നഷ്ടസ്വർഗങ്ങൾ
സ്വപ്നത്തിലേന്ന പോലെ സമീന ഞെട്ടിയുണർന്നു, ഓർമകളാൽ അവളുടെ
ഹൃദയം പിടഞ്ഞു മിഴികൾ നിറഞ്ഞൊഴുകി
\"നീ എന്ത് സ്വപ്നം കണ്ട് നിക്കുവാ ഇവിടെ
അടുക്കളയിൽ പിടിപ്പതും പണിയുണ്ട്
എന്നിട്ട് ഇവിടെ വന്നു അവൾ സ്വപ്നം കാണുകയാണ് \"
നബീസുമ്മ ശകാരവർഷം പൊഴിഞ്ഞു
കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി,
അക്കുമോൾക്ക് സ്കൂളിൽ പോകാനുള്ള ഭക്ഷണം എടുത്ത് വച്ചു അവളെ കുളിപ്പിച്ച് ഒരുക്കികൊണ്ടിരിക്കുമ്പോളാണ് ഉമ്മർഹാജി
ഉമ്മറത്തുനിന്ന് വിളിക്കുന്നത് കേട്ടത്
സമീന ഓടിചെന്നപ്പോൾ വലിയ ഒരു പാക്കറ്റ്
അവളുടെ കയ്യിൽ കൊടുത്തു
\"വാപ്പ എന്താ വാപ്പ ഇത്?
\"സമീ മോൾ അത് തുറന്ന് നോക്ക് എന്നിട്ട് അത് അവളുടെ സ്കൂൾവണ്ടിയിലെ ആന്റിയെ ഏൽപ്പിക്കു ക്ലാസ്സ് ടീച്ചർക്ക് കൊടുക്കട്ടെ \"
സമീന അത് തുറന്നു നോക്കി
വലിയ കേക്ക് ആയിരുന്നു അതിൽ,
അവളുടെ കണ്ണുകൾ നിറഞ്ഞു
\"വാപ്പ എന്തിനാ ഇതൊക്കെ മേടിച്ചത്?
ഇന്നത്തെ ദിവസം വേണ്ടായിരുന്നു വാപ്പ"
കണ്ണീരോടെ അവൾ ഉമ്മർഹാജിയോട് പറഞ്ഞു,
"മോളെ അവൾ കുഞ്ഞല്ലേ
അന്നത്തെ ദിവസം അവൾ ജനിച്ചത് അവളുടെ കുറ്റമാണോ അവളെങ്കിലും സന്തോഷിക്കട്ടെ "
സമീന പിന്നെ ഒന്നും പറഞ്ഞില്ല
അവൾ കേക്കുമായി അക്കുമോളെ വണ്ടി കയറ്റാൻ പോയി.
**********
സമീനയുടെ വീട്ടിലെ അവസ്ഥയും മോശമായിരുന്നില്ല
രാവിലെ തന്നെ സമീനയുടെ ഉപ്പ മൗനമായി ഇരിക്കുന്നത് കണ്ട് അനിയത്തി അടുത്തേക്ക് ചെന്നു.
"ഉപ്പ, എന്ത് ഇരിപ്പാ ഇത്?
ഇന്ന് കട തുറക്കുന്നില്ലേ...
സമയം ഒരുപാടയല്ലോ,"
)"ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു
എങ്ങനെ സമാധാനം ഉണ്ടാവും മോളെ,
എന്റെ കുഞ്ഞവിടെ തീ തിന്നുകയാവില്ലേ...
ഹാജിയാർ മാത്രമേ അവൾക്ക് തുണയുള്ളൂ
മറ്റെല്ലാവരും കണക്കാ എന്റെ കുട്ടി ഇന്നത്തെ ദിവസം മറക്കുമോ?"
,
വേവലാതിയോടെ നെഞ്ചുതടവി
അദ്ദേഹം
പെട്ടെന്നാണ് നിർത്താതെ ഫോൺബെല്ല്
അടിക്കുന്നത് കേട്ടത്,
ഫോൺ എടുക്കുവാനായ് സജ്‌ന അകത്തേക്ക് നീങ്ങി...
മറുതലയ്ക്കൽ സമീനയായിരുന്നു
"ഇത്താത്ത, സജ്‌ന സങ്കടത്തോടെ വിളിച്ചു
അക്കുമോൾ പോയോ ഇത്താത്ത"
"പോയി മോളെ, അവൾക്ക് വാപ്പ കേക്ക് മേടിച്ചു കൊടുത്തു അത് അവൾ കൊണ്ട്പോയി, എവിടെ മോളെ ഉമ്മിച്ചി ഉപ്പയും, അവരോട് ഇന്ന് സങ്കടപെടാതെ ഇരിക്കാൻ പറയുട്ടോ..."
തൊണ്ടയിൽ അമർന്ന കരച്ചിൽ അനിയത്തി അറിയാതെയിരിക്കാൻ സമീന ഒരുപാട് കഷ്ടപ്പെട്ട്, സമീനയുടെ ഉള്ളം പൊള്ളുകയാണെന്ന് സമീറക്കും അറിയാമായിരുന്നു, എന്തൊരു സ്നേഹമായിരുന്നു കാക്കുവും ഇത്താത്തയും തമ്മിൽ നല്ല ജോടികൾ തന്നെയായിരുന്നല്ലോ അല്ലാഹുവിന് പോലും അസൂയ തോന്നിട്ടുണ്ടാവും അവരുടെ ജീവിതം കണ്ടിട്ട്, സമീറ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു,...
ഉപ്പയോടും ഉമ്മയോടും അവൾ വിവരങ്ങൾ പറഞ്ഞു...
"അവൾ അവിടെ തീ തിന്നുകയാവും
എത്ര ദിവസമായി പറയുന്നു അവളോട് മോളെയും കൂട്ടി രണ്ട് ദിവസം വന്നു നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല
എന്നെ കാണുമ്പോൾ ഉപ്പാക്ക് ടെൻഷൻ കയറും ഉമ്മീ എന്നാണ് എന്റെ കുട്ടി പറയുന്നത്, താഴെ മൂന്ന് അനിയത്തിമാർ
അവരുടെ ഭാവി അതൊക്കെ എന്റെ കുട്ടിക്ക്
ആധിയാണ്, എല്ലാം വിധി!"
ഉമ്മ സങ്കടത്തോടെ പറഞ്ഞു...
*******************************************
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു
സമീനയുടെ മൂകത കൂടി കൂടി വന്നു
ഉമ്മർഹാജിയെ അത് വല്ലാതെ വേദനിപ്പിച്ചു
ആകെ ക്ഷീണിച്ചു കോലംകെട്ടു
ഈ അടുക്കളയിൽ കിടന്ന് അവളുടെ ജീവിതം നരകിച്ചു തീരും, അവളെ കണ്ടിട്ട്
നബീസു പണിക്കാരികളെ പറഞ്ഞു വിട്ട്
ഇത്രയും വലിയവീടും വീട്ടിലെ കാര്യങ്ങളും അവൾ തനിച്ചാണ് നോക്കുന്നത്
പാവം കുട്ടി ഇത്രചെറുപ്പത്തിലേ ഇതിന്റെ വിധി ഇങ്ങനെ ആയല്ലോ, ഫാരിസ് ഉണ്ടായിരുന്നെങ്കിൽ അവളുടെ കണ്ണുകൾ നിറയാൻ പോലും സമ്മതിക്കില്ലായിരുന്നു
എന്തായാലും ഏതെങ്കിലും ബിസിനസ്സ് സ്ഥാപനത്തിലെ കണക്കും കാര്യങ്ങളും നോക്കാൻ അവളെ ഏൽപ്പിക്കണം
പുറത്തൊക്കെ പോയി വരുമ്പോൾ മനസ്സിന് ഒരു ചെയ്ഞ്ചു വരും തീരുമാനങ്ങൾ എടുക്കാൻ സമയമായി, മനസ്സ് കൊണ്ട് അങ്ങനെ തീരുമാനിച്ചു ഉമ്മർഹാജി.
ഒരു ദിവസം മൂത്തമകൻ ഫായിസും ഭാര്യയും കൂടെ വീട്ടിൽ വന്നു അവരുടെ എട്ടും അഞ്ചും ആറും വയസ്സായ മക്കളും കൂടെ ഉണ്ടായിരുന്നു, ഒരു മകനും മകളുമാണ് അവർക്ക് മൂത്തത് മകൻ ഇർഷാൻ
ഇളയ മകൾ ഇസ്‌ല, രണ്ടും നല്ല കുറുമ്പ് ഉള്ളവർ, അക്കുമോളെ ഇർഷാൻക്ക് വലിയ ഇഷ്ടമാണ് ഇസ്‌ലനല്ലകുറുമ്പിയായത്കൊണ്ട് അവൻക്ക്ദേഷ്യമാണ്
ഫായിസിന്റെ ഭാര്യയാണെങ്കിൽ പൊങ്ങച്ചം കൂടിയ ഇനവും നബീസുമ്മടെ പുന്നാര മരുമകൾ...
വന്നപ്പോൾ തന്നെ ഇർഷാൻ ഓടിവന്നു അക്കുമോളെ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തു
നബീസുമ്മാനെ കണ്ടഭാവം നടിച്ചില്ല
"മോനെ ഇസ്സു..."
നബീസുമ്മ വേഗം വന്നു അവനെ കെട്ടിപ്പിടിച്ചു അക്കുമോളെ ദേഷ്യത്തോടെ നോക്കുകയും ചെയ്തു
മോനെയും മരുമകളെയും വളരെ സ്നേഹത്തോടെ വീട്ടിലേക്ക് ആനയിച്ചു
വരുമെന്ന് പറഞ്ഞത് കൊണ്ട് സമീന അടുക്കളയിൽ നല്ല പാചകത്തിലാണ്
അവളെ കാണാതെയായപ്പോൾ ഫായിസ് അന്വേഷിച്ചു...
"ഉമ്മാ എവിടെ സമീന..."
"അവൾ അടുക്കളയിൽ പണിയിലാ മോനെ
പിടിപ്പത് പണിയുണ്ട് അവൾക്ക്
ജമീലതാത്താക്ക് വയ്യാതെ പോയി ഇപ്പൊ സമീനയാണ് കാര്യങ്ങൾ നോക്കുന്നത് "
ഉമ്മാടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് ഫായിസ് ഒന്നും മിണ്ടിയില്ല,
സ്വന്തം അനിയത്തിയെ പോലെയാണ് ഫായിസിന് സമീന, ഭാര്യയെ പേടിച്ചിട്ട് അവളോട് അധികം അടുക്കില്ല എന്ന്മാത്രം.
അനിയൻ ഫായിസിന് സുഹൃത്ത്പോലെയായിരുന്നു, എന്തും തുറന്ന് പറയുന്നവർ, അനിയന്റെ നഷ്ടം അത് ഇന്നും തീരാവേദനയാണ്...
ഭക്ഷണം കഴിക്കാൻ ഉച്ചയ്ക്ക് എല്ലാവരും ഊണ്മേശയിൽ ഒത്തുകൂടി, നല്ല ചിക്കൻ ബിരിയാണി തന്നെ സമീന ഒരുക്കിയിരുന്നു
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉമ്മർഹാജി
പറഞ്ഞു തുടങ്ങി...
"മോനെ ഫായിസ് വാപ്പാക്ക് ഒരു കാര്യം പറയാനുണ്ട് കുറച്ചു ദിവസമായി മനസ്സിൽ ആലോചിക്കുന്നതാണ് എന്റെ തീരുമാനങ്ങൾ മോൻ ഒരിക്കലും നിഷേധിക്കില്ല എന്നറിയാം എന്നാലും എല്ലാവരും കൂടുമ്പോൾ പറയാമെന്നു വിചാരിച്ചു "
"വാപ്പ എന്തായാലും കാര്യം പറയു
വാപ്പാടെ തീരുമാനങ്ങൾ എന്നും നല്ലത് തന്നെയായിരുന്നല്ലോ പറ വാപ്പ..."
സമീനയ്ക്ക് ഒന്നും മനസിലായില്ല
നബീസുമ്മ കാര്യം എന്തെന്നറിയാതെ ഉമ്മർഷാജിയുടെ മുഖത്തേക്ക് നോക്കി
അവിടെ മൗനം നിറഞ്ഞു....
തുടരും.....