Aksharathalukal

കൃഷ്ണാഞ്ജലി

അങ്ങനേ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ റൂമിൽ ആരും ഉണ്ടായിരുന്നില്ല. എഴുനേറ്റ് കുളിച്ചു റെഡി ആയി താഴേക്കു ചെല്ലുമ്പോൾ ആദ്യം കണ്ണുകൾ തിരഞ്ഞത് അഞ്ജലിയെ ആയിരുന്നു. അമ്മേ ചായ എന്ന് ചോദിച്ചു ടേബിളിൽ ഇരുന്നപ്പോ ചായയും ആയി അവൾ വന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്. മോളെ നീ അമ്പലത്തിൽ പോകാൻ വരുന്നോ എന്ന ചോദിച്ച മുത്തശ്ശിയോട് വരുന്നില്ല എന്ന് അമ്മ പറഞ്ഞപ്പോ ഞാൻ വരുന്നു മുത്തശ്ശി എന്നും പറഞ്ഞു അവൾ റൂമിലേക്കു കയറി പോയപ്പോഴേക്കും മുഖത്തു എന്തോ സംസാരിക്കാൻ ഉറപ്പിച്ച മട്ടിൽ അച്ഛൻ എന്റെ അടുത്തേക് വന്നിരുന്നു. മുകളിൽ നിന്നും സാരിയും ഉടുത്തു വന്ന അവളെ നോക്കിയിരുന്ന എന്നെ ഒരു കളിയാക്കി ചുമച്ചുകൊണ്ടാണ് അച്ഛൻ ബോധത്തിലേക് കൊണ്ടുവന്നത്.  അമ്മേ അച്ഛാ ഞാൻ ഇറങ്ങുവാ എന്ന് പറഞ്ഞു പുറത്തേക് പോയതും അടുക്കള കാര്യങ്ങൾ ജോലിക്കാരിയെ ഏൽപ്പിച്ചുകൊണ്ട് അമ്മയും എന്റെ അടുത്തേക് വന്നിരുന്നു. മറ്റൊന്നും പറയാതെ അച്ഛൻ ചോദിച്ചത് ഇന്നലെ ചെറിയച്ഛൻ പറഞ്ഞത് നിനക്ക് നേരത്ത അറിയാമായിരുന്നോ എന്നാണ്. ഒരു ചെറിയ പുഞ്ചിരിയോടെ അവിടുന്ന് എഴുന്നേൽക്കാൻ നോക്കിയ എന്നെ പിടിച്ചിരുത്തിക്കൊണ്ട് അമ്മ വീണ്ടും ചോദിച്ചപ്പോൾ അറിയാം എങ്ങനെ അറിഞ്ഞു എന്ന് മാത്രം ചോദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് അറിയണം നീ എങ്ങനെ അറിഞ്ഞു എന്ന അമ്മയുടെ വാക്കുകൾ എന്നെ വീണ്ടും പിടിച്ചിരുത്തി. എങ്ങനെ എന്ന് പലവട്ടം ചോദിച്ചപ്പോഴും മിണ്ടാതിരുന്ന എന്നോട് അവസാനം എന്നപോലെ പറഞ്ഞില്ലേ പിന്നെ ജീവനോടെ കാണില്ല എന്ന് പറഞ്ഞപ്പോൾ എല്ലാ കാര്യങ്ങളും എനിക്ക്പറയേണ്ടി വന്നു.അനിയനും ചെറിയച്ഛനും പറഞ്ഞത് ഉൾപ്പടെ ഉൾപ്പടെ. എല്ലാം കേട്ടു തകർന്നിരിക്കുന്ന അമ്മയോടും അച്ഛനോടും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമ്മ അച്ഛൻ എന്ന രണ്ടുവാക്കുകൾ നിങ്ങൾ രണ്ടുമാണ് എന്ന് പറഞ്ഞപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു. അച്ഛന്റെ അവസ്ഥയും അതുതന്നെ ആയിരുന്നു. എല്ലാം പറഞ്ഞു തീരുതുകൊണ്ടിരുന്നപ്പോൾ ആണ് മുത്തശ്ശി കയറി വരുന്നത് കണ്ടത്. അമ്മയുടെ കണ്ണിലെ പിടച്ചിൽ കണ്ടപ്പോൾ കാര്യങ്ങൾ മനസിലായ മുത്തശ്ശി അവളെ പറഞ്ഞു മുകളിലേക്കു വിട്ടപ്പോൾ കൂടെ ചെല്ലുവാൻ എന്നോടും പറഞ്ഞുകൊണ്ട് അമ്മയുടെയും അച്ഛന്റെയും അടുത്തേക് ഇരുന്നു. മുകളിലേക്കു ചെന്നപ്പോൾ അവൾ റൂമിലേക്കു കയറിയപ്പോ ഞാൻ നേരെ പോയത് ബാൽകാണിയിലേക് ആണ്. അപ്പോഴാണ് ന്റെ ഫോണും പിടിച്ചുകൊണ്ടു അവൾ എന്റെ അടുത്തേക് വന്നത്. ഡിസ്പ്ലേ യിലെ പേര് കണ്ടതും അവൾ എന്നെ ഒന്ന് നോക്കി. അനിയൻ ആണന്നു പറഞ്ഞപ്പോഴേക്കും ആ കാൾ കട്ടായിരുന്നു. അപ്പോൾ തന്നെ വീണ്ടും ഫോൺ അടിച്ചപ്പോൾ വേണ്ട പരിഹരിക്കാൻ ആണ് എന്ന് പറഞ്ഞപ്പോഴേക്കും അവൾ ഫോൺ എടുത്തിരുന്നു.

അനിയൻ : ഹലോ ദേതപുത്രാ
                   : ദത്തെപുത്രാ നീ കേൾക്കുന്നില്ലേ
                     എന്താ നിന്റെ നാവിറങ്ങിപ്പോയോ
                     ഞാൻ പറഞ്ഞില്ലേ ജീവിതത്തിൽ ഒരിക്കൽ            പോലും നീ സമാധാനത്തോടെ ജീവിക്കില്ല എന്ന്.
നീ ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു.അവസാനം ഇഷ്ട്ടപെട്ടവളെ തന്നെ കിട്ടിയില്ലേ. നീ ഒരു അനാഥൻ ആണെന്ന് അറിയുമ്പോൾ അവളും നിന്നെ കളഞ്ഞിട്ട് പോകും. അങ്ങനെ ഒന്നും അല്ലാതായി നീ നശിക്കുമ്പോഴേ എനിക്ക് സമാധാനം ആകു.

ഞാൻ :   എന്ത് ചെയ്തിട്ട നീ എന്നോട് ഇങ്ങനെ ഒക്കെ ചെയുന്നത്.
അനിയൻ : എന്റെ അമ്മയുടെയും അച്ഛന്റെയും എനിക്ക് മാത്രം കിട്ടേണ്ട സ്നേഹം ആണ് നീ തട്ടിപ്പറിച്ചു എടുത്തത്. അതാണ് നീ ചെയിത തെറ്റ്.
ഞാൻ : നിനക്ക് എന്താണ് വേണ്ടത്. എന്തിനു വേണ്ടിയാണു നീ ഇതൊക്കെ ചെയുന്നത്
അനിയൻ : നീ ഒറ്റപെട്ടു നിക്കുന്നത് എനിക്ക് കാണണം. അതിനു വേണ്ടി തന്നെയാ ഞാൻ അവളോട് പോലും ഇഷ്ടമാണെന്നു പറഞ്ഞത്. നിന്നെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല

ഇത്രയും പറഞ്ഞു ഫോൺ കട്ടായപ്പോഴും കേട്ട വാക്കുകൾ വിഷ്വസിക്കാൻ പോലും പറ്റാതെ നോക്കുകയായിരുന്നു അഞ്ജലി.  തല കുനിച്ചു കണ്ണ് നിറഞ്ഞ എന്റെ അടുത്തേക് വന്നുകാണ്ട് എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് ഇനി ഒരിക്കലും കരയരുത് എന്ന് പറഞ്ഞു കണ്ണീർ തുടച്ചു മാറ്റി ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ കൂടെ ഉണ്ടന്ന് പറയാതെ പറയുകയായിരുന്നു അഞ്ജലി. കണ്ടതും കേട്ടതും ഒന്നും വിശ്വസിക്കാൻ ആവാതെ നിൽക്കുമ്പോൾ അവൾ എന്നോട് ചേർന്ന് നിന്നുകൊണ്ട് എന്റേ ചെവിയിൽ പതിയെ പറഞ്ഞത് കുറച്ചു സമയം വേണം. എന്ന് മാത്രമായിരുന്നു. നടന്നു നിങ്ങാൻ നോക്കിയ അവളെ തടഞ്ഞുകൊണ്ട് പോകുവന്നെ പൊയ്ക്കോളൂ. അവനെപ്പോലെ ചേർത്ത് നിർത്തിയിട്ടു പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്ന് മാത്രമാണ്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു.ഒന്നും മിണ്ടാതെ താഴേക്കു അവൾ പോയപ്പോൾ ഞാൻ റൂമിലേക്കു കയറി റെഡി ആയി ഹോസ്പിറ്റലിൽ പോകുവാൻ വേണ്ടി റെഡി ആയി താഴേക്കു ചെന്നു.എന്നെ കണ്ട
അച്ഛൻ : നീ എവിടെ പോകുവാ
ഞാൻ : ഹോസ്പിറ്റലിൽ പോകുവാ.
അച്ഛൻ : ഇന്നലെ അല്ലെ കല്യാണം കഴിഞ്ഞത് ഇന്ന് തന്നെ പോകണോ
ഞാൻ : പോയിട്ട് വരാം തടയരുത് എന്ന എന്റെ വാക്കുകളിലെ സങ്കടം കണ്ടിട്ടായിരിക്കാം അച്ഛൻ മറ്റൊന്നും പറയാതെ ഇരുന്നത്.
അമ്മ : അവൻ എവിടെ പോയതാ
അച്ഛൻ : ഹോസ്പിറ്റലിൽ, ഇന്ന് തന്നെ            പൊകാണമായിരുന്നോ അവനു
അമ്മ : നിങ്ങൾക് അറിയാവുന്നതല്ലേ എന്ത് സങ്കടം ഉണ്ടങ്കിലും അവൻ അങ്ങോട്ട് അല്ല ആദ്യം പോകുന്നത്
ഹോസ്പിറ്റലിൽ ചെന്നപ്പോ എല്ലാവരും അതിശയോതോടെ നോക്കുന്നത് കണ്ടെങ്കിലും എല്ലാം അവഗണിച്ചുകൊണ്ട് എന്റെ കേബിനിലേക് പൊന്നു. അവിടെ ഇരുന്നപ്പോൾ അവളെ വിളിക്കാൻ തോന്നിയങ്കിലും എന്തോ ഒരു മടി. അമ്മയെ വിളിച്ചു
ഞാൻ : അമ്മേ ഞാൻ എത്തി
അമ്മ : നീ ആദ്യമായാന്നോ ഹോസ്പിറ്റലിൽ പോകുന്നത്
ഞാൻ : അതെന്താ അമ്മ അങ്ങനെ ചോദിച്ചത്.
Amma: കഴിഞ്ഞ 5 വർഷങ്ങൾ ആയിട്ടു നിന്റെ കാര്യം അറിയുവാൻ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത നീ ഹോസ്പിറ്റലിൽ എത്തി എന്ന് പറയുവാൻ വിളിച്ചത് കൊണ്ടു ചോദിച്ചതാ
ഞാൻ : പറയണം എന്ന് തോന്നി വിളിച്ചു അത്രേ ഉള്ളു
അമ്മ : എന്നോട് പറയണം എന്നോ ഞാൻ ഫോൺ കൊടുക്കാം നീ തന്നെ പറഞ്ഞോ
മോളെ എന്ന ശബ്ദം കേട്ടപ്പോഴേ parayan👍🏻തോന്നിയത് എല്ലാം ഞാൻ മറന്നിരുന്നു
അഞ്ജലി : ഹലോ
ഞാൻ : ഹ... ഹലോ
അഞ്ജലി...........
ഞാൻ : ഹോസ്പിറ്റലിൽ എത്തി
അഞ്ജലി : മ്മ്
ഞാൻ : ശെരി

അവിടുത്തെ തിരക്കുകളും എല്ലാം കൊണ്ടും സമയം പോയതറിഞ്ഞില്ല. ഫുഡ് കഴിക്കാൻ പോലും പറ്റാത്ത അത്രയും തിരക്കായിരുന്നു. എല്ലാം കഴിഞ്ഞു വീട്ടിലേക് എത്തിയപോ അമ്മയും അച്ഛനും മുത്തശ്ശിയും താഴെ ഇരിക്കുന്നുണ്ട്. കണ്ണുകൾ അറിയാതെ അവളെ തേടിയങ്കിലും അവിടെ ഒന്നും കണ്ടില്ല. എന്റെ നിൽപ്പ് കണ്ടുകൊണ്ട് അമ്മ പറഞ്ഞു മോളു റൂമിൽ ഉണ്ട്. തലവേദന ആണെന്ന് പറഞ്ഞു കിടക്കുകയാണ് എന്ന്.
ഞാൻ റൂമിലേക്കു ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു. ശബ്ദം കേട്ടുകൊണ്ടാണ് അവൾ കണ്ണ് തുറന്ന് നോക്കിയത്. പക്ഷെ അവളുടെ കണ്ണുകൾ കണ്ടപ്പോൾ അവൾ കരയുകയിരുന്നു എന്ന് മനസിലായി.
ഞാൻ : അഞ്ജലി എന്ത് പറ്റി. തലവേദന കുറവില്ലേ
അഞ്ജലി : കുറവുണ്ട്. ചായ കുടിച്ചോ ഞാൻ ചായ എടുക്കാം.
ഞാൻ : എന്താ പ്രശ്നം അത് പറഞ്ഞിട്ട് പോ
അഞ്ജലി : ഒന്നും ഇല്ല
ഞാൻ : ഞാൻ നിന്നെ കാണുന്നത് ഇന്നലെ അല്ല. നിന്റെ കണ്ണൊന്നു നിറഞ്ഞാൽ എനിക്ക് അറിയാൻ പറ്റും
അഞ്ജലി : രോഹിത് വിളിച്ചിരുന്നു (അനിയൻ )
ഞാൻ : അവൻ എന്താണ് പറഞ്ഞത്
അഞ്ജലി : രാവിലെ ചേട്ടായിയോട് പറഞ്ഞത് പോലെ ചേട്ടായി ഒരു അനാഥൻ ആണെന്നും. അമ്മയോടും അച്ഛനോടും ഉള്ള കടപ്പാട് കൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്നും.
ഞാൻ : നീ അത് വിശ്വസിച്ചോ
അഞ്ജലി : നിന്നോട് പകരം വീട്ടാൻ ആണെന്നും ചേട്ടായിക്ക് ഹോസ്പിറ്റലിൽ വേറെ അഫ്ഫയർ ഉണ്ടന്നും അവരെ കാണാൻ ആണ് ഇന്ന് പോയത് എന്നും ഒക്കെ ആണ് പറഞ്ഞത്.
ഞാൻ : നീ ഇപ്പോഴും അവന്റെ വാക്കുകൾ വിശ്വസിക്കുന്നുണ്ടോ..
അഞ്ജലി : കുറച്ചു ഫോട്ടോസും അയച്ചു തന്നു
ഞാൻ എന്തെ കാണട്ടെ
അഞ്ജലി ഫോട്ടോ കാണിച്ചു തന്നു. ഞാൻ ഒരു പെണ്ണിന്റെ കയ്യിൽ പിടിച്ചു നിക്കുന്നതും. അവളെ കെട്ടിപിടിക്കിന്നതും നെറ്റിയിൽ ഉമ്മ വെക്കുന്നതും ഒക്കെ ആയിരുന്നു ഫോട്ടോസ്
ഞാൻ : ഈ ഫോട്ടോ കണ്ടിട്ടാണോ നീ കരഞ്ഞത്.
അഞ്ജലി : ഏത് സിറ്റുവേഷനിലായാലും സ്വന്തം കഴുത്തിൽ താലി ചാർത്തിയ ഒരാളുടെ ഇങ്ങനത്തെ ഫോട്ടോ കാണുമ്പോൾ ആർക്കായാലും സങ്കടം വരും.
ഞാൻ : ആ ഫോട്ടോയിൽ കണ്ടതെല്ലാം സത്യമാണ്.
അഞ്ജലി അത് കേട്ടു കരഞ്ഞു പോയിരുന്നു. അതിൽ നിന്നും മനസിലായിരുന്നു അവൾക് എന്നോടുള്ള സ്നേഹം.

ഞാൻ : അമ്മേ അമ്മേ, അച്ഛാ ഒന്ന് ഇങ്ങോട്ട് വരാമോ
അഞ്ജലി : അത് എന്തിനാ അവരെ വിളിക്കുന്നത്
ഞാൻ : നീ ഇപ്പോൾ കാണിച്ച ഫോട്ടോയുടെ കാരണവും ആളെയും അവർ പറഞ്ഞു തരും
അമ്മ : എന്തിനാടാ കിടന്നു വിളിച്ചു കുവുന്നത്. അയ്യോ മോൾ എന്തിനാ കരയുന്നത്
ഞാൻ : അമ്മയുടെ ഇളയ മോൻ ഇവൾക്ക് കുറച്ചു ഫോട്ടോസ് അയച്ചു കൊടുത്തിട്ടുണ്ട
അച്ഛൻ : ആര്
ഞാൻ : നിങ്ങളുടെ മകൻ, എന്റെ അനിയൻ
അച്ഛൻ : അവനു നിർത്താറായില്ലേ
Amma: ഏത് ഫോട്ടോ ആണ് മോളെ
അഞ്ജലി അമ്മയെ ഫോട്ടോ കാണിച്ചു.
പെട്ടന്ന് അമ്മ ചിരിക്കുകയാണ് ചെയ്തത്
അച്ഛൻ : നീ എന്തിനടി ചിരിക്കുന്നത്. മോളു ആകെ സങ്കടപ്പെട്ടിരിക്കുമ്പോൾ.
അമ്മ : നിങ്ങൾ ആദ്യം ഈ ഫോട്ടോ ഒന്ന് നോക്ക്
അച്ഛൻ : കാണട്ടെ
അച്ഛൻ ഫോട്ടോ കണ്ടപ്പോഴും ആദ്യം ചിരിച്ചു ഇതെല്ലാം കണ്ട് ആകെ കിളി പോയി കിടക്കുകയാണ് നമ്മുടെ നായിക.
അഞ്ജലി : എന്താ എല്ലാവരും ചിരിക്കുന്നത്
Amma: മോളെ ഇത് ഇവന്റെ അനിയത്തി ആണ് എന്റെ അനിയത്തിയുടെ മകൾ. അവൾ റിസൾട്ട് വരുന്നതിനു മുൻപേ ഹോസ്പിറ്റലിൽ ഇൽ നിക്കാൻ വന്നായിരുന്നു. അന്ന് റിസൾട്ട് വന്നപ്പോൾ ഇവൻ ആണ് അവളുടെ റിസൾട്ട് പറഞ്ഞത്. അപ്പോഴത്തെ സന്തോഷത്തിൽ അവൾ കാണിച്ചു കുട്ടിയതാ. അത് അവൻ ഫോട്ടോ എടുത്തിരുന്നു.
അഞ്ജലി : മ്മ്
അമ്മ : നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം.
അഞ്ജലി : അമ്മ എവിടെ പോകുവാ
അമ്മ : ഇപ്പോൾ വരാം മോളെ
താഴേക്കു പോയ അമ്മ വന്നത് അമ്മയുടെ ഫോൺ ഉം ആയിട്ടാണ്. അതിൽ നിന്നും കുറെ ഫോട്ടോസ് അവളെ കാണിച്ചു കൊടുത്തു. അത് ഫോട്ടോയിൽ കണ്ട കൊച്ചിന്റെ കല്യാണ ഫോട്ടോ ആയിരുന്നു
അമ്മ : ഇപ്പോൾ മോളുടെ സംശയം എല്ലാം മാറിയില്ലേ
അഞ്ജലി : അമ്മേ അത്
അമ്മ : മോൾ ഒന്നും പറയേണ്ട എനിക്ക് അറിയാം എല്ലാം. ഒന്നാമത്തെ കാര്യം നിങ്ങൾക് പരസ്പരം ഒന്നും അറിയില്ല അപ്പോൾ ഇതൊക്ക സാധാരണം ആണ്.
അഞ്ജലി : പെട്ടന്ന് ഇതൊക്കെ കണ്ടപ്പോ
അമ്മ : മോളെ അവനു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അവർ പണ്ടേ ഒന്നായേനെ. ഇവൻ അവളെ അനിയത്തി ആയെ കണ്ടിട്ടുള്ളു. അവൻ എന്നോട് ഒരു കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞായിരുന്നു കുറച്ചു നാളുകൾക്കു മുൻപ്. അന്ന് എല്ലാം അന്നെഷിച്ചു റെഡി ആക്കാം എന്ന് പറഞ്ഞതിന്റെ പിറ്റേന്ന് അവൻ പറഞ്ഞു അവൾക് അവനെ ഇഷ്ട്ടമല്ല എന്ന്.
അഞ്ജലി അത് കേട്ടു എന്നെ നോക്കി.
ഞാൻ : അമ്മേ ഒരു കാര്യം പറഞ്ഞാൽ ചെയിതു തരുമോ.
അച്ഛൻ : എന്താടാ. നീ പറഞ്ഞിട്ട് എന്താണ് ഞങ്ങൾ ചെയിതു തരാത്തത്.
ഞാൻ : എങ്കിൽ ആ പെൺകുട്ടിയെ എനിക്ക് കൈ പിടിച്ചു തരാമോ?
ചോദിച്ചു തീർന്നില്ല അതിനു മുൻപേ ജീവിതത്തിൽ ആദ്യമായി അച്ഛൻ എന്നെ തല്ലി
അമ്മ : എന്താടാ നീ പറഞ്ഞെ. ഇവിടെ ഇരിക്കുന്നത്.ഞാൻ : അതിന് എന്താ.
അച്ഛൻ : ഇനി നീ അതിനു വേണ്ടി വാ തുറന്നാൽ നീ ഈ പടിക് പുറത്തായിരിക്കും
അഞ്ജലി : അച്ഛാ
അച്ഛൻ : അവൻ ചുമ്മാ തമാശ പറഞ്ഞതാ മോളെ
അഞ്ജലി : അല്ല എനിക്ക് അറിയാം ചേട്ടായി ഇപ്പോഴും ആ കുട്ടിയെ സ്നേഹിക്കുന്നുണ്ട്.
അമ്മ : മോളെന്താ പറയുന്നത്. ഒരാളെ മനസ്സിൽ വെച്ചുകൊണ്ട് മറ്റൊരാളെ താലി കെട്ടുമോ
ഞാൻ : എനിക്ക് ഇപ്പോഴും അവളെ ഇഷ്ട്ടമാണ്. ഒരിക്കലും എനിക്ക് അവളെ മറക്കാൻ കഴിയില്ല. ജീവിതത്തിൽ ആദ്യമായും അവസാനമായും എനിക്ക് ഈ ഭൂമിയിൽ ഇഷ്ട്ടം തോന്നിയ പെണ്ണ് ആണ് അവൾ.
അമ്മ : നീ എന്തൊക്കെയാ ഈ പറയുന്നത്.
അച്ഛൻ : ഇപ്പോൾ ഇറങ്ങണം ഈ വീട്ടിൽ നിന്ന്. നിന്നെക്കാൾ ഭേദം നിന്റെ അനിയൻ ആയിരുന്നു.
അഞ്ജലി : അച്ഛാ എന്തൊക്കെയാ ഈ പറയുന്നത്
അച്ഛൻ : ഇവൻ പറഞ്ഞത് മോളും കേട്ടതല്ലേ
ഞാൻ : അച്ഛാ
അച്ഛൻ : മിണ്ടരുത് നീ
ഞാൻ : ഞാൻ ജീവിതത്തിൽ ആദ്യമായി പ്രേമിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹിച്ചതും എനിക്ക് നഷ്ടമായതും അവസാനം എന്നെ തേടി വന്നതും ഞാൻ താലി കെട്ടിയതും ഒരാളെ തന്നെ ആണ്...
അമ്മ, അച്ഛൻ : എന്ത്??????
അഞ്ജലി : അതെ അച്ഛാ ചേട്ടായി പറഞ്ഞത് സത്യം ആണ്.
അമ്മ : എന്തായാലും ഞങ്ങൾ താഴേക്കു പോവുകയാണ്. ബാ നമ്മുക്ക് താഴേക്കു പോകാം.
അങ്ങനെ അവർ താഴേക്കു പോയപ്പോൾ അറിയാതെ ഞാൻ ചോദിച്ചു പോയി എന്നെ സ്നേഹിച്ചുകൂടെ എന്നെ വിട്ടു പോകാതിരുന്നുകൂടെ. ആ ചോദ്യം കേട്ടപ്പോ മനസ് നിറയുന്ന ഒരു പുഞ്ചിരി എനിക്കായി കിട്ടിയെങ്കിലും അടുത്ത നിമിഷം ആ മുഖത്തു ഒരു ആശങ്ക പടരുന്നതും ഞാൻ കണ്ടു. ഒന്ന് ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു എന്റെ കൂടെ ഉണ്ടാകണം എന്നെ ഞാൻ പറഞ്ഞുള്ളു എന്റേത് മാത്രം ആയി മാറാൻ എത്ര സമയം വേണമെങ്കിലും നിനക്ക് എടുക്കാവുന്നതാണ്.

അങ്ങനെ അവർ സ്നേഹിച്ചു തുടങ്ങുകയാണ്. തന്റെ മനസ് കീഴടക്കിയവനെ കാത്തിരിക്കുന്ന അവൻ സ്നേഹിക്കുന്നവരുടെ പരീക്ഷണങ്ങൾക്കായി 


കൃഷ്ണാഞ്ജലി

കൃഷ്ണാഞ്ജലി

4.8
1416

കഥ പറയുന്നതിൽ ചെറിയ മാറ്റം യുണ്ട് കഥ പറഞ്ഞ രഞ്ജിത്തിൽ നിന്നും കഥ മറ്റൊരാൾ പറയുന്നത് പോലെ ആയിട്ടുണ്ട്...രഞ്ജിത്തിനെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് കുറച്ചു നാളുകൾക്കു മുൻപ് തനിക് നഷ്ടമായ ഒരു സുഹൃത്തിന്റെ ഫോൺ തന്നെ തേടിവന്നത്. അതിലുടെ കേട്ടകാര്യങ്ങൾ ഒരു നിമിഷം കൊണ്ടു ഇത്രയും നാളുകൾ മനസ്സിൽ വന്ന സ്നേഹത്തെ ഇല്ലാതാകുന്നതായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകുമ്പോഴേക്കും രഞ്ജുവിനെ എന്നിൽ നിന്ന് ഇനി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധം അകറ്റിയിരുന്നു. സംസാരിക്കാതെ ഒരു മുറിയിൽ നിന്നും മറ്റൊന്നിലേക്കും ജീവിതത്തിൽ നിന്നും പുറത്താക്കും എന്ന അവസ്ഥയിൽ ആണ് ത