Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 3)

ചന്ദന ഒരു ആശ്രയത്തിന് എന്നോണം അവിടെ കിടന്ന കസേരയിൽ മുറുകെ പിടിച്ചു വീഴാതിരിക്കാൻ.

ജിതേന്ദ്രൻ അവളുടെ അടുത്തേക്ക് പതിയെ നടന്നു വന്നു. അവളുടെ തൊട്ടരികിൽ നിന്നു.

\"ചന്ദന താൻ പേടിക്കണ്ട. ഞാൻ തന്നെ ഒന്നും ചെയ്യില്ല. ദിയ തന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. തനിക്ക് ഇവിടെ ജോലി തരാൻ ഞാൻ തയ്യാറാണ്. ഒരു കണ്ടീഷൻ ഉണ്ട്.\"

ഒന്ന് നിർത്തിക്കൊണ്ട് അവളുടെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ജിതേന്ദ്രൻ.
അവളുടെ മുഖത്തെ ഭാവം എന്തെന്ന് അവന് മനസ്സിലായില്ല.

സ്ഥലകാല ബോധം തിരികെ വന്ന ചന്ദന അവനെ തറപ്പിച്ച് നോക്കി.

ഒന്ന് ശ്വാസം എടുത്തു കൊണ്ട് ജിതേന്ദ്രൻ തുടർന്നു.

\"സീ ചന്ദന ഞാൻ കാരണം തന്റെ വലിയ സ്വപ്നം താൻ ഉപേക്ഷിച്ചു. അതിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. താൻ ഉപേക്ഷിച്ച് തന്റെ ചിലങ്ക എന്റെ കയ്യിൽ ഉണ്ട്. ഞാനത് പൊന്നുപോലെ കാത്തുസൂക്ഷിച്ചു.  എന്നെങ്കിലും ഒരിക്കൽ താൻ എന്നെ മനസ്സിലാക്കി വരുമ്പോൾ, തന്റെ കാലുകളിൽ അണിയിക്കാൻ.... ഞാൻ നിധി പോലെ സൂക്ഷിച്ചുവച്ചു തൻറെ ചിലങ്ക...\"

ജിതേന്ദ്രന്റെ വാക്കുകൾ ഇടറി.. കണ്ണുകളിൽ കണ്ണുനീർ ഉറഞ്ഞുകൂടി.

\"വേണ്ട...എനിക്ക് ഒന്നും കേൾക്കണ്ട.. എനിക്ക് തന്റെ ഔദാര്യത്തിൽ ഈ കമ്പനിയിൽ ജോലിയും വേണ്ട..\"
വലതു കൈ അവന് നേരെ ഉയർത്തി,
കണ്ണുകളിൽ തീ പാറും പോലെ അവനെ നോക്കി കൊണ്ട്  ചന്ദന പറഞ്ഞു . അവളുടെ ചുവന്ന കണ്ണുകളും, ദേഷ്യം കൊണ്ട് വിറച്ച മുഖവും കണ്ട്,ജിതേന്ദ്രൻ പകച്ചു നിന്നു.

\"തനിക്ക് എല്ലാം തമാശയായിരുന്നു. പക്ഷേ അതെന്റെ ജീവിതമായിരുന്നു താൻ കാരണം ഞാൻ വേണ്ടെന്ന് വെച്ച എന്റെ സ്വപ്നം,ആഗ്രഹം...എല്ലാം...എല്ലാം..\"

ചന്ദന കിതച്ചു കൊണ്ട് പറഞ്ഞു.

\"സോറി..എനിക്ക് തെറ്റ് പറ്റിപ്പോയി ചന്ദന..\"

പറഞ്ഞുകൊണ്ട് പെട്ടെന്ന് കുനിഞ്ഞു അവളുടെ രണ്ടു കാലും പിടിച്ചു.

ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി അവൾ.

\"എന്നോട് ക്ഷമിക്കണം.എന്നെ കേൾക്കാൻ താൻ മനസ്സ് കാണിക്കണം കുറ്റബോധം കൊണ്ട്, ഉമി തീ പോലെ നീറുകയാണ് എന്റെ മനസ്സ്.\"

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

\"എനിക്ക് പോകണം \"

ചന്ദന കാലുകൾ വലിച്ചു കൊണ്ട് പറഞ്ഞു.

ജിതേന്ദ്രൻ അവളെ വിട്ട് എഴുന്നേറ്റു.

\"ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.. അത് കാലം തനിക്ക് തെളിയിച്ചു തരും.\"

ജിതേന്ദ്രൻ റിമോട്ട് എടുത്ത്,വാതിലിന് നേരെ നീട്ടി..വാതിൽ മലർക്കെ തുറക്കപ്പെട്ടു.

ചന്ദന തന്റെ ഫയൽ മുറുകെ പിടിച്ചു കൊണ്ട് പുറത്തേക്കു ഓടി..നിറഞ്ഞു വന്ന കണ്ണുകൾ അയ്യാൾ കാണാതെ ഇരിക്കാൻ പാടുപെട്ടു അവൾ. ലിഫ്റ്റ് ഇറങ്ങി താഴേക്ക് വരുമ്പോൾ,ദിയ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

\"ചന്ദന..\"

ദിയ വിളിച്ചു.

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചന്ദന വേഗത്തിൽ നടന്നു നീങ്ങി.

തിരികെ ബസിൽ ഇരിക്കുമ്പോൾ,അവളുടെ മനസ്സിൽ ഓർമ്മകളുടെ തിരയേറ്റം അലതല്ലി. കണ്ണുകൾ അടച്ച് അവള് സീറ്റിലേക്ക് ചാരി ഇരുന്നു.

എം എസി ലാസ്റ്റ് യേർ പഠിക്കുമ്പോൾ ആണ് എല്ലാവരുടെയും നിർബന്ധം കൊണ്ട് കോളേജ് ഡേയുടെ അന്ന് കുച്ചിപ്പുടി കളിക്കാൻ പേര് കൊടുത്തത്.ഓരോ ഇനവും കഴിഞ്ഞ് തന്റെ ഊഴം വന്നു.സ്റ്റേജിൽ കർട്ടൻ ഉയർന്നു.പാട്ട് തുടങ്ങി നൃത്ത ചുവട് വെക്കുമ്പോഴാണ്, ഒരു കൂട്ടം കുട്ടികൾ ഹോക്കി സ്റ്റിക്കുകളും ആയി സ്റ്റേജിനു മുന്നിൽ കാണികളായി ഇരുന്നകുട്ടികളുടെ ഇടയിലേക്ക് ഓടി വന്നത്.അവർ ആർത്തു വിളിച്ചു കൊണ്ട് ചിലരെ ഓടിച്ചിട്ട് തല്ലുന്നുണ്ടായിരുന്നു. കാര്യം എന്തെന്ന് ചോദിക്കാൻ പോലും ആരും നിൽക്കാതെ കുട്ടികൾ ചിതറി ഓടി.അഞ്ച് മിനിറ്റ് കൊണ്ട് അവിടെ ഗ്രൗണ്ട് കാലിയായി. സ്റ്റേജിൽ പകച്ചു നിന്ന തന്റെ നേർക്ക് നാലഞ്ചു പിള്ളേർ വരുന്നത് കണ്ടു.തല കറങ്ങുന്നത് പോലെ തോന്നി..പിന്നെ കണ്ണ് തുറക്കുമ്പോൾ,അടച്ചിട്ട ഒരു റൂമിൽ ഡസ്കിൽ തല വെച്ച് കിടക്കുകയാണ് താൻ.പെട്ടന്ന് അലറി വിളിച്ച് കൊണ്ട് പുറത്തേക്കു ഓടാൻ തുടങ്ങിയപ്പോൾ,കയ്യിൽ ഒരു പിടി വീണു.അന്ന് കണ്ടതാണ് ജിതേന്ദ്രന്റെ മുഖം.

\"എവിടേക്കാണ് ഓടുന്നത്? കെട്ടി ഒരുങ്ങി ആടാൻ വന്നതല്ലേ? അടിയിട്ട് പോയാൽ മതി. എന്റെ മുമ്പിൽ ഇൗ ജിതേന്ദ്രന്റെ മുൻപിൽ.\"

ചുറ്റും ഒരു ആശ്രയത്തിനായി നോക്കിയപ്പോൾ, കുറച്ചു മാറി അഞ്ചാറു പേർ ഇരിക്കുന്നത് കണ്ടു.അവർ പരിഹാസ ചിരിയോടെ ഇരിക്കുന്നു.അതിൽ ഒരുവൻ വിളിച്ചു പറഞ്ഞു.

\"ഇന്ദ്രൻ എന്ത് പറയുന്നോ അത് അനുസരിച്ചിട്ട് പോയാൽ മതി. രംഭ.\"

ആരൊക്കെയോ വാതിലിൽ മുട്ടി വിളിക്കുന്നുണ്ട്.അതൊന്നും ശ്രദ്ധിക്കുന്നില്ല അകത്തുള്ളവർ. ഒരു നിമിഷം ബാധ കയറിയത് പോലെ അയാളുടെ കവിളിൽ ആഞ്ഞടിച്ചു.

\"ഒരു പെൺകുട്ടിയെ പിടിച്ചു വെച്ചിട്ട്,ആഭാസം കാണിക്കുന്നോ?തന്നെ പോലെ നൃത്തകല എന്തെന്ന് അറിയാത്തവരുടെ മുമ്പിൽ ആടാൻ എനിക്ക് ആകില്ല.തുറക്ക് വാതിൽ തുറക്കാൻ.\"

സർവ്വ ഒച്ചയും എടുത്ത് അലറി.

അടികൊണ്ട കവിൾ പൊത്തി പിടിച്ച് അയ്യാൾ നിന്നു.കണ്ണുകളിൽ തീ പൊരി പാറി.

\"ഇനി നീ നിന്റെ നൃത്തം കാണിച്ചിട്ട് പോയാൽ മതി.\"

അയ്യാൾ മുന്നിൽ കണ്ട കസേരയിൽ ഇരുന്നു.
അപ്പോഴേക്കും അവിടെ ഇരുന്നവർ അയാളുടെ പിന്നിൽ നിലയുറപ്പിച്ചു.

\"ഇന്ദ്രാ..നിന്നെ തല്ലിയ ഇവളെ വെറുതെ വിടരുത്.\"

അവർ പറയുന്നത് കേട്ട് അയ്യാൾ ക്രൂരമായി ചിരിച്ചു. പുറത്തു പോകണമെങ്കിൽ ഇവർ പറയുന്നത് അനുസരിക്കണം.അല്ലാതെ വേറെ മാർഗ്ഗമില്ല.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുഖം അമർത്തി തുടച്ചു..കുച്ചിപ്പുടി വേഷമിട്ടു താണ്ഡവം ആടി..സാക്ഷാൽ പരമശിവനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട്..സംഹാര താണ്ഡവം. ഹൃദയ രക്തം കണ്ണുനീർ തുള്ളികളായി ഒഴുകി ഇറങ്ങി.മുഖത്തെ ചായ കൂട്ടുകൾ ഒലിച്ചിറങ്ങി..മുടി ചിതറി.തന്റെ ഭാവം കണ്ട് കൊണ്ട് കസേരയിൽ ഇരുന്ന അയ്യാൾ എഴുന്നേറ്റു നിന്നു.

കളിച്ചു കഴിഞ്ഞ് അതെ ഭാവത്തോടെ കാലിലെ ചിലങ്ക ഊരി അയാളുടെ നെഞ്ചത്തേക്ക് എറിഞ്ഞു.

\"അസുര ജന്മം എടുത്ത നിങ്ങളെപ്പോലെയുള്ളവരുടെ മുന്നിൽ ആടേണ്ടി വന്ന നിമിഷത്തെ ഞാൻ വെറുക്കുന്നു. ഇതിന് പകരം സാക്ഷാൽ പരമശിവൻ നിങ്ങൾക്ക് തരും.ഇനി ഇൗ കാലിൽ ചന്ദന, ചിലങ്ക അണിയില്ല..എന്റെ ചിലങ്കയോടുള്ള പ്രണയം ഇന്നത്തോടെ തീർന്നു..\"

വാതിൽ തുറന്ന് കൊണ്ട് ആടി ഉലഞ്ഞു പോകുമ്പോൾ പിന്നിൽ ആരേക്കോയോ വിളിക്കുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിച്ചില്ല.സുധി വന്ന് കയ്യിൽ പിടിച്ചപ്പോൾ, ആണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്.

\"സുധി....ഞാൻ..\"

കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണ് കൊച്ചു കുട്ടിയെ പോലെ കരഞ്ഞു.അത്രമേൽ ചിലങ്കയെ പ്രണയിച്ചത് കൊണ്ടാകാം..നെഞ്ചില് മുള്ള് കൊണ്ട് വരഞ്ഞത് പോലെ രക്തം കിനിയുന്നത്.. ഒരിക്കലും മായാത്ത മുറിവു പോലെ തന്റെ മനസ്സിൽ ഇന്നും തന്റെ നഷ്ട്ട സ്വപ്നം.

ചന്ദന ബസ് സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത് അവള് തിരിഞ്ഞു നോക്കി.
സുധിയാണ്.

\"എടോ എന്തായി പോയ കാര്യം? ഇൻറർവ്യൂ എങ്ങനെ ഉണ്ടായിരുന്നു ജോലി കിട്ടുമോ?\"

പിന്നാലെ പിന്നാലെ അവന്റെ ചോദ്യം വന്നു.

\"അത് വേണ്ട..സുധി ശരിയാകില്ല.വേറെ ഏതെങ്കിലും നോക്കാം.\"

നിരാശയോടെ പറയുമ്പോഴും സുധി തന്റെ മനസ്സ് തുറക്കാൻ ശ്രമിക്കും എന്ന് അറിയാവുന്നത് കൊണ്ട് വേഗം തിരിഞ്ഞു നടന്നു.

\"ചന്തു.. നിൽക്ക് എന്തുണ്ടായി എന്ന് പറ.ഇത്ര തറപ്പിച്ച് കിട്ടില്ല എന്ന് പറയാൻ എന്തുണ്ടായി?\"

സുധി വിടാൻ ഭാവമില്ല പറയാം തന്റെ എല്ലാ കാര്യവും അറിയാവുന്നവനാണ്. ഇതായിട്ട് എന്തിനു മറച്ചുവയ്ക്കണം.? ചന്ദന സ്വയം ചോദിച്ചു.

\"സുധി നമ്മുക്ക് വീട്ടിൽ പോകാം .സുനിതയെ ഒന്ന് കാണണം എനിക്ക്.\"

പറഞ്ഞു കൊണ്ട് ചന്ദന നടന്നു കൂടെ സുധിയും. അവൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കിൽ സുനിതയെ കാണണമെന്ന് പറയില്ല. സുധി മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു.

സുധിയുടെ പെങ്ങൾ ആണ് സുനിത.വലിയ കൂട്ടാണ് ചന്ദന. ചന്ദനെയെക്കാൾ രണ്ടു വയസ്സ് മുത്തതാണ്.കല്ല്യാണം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞപ്പോൾ, ഭർത്താവ് ഉപേക്ഷിച്ചു. ഒരു മോൻ ഉണ്ട്.അത്യാവശ്യം നന്നായി തയ്ക്കും. ഉപജീവനം അതിൽ നിന്നാണ്.എന്ത് കാര്യവും ചന്ദന പറയും സുനിതയോട്.

മുറ്റത്തേക്ക് കയറുമ്പോൾ തന്നെ കണ്ണൻ ഓടി വന്ന് ചന്ദനയെ പിടിച്ചു.

\"ചന്തു ചേച്ചി..മുട്ടായി എവിടെ?\"

കണ്ണന്റെ പതിവ് ചോദ്യം വന്നു.

\"ചന്തു,രാമൻ മാമന്റെ കടയിൽ കയറിയില്ല മോനേ..നാളെ മേടിച്ചു തരാം.\"

അവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് ചന്ദന പറഞ്ഞു.

\"അല്ലാ ആരാ വരുന്നത്? ചന്തു എന്തായി പോയ കാര്യം?\"

തയ്യൽ നിർത്തി എഴുന്നേറ്റുകൊണ്ട് സുനിത ചോദിച്ചു.

\"നീ ആദ്യം കുടിക്കാൻ കുറച്ചു വെള്ളം എടുത്തിട്ട് വാ..പറയാം.\"

ഉമ്മറത്തെ അര തിണ്ണയിലേക്ക് ഇരുന്നു കൊണ്ട് ചന്ദന പറഞ്ഞു.

പ്രശ്നം കുറച്ച് ഗൗരവമുള്ളതാണെന്ന് സുധിക്ക് മനസ്സിലായി.
വെള്ളം കൊണ്ട് വന്ന് കൊടുത്ത് സുനിത അവളുടെ അടുത്തിരുന്നു.

\"എന്താ ചന്തു?\"

സുധി ക്ഷമ നശിച്ചുകൊണ്ട് ചോദിച്ചു.

\"ഞാൻ ഇന്ന് ഇൻറർവ്യൂവിന് പോയത് ആരുടെ കമ്പനിയിലേക്കാണ് എന്നറിയണ്ടേ.?\"

ചന്ദന, സുധിയെ നോക്കിക്കൊണ്ട് ചോദിച്ചു.

അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ ഇരുന്നു.

\"അവന്റെ... ജിതേന്ദ്രന്റെ. വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് അവന്റെയാണ്.. ജിതേന്ദ്രൻ എന്ന ഇന്ദ്രന്റെ.\"

അവൾ പറഞ്ഞത് ഇടിത്തീ പോലെയാണ് സുധിയുടെ കാതിൽ പതിച്ചത്.(തുടരും)


നാദം നിലച്ച ചിലങ്ക.( ഭാഗം 4)

നാദം നിലച്ച ചിലങ്ക.( ഭാഗം 4)

4.4
1547

സുധി പകപോടെ അവളെ നോക്കി. \"ചന്തു നീ എന്താ പറഞ്ഞത്? അത് ഇന്ദ്രന്റെ കമ്പനി ആയിരുന്നോ? നിന്നോട് അവൻ മോശമായി പെരുമാറിയോ? അവൻ എല്ലാം അറിഞ്ഞുകൊണ്ട് നിന്നോട് വരാൻ പറഞ്ഞതാണോ അതോ അറിയാതെയോ?\" പിന്നാലെ പിന്നാലെ ചോദ്യങ്ങൾ വന്നു സുധിയുടെ. \"അവൻ അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു. അവനെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും, എന്റെ ചിലങ്ക വീണ്ടും അണിയണമെന്നും അവൻ പറഞ്ഞു. കമ്പനിയിൽ ജോലിക്ക് ഇപ്പോൾ തന്നെ ചെയ്യാം അപ്പോയിന്റും ചെയ്യാം, ആ ഒരൊറ്റ കണ്ടീഷൻ മാത്രമേ ഉള്ളൂ എന്ന്. ആ കമ്പനിയിൽ ജോലി ചെയ്യുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്. എനിക്ക് അവന്റെ ജോലി വേണ്ട..\" ചന്തുവിന്റെ വാക്കുകൾ ഉ