Aksharathalukal

ട്രെയിൻ യാത്ര 7

അവൻ്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയം ഒരു തിരമാല പോലെ അലയടിച്ചു കൊണ്ടേയിരുന്നു അവൻറെ കൈകൾ അവളുടെ അരയിൽ ചേർത്ത് അവനിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു......... 

എന്താടി പെണ്ണേ........ അടങ്ങി നിൽക്ക് അവിടെ.......

ദേ എല്ലാവരും നോക്കുന്നു വിട്ടെ എന്നെ........ അവൻ്റെ മിഴികളിൽ നിന്നും നോട്ടം മാറ്റിയവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു........ 

മംഹ്മ് ഇല്ലാ...... നോക്കുന്നോർ ഒക്കെ അവിടെ നിന്ന് നോക്കട്ടെ........ അവളിൽ നിന്നും ദൃഷ്ടി മാറ്റാതെ അവൻ പറഞ്ഞു....... 


താനുള്ളപ്പോൾ അവളുടെ പതർച്ച അവളുടെ കണ്ണുകളിൽ നിന്നും അവനു മനസ്സിലായി....... 

അവൻ വിട്ടുമാറുന്നില്ല എന്ന് കണ്ടപ്പോൾ പിന്നെയും കിടന്നു കുതറി മാറാൻ നോക്കി....... എവിടുന്നു ചെക്കൻ ഉടുമ്പ് പിടിച്ചേക്കണ പോലെ അല്ലേ വരിഞ്ഞ് മുറുക്കി ഇരിക്കുന്നെ.......

പെണ്ണേ നിന്നോടല്ലേ പറഞ്ഞ് അടങ്ങി നിൽക്കാൻ....... അവളെ ബലമായി ഇരു കൈകളും പുറകിലേക്ക് ചേർത്ത് പിടിച്ച് അവൻ അവളുടെ മുഖം അവനു നേരെ ഉയർത്തി....... ആഹ് കണ്ണുകളിലേക്ക് ഉറ്റു നോക്കി........ അവൾ പിടയുന്ന മിഴികളോടെ അവനെ നോക്കി നിന്നു.......... 



അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു........ അവളിലേക്ക് അടിമപ്പെട്ടു പോകുന്ന പോലെ..... തന്നിലെ മാറ്റങ്ങൾ തിരിച്ചറിയുക ആയിരുന്നു രണ്ട് പേരും....... 

ദച്ചു......  

പെട്ടന്നുള്ള അവൻ്റെ വിളി കേൾക്കെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി........ 

അവളുടെ ചുണ്ടിൽ ഒളിപ്പിച്ച നാണം കലർന്ന ചിരി അവൻ ശ്രദ്ധിച്ചു.......... 

ദച്ചു......

മംഹ്...... ഒരു നേർത്ത ശബ്ദത്തോടെ അവള് മൂളി ....... 

എന്തെ........ എന്നെ ഒന്ന് നോക്ക്...... ഇത്രേ ഉള്ളൂ അല്ലേ എൻ്റെ ദച്ചു...... കളിയോടെ അവൻ പറഞ്ഞു...
    
   നാണം മാറി അവിടെ കുറുമ്പ് നിറഞ്ഞൊരു നോട്ടം നോക്കിയിട്ട് അവൻ്റെ വയറിനിട്ടോരു പഞ്ച് കൊടുത്ത്.....

ഹമ്മോ.... പെട്ടന്ന് കിട്ടിയ ഒരു പഞ്ച് ചെക്കൻ അവളെ വിട്ട് ഒന്ന് മാറി വയറിൽ പിടിച്ചു........ 

എൻ്റെ പൊന്നെ ഇങ്ങനെ ഒന്നും ചെയ്യല്ലെടി ഒന്നുല്ലെ ഞാൻ നിൻ്റെ കാമുകനും ഭാവിയിലെ പതിദേവ് കൂടെ അല്ലേ........

അത് കേട്ടപ്പോ അത്രേ നേരം muscle പിടിച്ച് നിന്ന കൊച്ചു ചിരിച്ച് പോയി.....


പിന്നെ രണ്ട് പേരും കൂടെ അവിടെ ഒക്കെ കൈ ചേർത്ത് പിടിച്ച് ചുറ്റി നടന്നു......

അതെ ദേവിന് എന്നോട് ദേഷ്യം ഉണ്ടോ......

 ന്തിനാടി പെണ്ണേ.......

അല്ലാ ഞാൻ ഹോസ്പിറ്റൽ ഉണ്ടായിരുന്ന സമയത്ത് ഒരു ക്ലൂ പോലും തന്നിട്ടില്ലല്ലോ...... അത്..... അവള് മങ്ങിയ ചിരിയോടെ അവനൊടായി പറഞ്ഞു

ദേഷ്യം ഉണ്ടൊന്ന് ചോദിച്ചാൽ ഇല്ല പക്ഷേ ഒരു ചെറിയ വിഷമം തോന്നി..... കാരണം അത്രയും ദിവസം നീ എൻറെ കൂടെ ഉണ്ടായിട്ട് നീ ഒരു ക്ലൂ എനിക്ക് തന്നില്ലല്ലോ എന്ന് എനിക്കു വിഷമം തോന്നി............. കാരണം നിനക്കൊരു സപ്പോർട്ട് വേണ്ടുന്ന സമയം ആയിരുന്നത് എനിക്ക് അത് തരാൻ കഴിഞ്ഞില്ലല്ലോ........

അത് കേട്ടപ്പോ അവളുടെ മുഖം മങ്ങിയത് അവൻ ശ്രദ്ധിച്ചു ............... വിഷമിക്കാൻ പറഞ്ഞതല്ല എനിക്ക് തോന്നിയത് നീ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അത്രയേ ഉള്ളൂ ഇപ്പോൾ ഞാൻ ഡബിൾ ഹാപ്പിയാണ് ഞാൻ ആഗ്രഹിച്ച ആള് എനിക്ക് ഒപ്പമുണ്ട്........ 
ദേ നോക്കിയേ എന്നെ..... അവളെ തനിക്ക് നേരെ നിർത്തി അവൻ പറഞ്ഞു........ എടി ചിലപ്പോൾ കൈപ്പും പുളിപ്പും മധുരവും ഒക്കെ ചേർന്നതാവും പ്രണയം....... അങ്ങനെയുള്ളത് മാത്രമേ ഒരു പക്ഷെ അവിടെ നിലനിൽക്കാൻ സാധ്യത ഉള്ളൂ............ നമ്മൾ ഈ കുറഞ്ഞ മാസങ്ങൾ കൊണ്ട് അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയി എന്ന് കരുതിയാൽ മതി.......... ഞാൻ നിന്നെ പ്രണയിച്ച് തുടങ്ങിയത് നിൻറെ ശബ്ദത്തിലൂടെയാണ്........ ശബ്ദത്തിലൂടെ നിനക്കായി ഞാനൊരു മുഖചിത്രം വരച്ചിട്ടുണ്ട് അതിനെയാണ് ഞാൻ പ്രണയിച്ചത് ശബ്ദത്തിലൂടെ നിന്നെ ഞാൻ അറിയുകയായിരുന്നു....... എനിക്കറിയാം മെസ്സേജ് അയക്കുമ്പോൾ തന്നെ .......... നിനക്ക് എന്നോട് എന്തോ ഒരു ഫീലിംഗ് ഉണ്ട് എന്ന് ......... ഇന്ന് പറയും നാളെ പറയും എന്ന് അക്ഷമയോടെ കാത്തിരിക്കുന്ന ദിവസങ്ങൾ പക്ഷേ ഒന്നും നടന്നില്ല .... അത് മാത്രമല്ല നി ഒരു പോക്ക് അങ്ങ് പോവുകയും ചെയ്തു പിന്നെ പോങ്ങിയിട്ട് കുറച്ച് നാൾ അല്ലേ ആയുള്ളൂ...... ഹാ ഇതിനൊക്കെ ഉള്ളത് ഞാൻ തരാം ഒന്ന് കെട്ടി കൂടെ പൊറുപ്പിച്ചോട്ടെ നിന്നെ ഞാൻ.......... അപ്പോ എൻ്റെ പ്രിയ പത്നി തയാറായി ഇരുന്നോ.............. 

അവളുടെ കവിലിലേക്ക് കൈ ചേർത്ത് വച്ച് അവൻ പറഞ്ഞു നിർത്തി..........



ആ പിന്നെ വീട്ടിൽ നിന്നും ചേട്ടനും അമ്മയും ചേട്ടത്തിയും കൂടെ അങ്ങോട്ടേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്....... വീട്ടിലെ അച്ഛനോട് അമ്മയോട് അനിയനോട് ഒന്ന് കരുതി ഇരുന്നോളാൻ പറഞ്ഞേരെ.......... 
 ചിരിയോടെ അവൻ പറഞ്ഞതും അവള് അവൻ്റെ കൈക്ക് ഒരു പിച്ച് കൊടുത്തു....


നിൻറെ പിച്ചും ഇടിയും ഒക്കെ കൊണ്ട് ഞാൻ ഇവിടെ ഇങ്ങനെ നിന്ന് പോവുകയേ ഉള്ളൂ..... എൻ്റെ ദൈവമേ ഇവളുടെ കയ്യിൽ നിന്ന് എന്നെ രക്ഷിക്കണേ....... ഇരു കൈകളും കൂപ്പി മേലേക്ക് നോക്കി പറയുന്നവനേ ഒരു വേള ഇമച്ചിമ്മാതെ നോക്കി നിന്നുപോയി അവള്......

ഇങ്ങനെ തന്നെ പ്രണയിക്കാൻ എന്ത് മായാജാലമാണ് താൻ കാട്ടിയത്....... തൻറെ ഭാഗ്യമല്ലെ തന്നെ മനസ്സിലാക്കി ചേർത്ത് പിടിക്കാൻ കിട്ടുന്ന ഒരു പാതിയെ കിട്ടുക എന്നത്...... 

അവൻ ഇടംകണ്ണിട്ടു അവളെ നോക്കിയപ്പോ ഇളം ചിരിയോടെ തൻ്റെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കി നിൽക്കുന്നവളെ കണ്ടൂ.......

അവൾക്ക് മുന്നിലേക്ക് ഇരുകൈകളും പിണച്ച് അങ്ങനെ തന്നെ നിന്നു...... 

അവളുടെ അനക്കം ഒന്നും ഇല്ലെന്ന് കണ്ട് അവൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞോടിച്ച് ഇത്രേം ചോര ഊറ്റിയത് മതി മോളെ എന്നു പറഞ്ഞു.....

ചമ്മലോടെ അവനെ മറികടന്ന് അവിടെ ഒരു ബെഞ്ചിലേക്ക് പോയിരുന്നു അവള്...... ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്ന് അവനും ഇരുന്നു......... 

 പിന്നെയും കുറെ നേരം അവിടെ ഇരുന്നിട്ട് പോയി ഫുഡ് ഒക്കെ കഴിച്ച് രാത്രി അവളെ railway station aakki...... 

ദേവേട്ടാ...... I love you ....... അവനെ കെട്ടിപിടിച്ച് നെഞ്ജോരം ചേർന്ന് നിന്നവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...... 

കേൾക്കാൻ കൊതിച്ചതെന്തോ കേട്ടപോലെ അവൻ അവളെ തന്നിലേക്ക് ഒന്നൂടെ അമർത്തി പിടിച്ചു.... ഇനിയെങ്ങും ഒരു വിധിക്കും വിട്ട് കൊടുക്കില്ലെന്ന പോലെ....... 

ട്രെയിൻ നമ്പർ 76.....2 ... മൂന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് ഏതാനും നിമിഷങ്ങൾക്കകം പുറപ്പെടുന്നതാണ്....... 
(Tamil and in English)


ദച്ചു...... 

മ്മും...... 

ദേ പോകുന്നില്ലേ നി.... അതോ ഇവിടെ ഇങ്ങനെ എൻ്റെ നെഞ്ചിലെ ചൂടിൽ നിൽക്കാനാണോ തീരുമാനം............. 

ഇപ്പൊ ഞാൻ പോകുവാ..... അതികം താമസിക്കാതെ വന്നേക്കണം ഈ ചൂടിലേക്ക് എന്നെ ചേർത്തു നിൽക്കാൻ ഉള്ള അനുവാദം ആയിട്ട്........ അങ്ങനെ നിന്ന് കൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി അവള് പറഞ്ഞു........ 

മിഴികൾ തമ്മിൽ ഉടക്കിയതും ഇനിയും നിന്നാൽ ശേരിയാകില്ല എന്ന് തോന്നിയ ദേവ് തന്നെ അവളെ വിട്ട് ട്രെയിൻ വാതിലിൻ്റെ അടുത്തേക്ക് നീങ്ങി...... 

താത്കാലിക വിട പറച്ചിൽ ആണ്..... അതു പോലും തങ്ങളെ കൊണ്ട് സാധിക്കാൻ പാടുപെടുന്നു എന്ന് തോന്നിപ്പോയി ഇരുവർക്കും............ 


ട്രെയിൻ മുന്നിൽ നിന്നും മായുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ....... അവളെ യാത്രയാക്കി അവൻ നേരെ അവരുടെ ഫ്ലാറ്റിലേക്ക് പോയി...........

ട്രെയിൻ സീറ്റിൽ ഇരുന്ന അവളുടെ മനസ്സും കലുഷിതം ആയിരുന്നു...... (ഹൃദയം പെരുമ്പറ കൊട്ടി നാട്ടുകാരെ കൂടെ അറിയിക്കുവോ എന്തോ.......)


അങ്ങനെ മുറ പോലെ പെണ്ണുകാണൽ ചടങ്ങും കഴിഞ്ഞ് കല്യാണ ദിവസം വന്നടുത്തു.......... 

ട്രെയിൻ യാത്ര 8 (last part)

ട്രെയിൻ യാത്ര 8 (last part)

4
839

കല്യാണം......നാദസ്വരം മേളം .....കൊട്ടും കുരവയും മേളവും ഒക്കെ ആയീ കല്യാണം നല്ല തകൃതി ആയി നടന്നു...... താലിയും നെറുകയിൽ സിന്ദൂരം ചാർത്തി ശ്രീദക്ഷിണ ശ്രീദേവിന് സ്വന്തം ആയീ......... ദേവിൻ്റെ അമ്മ ലക്ഷ്മി നൽകിയ നിലവിളക്കും പിടിച്ച് ശ്രീ ശ്രീമംഗലം വീടിൻ്റെ മരുമകൾ ആയീ...... ..... വിളക്ക് പൂജാമുറിയിൽ വച്ച് കൈകൾ കൂപ്പി തനിക്ക് കിട്ടിയ സൗഭാഗ്യത്തെ നിലനിർത്തണെ എന്നും തൻ്റെ പാതിയെ തനിക്കായി നൽകിയ ദൈവത്തിനോട് അവള് നന്ദി പറഞ്ഞു....... വിരുന്ന് കാരുടെ സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞ് ഏട്ടത്തി വന്ന് അവളെയും കൂട്ടി ദേവിൻ്റെ റൂമിലേക്ക് പോയി....... ഡ്രസ്സ് change ചെയ്യാൻ സഹായിച്ചിട്ട് ഫ്രഷ് ആയി മാ