പറയാതെ പോയൊരിഷ്ടം ഭാഗം -11💕
\"ആയിഷ നീ എന്താ ഈ പറയുന്നത്. ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല.\"
അവൾ ഷാനുവിന്റെ മാതാപിതാക്കളെ
യാത്രയാക്കിയതിനു ശേഷം അബുവും, ആയിഷയും തമ്മിൽ വീണ്ടും ഇതിന്റ പേരിൽ സംസാരം നടന്നു
\"നീ എന്ത് ഭാവിച്ചാണ് അവരോട് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞത്. അങ്ങനെ ഒരു സെക്കനാന്റ് പയ്യനെ കൊണ്ട് നിന്റെ വിവാഹം കഴിപ്പിച്ച് വിടേണ്ട ഗതികേടൊന്നും എനിക്കില്ല.
ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ വിവാഹം നടത്താൻ സമ്മതിക്കത്തുമില്ല.\"
\"ഇതേ ആളുമായി എനിക്ക് പ്രണയമുണ്ടെന്ന് ആരോ പറഞ്ഞത് കേട്ട് ഒരു തെറ്റും ചെയ്യാത്ത എന്നെ തല്ലിചതച്ചപ്പോൾ ഒരക്ഷരവും മിണ്ടാതെ ഞാൻ അന്ന് കൊണ്ടു നിന്നിട്ടുണ്ട് .
ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും അന്ന് ആരും തയ്യാറായില്ല. പക്ഷേ ഇന്ന് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കേണ്ടിവരും.
ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ, എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ഷാനു ആയിരിക്കും.\"
ആയിഷയുടെ മറുപടി കേട്ട് ഒന്നും പറയാൻ കഴിയാതെ നിൽക്കേണ്ടിവന്നു അബുവിന്.
\"മോളെ... \"
\" ഉപ്പ,.......
അന്ന് അവരെന്താ ഉപ്പയോട് പറഞ്ഞത് പാചകക്കാരന്റെ മോളെ കൊണ്ട് അദ്ദേഹത്തിന്റെ മകനെ ഒരിക്കലും കെട്ടിക്കില്ല എന്നല്ലേ.
എന്നിട്ട് ഇപ്പോൾ അവര് തന്നെ ആ ആവശ്യവുമായ് ഇങ്ങോട്ട് വന്നിരിക്കുന്നു.
അന്ന്, ഉപ്പയെ അപമാനിച്ച്
ഇറക്കിവിട്ടവരുടെ മുന്നിൽ വെച്ച് അവരുടെ എല്ലാ വരുടെയും സമ്മതത്തോടെ, അതെ പാചകക്കാരന്റെ മകളുടെ കഴുത്തിൽ സുലൈമാൻ ഹാജിയുടെ മകൻ താലിച്ചാർത്തണം. അതെന്റെ ഒരു വാശി കൂടിയാ. അതുകൊണ്ട് തന്നെ ഉപ്പ ഇതിന് എതിര് നിൽക്കരുത്. \"
അന്നേരം അവളുടെ മനസ്സ് പറയുകയായിരുന്നു എന്റെ ജീവനായിരുന്ന എന്റെ
കൂട്ടുകാരിയുടെ കുഞ്ഞിനെ മറ്റാരേക്കാളും, പൊന്നു പോലെ നോക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ വേറെ ആർക്കാ അതിന് കഴിയുക.
അവളുടെ വാശിക്കുമുന്നിൽ അബുവിന് വിവാഹത്തിന് സമ്മതിക്കേണ്ടിവന്നു.
ശിവാനിയുടെ സ്ഥാനത്ത് ആയിഷയെ കാണാൻ ഷാനുവിന് കഴിയില്ലായിരുന്നു. എന്നിട്ടും കുഞ്ഞിന് വേണ്ടി ആ വിവാഹത്തിന് അയ്യാൾ തയ്യാറായി. ആയിഷയുടെ കൈകളിൽ അവൾ സുരക്ഷിത ആയിരിക്കുമെന്ന് അവനുറപ്പുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷം ഷാനു ഗൾഫിലേക്ക് പോയി.
ഷാനുവിന്റെ വീട്ടിൽ അവൾ സന്തോഷത്തോടെ ജീവിച്ചു.
ഇഷാനിയെ അവൾ സ്വന്തം മകളായി തന്നെ വളർത്തി. ആ സന്തോഷകരമായ ജീവിതത്തിലും തന്റെ മകളുടെ ദാമ്പത്യ ജീവിതത്തെ ഓർത്തു ആയിഷയുടെ മാതാപിതാക്കൾക്ക് തൃപ്തി ഇല്ലായിരുന്നു.
ആയിഷയും, ഷാനുവും തമ്മിലുള്ള ബന്ധം ദൃഢമാകണമെങ്കിൽ
അവർക്ക് രണ്ടുപേർക്കും ഒരു കുഞ്ഞു പിറക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം.
അങ്ങനെ രണ്ടു വർഷത്തിന് ശേഷം ഷാനു നാട്ടിലേക്ക് വന്നു . പതിയെ പതിയെ ഷാനുവും, ആയിഷയും തമ്മിൽ അടുത്തു തുടങ്ങി.
അങ്ങനെ അവരുടെ എല്ലാം ആഗ്രഹം സാധിച്ചുകൊണ്ട് അവർക്ക് ഒരു പെൺകുഞ് പിറന്നു.
അതാണ് ഞാൻ.
ജിഷാന ഷാനവാസ്.
രാവും പകലും പോലെ വ്യത്യാസമുണ്ടായിരുന്നു ഞങ്ങളുടെ ജനനം പോലും.
എല്ലാവരും കാത്തിരുന്നു വളരെ സന്തോഷത്തോടെയായിരുന്നു എന്റെ ജനനമെങ്കിൽ, ആരോരോരുമില്ലാതെ ഒരനാഥയെ പോലെ ഒരുപാടുപേരുടെ കണ്ണീരോടെയായിരുന്നു ഇഷാനിയുടെ ജനനം.
ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ തന്നെയായിരുന്നു ഉമ്മയും , ഉപ്പയും കണ്ടിരുന്നത്. ഞങ്ങൾ വലിയ സന്തോഷത്തിൽ തന്നെയായിരുന്നു ജീവിച്ചതും . പരസ്പരം തല്ലുകൂടിയും, പിണങ്ങിയും, ഇണങ്ങിയും, സ്നേഹത്തോടെ കഴിയുമ്പോഴായിരുന്നു ഞങ്ങളുടെ കുഞ്ഞു മനസ്സിലേക്ക് വിഷം കുത്തിവെക്കാൻ അവർ തുടങ്ങിയത്.
മാറ്റാരുമല്ല ബന്തുക്കൾ തന്നെയായിരുന്നു ഇവിടെയും ശത്രുക്കൾ. ബന്തു വീടുകളിലേക്ക് പോകുമ്പോൾ അവർ എന്നോട് ഒരു പ്രതേക സ്നേഹം കാണിക്കുകയും, അവളെ ചിലപ്പോഴൊക്കെ അവോയ്ഡ് ചെയ്യുകയും ചെയ്യുമായിരുന്നു.
ആദ്യമൊക്കെ ഞങ്ങൾക്ക് അതിലൊന്നും തോന്നിയിരുന്നില്ല . കാരണം ഞാൻ അവളെക്കാളും കുഞ്ഞു ആയതുകൊണ്ടാകാം അവർ എന്നോട് കൂടുതൽ സ്നേഹം കാണിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയിരുന്നത്.
അവരുടെ ആ പെരുമാറ്റത്തിലെ മാറ്റം കണ്ടിട്ടാവണം ഉപ്പ വീട് മാറിതാമസിക്കാൻ തീരുമാനിച്ചു .
മാറി താമസിക്കാൻ തുടങ്ങിയതിനു ശേഷം വല്ലപ്പോഴും മാത്രമേ ഉമ്മയുടെയും, ബന്തുക്കളുടെയും വീട്ടിലേക്ക് ഞങ്ങളെ കൊണ്ട്
പോകുമായിരുന്നുള്ളു. പിന്നെ പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ മാത്രമായി പോക്ക്.
ആ സത്യം ഞങ്ങളിൾ നിന്നും അവർ മറയ്ക്കാൻ പല രീതിയിലും ശ്രമിച്ചുവെങ്കിലും ഒരുനാൾ ഞങ്ങളെ തേടി ആ സത്യം എത്തി.
അന്ന് ഇഷാനിക്ക് പതിനഞ്ചു വയസ്സായിരുന്നു പ്രായം. അവൾ ഏറെ ഇഷ്ടപ്പെടുന്ന അവളുടെ മമ്മി, അത് അവളുടെ സ്വന്തം അമ്മ അല്ലായിരുന്നു വെന്ന സത്യം അവളും ഞാനും മനസ്സിലാക്കുന്നത് അന്നായിരുന്നു.
അത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു. ആ സത്യം ആ കുഞ്ഞു മനസ്സിനെ ആഴത്തിൽ കുത്തി നോവിച്ചുകൊണ്ടിരുന്നു.
അതിനുശേഷം അവൾ ആരോടും മിണ്ടാതെയായി. എന്നോട് മിണ്ടുന്നതും, കളിക്കുന്നതുമെല്ലാം കുറഞ്ഞു, കുറഞ്ഞു വന്നു, പിന്നെ അതങ്ങ് ഇല്ലാതെയായി.
അവളുടെ മനസ്സിൽ മുഴുവനും ഒറ്റപ്പെടലിന്റെ വേദന ആയിരുന്നു.
പെട്ടെന്നുള്ള അവളുടെ മാറ്റം എന്നെയും ഒരുപാട് സങ്കടത്തിലാക്കി.
ആ ഷോക്കിൽ നിന്നും അവളെ പുറത്തു കൊണ്ട് വരാൻ ഉമ്മയും, ഉപ്പയും ഒരുപാട് കഷ്ടപ്പെട്ടു.
പിന്നെ അവൾക്ക് എന്നെ കാണുന്നത് പോലും ഇഷ്ടമില്ലാതെയായി.
ഞങ്ങൾ തമ്മിൽ ഒരുപാട് അകന്നു. എപ്പോഴും എന്നെക്കാളും മുന്നിൽ എത്തണമെന്നും, എന്നെ എവിടെയും തോൽപ്പിക്കണമെന്നുമുള്ള
മനോഭാവമായിരുന്നു അവൾക്ക്.
അവളെന്നെ അന്യയായി കാണാൻ തുടങ്ങി.
പിന്നെ എനിക് കൂട്ടായി, അന്നും ഇന്നും സിയ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് അവൾ, സുഹൃത്തുമാത്രമല്ല, കൂടപ്പിറപ്പും കൂടിയാണ്.
ബന്തുക്കളിൽ നിന്നുപോലും കിട്ടാത്ത അത്രയും വിശ്വാസവും, ആത്മബന്ധവും, ഞങ്ങളും ഞങ്ങളുടെ കുടുബംങ്ങൾ തമ്മിലുണ്ട്.
നമുക്ക് ചില സാധനങ്ങൾ വഴിയിൽ നിന്നും കിട്ടാറില്ലേ, അതുപോലെ
വഴിയിൽ നിന്നും കിട്ടിയതാണ് ഉപ്പാക്ക് ജോസഫ് അങ്കിളിനെയും, സാറ ആന്റിയെയും.
ആ സംഭവം നടക്കുന്നത്, ഉമ്മി എന്നെ അഞ്ചു മാസം പ്രെഗ്നന്റ് ആയിരിക്കുമ്പോഴായിരുന്നു.
ഉപ്പ ഒരു ബന്തുവിന്റ വീട്ടിലേക്ക് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു. രാത്രി ഏറെ വൈകിയുള്ള യാത്രയിൽ വഴിയിൽ വെച്ച് ഒരു സ്ത്രീ വണ്ടിക്കുനേരെ കൈ കാണിച്ചു. ഉപ്പ വണ്ടി നിർത്തി കാര്യം എന്താണെന്ന് തിരക്കി.
\"മോനെ ഒന്ന് ഹോസ്പിറ്റലിൽ വരെ കൊണ്ടുപോകാമോ, ഒരു ഗർഭിണിയാണ് കുഞ്ഞേ , നല്ല വേദനയുണ്ട്, ആ കുട്ടിയുടെ ഭർത്താവ് ഇപ്പോൾ സ്ഥലത്തില്ല, ഒന്ന് സഹായിക്കണം.\"
ഉപ്പ ഒന്നും ആലോചിക്കാതെ, വേഗം വണ്ടിയിലേക്ക് കയറാൻ പറഞ്ഞു.
ഉടനെ തന്നെ അവരെയും കയറ്റി ഹോസ്പിറ്റലിൽ പോയി.
അവർ ഒറ്റക്കായിരുന്നത് കൊണ്ട് അവരെ അവിടെ ആകിയിട്ട് പോരാൻ ഉപ്പാക്ക് മനസുവന്നില്ല. ആ കുട്ടിയുടെ ഭർത്താവ് വരുന്നതുവരെ അവിടെ നിൽക്കാമെന്ന് ഉപ്പ തീരുമാനിച്ചു.
സിസ്റ്റർ വന്ന് ആ കുട്ടിയുടെ ബന്തുക്കളെ തിരക്കി, കൂടെ വന്നത് ജോലിക്കാരി ആണെന്ന് പറഞ്ഞു.
ആ കുട്ടിക്ക് സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു .ഒരു സഹോദരന്റ സ്ഥാനത് നിന്നുകൊണ്ട് ഉപ്പ അവർക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു.
ലേബർ റൂമിന് പുറത്ത് നിന്നപ്പോൾ പഴയ കാര്യങ്ങൾ ഉപ്പയുടെ മനസ്സിനെ തളർത്താൻ തുടങ്ങി.
തുടരും........
പറയാതെ പോയൊരിഷ്ടം ഭാഗം -12💕
ഓരോന്ന് ആലോചിച്ചു മനസ്സ് കാടുകയറുമ്പോഴായിയിരുന്നു സിസ്റ്ററിന്റെ വിളി വന്നത്.\"സാറയുടെ റിലേറ്റീവ്സ് ആരാ \"അവർ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു.\"ഞങ്ങളാ... സിസ്റ്റർ \"\"ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞാണ്\"അവരുടെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. കുട്ടിയെ ആദ്യമായി കയ്യിൽ ഏറ്റുവാങ്ങിയത് ഉപ്പ ആയിരുന്നു.വീണ്ടുമൊരു പെൺകുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോൾ , അന്ന് സംഭവിച്ചത് പോലെ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ഉപ്പയുടെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നെ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയും .\"ഡോക്ടർ കുഞ്ഞിന്റെ അമ്മക്ക് എങ്ങനുണ്ട്.\"\"ആള് സുഖമായി ഇരിക്