Aksharathalukal

ബലികാക്ക

കാണുന്ന മാത്രയിൽ കല്ലെറിയുന്നവർ..
കർക്കിട വാവു നാൾ  കൈ കൊട്ടി -
                         വിളിക്കുന്നു
 
നാക്കില തുമ്പിൽ ബലിച്ചോറ് നൾകി -
വിട്ടുപിരിഞ്ഞ പിതൃക്കളെ ധ്യാനിച്ച് -
പുണ്യമടയുന്നു
 
ആദരപൂർവ്വം ഞങ്ങളോടൊന്നിച്ച് -
ആത്മ സംതൃപ്തിയിൽ ധന്യരാവുന്നർ.
.
ഇന്നലെ കണ്ട മനുഷ്യരല്ലിന്ന്
തെറ്റിദ്ധരിച്ചുവോ ഇത്രയും കാലം

മാലിന്യം ചിക്കിച്ചികയുന്ന ഞങ്ങളെ
കണ്ടാലറച്ച്,.. എറിഞ്ഞീടുന്നവർ..

അന്നം വിളിമ്പി അരികത്ത് നൾകുന്നു.
ഇത്ര വിശാലത പാരിൽ മറ്റാർക്കുണ്ട്
കേവലം മർത്യന് മാത്രമല്ലോ..

അസ്തമിച്ചോർമ്മയിൽ പുലർകാലെ തന്നെ -
ഉമ്മറത്തിണ്ണയിൽ സ്ഥാനം പിടിച്ചു .


ക്ഷണനേരമത്രയിൽ എറികൊണ്ടു മണ്ടയിൽ
സ്ഥലകാല ബോധം മറഞ്ഞു പോയി.

മൂഡൻമ്മാർ നമ്മൾ തെറ്റിദ്ധരിച്ചു -
മാറ്റമില്ലാത്തവർ മർത്യൻമ്മാർ മാത്രം.....