ്മാ നിങ്ങൾ വിഷമിക്കേണ്ട ഞാൻ വീട്ടിൽ കയറി ഫുഡ്‌ കഴിച്ചാണ് വന്നത്, ഞാൻ സമീയെ വീട്ടിലോട്ട് കൊണ്ട്പോകാൻ വന്നതാണ് ഇനി എന്ത് വന്നാലും അടുത്ത് ഞാനുണ്ടല്ലോ എന്തായാലും കുഞ്ഞിനെ കണ്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചു പോകു ഉമ്മയും ഉപ്പയും പോകാൻ അനുവദിക്കണം.\"

അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല
സമീനയുടെ മുഖം പൂ പോലെ വിടർന്നു
വേഗം പോകാനുള്ള ഡ്രസ്സ് എടുത്ത്വെക്കാൻ
അവൾ അനിയത്തിയോട് പറഞ്ഞു,
തന്റെ ജീവന്റെ പാതി തന്റെ അടുത്തെത്തി
ഇനി തനിക്കൊന്നും പേടിക്കേണ്ട
ഈ കൈകളിൽ ഞാൻ സുരക്ഷിതമാണ്.

വീട്ടിലേക്കുള്ള യാത്രയിൽ അവൾ ഫായിസിന്റെ തോളിൽ ചാരികിടന്നു
കൈകൾ അമർത്തിപ്പിടിച്ചു
അവന്റെ കൈകൾ അവളുടെ വീർത്ത ഉദരത്തിൽ തലോടി, അവൾ തോളിൽ ചാരി മയങ്ങിപോയി...

നിലാവുള്ള രാത്രിയിൽ അവന്റെ മടിയിൽ തലചായ്ച്ചു കിടന്ന് കൊണ്ട് അവൾ
പ്രണയാർദ്രമായ് പറഞ്ഞു

\"ഇക്ക നിങ്ങൾ അടുത്തില്ലാത്ത ഓരോ നിമിഷം എന്റെ ജീവിതം അത്രയ്ക്കും സങ്കടകരമാണ്, ഇനി നിങ്ങൾ പോകരുത്
എന്തിനാണ് ഇനിയും പണം നമ്മൾക്കു ജീവിക്കാനും അതിനപ്പുറവും ഈ തറവാട്ടിൽ ഉണ്ടല്ലോ, ഇക്കാക്ക കണ്ടില്ലേ നാട്ടിലെ ബിസിനസ്സ് നോക്കി ഇവിടെ നിക്കുന്നത്
അവർക്ക് അവരുടെ മക്കളും അവരും മാത്രമുള്ള ലോകത്തിൽ ജീവിക്കുന്നു 
ഇനി നിങ്ങൾ പോകല്ലേ ഇക്കാ...
നമ്മുടെ കുഞ്ഞും നമ്മളും മാത്രമായ ലോകം അതാണ് എനിക്ക് വേണ്ടത് ഇനിയും വയ്യാ ഈ വിരഹം താങ്ങി നിൽക്കാൻ...\"

കണ്ണീരോടെ അവൾ പറഞ്ഞു

അവളെ ചേർത്ത് പിടിച്ചു ഫാരിസ്
ചുംബനംകൊണ്ട് അവളുടെ കണ്ണീരൊപ്പി
തന്റെ കുഞ്ഞിനെ ചുമന്നു കഷ്ടത അനുഭവിക്കുന്ന പ്രിയതമയോട് വല്ലാത്ത സ്നേഹം തോന്നി, അവന്റെ കണ്ണുകളും നിറഞ്ഞു...

രണ്ട് പേരും ഒരുപാട് നേരം സംസാരിച്ചിരുന്നു
പറഞ്ഞിട്ടും പറഞ്ഞിട്ടും അവർക്ക് തീരുന്നുണ്ടായിരുന്നില്ല

\"മോളെ ഉറങ്ങണ്ടേ...\"

\"വേണ്ട ഇക്ക എനിക്ക് ഇങ്ങനെ ഈ നിലാവെട്ടത്തിൽ നിങ്ങടെ മുഖം കണ്ടു ഇരിക്കണം, ഈ മാറിൽ തലചായ്ച്ചു വെറുതെ കിടക്കണം ഇതിലും വലിയ സ്വർഗമെന്താ ഇക്കാ...\"

അവൾ പ്രേമപൂർവ്വം അവന്റെ ചുണ്ടിൽ
ചുംബിച്ചു, നിലാവ് പോലും നാണിച്ചു പോയോ...

രാവേറെയായി രണ്ടുപേരും ഒന്ന് മയങ്ങിപോയി, പെട്ടെന്നാണ് സമീനയ്ക്ക്
അടിവയറ്റിൽ ഒരു കൊളുത്തിപിടുത്തം അനുഭവപ്പെട്ടത്, അവൾ വയറിന്മേൽ പൊത്തിപിടിച്ചു...

\"ഇക്കാ..\"

അമർന്ന നിലവിളിയിൽ അവൾ വിളിച്ചു

ഞെട്ടിയുണർന്ന ഫാരിസ് കണ്ടത്
വേദനകൊണ്ട് പുളയുന്ന സമീനയെയാണ്
അവൻ പെട്ടെന്ന് പകച്ചുപോയി
പിന്നെ വേഗം ഉമ്മയെയും വാപ്പാനെയും വിളിച്ചു കൊണ്ട് സമീനയെ കോരിയെടുത്തു കാറിൽ കിടത്തി, നബീസുമ്മ പിറുപിറുത്ത് കൊണ്ട് അവിടെ നിന്നു വാപ്പു വേഗം അവരുടെയൊപ്പം കാറിൽ കയറി
കാർ അതിവേഗം ചീറിപാഞ്ഞു
സമീനയുടെ നിലവിളി ഫാരിസിന്റെ കാതിൽ അലച്ചുകൊണ്ടിരുന്നു...

ടെൻഷൻ കാരണം ഫാരിസിന് ആകെ വെപ്രാളമായി, അതിവേഗത്തിൽ പായുന്ന കാർ എതിരെ വരുന്ന ലോറിയെ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല
കണ്ണടച്ചു തുറക്കും മുന്നേ കാറിൽ ലോറിവന്നു ഇടിച്ചു കയറി
നിവിളികൾ മുഴങ്ങി...

      തുടരും..









നഷ്ടസ്വർഗങ്ങൾ

നഷ്ടസ്വർഗങ്ങൾ

0
573

സ്വപ്നത്തിലേന്ന പോലെ സമീന ഞെട്ടിയുണർന്നു, ഓർമകളാൽ അവളുടെ ഹൃദയം പിടഞ്ഞു മിഴികൾ നിറഞ്ഞൊഴുകി\"നീ എന്ത് സ്വപ്നം കണ്ട് നിക്കുവാ ഇവിടെഅടുക്കളയിൽ പിടിപ്പതും പണിയുണ്ട്എന്നിട്ട് ഇവിടെ വന്നു അവൾ സ്വപ്നം കാണുകയാണ് \"നബീസുമ്മ ശകാരവർഷം പൊഴിഞ്ഞുകണ്ണുകൾ തുടച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി,അക്കുമോൾക്ക് സ്കൂളിൽ പോകാനുള്ള ഭക്ഷണം എടുത്ത് വച്ചു അവളെ കുളിപ്പിച്ച് ഒരുക്കികൊണ്ടിരിക്കുമ്പോളാണ് ഉമ്മർഹാജിഉമ്മറത്തുനിന്ന് വിളിക്കുന്നത് കേട്ടത്സമീന ഓടിചെന്നപ്പോൾ വലിയ ഒരു പാക്കറ്റ്അവളുടെ കയ്യിൽ കൊടുത്തു\"വാപ്പ എന്താ വാപ്പ ഇത്?\"സമീ മോൾ അത് തുറന്ന് നോക്ക് എന്നിട്