Aksharathalukal

സൂര്യന്റെ കോപവും വേവലാതിയും!!..

എന്തിനേ തീണ്ടി നീ ഒഴുകുന്ന പുഴ                      പോലെ തനിച്ചിരിപ്പൂ .....
കല്ലിനെ പോലെ നീ രാപ്പകൽ ഇല്ലാതെ              വെയിലും മഞ്ഞുവും കൊള്ളുന്നോ....... എന്നാണിനിയൊരു മോക്ഷം .........  
കണ്ടെത്താനാകാത്ത
ദൂരത്തോളം മായുമോ നീ ........
വാർ മഴവില്ലിന്നു ചിരിക്കാമെങ്കിൽ                      ആർക്കും ചിരിക്കാം.....
          ഇന്ന് കാണും കാറിനു ശേഷം പൂവിട്ടു                വിരിയുന്ന ഏഴു നിറം ........
           നാളേക്ക് പുഞ്ചിരി തൂകില്ല .....
          എന്തേ ചോദ്യം ഉണർന്നു?......
          ഉത്തരം മടിച്ച് പറഞ്ഞു ഞാൻ                              അരുതാത്തതോ അറിയാത്തതോ .....
          തീനാള നിമിഷങ്ങൾ                                               എന്നിലേക്കേത്തുവാൻ ഇനിയുമേറെ......
         എരിവുള്ള ചിന്തകൾ ഒരു കുറ്റവാളിയെ           പോലെ ശിക്ഷിച്ചുവോ .....
         യക്ഷസ് പോലെ
         നിന്റെ  രക്തനാളങ്ങളിൽ അലമുറ                     കൂട്ടിയെന്തിനിങ്ങനെ ഒരു ജന്മം .......!


എന്നെ പഴിക്കും സമൂഹമേ നിൻ കർമ്മത്താലേ .... നീ ഒരു മൃഗം ....
സ്നേഹം തുളുമ്പും മനസ്സ്  ലഹരിക്ക് വാലാട്ടി ഭീകരം ഇന്നീ ഭൂമി ......
ജാതിയേതാ.... മതേമേതാ ....
തിരക്കി പരിഗണിക്കും സമൂഹമേ....
നിന്റെ നാശം ഉടലെടുത്തു ......
അഗ്നിയിൽ ജ്വലിക്കും സൂര്യനാം ഞാൻ 
നിന്നെ ഉരുക്കും ദിനം വരും .....


          പച്ചയും നീലയും ഹരിതപൂങ്കാവനം
          നീ ഇന്നേക്ക് അനീതി ഭവനം....
          എൻ കണ്ണിലെ പക ചോര                      .              ചിന്തുന്നവനോട് ....
          മനുഷ്യാ നീ എന്നും പുഷ്പം                                  പോലിരുന്നേൽ
           എത്ര  ഭംഗിയീ കാറ്റ് പോലും ....
          ചോര കണ്ട് അർമാദിക്കുന്ന ലഹരി
          മ്യഗമേ ...
         നീയാണ് മനുഷ്യൻ ജന്മം കൊണ്ടേ
          മൃഗമെന്ന് കർമ്മമാം പറയുന്നത് ......!!



                  "സൂര്യന്റെ ചിന്തകൾ" 

                                                           @bluelighter