Aksharathalukal

ട്രെയിൻ യാത്ര 4


മെഡിക്കൽ കോളേജിലെ ent ഡിപ്പാർട്ട്മെൻറ് സീനിയർ ഡോക്ടർ അരുൺ പ്രഭാകർ ആയിരുന്നു എൻറെ സർജറി നടത്തിയത് അസിസ്റ്റൻറ് ആയിട്ട് ശ്രീദേവ് കൂടെ തന്നെ ഉണ്ടായിരുന്നു. ....... അങ്ങനെ സർജറി കഴിഞ്ഞു.......... മൂന്നു ദിവസത്തിനുശേഷം ഡിസ്ചാർജ് ആയി....... ശ്രീദേവ് എപ്പോഴും കൂടെത്തന്നെ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ ദിവസങ്ങൾ കൊണ്ട് അവനെ നന്നായിട്ട് അടുത്ത അറിയാൻ പറ്റി.......... ഞാൻ മാത്രമല്ല എൻറെ അച്ഛനും അമ്മയും എന്തിനെറെ എൻ്റെ അനിയൻവരെ കമ്പനിയായി ........ ആളൊരു സൂപ്പർ കൂൾ ആണ് എല്ലാ രോഗികളോടും ചിരിച്ച് കളിച്ചു സംസാരിക്കും........... തന്നോടും അതെ പോലെ പക്ഷേ അവൻ ഒരിക്കലും അയച്ച മെസ്സേജുകളെ പറ്റിയോ? അവൻ കാത്തിരിക്കുന്ന പെണ്ണിനെ പറ്റിയോ എന്നോട് പറഞ്ഞിട്ടില്ല........ അതൊരു കണക്കിന് അവനോട് നന്നായി......... സംസാരിക്കുമ്പോൾ , അവൻ അടുത്ത് നിൽക്കുമ്പോൾ ഒക്കെ എൻ്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് എനിക്ക് നന്നായിട്ട് അറിയാൻ പറ്റുമായിരുന്നു......... അതിനിടയ്ക്ക് ആ പെൺകുട്ടിയെ കുറിച്ച് കൂടെ അവൻ സംസാരിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ നിയന്ത്രണം വിട്ടു പോയേനെ.......... ഈ ദിവസങ്ങൾ കൊണ്ട് ഞാൻ അവനെ നന്നായിട്ട് മനസ്സിലാക്കി......... എൻറെ ശബ്ദം തിരിച്ചു വന്നിട്ട് എനിക്ക് അവനോട് പറയണം അവൻ അന്വേഷിച്ചു നടന്ന പെണ്ണ് ഞാനായിരുന്നു .എന്ന്............ അങ്ങനെ തിരികെ വീട്ടിലെത്തി കുറച്ചു ദിവസത്തെ വോയിസ് റെസ്റ്റ് പറഞ്ഞിരുന്നു അങ്ങനെ അതും കഴിഞ്ഞ് ഇപ്പോൾ സംസാരിക്കാമെന്ന് രീതിയിലേക്ക് എത്തി.......
 അങ്ങനെ ഒരു മാസത്തിനു ശേഷം ഡോക്ടറിനെ കാണാൻ ചെന്നപ്പോൾ കൂടെ ശ്രീദേവും ഉണ്ടായിരുന്നു...........
എന്നോട് സംസാരിക്കാൻ ആയിട്ട് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആദ്യം നോക്കിയത് ശ്രീദേവിൻ്റെ മുഖത്തേക്ക് ആണ്....... അവിടെ എന്തോ കേൾക്കാൻ കൊതിച്ചത് എന്ന രീതിയിലാണ് എന്നെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്............
പെട്ടെന്ന് ഡോർ തുറന്നു എമർജൻസി ആയിട്ട് ഐസിയു dr. ശ്രീദേവിനെ അന്വേഷിക്കുന്നു എന്ന് പറഞ്ഞു........ നേഴ്സ് പറഞ്ഞു തിരിച്ചുപോയി ....... എങ്കിൽ താൻ സംസാരിച്ചോ ഞാൻ പിന്നെ വന്നു കണ്ടോളാം എന്നു പറഞ്ഞു അവൻ നഴ്‌സിനൊപ്പം പോയി ......... ഞാൻ ഡോക്ടർ അരുണിനെ കണ്ട് കഴിഞ്ഞ് ഇറങ്ങി അവനെ കുറേനേരം വെയിറ്റ് ചെയ്തു നിന്നു നിർഭാഗ്യമെന്നോണം എനിക്ക് അവനെ അന്ന് കാണാൻ പറ്റിയില്ല......... അച്ഛനും അമ്മയും പറഞ്ഞു പോയവനോട് സംസാരിക്കുക സത്യം പറയാം എന്ന് പറഞ്ഞു പക്ഷേ എനിക്ക് അവൻ എന്നോട് പറഞ്ഞ പോലെ ലൈവ് ആയിട്ട് അവനോടും പറയണം.... എനിക്ക് ഇഷ്ടമാണ് നിന്നെ എന്ന്........ ഇത്രയും നാളത്തെ പരിഭവും........ പരാതിയും ഒക്കെ പറഞ്ഞു തീർക്കണം എനിക്ക് അവനോട്.......... അവളുടെ അഭിപ്രായത്തോട് എതിരില്ലാതെ അച്ഛനും അമ്മയും ഒരു ചിരിയോടെ അവൾക്ക് പിന്നാലെ നടന്നു..........
....


✨✨✨✨✨✨✨✨✨✨✨✨✨✨✨



Radio station.........

അങ്ങനെ നീണ്ട എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ആർജെ റോക്സ് എന്ന നമ്മുടെ സ്വന്തം കൂട്ടുകാരി ഇതാ നമുക്കൊപ്പം............ 1.5 റേഡിയോ സിപ് എന്ന fm യിലെ rj രാഹുൽ meet me again പ്രോഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്........... 

ആർജെ റോക്സ്നെ ക്കുറിച്ച് എത്ര ഫോൺ കോഴ്സ് ആണ് വന്നതെന്ന് അറിയോ ......... ഞങ്ങൾടെ rj യ്ക്ക് എന്താ പറ്റിയത് ഇപ്പൊ എവിടെയാണ്........ ഇനി ഒരിക്കലും rj ആയിട്ട് കാണില്ലേ .... അങ്ങനെ എത്ര എത്ര ചോദ്യങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ 8 മാസം നമ്മൾ നേരിട്ടത്........ കുറെയേറെ വിശേഷങ്ങളും പാട്ടുകളും ഒക്കെയായി പ്രേക്ഷകരെ കാത്തിരിക്കുന്നു നമ്മുടെയെല്ലാം പ്രിയങ്കരിയായ rj rocks, call from stranger എന്ന പ്രോഗ്രാമിലുടെ തിരികെയെത്തുന്നു............... stay tuned to 1.5 radio സിപ്........



എടാ ശ്രീക്കുട്ട.......... അലൻ രാവിലെ വെറുതെ fm set ചെയ്തപ്പോ കേട്ട വാർത്തയും ആയിട്ട് ശ്രീദേവിനേ വിളിച്ച് കൂവി റൂമിലേക്ക് വന്നു....... 

റൂമിൽ എന്തോ ആലോചിച്ചു ഇരുന്ന ദേവ് അലൻ്റെ കൂവൽ കേട്ട് ഞെട്ടി
 എന്താടാ...... അവൻ്റെ ഓട്ട പാച്ചിൽ കണ്ടോണ്ട് ശ്രീദവ് അവനോടായി ചോദിച്ചു......... ഓടി പിടിച്ച് ശ്രീദേവിൻ്റെ മുന്നിൽ വന്ന് അവൻ കേട്ട കര്യങ്ങൾ ഒക്കെ പറഞ്ഞു....... 

പെട്ടന്ന് കേട്ട വാർത്ത ശ്രീദേവ് തറഞ്ഞു നിന്നുപോയി....... ഇരു മിഴികളും നിറഞ്ഞ് താൻ കേൾക്കാൻ കൊതിച്ച ശബ്ദം....... പഴേ ഓർമകൾ അവനെ ചുഴറ്റിയിരുന്നു........ മിഴിനീർ തുള്ളികൾ കവിളിലേക്ക് എത്തി........ ശബ്ദം കേട്ട് ജോയും അൽബിയും അവിടേക്ക് എത്തിയിരുന്നു...... അലൻ അവരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞ് കേൾപ്പിച്ചു...... 

ഒരു പാട് തവണ അവനെ ഈ കാര്യത്തിൽ എതിർത്തിട്ടും........ പ്രണയം ഒരു വികാരമാണ് അതിൻ്റെ മധുരം മാത്രം അല്ല കൈപ്പും നമ്മൾ രുചിക്കണം എന്ന് പറഞ്ഞ് ചെക്കൻ ഊരിപ്പൊരും...... ശെരിയാണ് അവനു aa പെങ്കോച്ചിനെ വല്യ ഇഷ്ടമായിരുന്നു......... 

അവളും ആയിട്ട് കോൺടാക്ട് നഷ്ടപ്പെട്ടപ്പോൾ തങ്ങൾ കണ്ടതാണ് അവൻ്റെ അവസ്ഥ............ 

വന്നെ.... ജോ അവന്മരെയും കൂട്ടി ദേവിൻ്റെ റൂമിലേക്ക് കേറി..... റൂമിൽ ദേവിനേ കാണാത്തൊണ്ട് ബാൽക്കണി വാതിലേക്ക് നോക്കി...... ഇരു കൈകളും കൈവരിയിൽ ചേർത്ത് കണ്ണുകൾ അടച്ച് മറ്റേതോ ലോകത്ത് എന്ന പോലെ നിൽക്കുന്നു...... 
ജോ അവൻ്റെ തോളിൽ കൈ വച്ചപ്പോഴേക്കും..... കാറ്റ് പോലെ ദേവ് അവനെ ഇറുകെ പുണർന്നു....... അവരും അവനെ തിരികെ പുണർന്നു നിന്നതെ ഉള്ളൂ...... അവൻ്റെ മനസ്സിലെ വിങ്ങൽ
മറ്റാരേക്കാളും നന്നായി അറിയാം.....
.. 
അന്ന് സൺഡേ ആയിരുന്നൊണ്ട് മൂന്ന് പേരും ഉച്ചക്ക് ഫുഡ് ഓർഡർ വാങ്ങി കഴിച്ച ശേഷം ആൽബി ദേവിനോട്
എടാ മൂന്ന് മണിക്ക് ആണ് prgrm...... നി എന്ത് തീരുമാനിച്ചു........ 

ദേവ് അൽബിയെ നോക്കിയതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല........ 

അങ്ങനെ സമയം നീണ്ടു പോയി.....

ഇങ്ങു റേഡിയോ സ്റ്റേഷനിൽ ശ്രീദക്ഷിണയും എന്ത് പറഞ്ഞ് തുടങ്ങും എന്ന ടെൻഷൻ അടിച്ച് ഇരിക്കുന്നു.......

പെട്ടന്ന് ഫോൺ കോൾ അടിച്ചു.... 
ഇതാരപ്പ പുതിയ നംബർ......... 
സംശയത്തോടെ കോൾ എടുത്ത് സംസാരിച്ചു....... 



കോൾ കട്ട് ആക്കിയിട്ടു ശ്രീ കുറച്ച് നേരം അലോചനയോടെ ഇരുന്നു......... എന്തോ തീരുമാനിച്ച് ഉറപ്പിച്ചെന്ന പോലെ ഫോണിൽ ആർക്കോ msg ഇട്ടിട്ട് പ്രോഗ്രാം ഉള്ള പ്രീപറേഷൻസ് ഒക്കെ തുടങ്ങി ....... 


ഹായ് ഹലോ...... ഗുഡ് ഈവനിംഗ്....... കോൾ ഫ്രം stranger എന്ന പ്രോഗ്രാമിലുടെ 
ഒരു ഇടവേളക്ക് ശേഷം വീണ്ടും ഞാൻ rj റോക്സ് തിരിച്ച് വന്നിരിക്കുന്നു..... എന്നെ തേടി എത്തിയ അന്നേഷണങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു........ ചില പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു...... Haa ഇനിയുള്ള അവസരത്തിൽ ഞാൻ അതിനെ കുറിച്ച് കൂടുതൽ പറയുന്നതാണ്..... ഇപ്പൊൾ നമുക്ക് കോൾ അറ്റൻഡ് ചെയ്യാം....

ഹലോ ഇതാരണ്..... കോൾ ഫ്രം stranger എന്ന പ്രോഗ്രാമിലെയ്‌ക്ക് സ്വാഗതം..... 

ഹൈ ചേച്ചി.... ഞാൻ അക്ഷയ്....പിന്നെ ഞാൻ മാത്രമല്ല എൻ്റെ കൂടെ frndz ഒക്കെ ഉണ്ട്...... ഞങൾ ഇവിടെ കൊല്ലം tkm കോളേജ് പഠിക്കുന്നു...... 

ആഹാ പറയൂ എന്തൊക്കെ ഉണ്ട് അക്ഷയ്ക്കും കൂട്ടുകാർക്കും വിശേഷങ്ങൾ...... 

എന്ത് വിശേഷം ചേച്ചി..... ഞങൾ കത്തിരിക്കുവാരുന്നു ചേച്ചിടെ പ്രോഗ്രാമിന് വേണ്ടി...... 


ആഹാ ഒരുപാട് സന്തോഷം ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക്..... 
എന്തായാലും ഞാൻ തിരിച്ച് back to air ആയിട്ടുണ്ട്...... 

ഞങ്ങൾക്കും സന്തോഷം ഉണ്ട് ചേച്ചി.....
ആ ചേച്ചി aah ചേട്ടൻ എന്ത് പറയുന്നു........ 

ഏത് ചേട്ടൻ .......

അന്ന് ലൈവ് ആയിട്ട് ചേച്ചിനെ പ്രോപോസ് ചെയ്ത .....  

ഓ .... അങ്ങനെ .....

 യായാ.... അങ്ങനെ തന്നെ........

ഇപ്പൊ എന്താ പറയ്യാ...... ഞാൻ സർപ്രൈസ് ഗിഫ്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്...... ആപ്പോ ഞാൻ അറിയിക്കാം..... എന്തു പറയുന്നു അക്ഷയ്.....

ആഹ് ok ചേച്ചി...... 


അലൻ റൂമിൽ വന്നു നോക്കിയപ്പോ ദേവ് ഗാഡമായി ഫോൺ നോക്കി ഇരിക്കുന്നു....... അടുത്തേക്ക് ചെന്ന് എന്താടാ എന്ന് ചോദ്യ ഭാവേനെ നോക്കി അപ്പൊൾ aa പയ്യൻ തന്നെ കുറിച്ച് അവളോട് ചോദിച്ചപ്പോൾ അവള് പറഞ്ഞ മറുപടി അലനോട് ദേവ് പറഞ്ഞു...... 

എന്തോ ആലോചിച്ചിട്ട് നേരെ കോൾ ലിസ്റ്റ് എടുത്ത് നേരെ stranger fm എന്ന് save ചെയ്ത നമ്പർ ഡയൽ ചെയ്തു......

മറുതലക്കൽ എന്തേ അവൻ വിലിക്കത്തത് എന്ന് ചിന്തിച്ച് അവളും......
 

എനിക്ക് നിങ്ങളോട് ഒരുപാട് വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ട്.... അതെല്ലാം പതിയെ ഞാൻ പറയാം... അതിന് മുന്നേ ആരാണ് നമ്മുടെ അടുത്ത stranger ഫ്രണ്ട് എന്ന് നോക്കാം.........

ഹലോ... ഇത് ആരാണ്.....

       ഹലോ ... ....

ശ്രീദേവ് മറുവശത്തെ സൗണ്ട് കേട്ടതും ശ്രീ അറിയാതെ പറഞ്ഞ് പോയി....... 

നീണ്ട നിശബ്ദത...... 









 തുടരും........
















ട്രെയിൻ യാത്ര 5

ട്രെയിൻ യാത്ര 5

4.5
1183

ഹലോ പറഞ്ഞിട്ട് എന്തോ ഒരു ഉൾപ്രേരണയാൽ ദേവ് കോൾ കട്ട് ആക്കി........ അതോണ്ട് ശ്രീദേവ് എന്ന് ശ്രീ പറഞ്ഞത് ആരും തന്നെ കേട്ടതും ഇല്ല........രണ്ട് ദിശയിലേക്ക് ഒഴുകിയിരുന്ന ഇരു ഹൃദയങ്ങളും ഒന്നായി മിടിക്കാൻ തയാർ ആകുകയായിരുന്നു പിന്നീട്........... കോൾ കട്ട് ആക്കിട്ട് ദേവ് അത്രക്ക് നീ സുഗിക്കണ്ട...... ഇത്രേം നാളും ഞാൻ തീ തിന്നുവാരുന്നു....... കുറച്ച് നാൾ ഞാൻ വിളിക്കുന്നില്ല...... മെസ്സേജ് എൻ്റെ പട്ടി അയക്കും അവൾക്ക് ഇനി......... കുറച്ച് നാൾ നിയും അങ്ങനെ നടക്ക്.......... എനിക്ക് അറിയാം നീ എൻ്റെ കോൾ പ്രതീക്ഷിക്കും എന്ന്........ നി അവിടെ അങ്ങനെ ഇരിക്ക് കുറച്ച് ദിവസം അത് കഴിഞ്ഞ് ഞാൻ വിളിക്കാം........ ഇ