Aksharathalukal

കൃഷ്ണാഞ്ജലി

അഞ്ജലിയെ അമ്മ അടുത്തേക് വിളിച്ചപ്പോഴേക്കും ചെറിയച്ഛൻ താഴേക്കു പോയിരുന്നു. എന്താ അമ്മേ ഇവിടെ ഒരു ബഹളം കേട്ടത് എന്ന് ചോദിച്ചപ്പോ അമ്മ ആദ്യം ചോദിച്ചത് മോളു അപ്പൊ പറഞ്ഞത് ഒന്നും കേട്ടില്ലേ എന്നാണ്. ഇല്ല എന്ന മറുപടിയിൽ എല്ലാവരും സന്തോഷിച്ചപ്പോൾ എന്റെ മനസ്സിൽ മറ്റൊന്നായിരുന്നു. മറ്റുള്ളവർ പറഞ്ഞറിയുന്നതിനു മുൻപേ അഞ്ജലിയോട് എല്ലാം തുറന്നു പറയുക. എന്നാൽ മക്കൾ പോയി കിടന്നോ എന്നു പറഞ്ഞു അവർ താഴേക്കു പോയപ്പോൾ പോകാൻ നിന്ന അഞ്ജലിയോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു ഇരിക്കാൻ സ്ഥലം കൊടുത്തപ്പോ ഒന്ന് മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളു. അഞ്ജലി ഇപ്പോൾ പറയുന്നത് കേട്ട് ആരും നിന്നെ ചതിച്ചു എന്ന് തോന്നരുത്. എന്താണന്നു മനസിലായില്ലങ്കിലും അവൾ ഞാൻ പറയാൻ പോകുന്ന കഥ കേൾക്കുവാനായി അവിടെ ഇരുന്നു തന്നു.

അഞ്ജലി കരുതുന്ന പോലെ ഞാൻ അവരുടെ സ്വന്തം മകൻ അല്ല. ആ വാക്കുകൾ കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ എന്റെ മുഖത്തേക് നോക്കി ഇരുന്നു. മനസ്സിൽ ഇനി എന്താന്ന് അറിയാതെ ഞാൻ ആ കഥ പറയുവാൻ തയാറായി.....
എനിക്ക് 2 വയസുള്ളപ്പോൾ ആണ് ഞാൻ ഈ വീട്ടിലേക് എത്തുന്നത്. ഏതോ ഒരു അനാഥാലയത്തിൽ നിന്നും ദത്തെടുത്താണ് എന്നെ. കല്യാണം കഴിഞ്ഞ് ആറുവർഷം ആയിട്ടും കുട്ടികൾ ഉണ്ടാവാതിരുന്നപ്പോൾ. പക്ഷെ ഈ നിമിഷം വരെ എന്നെ മറ്റൊരു തരത്തിലും അത് അറിയിക്കാതെ സ്വന്തം മകനേക്കാൾ ഏറെ എന്നെ സ്നേഹിച്ചിട്ടുണ്ട് അവർ. ഇതൊക്കെ ഞാൻ അറിയുന്നത് ഞാൻ ജീവനായി കണ്ട എന്റെ അനിയന്റെ അടുത്തിനിന്നാണ്. എന്നെ കുത്തി നോവിക്കാൻ ആയി എന്റെ സ്വപ്‌നങ്ങൾ എല്ലാം തകർക്കാനായി അവൻ പറഞ്ഞുതന്ന വാക്കുകൾ ആണ് അതിന്റെ എല്ലാ സത്യവും എന്നോട് പറഞ്ഞുതന്നത് ഇവിടുന്ന് ഇപ്പോൾ ഇറങ്ങിപ്പോയ ചെറിയച്ഛനും.

പണ്ട് നിന്നെ ഇഷ്ട്ടമാണന് ഞാൻ തുറന്നു പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവൻ നിന്നോട് ഇഷ്ട്ടം ആണന്നു പറഞ്ഞതും എന്നെ തോൽപ്പിക്കുവാൻ വേണ്ടിയിട്ടാണ്. അവനോട് നീ ഇഷ്ട്ടമാണന്നും തിരിച്ചു പറഞ്ഞതിൽ പിന്നെ ഞാൻ നിന്റെ അടുത്തേക് വരാഞ്ഞതും നിങ്ങളുടെ നിച്ചയത്തിനും ഡ്രസ്സ്‌ എടുപ്പിനും എല്ലാം ഇല്ലാത്ത കോൺഫറൻസ് ന്റെ പേരും പറഞ്ഞു പോയതും എല്ലാം നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമായിരുന്നു. ഇന്നലെ പോലും അവനുവേണ്ടി ഓടിനടക്കുമ്പോസ്ജും അവൻ പറഞ്ഞത് എന്റെ തോൽവി ആണ് അവനു ആവിശ്യം എന്ന് മാത്രമാണ്.

എല്ലാം പറഞ്ഞവസാനിപ്പിച്ച ശേഷം റൂമിലേക്കു പോകുമ്പോഴും ഒരു പൊട്ടിത്തെറി പ്രേതീക്ഷിച്ചികൊണ്ടാണ് ഞാൻ റൂമിൽ ഇരുന്നത്. പക്ഷെ എന്നെ ഞവട്ടിച്ചുകൊണ്ട് അവൾ റൂമിലേക്കു വന്നു പറഞ്ഞത് എനിക്ക് കുറച്ചു സമയം വേണം എല്ലാത്തിനോടും ഒന്ന് പൊരുത്തപെടുവാൻ. അത് വരെ ഇതെല്ലാം എനിക്ക് അറിയാം എന്നാരും അറിയേണ്ട എന്നാണ്. അപ്പോഴും എനിക്ക് ഒന്നേ പറയുവാൻ ഉണ്ടായിരുന്നുള്ളു അവനോടുള്ള ദേക്ഷ്യം കൊണ്ടോ എന്നോടുള്ള sahadapam സഹതാപം കൊണ്ടോ ഒരിക്കലും തീരുമാനം എടുക്കരുത് എന്നായിരുന്നു.
ഒരു ദീർഘ നിശ്വാസത്തോടെ കാട്ടിലേക് ഇരുന്ന അവളോട് ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് ആ സെറ്റിയിലേക് കിടക്കുമ്പോൾ ഒന്ന് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ഒരിക്കൽ ഒരുപാട് സ്നേഹിച്ചതാണ്. അവിടെ നഷ്ടമായതാണ്. ഇപ്പോൾ എന്റെ താലിയും അണിഞ്ഞു ഇരിക്കുന്ന അവളെ നഷ്ടമാക്കരുതേ എന്നാണ് 



എഴുതി ഒട്ടും പരിജയം ഇല്ലാത്ത ഒരു വെക്തി ആണ് ഞാൻ. എന്താകുമെന്നോ എങ്ങനെ ആകുമെന്നോ എനിക്ക് ഇപ്പോഴും അറിയില്ല. ലൈക്‌ കമന്റ്‌ ഇതൊന്നും പ്രേതീക്ഷിക്കാതെ എഴുതാനുള്ള ആഗ്രഹം കൊണ്ടു മാത്രം ഴുതിയതാണ്. പൂർത്തിയാക്കും എന്ന് ഉറപ്പ് മാത്രമേ ഉള്ളു. കഥ അല്ല ജീവിതം തന്നെ ആണ് ഒരുപക്ഷെ കുറച്ചു മാറ്റങ്ങൾ ഉണ്ടന്ന് മാത്രം 

കൃഷ്ണാഞ്ജലി

കൃഷ്ണാഞ്ജലി

4.8
1260

അങ്ങനേ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ റൂമിൽ ആരും ഉണ്ടായിരുന്നില്ല. എഴുനേറ്റ് കുളിച്ചു റെഡി ആയി താഴേക്കു ചെല്ലുമ്പോൾ ആദ്യം കണ്ണുകൾ തിരഞ്ഞത് അഞ്ജലിയെ ആയിരുന്നു. അമ്മേ ചായ എന്ന് ചോദിച്ചു ടേബിളിൽ ഇരുന്നപ്പോ ചായയും ആയി അവൾ വന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്. മോളെ നീ അമ്പലത്തിൽ പോകാൻ വരുന്നോ എന്ന ചോദിച്ച മുത്തശ്ശിയോട് വരുന്നില്ല എന്ന് അമ്മ പറഞ്ഞപ്പോ ഞാൻ വരുന്നു മുത്തശ്ശി എന്നും പറഞ്ഞു അവൾ റൂമിലേക്കു കയറി പോയപ്പോഴേക്കും മുഖത്തു എന്തോ സംസാരിക്കാൻ ഉറപ്പിച്ച മട്ടിൽ അച്ഛൻ എന്റെ അടുത്തേക് വന്നിരുന്നു. മുകളിൽ നിന്നും സാ