Aksharathalukal

ട്രെയിൻ യാത്ര 3


അന്ന് എംഡി കാലു പിടിച്ചാണ് തന്നെ കൊണ്ട് പാട്ട് പാടിച്ചത്....... പാട്ട് പാടുമായിരുന്നു ....... ഇടക്ക് വച്ച് അത് നിന്നു........ ചില ആൽബം ഒക്കെ ചെയ്തിട്ടുണ്ട്......... പിന്നെ ഒന്ന് രണ്ട് മൂവി...... Haa അതോക്കെ ഒരു സമയം....... 


Rj ആയിട്ട് 4 yrs ആയി ഇതിനിടക്ക് രണ്ട് വോയിസ് ഓഫ് the year അവാർഡും കിട്ടി..... പറഞ്ഞിട്ടെന്താ...... ഇപ്പൊ എല്ലാം പോയില്ലേ....... ഷോ ടൈം ചിലപ്പോൾ ലൈവ് ആയിട്ട് കോൾസ് എടുക്കേണ്ടിവരും അവരുടെ എക്സ്പീരിയൻസ് ഒക്കെ ചോദിച്ചു കൊണ്ട് അങ്ങനെ ഒരു പ്രോഗ്രാമിന് ഇടയിലാണ് തനിക്കൊരു കോൾ വന്നത് ........... ആദ്യം പറഞ്ഞത് തന്റെ പാട്ട് കേട്ടു നന്നായിരുന്നു തന്റെ സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എന്നാണ് ആദ്യം പറഞ്ഞത്...........
സ്ഥിരം വിളിക്കുന്ന പ്രേക്ഷകർ പോലെ എനിക്ക് തോന്നിയുള്ളൂ ................ പിന്നീട് കോൾസ് ഒക്കെ ഡെയിലി ഉണ്ട് മെസ്സേജസ് ഡെയിലി വരുന്നു അങ്ങനെ എന്തോ ഒരു അടുപ്പം ഫീൽ ചെയ്തു തുടങ്ങി........... അങ്ങനെയിരിക്കയാണ് 
ജീവിതത്തിൽ ആദ്യമായി ലൈവ് ആയിട്ട് പുള്ളിക്കാരൻ വിളിച്ചു പ്രൊപ്പോസ് ചെയ്തത് ....... ആദ്യം സംസാരിച്ച് തുടങ്ങിയപ്പോ ഒരു സാധാരണ സംസാരിക്കുന്ന രീതിയെ തോന്നിയുള്ളൂ എങ്കിലും പിന്നീട് എല്ലാ ദിവസവും വിളിക്കുന്ന ആളോട് തോന്നുന്ന ഒരു പ്രത്യേക പരിഗണന തോന്നിയിരുന്നു .,.......... പരിഗണന അധികം പോകേണ്ടി വന്നില്ല പ്രണയമായി മാറാനും.......... ഇഷ്ടമാണെന്ന് പറഞ്ഞില്ല പകരം മെസ്സേജുകളിലൂടെ മനസ്സിലായിക്കാണണമെന്ന് മനസ്സിലായിട്ടുണ്ട്......,...
എങ്ങനെയും പറയണമെന്ന് കരുതിയിരുന്ന ഒരു സമയത്താണ് തനിക്ക് ത്രോട് (throat )കുറച്ച് പ്രശ്നം ആയതും...... അങ്ങനെ കുറച്ച് നാൾ 
 എന്താണ് പറയാ വോയിസ് റെസ്റ്റ് ജോബിൽ നിന്നൊക്കെ ഒരു ബ്രേക്ക് ഇട്ടു........... 

തകർന്നു പോയ ഒരു സമയം ............ സംസാരിക്കാൻ കഴിയില്ലെ എന്ന് വരെ ചിന്തിച്ച് പോയിട്ടുണ്ട്........ പിന്നെ treatment ഒക്കെ ആയിട്ട് കുറച്ച് നാൾ........ മറ്റുള്ളവർക്ക് മുന്നിൽ എൻ്റെ വോയിസ് അത്രയും പ്രിയപ്പെട്ടത് ആണെന്ന് അറിഞ്ഞ നിമിഷം പിന്നെയും ഞാൻ തകർന്നു...... എന്നെ തേടി വരുന്ന കോൾ മെസ്സേജ് ഒക്കെ എംഡി തനിക്ക് അയച്ച് തരാറുണ്ട് ....... എൻ്റെ വോയിസ് പഴെ പോലെ ആകാൻ പ്രാർത്ഥിക്കുന്ന ആൾക്കാരിലോരാൾ ....... 
അതിനിടക്ക് പ്രണയമെന്ന വികാരത്തെ തന്നിലോതുക്കി .......അവൻ തന്നിലേക്ക് വന്നത് ശബ്ദം കൊണ്ട് മാത്രം ആണ്..... ഇനി ഞാൻ എങ്ങനെ എന്ന് അറിഞ്ഞാല് ചിലപ്പോൾ പ്രണയമെന്ന വികാരം വിട്ടകലുമോ എന്നെ ഭയം........ അത് കൊണ്ട് കൂടെ ആണ് മെസ്സേജ് പോലും കണ്ടിട്ട് തിരിച്ച് ഒന്നും പറയാത്തത്......... ഒരുപാട് നാൾ കോൺടാക്ട് ഒന്നും ഇല്ലാൻഡ് ഇരുന്നാൽ തന്നെ മറക്കും എന്ന് വെറുതെ മോഹിച്ചു ഞാൻ.........

ഇപ്പൊൾ ദൈവം ആയിട്ട് ആയിരിക്കും അവനെ മുന്നിൽ കൊണ്ട് വന്നത് ....... ഇപ്പഴും തന്നെ പ്രതീക്ഷിച്ച് ഇരിക്കുന്ന മനുഷ്യനോട് എന്താ ഞാൻ പറയ്യ........ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ മറക്കാൻ പ്രയാസമില്ല എന്നാൽ പ്രണയം കൊണ്ട് ചാലിച്ച മുഖ ചിത്രത്തിന് അത്ര എളുപ്പമല്ല മാഞ്ഞുപോകാൻ............

ചിന്തകളിൽ നിന്നുണർത്തിയത് ആരുൻ്റ് കൈ സ്പർഷമാണ്........ നിറമിഴിയാലെ അവളുടെ തോളിലെക്ക് തല ചായ്ക്കുമ്പോൾ തേങ്ങി പോയിരുന്നു......... 
എന്തൊരു ജന്മം ആണ് ദൈവമേ........ പ്രണയം കൊണ്ട് മുറിവേറ്റ ഇണക്കുരുവികൾ.........

അവളുടെ ഉള്ളിലെ വിങ്ങൾ മനസ്സിലാക്കി എന്നോണം അവളെ തന്നിലേക്ക് ചേർത്ത് പുറത്ത് തട്ടി കൊണ്ടിരുന്നു ആരു..........

ഒരു വിളിക്കിപ്പുറം നീറുന്ന ഹൃദയത്തോടെ അവളുണ്ടെന്ന് അറിയാതെ അവനും യാത്രയിൽ മുഴുകി.......... പിടയുന്ന മനസ്സോടെ.... ഞാൻ വരും പെണ്ണേ എവിടെ പോയി ഒളിച്ച് ഇരുന്നാലും......... അവൻ ആരോടെന്നില്ലാതെ മൊഴിഞ്ഞു.......

സീറ്റിൽ വന്നിരുന്നിട്ടും പരസ്പരം ആരും സംസാരിച്ചില്ല....... ഇടക്ക് ജോ ശ്രീയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..... അതിന് അവൽ തിരിച്ചും പറയുന്നുണ്ട്....... അത്ര മാത്രം..... 
ശോകമൂകം ആയിരുന്നു പിന്നീടുള്ള മണിക്കൂറുകൾ....... ആഹാരം കഴിച്ച് എല്ലാവരും കിടന്നു......... രാവിലെ എറണാകുളം എത്തിയപ്പോൾ ആരുവും ശ്രീയും ഇറങ്ങി ..... ചെക്കന്മാരോട് യാത്ര പറഞ്ഞാണ് ഇറങ്ങിയത്.... ഇനിയൊരിക്കൽ കാണാം എന്ന ചൊല്ലും.......... ശ്രീ പോകുന്നത് നോക്കി ദേവ് നിന്നു.......... എന്താ പെണ്ണേ എൻ്റെ ഹൃദയം നിന്നെ കാണുമ്പോൾ മാത്രം എങ്ങനെ മിടിക്കുന്നത്........ നീ അടുത്തുള്ളപ്പോ എനിക്ക് എന്നെ തന്നെ ശ്രദ്ധിക്കാൻ കഴിയുന്നില്ല പെണ്ണേ....... കയ്യിലിരുന്ന തൻ്റെ ഫോണിൽ അപ്പോഴും rj rockzz എന്ന insta മെസ്സേജ് ആർക്കോ വേണ്ടി ഓൺലൈൻ ആയി തന്നെ ഉണ്ടായിരുന്നു......... 

അങ്ങനെ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു......... ഇനിയും വിടരാത്ത പൂ പോലെ രണ്ട് ധിശയിലായി ജീവിതവും മുന്നോട്ട് പോയി..........
ശ്രീ ട്രീറ്റ്മെൻ്റ് ഭാഗമായിട്ട് ട്രിവാൻഡ്രം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി........ അവിടെ ent senior specialist നേ കണ്ട് ചെക്കപ് ഒക്കെ ചെയ്തു..... ഒരു സിസ്റ്റ് വോക്കൽ കോർഡിൽ ഉണ്ടെന്നും അത് സർജറി ചെയ്താൽ പഴത് പോലെ സംസാരിക്കാം എന്നും അറിഞ്ഞു..... ഇടക്ക് ഒരു ദിവസ്സം ട്രിവാൻഡ്രം വന്നപ്പോ സിറ്റിയിൽ വച്ച് അലനേയും ജോയെം കണ്ടു....... ഒന്ന് പരിചയം പുതുക്കി എന്നല്ലാതെ ദേവിനേ കുറിച്ച് ഒന്നും തന്നെ ചോദിച്ചില്ല....... 

സർജറി ഡേറ്റ് വന്നു........ രാവിലെ വന്ന് അഡ്മിറ്റ് ആയി ....... ഉച്ച കഴിഞ്ഞ് dr റൗണ്ട്സ് ഉണ്ടെന്ന് നഴ്സ് വന്നു പറഞ്ഞിട്ട് ഇറങ്ങി...... 

ഡി പെണ്ണേ വേറെ ഒന്നും ആലോചിച്ച് ഇല്ലാത്ത പ്രഷർ ഒന്നും കൂട്ടിവക്കല്ലേ പറഞ്ഞേക്കാം..... നഴ്സ് അങ്ങോട്ട് പോയതിൻ്റെ തൊട്ട് പുറകെ നമ്മുടെ സ്വന്തം പിതാവ് കൃഷ്ണമൂർത്തി അവളോട് ആയിട്ട് പറഞ്ഞു....


dr കേറി വന്നു...... എന്തോ ആലോചിച്ചു കിടന്ന എൻ്റെ നേരെ ദേയ് വരുന്നു ശ്രീദേവ് ...... ഞെട്ടി ഞെട്ടി...... ഞാനും അങ്ങേരും ഞെട്ടി......... 

 എൻ്റെ മഹാദേവ അങ്ങേരെ ഒന്ന് കണ്ണിന് നേരെ കാണിക്കണെ എന്ന് പ്രാർത്ഥിച്ചു കിടന്നേയ aah സ്പോട്ടിൽ തന്നെ ദാ മുന്നിലേക്ക് വരുന്നു എൻ്റെ ചെക്കൻ........
 
എൻ്റെ ഞെട്ടൽ കണ്ടിട്ടെന്നോണം കൂടെ നിന്ന എൻ്റെ സ്വന്തം പിതാജി എന്നെ തോണ്ടി വിളിച്ചിട്ട് ബോധം പോയോടി എന്ന് ചോദിക്കുന്നു...... എന്താല്ലേ...... 

അച്ഛനെ ഒന്ന് ഇരുത്തി നോക്കിട്ട് നേരെ ശ്രീദേവിനുനേരെ തിരിഞ്ഞ് ഒന്ന് ചിരിച്ചു ........

അവൻ്റെ മുഖത്തും തന്നെ കണ്ടത്തിലുള്ള ഞെട്ടൽ ഉണ്ട്... Ath മാറ്റി ചെക്കൻ പറഞ്ഞു തുടങ്ങി..... 

 ഞാൻ ഇവിടെ ആണ് വർക് ചെയ്യുന്നേ ഇപ്പൊ...... തന്നെ ഞാൻ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ... എന്നും പറഞ്ഞ് എൻ്റെ റിപ്പോർട്ട് ഒക്കെ എടുത്ത് നോക്കിട്ടു തനിക്ക് സർജറി കഴിഞ്ഞ് കുറച്ച് വോയിസ് റെസ്റ്റ് കൂടെ ചെയ്താൽ പഴേ സൗണ്ട് ഒക്കെ തിരിച്ച് വരുമെന്ന് ഉറപ്പും പറഞ്ഞു.....

അല്ലെടോ ചോദിക്കാൻ വിട്ടു പോയി തൻ്റെ ജോബ് എന്താ..... 

ഞാൻ വാ തുറക്കാൻ അനുവദിച്ചില്ല എൻ്റെ പിതാവ്..... അവളു rj ആണെന്ന് അങ്ങ് പറഞ്ഞു......... 

Rj... ഞെട്ടലോടെ ശ്രീദേവ് അവളെ ആദ്യമായി കണ്ടത് മുതലുള്ള കാര്യങ്ങൾ ഓർത്തു....... പെട്ടന്ന് മറ്റുചില ഓർമകൾ മനസ്സിലേക്ക് വന്നതും അതിനെല്ലാം തടയിട്ട് പിടിച്ച് നിർത്തി ......

Ooh ... ഞാൻ അറിഞ്ഞില്ലെടോ..... എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവൻ..... 

അങ്ങനെ മറ്റു ചില നിർദ്ദേശങ്ങളും നഴ്‌സിനോടും ശ്രീയോടും പറഞ്ഞ് ശ്രീദേവ് റൂം വിട്ട് പോയി........ 

അവൻ പോയതും നോക്കി മിഴിനട്ടിരുന്ന ശ്രീ പെട്ടന്ന് എന്തോ ഓർത്ത് പോലെ തല ഒന്ന് തിരിഞ്ഞ് നോക്കി......... 
പ്രതീക്ഷ തെറ്റിയില്ല...... പിതാജി aah കഥ പറയൂ ഞാൻ കേൾക്കാം എന്ന രീതിയിൽ ഒരു ഓറഞ്ച് തൊലി കളഞ്ഞ് തിന്നാൻ ഇരിക്കുന്നു.......... 

അപ്പനാ പോലു അപ്പൻ...... ഇങ്ങനേം ഉണ്ടാകുവോ....... ഹാ പിന്നെ പറഞ്ഞല്ലെ പറ്റുള്ളൂ എന്ന രീതിയിൽ കോൾ തൊട്ട് ദാ ഇപ്പൊ കഴിഞ്ഞ സീൻ വരെ അങ്ങ് വിശധായി വിവരിച്ചു.......... (sign language )

താടിക്ക് കയ്യും കൊടുത്ത് എല്ലാം കേട്ടിട്ട് പറയുവാ നി ആഹ് ചെക്കനെ തേച്ച് ഒട്ടിച്ചു അല്ലെന്ന്.......എന്നിട്ട് ഒരു ഓഞ്ഞ ചിരിയും.......... കള്ള കിളവൻ...... 

നിങ്ങളോട് അല്ലേ ഞാൻ പറഞ്ഞെ അവനെ എനിക്ക് ഇഷ്ടന്ന് എൻ്റെ അവസ്ഥ ഇതായി പോയി അതൊണ്ടല്ലെ അച്ചെയ് ഞാൻ...... പറഞ്ഞ് പൂർത്തിയാക്കും ശ്രീ കരഞ്ഞു പോയിരുന്നു...... 

തൻ്റെ മകളുടെ അവസ്ഥ aa പിതാവിനെയും നോവിച്ചു...... അയാള് പെട്ടന്ന് വന്നു അവളെ ചേർത്ത് പിടിച്ചു ....... 
എടാ മോളുട്ട നിന്നെ വെറുതെ ചൊറിയാൻ അല്ലേ ഞാൻ അങ്ങനെ പറഞ്ഞെ.... ചെ നി അച്ഛനെ അങ്ങനെ ആണോ കണ്ടേക്കണെ........ 
അല്ലച്ചെയ്.... എൻ്റെ അവസ്ഥ നോക്കിയേ.... ഞാൻ എങ്ങനെ അവനോട് പറയും ഞാൻ ആണ് അവൻ സ്നേഹിച്ച പെണ്ണ് എന്ന്......... നിറമിഴിയാലേ അവള് ചോദിച്ചു.......
സാരമില്ല.... നമുക്ക് ശേരിയാക്കാം .... എന്തായാലും സർജറി കഴിയട്ടെ...... എന്നിട്ട് സൗണ്ട് റെഡി ആയിട്ട് നമുക്ക് അവനെ കേറി അങ്ങ് പ്രോപോസ്‌ ചെയ്യാന്നേ നി വിഷമിക്കണ്ട......

ആരെ പ്രേമിക്കാൻ ഉള്ള വഴി ആണോ ആവോ എൻ്റെ പതിദേവ് പുത്രിക്ക് പറഞ്ഞു കൊടുക്കുന്നത്...... കഥകു തുറന്ന് ശ്രീയുടെ അമ്മ രേണുകയും അനിയൻ ശ്രീഹരിയും കൂടെ കേറി അകത്തേക്ക് വന്നൊണ്ട് ചോദിച്ചു.........

അങ്ങനെ കൃഷ്ണമൂർത്തി അവരോടും കഥയൊക്കെ പറഞ്ഞു.... അവർക്കും എതിരഭിപ്രായം ഒന്നുമില്ലായിരുന്നു......... ട്രീറ്റ്മെൻ്റ് കഴിഞ്ഞ് നമുക്ക് എല്ലാം ശേരിയാക്കം എന്ന് അവരും പറഞ്ഞു.......











 തുടരും......


 റിവ്യൂ എഴുതാൻ മറക്കരുതേ വായിക്കുന്നവർ..... Mistake ഉണ്ടേൽ അതും പറയണേ ഫ്രണ്ട്സ്............



ട്രെയിൻ യാത്ര 4

ട്രെയിൻ യാത്ര 4

5
1161

മെഡിക്കൽ കോളേജിലെ ent ഡിപ്പാർട്ട്മെൻറ് സീനിയർ ഡോക്ടർ അരുൺ പ്രഭാകർ ആയിരുന്നു എൻറെ സർജറി നടത്തിയത് അസിസ്റ്റൻറ് ആയിട്ട് ശ്രീദേവ് കൂടെ തന്നെ ഉണ്ടായിരുന്നു. ....... അങ്ങനെ സർജറി കഴിഞ്ഞു.......... മൂന്നു ദിവസത്തിനുശേഷം ഡിസ്ചാർജ് ആയി....... ശ്രീദേവ് എപ്പോഴും കൂടെത്തന്നെ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ ദിവസങ്ങൾ കൊണ്ട് അവനെ നന്നായിട്ട് അടുത്ത അറിയാൻ പറ്റി.......... ഞാൻ മാത്രമല്ല എൻറെ അച്ഛനും അമ്മയും എന്തിനെറെ എൻ്റെ അനിയൻവരെ കമ്പനിയായി ........ ആളൊരു സൂപ്പർ കൂൾ ആണ് എല്ലാ രോഗികളോടും ചിരിച്ച് കളിച്ചു സംസാരിക്കും........... തന്നോടും അതെ പോലെ പക്ഷേ അവൻ ഒരിക്കലും അയച്ച മെസ്സേജുകളെ പറ്റിയോ? അവൻ ക