Aksharathalukal

യുഗപുരുഷൻ



എൻ ഉഷസ്സിൻ വിളക്കാണു നീ
എൻ മനസ്സിൻ കുളിരാണു നീ
എൻ നോവിൻ സാന്ത്വനമാണെന്നും
എൻ ഹൃദത്തിൻ ഗുരുവാണു നീ
അജ്ഞതയെന്ന അന്ധകാരത്തെ
അടർത്തു മാറ്റിയ
യുഗപുരുഷനാം ഗുരുവേ
നിൻ പാദസ്പർശമേറ്റ ഭൂമിയിൽ
ഞാൻ വെറും തൂവൽ പക്ഷിയായ് കൊഴിഞ്ഞു വീണിതാങ്കണത്തിൽ
കുഞ്ഞു കുരുന്നുകൾക്കു വഴി കാട്ടിയായ്
അക്ഷരം പൂക്കുന്ന പൂമരമായ്
നിയോഗിമായതെൻ ദൗത്യമോ?
സത്യമാം ദർശത്തെ
ഉയർത്തുകയെന്നതു യെൻ അഭിമതം
നീതിക്കായ് എന്നും പോർവിളി മുഴക്കീടും
അനീതിയെ തുറന്നു കാട്ടുകയെന്നതു മമ ഹൃദത്തിലെ മോഹമായ് മാറിടും
ഈ ഗുരുസന്നിധിയിൽ വിളങ്ങിടാൻ അനുഗ്രഹമരുളണേയെന്നും
നനുത്ത കാറ്റിൻ സ്പർശമേറ്റു നീ
അന്തിയിൽ സുഖ നിദ്രയിലാണ്ടു പോകരുതേ ......