ഭാഗം 6. കവിതയിലെ അലങ്കാരപ്രയോഗങ്ങൾ (2)കവിതയിലെ അലങ്കാരപ്രയോഗങ്ങൾ കൃത്രിമമായി കൂട്ടിച്ചേർക്കാവുന്നവയല്ല. കവിയുടെ മനസ്സിൽനിന്ന് സ്വാഭാവികമായി ഉൽഭവിക്കേണ്ടതാണ്. അത് പ്രതിഭയുടെയും, അറിവിന്റെയും , പരിശീലനത്തിന്റെയും പ്രതിഫലനമാണ്.ഇന്ന് പുതിതായി ചില അലങ്കാരങ്ങളെ പരിചയപ്പെടാം.6. ദൃഷ്ടാന്തം:-ഉപമേയ വാക്യത്തിലും ഉപമാന വാക്യത്തിലും സാധാരണ ധർമത്തെ ബിംബപ്രതിബിംബങ്ങളാക്കിയാൽദൃഷ്ടാന്തം.\"പദാർത്ഥ നിരതൻ പ്രകൃതിജഭാവം പരസ്പരാകർഷംപ്രാണികുലത്തിൽ പ്രഥമാത്മഗുണം പരസ്പരപ്രേമം.\"പദാർത്ഥങ്ങളുടെ ജന്മസിദ്ധമായ സ്വ