Aksharathalukal

ആ ഡയറി കുറിപ്പുകൾ ഭാഗം -15

എന്റെ മനസ്സ് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല.  എന്ത് ചെയ്യണമെന്ന് അറിയാതെ  ആകപ്പാടെ ധർമ സങ്കടത്തിലായിപ്പോയി ഞാൻ.

അവനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും ഈ ഭൂമിയിൽ നിന്നും വിട വാങ്ങും. ആ കാര്യം ഞാൻ മസ്സിൽ ഉറപ്പിച്ചിരുന്നു. 

പിന്നെ രാത്രിയിലാണ് ഏട്ടൻ വീട്ടിലേക്ക് വന്നത്. വന്ന പാടെ ചേട്ടത്തി ഏട്ടനോട് എന്തൊക്കെയോ ചോദിക്കുകയും 
ഏട്ടൻ അതിനുള്ള മറുപടിയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു .

ഭക്ഷണം കഴിക്കാനായി എല്ലാവർക്കൊപ്പം എന്നെയും വിളിച്ചു.
ഞാൻ ചെന്നില്ല. അവന്റെ കാര്യം അറിയാതെ  എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.

ഒന്നും കഴിക്കാതിരുന്ന എനിക്ക്  ഭക്ഷണവുമായി  ഏട്ടത്തി  റൂമിലേക്ക്
വന്നു.

\"എന്തിനാ ഏട്ടത്തി ഇത് ഇങ്ങോട്ടേക്കു കൊണ്ടുവന്നത്, എനിക്ക് വിശപ്പില്ലാഞ്ഞിട്ടാണ് ഞാൻ കഴിക്കാൻ വരാതിരുന്നത്.\"

\"വിശപ്പില്ലാതിരിക്കാൻ  വേണ്ടി നീ അതിന് ഇതുവരെ  ഒന്നും കഴിച്ചിട്ടില്ലല്ലോ.  അജുവിന്റെ കാര്യം ഓർത്താണെങ്കിൽ നീ വിഷമിക്കണ്ട അവന് ഇപ്പൊ കുഴപ്പമൊന്നുമില്ല.\"

\"ശെരിക്കും, സത്യാണോ \"

\"അതെന്ന്, ഞാൻ എന്തിനാ  നിന്നോട് കള്ളം പറയുന്നത്. \"

\"അപ്പോൾ ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടു അല്ലേ,   ഏട്ടത്തി  എനിക്ക് ഇപ്പൊ തന്നെ അവനെ ഒന്ന് കാണണമെന്നുണ്ട് ഏട്ടത്തി ഒന്ന് ഏട്ടനോട് പറയുമോ.\"

ഞാൻ ഏട്ടത്തിയുമായി സംസാരിക്കുന്നത് ഏട്ടൻ കേട്ടു.

\"നീ ഒരിടവും പോവുന്നില്ല.   അവനിപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞില്ലേ ,   ഇനി അതിന്റ പേരിൽ സങ്കടപ്പെട്ടു ഇരിക്കേണ്ട.  

വല്യച്ഛൻ പറഞ്ഞത് പോലെ സൺ‌ഡേ നിന്റെ എൻഗേജ്മെന്റാണ് അതിന് ഇനിയൊരു മാറ്റവുമില്ല. പറഞ്ഞത് കേട്ടല്ലോ.\"

\"എനിക്ക് അവനെ ഒന്ന് കാണണം
ഏട്ടാ \"

\"അത് വേണ്ടെന്നാണ് ഞാൻ നിന്നോട് പറഞ്ഞത്.  ചതിയനാ അവൻ, എന്റെ കൂടെ നടന്ന്  എനിക്കിട്ട് തന്നെ പണി തന്നു.

ഇനി അവനുമായിട് ഒരു ബന്ധവും ആർക്കും വേണ്ട, ഈ നിമിഷം മുതൽ നീ അവനെ മറന്നേക്കണം. പറഞ്ഞത് മനസ്സിലായല്ലോ. \"

\"ഒരു പ്രാവശ്യം, ഒരോറ്റ പ്രാവശ്യം ഒന്ന് കണ്ടാൽ  മാത്രം മതി  ഏട്ടാ പ്ലീസ്....\'

\"നിനക്കെന്താ   പറ......\"

ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ  വലിയച്ഛൻ വീട്ടിലേക്ക് വന്നു.

\"ശ്രീ....\"
\"
വല്യച്ഛന്റെ വിളി ആണല്ലോ , വലിയച്ചൻ വന്നൂന്ന് തോന്നുന്നു
എന്താ  വലിയച്ചാ,\"

\"എന്തായി അവളുടെ വാശിയൊക്ക മാറിയോ, അതോ ആ കടും പിടുത്തത്തിൽ തന്നെയാണോ ഇപ്പോഴും.\"

\"അങ്ങനെ തന്നെയാ...\"

\"എന്തായി  ആ ചെക്കൻ, ചത്തോ അതോ രക്ഷപെട്ടോ\"

\"അവന് ഇപ്പോൾ കുഴപ്പമൊന്നുമില്ല വലിയച്ചാ, പിന്നെ.....\"

\"പിന്നെ...\"

\"അല്ല അനുവിന് അവനെ ഒന്ന് കാണണമെന്നാ പറയുന്നേ \"

\"എന്തിനാ, അതൊന്നും വേണ്ട\"

\"ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞു വാശി പിടിക്കുവാ. \"

\"നിനക്ക് ബോധമില്ലേ ശ്രീ...,
മുറിച്ചു കളയേണ്ട കണ്ണി മുറിച്ചു തന്നെ കളയണം.  

  ഇനി ഹോസ്പിറ്റലിൽ  പോയി അവന്റെ അവസ്ഥ കണ്ട് , കരഞ്ഞും, പറഞ്ഞും വീണ്ടും സ്നേഹം കൂടാനോ , അതൊന്നും വേണ്ട. \"

\"എനിക്ക് അജുനെ ഒന്ന് കാണണം,\"

\"ദേയ്.....,  മിണ്ടാതിരുന്നില്ലേ അടിച്ചൊതുക്കി  ഒരു മൂലയിൽ കൂട്ടും 
ഞാൻ. \"

\"എനിക് അവനെ കണ്ടെ പറ്റു, ഇല്ലെങ്കിൽ ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല \"

\"അതിനു ആർക്ക് വേണം നിന്റെ സമ്മതം \"

\"ഒന്ന് കണ്ടു ഒരു സോറി പറയാൻ മാത്രമാ  വലിയച്ചാ പ്ലീസ് \"

\"സോറി പറയാൻ വേണ്ടി നീയൊന്നും ചെയ്തിട്ടില്ലല്ലോ \"

\"പ്ലീസ് വലിയച്ചാ പ്ലീസ് \"

അവളുടെ സങ്കടം കണ്ട് ശ്രീ യും വലിയച്ഛനോട് റിക്യുസ്റ്റ് ചെയ്തു.

\"ശെരി.....,
പക്ഷേ ഒരു ഡിമാൻഡ് ഉണ്ട് അവനെ കാണുക , ഉടനെ ഇങ്ങ് പോരുക അങ്ങനെയാണെങ്കിൽ സമ്മതിക്കാം \"

\"സമ്മതം , എനിക്ക് ഒന്ന് കണ്ടാൽ
മാത്രം മതി \"

\"ശ്രീ....., 
നീ ഒന്ന് ഇവളെ കൊണ്ട് പോയി കാണിക്ക് , കണ്ടയുടൻ തിരിച്ചു പോരണം.\"

\"ശെരി...\"

\"പിന്നെ അവനുമായി അധികം സംസാരിക്കാൻ അവളെ 
അനുവദിക്കരുത് \"

\"ശെരി വലിയച്ചാ\"

അവർ രണ്ടുപേരും ഹോസ്പിറ്റലിൽ പോയി  അവനെ  കണ്ടു.

\"കണ്ടല്ലോ ഇനി വാ പോകാം\"

\"ചേട്ടാ ഞാൻ അവനോട് ഒന്ന് സംസാരിച്ചിട്ട് വരാം\"

\"ദേ..., പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഇവിടെ വെച്ച് ഒരു പ്രശ്നം നീയായിട്ട് ഉണ്ടാക്കരുത്.\"

\"ഇല്ല \"

ചേട്ടൻ റൂമിന് പുറത്ത് നിന്നു.
ഞാൻ റൂമിലേക്ക് കയറി,  അവൻ നല്ല മയക്കത്തിലായിരുന്നു. ഞാൻ അവനെ വിളിച്ചുണർത്തി.

\"അജു..., അജു....\"
അവൻ കണ്ണുകൾ മെല്ലെ തുറന്നു, എന്നെ കണ്ടതും

\"അനു....,\"

\"എന്തിനാടാ നീ ഇങ്ങനെ ചെയ്തത്, എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ \"

\"പിന്നെ ഞാൻ എന്തു ചെയ്യണമായിരുന്നു. നീ ഇല്ലാതെ എനിക്ക്   പറ്റില്ലെന്ന് ഞാൻ  നിന്നോട് പറഞ്ഞതല്ലേ. 

ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന്  നിനക്ക് മനസ്സിലാകുന്നില്ല, പിന്നെ  മരണമാണ് നല്ലതെന്ന് തോന്നി.\"


\"എനിക്ക് നിന്നെ ഒരുപാട്, ഒരുപാട് ഇഷ്ടമാടാ, പക്ഷേ ഒരിക്കലും നമുക്ക് ഒരുമിക്കാൻ കഴിയില്ല.
അതുകൊണ്ടാണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്. നീ എന്നോട് ക്ഷമിക്കണം. 

നമ്മുടെ കാര്യം വീട്ടിൽ അറിഞ്ഞു.
അവർ ഒരിക്കലും  ഈ ബന്ധത്തിന് സമ്മതിക്കില്ലടാ.....,

അവരെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് നിന്റെ കൂടെ വരാനും  കഴിയില്ല.

സത്യം പറഞ്ഞാൽ എന്നെ ആരും മനസ്സിലാക്കുന്നില്ല.....\"

ഞാൻ അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

\"എനിക് വേറെ വഴിയില്ല അജു. 
നീ എന്നെ മറക്കണം, മറ്റൊരു കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണം.

ഇനി ഒരു ജന്മം  കൂടി ഉണ്ടെങ്കിൽ നമുക്ക് ഒന്നകാൻ കഴിയണേയെന്നു ദൈവത്തോട് പ്രാത്ഥിക്കാം. അല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല.


സൺ‌ഡേ എന്റെ എൻഗേജ്മെന്റ് ആണ് ,
നീ എന്നെ മറന്നേക്കടാ..... \"

അനു..... , അനു..., അനു....

കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്ന എന്നെ  ഒരുപാട് പ്രാവശ്യം  അവൻ വിളിച്ചു ഞാൻ തിരിഞ്ഞുപോലും നോക്കാതെ റൂമിൽ നിന്നും പുറത്തേക്ക് വന്നു.

വാക്കുകൊടുത്തത് പോലെ അവനെ കണ്ടു, സംസാരിച്ചു. ഞാൻ തിരികെ പോന്നു. 

ഉള്ളിലെ വിഷമമെല്ലാം കരഞ്ഞു തീർക്കണം അതിനുള്ള സ്വാതന്ത്ര്യം എങ്കിലും കിട്ടുമോ എന്നറിയില്ല. 

                               തുടരും.........



ആ ഡയറി കുറിപ്പുകൾ ഭാഗം -16

ആ ഡയറി കുറിപ്പുകൾ ഭാഗം -16

4.1
12746

എന്റെ കരച്ചിൽ കണ്ട് ഏട്ടത്തി എന്നെ സമാധാനിപ്പിച്ചു.അന്നേദിവസം രാത്രി,എന്തോ ആലോചിച്ച്, വിഷമിച്ച് ഇരിക്കുകയായിരുന്നു ഏട്ടത്തിയോട് ഏട്ടൻ കാര്യം തിരക്കി. \"താനെന്താ ഈ ആലോചിരിക്കുന്നേ\" \"എനിക് ഇപ്പോഴാ ശ്രീ എന്റെ തെറ്റ് മനസ്സിലായാത്. എത്ര വലിയ തെറ്റാ ഞാൻ എന്റെ വീട്ടുകാരോട് ചെയ്തത്.അത്രയും നാളും എന്നെ പൊന്നുപോലെ നോക്കിയ പപ്പയെയും, മമ്മിയെയും വിഷമിപ്പിച്ചുകൊണ്ടല്ലേ ഞാൻ അന്ന് നിന്റെ കൂടെ ഇറങ്ങി പോന്നത്. \"\"അതിനിപ്പോൾ എന്താടി, ഞാൻ നിന്നെ പൊന്നുപോലെയല്ലേ നോക്കുന്നത്. നിനക്ക് എന്തെങ്കിലും കുറവ് ഇവിടെ ഞാൻ വരുത്തിയിട്ടുണ്ടോ.\"\"എന്ന് ഞാൻ പറഞ്ഞോ\"\"പിന്നെന്താ ന