Aksharathalukal

തിരിച്ചെഴുത്തുകൾ

മാറ്റമില്ലാതെ തുടരുന്ന ജീവിതത്തിന്...മാപ്പ്

അതിനു കുറ്റം പേറുന്ന വിധിക്ക്(എനിക്കതിൽ വിശ്വാസം ഇല്ല).. മാപ്പ്

ഭൗതീക സുഖങ്ങൾ കണ്ട് മാത്രം കുറ്റം പറയുന്ന ബന്ധുക്കൾക്ക്... മാപ്പ്.

ഭാഗ്യ നിർഭാഗ്യങ്ങൾക്ക് നേരെ തിരിഞ്ഞു കൊഞ്ഞനം കുത്തുന്ന യാഥാർഥ്യമെന്ന മിത്തിന്... മാപ്പ്.

സ്നേഹം പ്രതീക്ഷിച്ചുമാത്രം എനിക്ക് നേരെ നീട്ടിയ സഹായ ഹസ്തങ്ങൾക്ക്... മാപ്പ്.

കണ്ടാലും എനിക്കെതിരെ മുഖം തിരിക്കുന്ന പരിചിയക്കാർക്ക്... മാപ്പ്.

കൈയിൽ കൂടി കയറി ഇറങ്ങി പോയ ലക്ഷങ്ങൾക്ക്... മാപ്പ്

ഞാനെന്ന വ്യക്തിയെ ഇങ്ങനെ കോമാളിയാക്കിയ എന്റെ മനസാക്ഷിക്ക്... മാപ്പ്

സർവോപരി എന്നേ ശ്രവിച്ച നിങ്ങൾ ഓരോരുത്തർക്കും... മാപ്പ്

കുറിപ്പ് : - ചില തിരിച്ചെഴുതുകളും ചില ആത്മപരിശോധനകളും കൂടിച്ചേരുമ്പോൾ ആണ് ജീവിതം കൂടുതൽ സുതാര്യമാകുന്നത്...