Aksharathalukal

മനസ്സ്

       മരിയാദക്ക് അടങ്ങി ഇരുന്നോ....
കുറെ ദിവസമായി നീ എന്നെ കൊണ്ടു തീ തീറ്റിക്കുന്നെ...
ചില നേരങ്ങളിൽ നിന്നെ പിടിച്ചാൽ കിട്ടില്ലല്ലോ... വികൃതി പിള്ളേരെ പോലെ അങ്ങോട്ടും ചാടി ഇങ്ങോട്ടും ചാടി നീ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്..
 കുറച്ചു ദിവസമായി 
ഹെഡ് സെറ്റ് വെച്ചു പാട്ട് കേൾക്കുമ്പോൾ ആരോ വിളിക്കുന്നുണ്ട് വിളിക്കുന്നുണ്ട് പറഞ്ഞൂ പാട്ട് മൊത്തം കേൾപ്പിക്കില്ല.
വെറുതെ ഇരിക്കുമ്പോൾ അങ്ങു ഇന്ത്യൻ പ്രസിഡന്റ്‌ വരെ ആക്കാൻ ഉള്ള മോട്ടിവേഷൻ തന്നു 
അത് ചെയ്യ്.... ഇതു ചെയ്യ് എന്നൊക്കെ പറഞ്ഞു എന്നെ ഒരിടത്തും ഇരിക്കാൻ സമ്മതിക്കുന്നില്ലല്ലോ...

       കുട്ടികാലത്തു കട്ടിലിന്റെ അടിയിൽ  പ്രേതം ഉണ്ടെന്ന് പറഞ്ഞൂ എത്രയോ വട്ടം നീ എന്റെ ഉറക്കം കളഞ്ഞു.
ഒറ്റ മൈനയെ കണ്ടാൽ  അടി കിട്ടുമെന്ന് പറഞ്ഞു  നീ എന്നെ എത്ര തവണ പേടിപ്പിച്ചു.
മുറ്റത്തെ വയലിൽ വെള്ളം കയറിയപ്പോൾ മീൻ കുഞ്ഞുങ്ങൾ ആണെന്ന്  നീ പറഞ്ഞത് കേട്ട് തവള കുട്ടികളെ പിടിച്ചു കുപ്പിയിൽ ആക്കി വെച്ചതിനു അമ്മയുടെ അടുത്ത് നിന്നും തല്ലു വാങ്ങിച്ചു തന്നിട്ടുണ്ട് അതൊന്നും ഞാൻ മറന്നിട്ടില്ല.

      അടുക്കളയിൽ കയറുമ്പോൾ എല്ലാം നീ പഞ്ചാര കാണിച്ചു തിന്നോളാൻ പറയുന്നത് എനിക്ക് ഷുഗർ പിടിച്ചു കിടക്കുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണെന്നു എനിക്ക് ഇപ്പോഴാ മനസിലായത്..
ഇനി നിന്റെ കള്ളത്തരം ഒന്നും എന്റെ അടുത്ത് നടക്കില്ല...മുട്ടയിൽ കൂടോത്രം ചെയ്തു നിന്റെ തലയിൽ തന്നെ കൊണ്ടു പോയി വെക്കും. അപ്പൊ നിനക്ക് എന്റെ കൂടെ നടന്ന്
എനിക്കിട്ട് പണി തരുന്നത് നിർത്തിക്കോളും...
ചില നേരത്തെ നിന്റെ സ്വഭാവം കാണുമ്പോൾ എനിക്ക് കിണറ്റിൽ  ചാടാൻ തോന്നും. പിന്നെ വിട്ടുകാരുടെ വെള്ളം കുടി ഞാൻ കാരണം ഒരു ദിവസം മുടങ്ങി പോവുമെന്ന് ഓർക്കുമ്പോൾ വേണ്ടെന്ന് വെക്കുന്നതാ..
ഉള്ള പ്രേമം പൊട്ടി സീൻ അടിച്ചു  കരഞ്ഞു ഇരുന്നപ്പോ സമാധാനിപ്പിക്കുന്നതിനു പകരം 
നീ എന്നോട് മരിക്കാൻ നിർബന്ധിച്ചത് ഇപ്പോഴും ഓർമ്മ ഉണ്ട്. ഫാനിൽ തൂങ്ങി ചവാൻ നോക്കിയപ്പോ ഫാൻ പൊട്ടി പോവുമെന്ന് പറഞ്ഞൂ പേടിപ്പിച്ചു.
പൊട്ടാ കിണറിൽ ചാടാൻ പോയപ്പോ കയ്യും കാലും ഓടിയും എന്ന് പറഞ്ഞു പേടിപ്പിച്ചു.
എലി വിഷം കഴിക്കാൻ നോക്കിയപ്പോ ടെസ്റ്റ്‌ ഉണ്ടാവില്ലെഛർദിയും വയറു വേദനയും ഉണ്ടാവുമെന്നൊക്കെ പറഞ്ഞൂ പിന്തിരിപ്പിച്ചു..

        ചിലപ്പോൾ നീ ചരട് പൊട്ടിയ പട്ടം പോലെ ലക്ഷ്യബോധമില്ലാതെ എങ്ങോട്ടോ പാറി പറന്നു നടക്കുന്നു.
ചിലപ്പോൾ നീ മുത്തുമാല പോലെ നല്ല നിറമുള്ള ഓർമ്മകൾ കൊണ്ടു മാല കോർക്കും...
ചിലപ്പോൾ നീ കോർത്തു തന്ന മാല നീ തന്നെ പൊട്ടിച്ചു കളയും..
ചിലപ്പോൾ നീ എന്നെ വിട്ട് എങ്ങോട്ടോ പോകും. അപ്പൊ ഞാൻ ഒരുപാട് പാട്ടുകൾ കേൾക്കും.ഒരുപാട് പുസ്തകങ്ങൾ വായിക്കും... ഞാനൊന്ന് ഓക്കേ ആയെന്ന് കാണുമ്പോൾ നീ പിന്നെയും വലിഞ്ഞു കയറി വരും...
 പരസ്പരം ബന്ധം ഇല്ലാത്ത എന്തൊക്കയോ കാര്യങ്ങൾ ഓർമിപ്പിച്ചു ഡിപ്രെഷൻ അടിപ്പിക്കൽ ആണ് ഇപ്പൊ നിന്റെ മെയിൻ പരിപാടി.
ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ചുറ്റുമുള്ളവർക്ക് പലതരം വിചാരങ്ങൾ ആണ്. പിന്നെ എന്റെ കൂടെ ഉള്ള കട്ട ചങ്ക് മനസ് എന്നെ കൊണ്ടു ചെയ്യിപ്പിക്കുന്നത് ആണെന്ന് എനിക്ക് മാത്രം അറിയുന്ന കുപ്പായം ഇടാത്ത സത്യമായതു കൊണ്ടു ഞാൻ 
അവരുടെ ധാരണകൾ  തിരുത്താൻ പോകാറില്ല.
മനസാണ് പോലും മനസ്സ്. ഒരു കാര്യത്തിലും കട്ടക്ക് നിൽക്കാത്ത മനസ്സ്...
ഇങ്ങനെ പോയാൽ റിഫ്രഷ് അടിച്ചു മാറ്റി കളയും നോക്കിക്കോ...