Aksharathalukal

ട്രെയിൻ യാത്ര 6

ശ്രീദേവ് ആകാംക്ഷയോടെ ടിവിയിലേക്ക് നോക്കി നിൽക്കുകയാണ്....... 
അൽബിയുടെ കരസ്പർഷമാണ് അവനെ സ്വഭോധത്തിലേക്കു തിരികെ എത്തിച്ചത്....

കുറച്ച് മുന്നേ ആണ് തനിക്ക് ഒരു മെസ്സേജ് കിട്ടുന്നത്........ വേറെ ആരുടെയല്ല rj rockzz എന്ന insta I\'d യിൽ നിന്നും...... ചാനൽ name time ...... ഇത്രമാത്രം........... 

ആൽബി.... Da എൻ്റെ......

നിറഞ്ഞ കണ്ണുകളോടെ ആൽബിയെ നോക്കി ദേവ് നിന്നു......

നി ഇരിക്ക് ..... അവനെയും കൊണ്ട് ആൽബി അവിടെ അടുത്തായി കിടന്ന ചെയറിൽ ഇരുന്നു....... 

എവിടെ ആയിരുന്നു ഈ കഴിഞ്ഞ 10 മാസം..... ഞങൾ നോക്കി നോക്കി ഇരുന്നെയാ....... കാതറിൻ

അത് കുറച്ച് നാൾ എനിക്ക് വോയിസ് റെസ്റ്റ് ആയിരുന്നു....... ചെറിയ ഒരു സർജറി ഉണ്ടായിരുന്നു..... പെട്ടെന്ന് ഉണ്ടായ ഒരു സംഭവം അത് എന്നെ വല്ലാണ്ട് തളർത്തിയിരുന്നു......... ഒരു തളർച്ചയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയതെ ഉള്ളൂ...... ചിരിയോടെ ശ്രീ പറഞ്ഞു......

ഇപ്പൊ എല്ലാം ഓക്കേ അല്ലേ കൂടുതൽ ചോദ്യങ്ങൾ ഞാൻ ചോദിച്ചു ബോർ ആക്കുന്നില്ല്ലാ............ എങ്കിലും
 പറയൂ എന്ത് കൊണ്ടാണ് ഇപ്പൊ ഞങ്ങൾക്ക് മുന്നിലേക്ക് വരാൻ മനസ്സ് കാണിച്ചത്...... അത് അറിയാൻ എനിക്കും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സമയം ആണ്...... 

രണ്ട് കാര്യങ്ങൾ ഉണ്ട്...... Onn എൻ്റെ പ്രണയം മറ്റൊന്ന് ഇനിയും ഇതുപോലെ നടക്കാൻ സമ്മതിക്കില്ലെന്ന് അച്ഛൻ്റെ ഓർഡർ കൂടെ ആയപ്പോ പിന്നെ ഞാനും വെളിച്ചത്തിലേക്ക് വരാന്നു വിചാരിച്ചു........

പ്രണയമോ..... അത് കൊള്ളാല്ലോ...... ഇടക്ക്. ലൈവ് ആയിട്ട് പ്രോപോസൽ ഒക്കെ കിട്ടിയില്ലേ........ ആഹ് ടൈം ഒക്കെ ഞങൾ ആകാംക്ഷയോടെ ഇരുന്നിട്ടുണ്ട്............ അറിയുമോ വല്ലതും അതെങ്ങനെയാ അപ്പഴേക്കും മുങ്ങിയില്ലേ........... ഹാ എന്തായാലും Story ഞങ്ങൾക്ക് കൂടെ പറഞ്ഞ് തായോ.........

പിന്നെന്താ പറയാലോ......... 
എല്ലാവർക്കും അറിയാമല്ലോ എന്നെ പ്രോപോസ് ചെയ്തത് ഒക്കെ.........


Aah പിന്നില്ലാതെ......

മെസ്സേജ് കോൾ ഒക്കെ ആയിട്ട് ഞാൻ പുള്ളിയും ആയിട്ട് നന്നായിട്ട് അടുത്തു........ എനിക്ക് ഇഷ്ടം ആയിരുന്നു..... എങ്ങനെ അത് പറയുമെന്ന് അറിയില്ലരുന്ന്....... അത് കൊണ്ട് തൽക്കാലം ഇങ്ങനെ പോട്ടെ ഒരു ഒക്കേഷൻ വരുമ്പോൾ പറയാമെന്ന് കരുതി......
ഹാം അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോ എനിക്ക് വോയിസ് ചെറിയ പ്രോബ്ലം തുടങ്ങി അങ്ങനെ ട്രീറ്റ്മെൻ്റ് ഒക്കെ ആയിട്ട് ഞാൻ ഭയങ്കര introvert ആയി മാറി.... ..... എന്താ പറയ്യാ പ്രണയം പോലും ഞാൻ അകറ്റി നിർത്തി..... കാരണം ഇത്രയും കാലം വരെ എൻ്റെ ശബ്ദമാണ് എൻ്റെ ഐഡൻ്റിറ്റി എന്ന് വിശ്വസിച്ച ആളാണ്..... പെട്ടന്ന് ഒരു സുപ്രഭാതത്തിൽ എനിക്ക് ഇനി സംസാരിക്കാൻ പറ്റില്ലാ എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ....... 
അങ്ങനെ ട്രീറ്റ്മെൻ്റ് ഭാഗം ആയിട്ട് നാട്ടിൽ പോകാൻ ട്രെയിൻ കേറിയ ദിവസ്സം ഞാൻ അവിചാരിതമായിട്ട് ഒരു നാല് ബോയ്സിനെ കണ്ടു......... സംസാരിച്ചിരുന്ന സമയത്താണ് എനിക്ക് മനസ്സിലായത് അതിൽ ഒരാളാണ് എനിക്ക് മെസ്സേജ് അയച്ചത് ഫേസ് reveal ചെയ്തിട്ടില്ല അതുകൊണ്ട് ആൾക്ക് എന്നെ മനസ്സിലായില്ല........... 

അങ്ങനെ ഞാൻ ട്രെയിൻ ഇറങ്ങി പുള്ളി പുള്ളിയുടെ വഴിക്കും പോയി........ പിന്നീട് എൻറെ ട്രീറ്റ്മെൻറ് ഭാഗമായിട്ട് ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ പോയ സമയത്ത് അവിടെ വെച്ചു അപ്രതീക്ഷിതമായി ഞാൻ മീറ്റ് ചെയ്തു പുള്ളിനെ.......പേര് ശ്രീദേവ് അവിടുത്തെ ഒരു ജൂനിയർ ഡോക്ടറാണ്........ എന്നെ ട്രീറ്റ് ചെയ്ത കൂട്ടത്തിൽ ഒരാൾ....... അപ്പോഴും ഞാൻ പറഞ്ഞിട്ടില്ല കാരണം ഞാൻ എന്റെ ഹെൽത്ത് കണ്ടീഷനിൽ മാറ്റം വന്നാൾ മാത്രേ ഇനി പുള്ളിയോട് സംസാരിക്കുള്ളൂ എന്ന് ഒരു തീരുമാനം എടുത്തിരുന്നു..... അത് മാത്രമല്ല എന്നെ ലൈവ് ആയിട്ട് വിളിച്ചു പ്രൊപ്പോസ് ചെയ്തു എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ അത്രയേ ഉള്ളൂ..........


ഓ അപ്പോൾ ഇതൊരു പ്രൊപ്പോസൽ ആണല്ലേ.......

അതേലോ ഷൂട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുന്നേ ഞാൻ പുള്ളിക്ക് മെസ്സേജ് ഇട്ടിരുന്നു ചാനലിന്റെ പേരും ടൈമിംഗ് മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു......... എൻറെ വിശ്വാസം ശരിയാണെങ്കിൽ ഇപ്പോൾ ഈ ബിഗ് സ്ക്രീൻ നോക്കി ആൾ അവിടെ ഉണ്ടാവും .........

ഒരു ചെറിയ ഫോൺ കോളിലൂടെ തുടങ്ങിയ പ്രണയം എങ്ങനെയാണ് ഇത്രത്തോളം ഡീപ് ആയി മാറിയത്....... 

കേട്ടിട്ടില്ലേ പ്രണയം ഒരു അനുഭൂതിയാണ് അത് നമ്മുടെ വാക്കുകൾക്കോ പ്രവർത്തികൾ അല്ലെങ്കിൽ നമ്മുടെ മുഖചിത്രത്തിനു പോലും പ്രസക്തിയില്ല........ ..... പരസ്പര വിശ്വാസവും ഞാൻ ഇല്ലെങ്കിൽ നീ ഇല്ല എന്ന് ഒരു ബോണ്ട് ഉണ്ട്....... ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ......... പക്ഷേ എനിക്ക് ഉറപ്പാണ് എൻറെ മെസ്സേജുകളും എൻറെ കോൾ ഒക്കെ ഒന്ന് സൂക്ഷിച്ച് നിരീക്ഷിച്ചു കഴിഞ്ഞാൽ മനസ്സിലാകും എനിക്കിഷ്ടമായിരുന്നു എന്നുള്ളത്.........

ഇത് എന്തായാലും കൊള്ളാം....... എങ്ങനെ ഒരു സ്റ്റോറി ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുന്നത്.......
ശരിയാണ് പ്രണയത്തിന് പല ഭാവങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതിലൊന്നാണിത്............... 

അപ്പോ ഇനി എന്താണ് പ്ലാൻ ...... ..... 

പ്ലാൻ എന്ന് ചോദിച്ചാൽ അറിയില്ല...... ബട്ട് 
ശ്രീദേവിനെ മീറ്റ് ചെയ്യണം..... സോറി പറയണം...... ഞാൻ തിരികെ ജോലിയിലേക്ക് കയറിയപ്പോൾ എനിക്കൊരു കോൾ വന്നിരുന്നു ഹലോ പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി ശ്രീദേവ് ആണെന്ന്....... പെട്ടെന്ന് എന്തോ കോള് ഡിസ്കണക്ട് ആയി പിന്നെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചിട്ടുമില്ല മെസ്സേജും ഇല്ല......... അതുകൊണ്ട് ഇപ്പോൾ ഇനി കണ്ടിട്ടും എന്താണ് ശ്രീദേവിൻ്റെ റിയാക്ഷൻ എന്ന് എനിക്കറിയില്ല എന്തായാലും ഞാൻ ഒരു ലീവ് അപ്ലൈ ചെയ്തിട്ടുണ്ട് കിട്ടിയാൽ ഉടനെ ഞാൻ പോകും എൻറെ ചെക്കൻ്റെ അടുത്തേക്ക്.......



ആഹാ അതെന്തായാലും പൊളിച്ചു.......
പിന്നെ ഒരു കാര്യം കൂടെ ഞാൻ അറിഞ്ഞു ഏതോ സിനിമയിൽ പാടി എന്നൊക്കെ അതിനെ കുറിച്ച് എന്താണ്........ 

അത് ഒരു one year മുന്നേ തന്നെ ഷൂട്ട് തുടങ്ങിയ ഒരു സിനിമയാണ് ............. ഡയറക്ടർ അച്ഛൻറെ ഫ്രണ്ട് ആയിരുന്നു......... അപ്പോൾ ഡയറക്ടർ സിനിമയിലെ സംഗീതസംവിധായകരെ പരിചയപ്പെടുത്തിയിട്ട് പറഞ്ഞിരുന്നതുപോലെ ഒരു കുട്ടിയുണ്ട് ........... നമുക്ക് ഒക്കെ അറിയാവുന്ന ആൾ ആണ് rj ആണ് പാട്ടൊക്കെ പാടും എന്നൊക്കെ അങ്ങനെ അവർ മീറ്റ് ചെയ്യാന്ന് പറഞ്ഞു.......... മീറ്റ് ചെയ്തു ഒരു ട്രയൽ നോക്കി ഓക്കേ അവസാനം എന്നെക്കൊണ്ട് പാടിപ്പിച്ചു ............ അത് കഴിഞ്ഞാണ് എനിക്ക് എന്റെ സൗണ്ട് പോയത്.......... ദൈവം സഹായിച്ച് എനിക്ക് പാടാൻ ഒരു അവസരം കിട്ടി. എന്തോ ആ പാട്ട് പ്രേക്ഷകരെ ഏറ്റെടുത്തു നല്ലൊരു മൂവി ആയിരുന്നു........ എൻറെ പാട്ടും സിനിമയും എല്ലാവരെയും ഏറ്റെടുത്തു ഒരുപാട് നന്ദിയുണ്ട്...... 


അതെ ഇനിയും ഇത് പോലെ അവസരം കിട്ടട്ടെ എന്ന് ഞാനും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നു........ 



✨✨✨✨✨✨✨✨✨✨✨✨✨✨✨✨


എടാ ദേവ ആൽബി ........... എന്താ ഇവിടെ നടക്കുന്നത്.......... ജോ ആണേൽ സംഭവം ഒക്കെ അറിഞൊണ്ട് ആൽബിയുടെ ഫോണിലേക്ക് വിളിച്ച് സംസാരിക്കുക ആണ്...... 


എനിക്ക് ഒന്നും അറിയില്ല........ ആൽബി താടിക്ക് കയ്യും കൊടുത്ത് ദേവയെ നോക്കി ഇരുന്നൊണ്ട് പറഞ്ഞു.......

ദേവ് അവൻ ..... സംശയത്തോടെ ജോ ചോദിച്ചു......

ഇവിടെ ഇരിപ്പുണ്ട്........ 

പെട്ടന്ന് ദേവിൻ്റെ ഫോൺ റിംഗ് ചെയ്തു........

നോക്കിയപ്പോ ശ്രീദക്ഷിണ എന്ന് save ചെയ്ത നമ്പർ....... 

ദേവ് കോൾ അറ്റൻഡ് ചെയ്തിട്ട് അവളെ ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ശ്രീദക്ഷിണ പ്ലീസ് ഇനി എന്നെ വിളിക്കല്ലെ........... എൻ്റെ ഫീലിംഗ്സ് നീ മനസ്സിലാക്കിയിട്ടുണ്ടോ......... 
എവിടെയാണ് എന്താ പറ്റിയത് എന്ന് ചോദിച്ച് പട്ടിയെ പോലെ നിനക്ക് ഞാൻ മെസ്സേജ് അയച്ചത് അല്ലേ.......... 
ഒരു വാക്ക് പറയാരുന്നില്ലെ നിനക്ക് എന്നോട്......... മതി ഞാൻ ഒന്നും അല്ലെന്ന് എനിക്ക് മനസ്സിലായി ........



ദേവ് പ്ളീസ് പ..... കാൽ disconnected....
..... എൻ്റെ ദൈവമേ ഇതിനെ എങ്ങനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കും........ ശ്രീ ആണേൽ സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കുന്നു.......... 



ദേ അത് ആലോചിച്ചിരുന്നപ്പോൾ അച്ഛൻ വിളിക്കുന്നു....... പിന്നെ അച്ഛനോട് സംസാരിച്ചു....... അച്ഛാ പറഞ്ഞു നീ നേരിട്ട് പോയി കണ്ട് സംസാരിക്ക് അവനോട് കാര്യങ്ങൾ പറയു അവനു മനസ്സിലാകും എന്നു പറഞ്ഞു......... ബാക്കി നമുക്ക് പിന്നെ നോക്കാം എന്നും പറഞ്ഞു ............ അപ്പൻറെ സപ്പോർട്ട് കിട്ടിയില്ലേ പിന്നെ നമുക്ക് എന്ത് വേണം.................... അപ്പോ നേരെ ട്രിവാൻഡ്രത്തേക്ക് പോകുന്നു........ 

✨✨✨✨✨✨✨✨✨✨✨✨✨✨

പട്ടി തെണ്ടീ ഇത്രയും നാൾ എന്നെ പറ്റിച്ചില്ലെ....... നിനക്ക് ഞാൻ തരാം മോളെ...... എന്തായാലും നീ എന്നെ കാണാൻ വരുന്നുണ്ട് അപ്പം നിനക്ക് ഞാൻ തരാമേ.......... രാത്രി ഫോണിൽ അവളുടെ ഫോട്ടോയും നോക്കി ദേവ് റൂമിൽ ഇങ്ങനെ ഇരിക്കുകയാണ് കൂടെ ആൽബിൻ ജോയും അലനും ഉണ്ട്........... മൂന്നുപേരും പരസ്പരം നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ട് ഇവന് പ്രാന്തായോ എന്ന് വരെ പറയുന്നുണ്ട്........... 

എടാ ദേവാ എന്താടാ ഇങ്ങനെ? നല്ല കൊച്ചല്ലേ....... ആൽബി.......

നീയൊന്നും മിണ്ടല്ലേ അവളും മെസ്സേജ് അയക്കാതിരുന്ന സമയത്ത് നീയൊക്കെ എന്താ പറഞ്ഞത് വേണ്ട വിട്ടേരെ അവൾ കളഞ്ഞിട്ട് പോയത് അങ്ങനെയൊക്കെ പറഞ്ഞില്ലേ ........ ഇപ്പൊ എന്തിനാ നീ അവളെ സപ്പോർട്ട് ചെയ്യുന്നേ.......

എടാ ദേവാ അത് അങ്ങനെയല്ലല്ലോ ഇപ്പോൾ നമ്മുക്ക് അറിയാവുന്ന കൊച്ചല്ലേ....... അലൻ തപ്പിതടഞ്ഞ് എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു.........

  പിന്നെ അവളുടെ അവസ്ഥ ഇത് ആയിരുന്നില്ല......... ഞാനായാലും നീ ആയാലും ഇതൊക്കെ തന്നെ ചെയ്യുകയുള്ളൂ അവളുടെ ഐഡന്റിറ്റി അവളുടെ സൗണ്ട് ഉണ്ടായിരുന്നു അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ അവൾ അങ്ങനെ ചെയ്തുപോയി ........... ഒരിക്കൽ നീ വിളിച്ചു ലൈവ് ആയിട്ട് പ്രൊപ്പോസ് ചെയ്തു അതേപോലെ അവൾ ഒരു ലൈവ് ഷോയിൽ നിന്നെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്............ 

ആൽബി ജോയൽ അലനും ഒക്കെ അവളെ സപ്പോർട്ട് ചെയ്തു അവനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്............


എന്തായാലും ആ കൊച്ചു നിന്നെ കാണാൻ വരുന്നുണ്ട് അപ്പോൾ കുറച്ച് മൊരട്ട് സ്വഭാവം മാറ്റിയിട്ട് ഒന്ന് സംസാരിക്കുന്നത് നല്ലതായിരിക്കും പോരാത്തതിന് നിങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നില്ലേ കഴിഞ്ഞ രണ്ടുമാസം........
ആൽബി


അതിന് രൂക്ഷണോട്ടം ആയിരുന്നു മറുപടി......

പിന്നെ ചിരിയോടെ പറഞ്ഞു........
എടാ അവൾ എനിക്ക് ഫസ്റ്റ് കണ്ടപ്പോൾ മുതൽ എന്തോ ഒരു ഫീലിംഗ്സ് ഉണ്ടായിരുന്നോടാ. ..........പക്ഷേ അത് എനിക്ക് മനസ്സിലായില്ല അന്ന് ട്രെയിനിൽ വച്ച് ഹൃദയം വല്ലാണ്ടു മിടിക്കുന്നു എനിക്ക് നന്നായി അറിയാൻ പറ്റുന്നുണ്ടായിരുന്നു ........... അവൾ അടുത്തു വരുമ്പോൾ എനിക്കുണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ.......... ഞാൻ പറഞ്ഞില്ലേ ചില പ്രണയങ്ങൾ അങ്ങനെയാണ് ............ എനിക്ക് അവളെ എപ്പോഴും ഇഷ്ടമാണ് .......... ഹോസ്പിറ്റലിൽ കിടന്ന സമയത്തും rj ആണെന്ന് അറിഞ്ഞ സമയത്തും ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇത് അവൾ ആയിരുന്നെങ്കിൽ എന്ന് പക്ഷേ എന്നോട് ഒരു വാക്കും പറഞ്ഞിട്ടില്ല എനിക്കൊരു ക്ലൂ പോലും തന്നില്ല........... അവസാനം വോയിസ് നോർമൽ ആയിട്ട് പോലും സംസാരിക്കുന്നത് നേരിട്ട് കേട്ടിട്ടില്ല കണ്ടിട്ടില്ല........... ഇന്ന് അവളെ ഇൻറർവ്യൂവിൽ പറഞ്ഞത് കേട്ടിട്ട് എൻ്റെ ഹൃദയം എന്നോട് വിളിച്ചുപറയാണ് നിനക്ക് വിധിച്ചവളാണ് അവൾ എന്ന്........... അത്രയ്ക്ക് എനിക്ക് അവളെ ഇഷ്ടമാണ് അതിൽ ഒരു മാറ്റവുമില്ല .......... പിന്നെ ചെറിയൊരു വിഷമം അത് അവൾ അത്രയും വിഷമിച്ചിരുന്ന ഒരു സമയത്ത് അവൾക്ക് അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല എന്നതാണ്.............. എന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയേനെ അവളുടെ അടുത്തേക്ക് പിന്നെ എനിക്ക് മനസ്സിലാവും കാരണം ഞാനും ഒരു ഡോക്ടർ ആണ് ഒരു പേഷ്യന്റ് എങ്ങനെ ചിന്തിക്കും എന്നുള്ളത് എനിക്കറിയാം. അപ്പോൾ എൻറെ പെണ്ണ് അവളുടെ അടുത്തല്ലേടാ ഞാൻ വേണ്ടത്........ ആ ഒരു വിഷമം മാത്രമേ എനിക്കുള്ളൂ എന്തായാലും നേരിട്ട് കാണും അപ്പോൾ ഞാൻ കൊടുത്തോളാം ........... 


പിന്നെ ദേവാ വീട്ടിന്ന് വിളിച്ചായിരുന്നു............ ഒരു ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ ദേവയുടെ ചുണ്ടിലും അതേ ചിരി ഉണ്ടായിരുന്നു ........

ആഹ് എന്നെയും വിളിച്ചായിരുന്നു ......... എല്ലാം അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ചേട്ടനും ചേട്ടത്തിക്കും ഒക്കെ സന്തോഷമായി പെട്ടെന്ന് കല്യാണം കാണുമല്ലോ എന്ന് അവരുടെ ചിന്ത എനിക്കല്ലേ അറിയുള്ളൂ............ 


കൈരണ്ടും മേലേക്ക് ഉയർത്തി ദൈവ പറഞ്ഞു ഇത് ചിരിയോടെ കണ്ട് മറ്റവരും..........




✨✨✨✨✨✨✨✨✨✨✨

അങ്ങനെ ശ്രീ ട്രിവാൻഡ്രം വന്നിരിക്കുകയാണ് നേരെ പോയത് ഹോസ്പിറ്റലിലേക്ക് അവിടെ ചെന്നപ്പോൾ കുറച്ച് ആൾക്കാർ വന്നു.......തൻറെ ഫേസ് അറിഞ്ഞതുകൊണ്ട് അടുത്തേക്ക് വന്നു സംസാരിച്ചുപോയി ........... ഹോസ്പിറ്റലിൽ ആയൊണ്ട് കൂടുതൽ ഒന്നും സമയം നിൽക്കാതെ ഞാൻ dr ശ്രീദേവിൻ്റെ ക്യാബിൻ കേറി ഇരുന്നു ........ അവിടെയിരുന്നു കുറച്ചുനേരം പുള്ളി ഇല്ലായിരുന്നു എന്തൊക്കെയോ ആലോചിച്ച് ഇരുന്നപ്പോ ദാ വാതിൽ തുറന്ന് കേറി വരുന്നു...... ആദ്യം കണ്ടപ്പോ ഞെട്ടിയെന്ന് തോന്നുന്നു....... പിന്നെ നേരെ ഫോൺ എടുത്ത് എന്തോ ചെയ്യുന്നു......... ഞാൻ അവിടെ ഉണ്ടെന്ന് പോലും ഓർക്കുന്നില്ലേ............. ദുഷ്ടൻ....... 

രണ്ടും കൽപ്പിച്ച് വിളിച്ചു..... 
ദേവ്......

ആർദ്രമായ വിളിയിൽ ചെക്കൻ വീണു പോയിന്ന് നിങൾ വിചാരിക്കല്ലെ........ 
അങ്ങനെ ഒന്നും തന്നെ ഇല്ല.....
 ഞാൻ വിളിച്ചത് കേൾക്കുക കൂടി ചെയ്യാതെ ഫോണിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു....... ഇടയ്ക്ക് നഴ്സിനോട് വിളിച്ച് പേഷ്യന്റ് ഉണ്ടോ എന്ന് ചോദിച്ചു അത് കഴിഞ്ഞിട്ട് ആരെയോ വിളിച്ചിട്ട് ഞാൻ പോകുവാ എന്നും പറഞ്ഞു ഞാൻ പിന്നെ ഒന്നും നോക്കിയില്ല പുള്ളിയുടെ പുറകെ വച്ചുപിടിച്ചു............ നോക്കിയപ്പോൾ നേരെ ചെന്ന് കാർ പാർക്കിങ്ങിൽ നിന്ന് കാർ എടുക്കുന്നു ഞാൻ ഒന്നു നോക്കിയില്ല പോയി കോ ഡ്രൈവിംഗ് സീറ്റ് door തുറന്ന് കേറി അങ്ങ് ഇരുന്ന്........
 ഇപ്പോഴും ഞാൻ എന്ന വ്യക്തിയെ അവിടെ ഇല്ലാത്ത പോലെയാണോ പുള്ളി പെരുമാറുന്നത് കാറിൽ കയറിയത് പോലും മൈൻഡ് ആക്കുന്നില്ല.......... കുറച്ചുനേരം ഞാൻ ഇങ്ങനെ നോക്കിയിരുന്നു വല്ലതും വീണ്ടും വല്ലതും വീണ്ടും എവിടുന്നു ഒന്നും നടന്നില്ല കുറച്ചു ദൂരം മനസ്സിലായി എവിടെയോ നല്ലൊരു പാർക്ക് സൈഡിൽ വണ്ടി ഒതുക്കുന്നതായി...... അപ്പൊ കുറച്ച് ആശ്വാസമായി അങ്ങനെ ചെന്ന് അകത്ത് കയറിയ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു......... 

എന്തായാലും അങ്ങേര് സംസാരിക്കില്ല അപ്പോൾ ഞാൻ തന്നെ തുടങ്ങാമെന്ന് കരുതി പറഞ്ഞു തുടങ്ങി സോറി പറയാം കാലുപിടിച്ചു ഒന്ന് സംസാരിക്ക് എത്ര നാളായി സൗണ്ട് ഒന്ന് കേട്ടിട്ട് പ്ലീസ് മനസ്സിലായി കട്ട് ആക്കി പ്രതികാരം പോലെയാണെന്ന്.......... 

എന്തേ നിനക്ക് മാത്രമേ മിണ്ടാതിരിക്കാനും അല്ലെങ്കിൽ പറ്റുള്ളൂ എനിക്ക് പറ്റില്ല........ ദീപ്തി അതെന്താ അവസ്ഥ അതായിരുന്നു.......

ഒക്കെ മനസ്സിലായി അത് കഴിഞ്ഞിട്ട് നീ ഹോസ്പിറ്റലിൽ വന്നു നിനക്ക് നോർമൽ സൗണ്ട് ഒക്കെ ആയി അത് കഴിഞ്ഞിട്ട് നീ ഒരു ദിവസം നീ എന്നെ കാണാൻ വന്നിരുന്നു എന്തെങ്കിലും ഒരു ക്ലൂ എങ്കിലും എനിക്ക് തരാമായിരുന്നു ഒരു പൊട്ടനെ പോലെയല്ലേ ഞാൻ ഇപ്പോൾ നിനക്ക് മുന്നിൽ........

ഇതെല്ലാം കേട്ടിട്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു .......

എന്താ പറയേണ്ടതെന്ന് അറിയില്ല എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല തലയും കുനിച്ച് അവളുടെ നിത്ത കണ്ടപ്പോൾ അവന് എന്തോ അവളോട് ഒരു ചെറിയ അലിവു തോന്നി....... മറക്കണ്ട എന്ന് കരുതി പിന്നെ അവൻ ചിരിയോടെ തന്നെ അവള് തോളിലൂടെ കയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു......... 

പെട്ടന്ന് ഞെട്ടി നോക്കുമ്പോൾ അവൻ്റെ നെഞ്ചോരം ചേർന്ന് നിൽക്കുകയാണ്....... അവൻറെ കണ്ണിലേക്ക് നോക്കുമ്പോൾ ആഴ്ന്നിറങ്ങുന്ന ഒരു പോലെ........ സംസാരിക്കു പ്പെണ്ണേ നിന്റെ ശബ്ദം എത്ര നാൾക്കുശേഷമാണ് ഞാൻ കേൾക്കുന്നത് നിനക്കറിയില്ല ഞാൻ നിൻ്റെ ശബ്ദത്തിനോട് എത്രമാത്രം അടിമപ്പെട്ടു എന്ന്......... നിൻറെ ശബ്ദത്തിനോട് തുടങ്ങി എന്റെ പ്രണയം നിന്നിൽ ഓരോ വിയർപ്പ് കണങ്ങലോടും വരെ തോന്നി എനിക്ക്....... നീ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയം നീയൊരു ആർജെ ആണെന്ന് അറിഞ്ഞ സമയം ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് നീ ആയിരുന്നു എൻറെ പെണ്ണ് എങ്കിൽ എന്ന്.......... ...

എന്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം ഒരു തിരമാല പോലെ അലയടിച്ചു കൊണ്ടേയിരുന്നു അവൻറെ കൈകൾ അവളുടെ അരയിൽ ചേർത്ത് അവനിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു......... എന്താടി പെണ്ണേ........ അടങ്ങി നിൽക്കെടി അവിടെ.......





തുടരും





എന്തേലും mistake undel പറയണേ........... 



ട്രെയിൻ യാത്ര 7

ട്രെയിൻ യാത്ര 7

5
1374

അവൻ്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം ഒരു തിരമാല പോലെ അലയടിച്ചു കൊണ്ടേയിരുന്നു അവൻറെ കൈകൾ അവളുടെ അരയിൽ ചേർത്ത് അവനിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു......... എന്താടി പെണ്ണേ........ അടങ്ങി നിൽക്ക് അവിടെ.......ദേ എല്ലാവരും നോക്കുന്നു വിട്ടെ എന്നെ........ അവൻ്റെ മിഴികളിൽ നിന്നും നോട്ടം മാറ്റിയവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു........ മംഹ്മ് ഇല്ലാ...... നോക്കുന്നോർ ഒക്കെ അവിടെ നിന്ന് നോക്കട്ടെ........ അവളിൽ നിന്നും ദൃഷ്ടി മാറ്റാതെ അവൻ പറഞ്ഞു....... താനുള്ളപ്പോൾ അവളുടെ പതർച്ച അവളുടെ കണ്ണുകളിൽ നിന്നും അവനു