ബാക്കി വെച്ചത്
ചെറുച്ചിരിപോലും
മുളച്ചില്ല...
കണ്ണ് ചിമ്മിയ-
തുമില്ല...
ചുംബനവു-
മുണ്ടായില്ലാ...
പിന്നെ,
മിഴികൾ തമ്മിൽ
ഒരുപാടൊരുപാട്
കഥകൾ ചൊല്ലി...
ചിരിച്ചു...
ഓരോ ദിനങ്ങളും
എനിക്ക്
മാത്രമായി വന്നു....
വൃക്ഷങ്ങൾ
പൂവുകൾ പൊഴിച്ചു...
ആ പൂവുകളെയും
തേരിലേറ്റി കാറ്റുകൾ
ഓടിയെത്തി...
ഇലകൾ തമ്മിൽ
സ്വകാര്യങ്ങൾ പറഞ്ഞു...
തേൻ നുകർന്ന
ശലഭങ്ങൾ
ഉന്മാദം പൂണ്ടെൻ
അരികത്തൂടെ
പറന്നു...
ഞെങ്ങിഞെരുങ്ങി
വന്ന വെയിലെന്റെ
മിഴികളിലേക്ക്
ഉതിർന്നു വീണു...
കുപ്പിവളകൾ
പലതും മന്ത്രിച്ചു...
ഭംഗിയളക്കുവാൻ
മുടിയിഴകൾ വീണ്ടുവീണ്ടു-
മെൻ മുഖത്തേ-
ക്കെത്തി നോക്കി...
ഒരു നിമിഷം
എല്ലാമെനിക്ക്
മാത്രമായി...
മിഴികൾ തമ്മിൽ
വീണ്ടും ഉടക്കി...
ഹൃദയതാളം നിലച്ചോ?
അതൊയെൻ ഹൃദയം
മിടിക്കുവാൻ മറന്നോ?
മിഴികൾവീണ്ടും
കഥകൾ
പറഞ്ഞു ചിരിച്ചു...
ഒരുപാടൊരുപാട്
നിമിഷങ്ങൾ...
നിമിഷങ്ങൾ കടന്നുപോയി....
വൃക്ഷങ്ങൾ ഉണങ്ങി...
കാറ്റുകൾ ചങ്ങലയാൽ
ബന്ധനമായി...
ഇലകൾ സ്വകാര്യം
പറയാതെ
സ്വയം മരിച്ചുവീണു....
ശലഭങ്ങൾ
വാനിൽ
അപ്രത്യക്ഷമായി...
വെയിലുകൾക്ക്
ക്രോധം
മൂർച്ഛിച്ചു...
കുപ്പിവളകൾ
നുറുങ്ങി വീണു...
ഭംഗിയളന്ന്
മുടിയിഴകൾക്ക്
മടുത്തു...
എല്ലാം എന്നിൽ
നിന്ന് എവിടെയോ
പോയ്മറഞ്ഞു....
ഹൃദയത്തിൽ
പടർന്ന ഓർമ്മകൾ
ഒഴികെ...
ചന്ദ്രനെ പ്രണയി-
ക്കാൻ നിലാവുമെത്തി...
സൂര്യനെ പ്രണയി-
ക്കാൻ ഇളം
വെയിലുമെത്തി...
കഥകൾ പറഞ്ഞു
മടുത്ത മിഴികളെ
ഇപ്പോഴും തേടുക-
യാണവൾ...
ഇനിയുമുണ്ടത്രേ
കഥകൾ പറയു-
വാൻ ബാക്കി....
vismaya kalyani