Aksharathalukal

വഴി / ശിവൻ തലപ്പുലത്ത്

കവിത: വഴി
രചന: ശിവൻ തലപ്പുലത്ത്
***************

അശാന്തമായ കാൽ-
പ്പെരുക്കങ്ങളോടെ
ഇരുണ്ട ഇടവഴിയിലൂടെ
തേഞ്ഞരഞ്ഞു നീങ്ങുന്ന
വരണ്ട കാൽപ്പാദങ്ങൾ!

ഇപ്പോഴും കാവൽപ്പുരകൾ
അശ്രദ്ധമൗനത്തിന്റെ
ഈരടികൾക്ക് കാതോർത്ത് 
പാതിയുറക്കത്തിൽ
ഞെട്ടിയെഴുന്നേറ്റ്
പിൻവിളിയെ കാക്കുന്നുണ്ട്!!