Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -30💕



\"ഇത് ഒരിക്കലും എന്നെ കുറിചുള്ള വാക്കുകളല്ല \"



കുറച്ചു നാളുകൾക്കു മുൻപ്.


ഒരു ദിവസം ജിഷ ഒറ്റക്ക്  ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. 

\"ജിഷ....
താൻ, ഇവിടെ ഇരിക്കുകയായിരുന്നോ ,ഞാൻ ക്ലാസ്സിലൊക്കെ നോക്കി കണ്ടില്ല. \"

\"ഞാൻ നോട്സ് കംപ്ലീറ്റ് ആക്കുവായിരിന്നു. എന്താടാ കാര്യം 
മമ്മി  എന്തിനാ വിളിച്ചേ...\"

\"ഇന്ന് അപ്പച്ചന്റെ ഓർമ ദിവസമാണ് 
പ്രാർത്ഥിക്കാനായി  വിളിച്ച് ഓർമപ്പെടുത്തിയതാ, \"

\"എന്നാൽ  നീ പോയി പ്രാർത്ഥിക്ക്\"

\"പിന്നെ....,
എനിക്ക് വേറെ പണിയുണ്ട്... \"

\"എടാ.....,
വേറെ ആർക്കും വേണ്ടിയല്ലല്ലോ നിന്റെ അപ്പച്ചന് വേണ്ടിയല്ലേ, \"

\"ജീവിച്ചിരുന്നപ്പോൾ  ഭാര്യെയും മക്കളെയും നോക്കാൻ  കഴിവില്ലായിരുന്ന അയ്യാൾക്ക് വേണ്ടി ഞാൻ എന്ത് പ്രാർത്ഥിക്കാനാ.


തനിക്കറിയോ ഒരു ദിവസം ജോലിക്ക് പോയ അപ്പച്ചൻ തിരികെ വന്നത് ചലനമറ്റ ശരീരവുമായിട്ടാണ്. ആക്‌സിഡന്റ് ആയിരിരുന്നു.

ഞങ്ങൾക്ക് വിഷമമൊന്നും ഇല്ലായിരുന്നു കേട്ടോ .വേറൊന്നും കൊണ്ടല്ല.
ആകപ്പാടെ ഞങ്ങൾക്കായി ഉള്ളത് അമ്മച്ചിടെ പേരിലുള്ള ആ വീട് മാത്രമായിരുന്നു. ബാക്കിയൊക്കെ അപ്പച്ചൻ 
കുടിച്ചു നശിപ്പിച്ചു. അവസാനം അമ്മേടെ പേരിലുള്ള കിടപ്പാടവും  കൂടി  വിറ്റ് നശിപ്പിക്കാൻ ഇരുന്നപ്പോഴാ, മരണം സംഭവിച്ചത്. അപ്പച്ചനെ സ്നേഹിച്ചതിന്റെ പേരിൽ എന്റെ അമ്മച്ചി ഒരുപാട് അനുഭവിച്ചു.  എത്രയോ പ്രാവശ്യം ജീവൻ തന്നെ ഇല്ലാതാക്കാൻ അമ്മച്ചി ശ്രേമിച്ചിട്ടുണ്ട്, ഞങ്ങളെ ഓർത്താണ് പാവം എല്ലാം സഹിച്ചിരുന്നത്. 

പിന്നെ ആക്‌സിഡന്റ് ആയി മരിച്ചത് കൊണ്ട് ഒരു ഗുണമുണ്ടായി കുറച്ചു രൂപ ഞങ്ങൾക്ക് ഇൻഷുറസായി ഇങ്ങോട്ട് കിട്ടി.

അതും,  അവിടത്തെ വീടും പുരയിടവും വിറ്റാണ് ഞങ്ങൾ ആലപ്പുഴക്ക് വന്നത്. 
ഇപ്പോൾ കിടക്കാൻ വീടും, ജീവിക്കാൻ ഒരു കടയുമുണ്ട് അത്‌ മതി.  എന്റെ കഷ്ടപ്പാടൊന്നും തനിക് പറഞ്ഞാൽ മനസ്സിലാവില്ല. നിങ്ങൾക്കൊക്കെ എന്താ, കാശിനു ആവശ്യം വരുമ്പോൾ, ഉപ്പാടെ കേൾക്കേണ്ട താമസം.പക്ഷേ എനിക്ക് അങ്ങനെയല്ല. 


ജീവിക്കുന്നെങ്കിൽ നിങ്ങളെയൊക്കെ പോലെ ജീവിക്കണം, എന്ത് ഹാപ്പിയാ,നിങ്ങളുടെ ഒക്കെ ലൈഫ് \"


\"പുറമെ കാണുന്നത്അ പോലെ അല്ല പല ജീവിതങ്ങളും ജോൺ,  അവരുടെ മനസ്സിലും ചില വിഷങ്ങളൊക്കെ കാണും. 

നിനക്കറിയോ , .എന്റെ സിസ്റ്റർ ഇഷാനി എന്നോടൊന്ന് മിണ്ടിയിട്ട് എത്ര കൊല്ലമായെന്ന്. ദേഷ്യപ്പെടാനും, കുറ്റ പെടുത്താനും മാത്രമേ അവൾ എന്നോട് സംസാരിക്കാറുള്ളു.

നീ ഒരിക്കൽ ചോദിച്ചില്ലേ എനിക്കെന്താ പ്രണയത്തോട് ഇത്ര വെറുപ്പെന്ന്. അതിന് വ്യക്തമായ ഒരു കാരണമുണ്ട്. 

എന്റെ ഉപ്പ  പ്രണയിച്ചു വിവാഹം കഴിച്ചതാ ഇഷാനിയുടെ മമ്മിയെ.ഇഷാനിയുടെ ജനത്തോടെ മമ്മി പോയി, അവളെ നോക്കാനായിട്ടാണ്  മമ്മിയുടെ ബെസ്റ്റ് ഫ്രണ്ടിനെ ഉപ്പ വിവാഹം കഴിച്ചത്.

അവർക്ക് അതിലുള്ള കുഞ്ഞാണ് ഞാൻ.  ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്.  പെട്ടെന്നാണ് ഞങ്ങൾ രണ്ടമ്മ മക്കളാണെന്ന സത്യം തിരിച്ചറിയുന്നത്   

ഞങ്ങളുടെ ബന്തുക്കൾക്കെല്ലാം,  എന്നോട് മാത്രമായിരുന്നു സ്നേഹം. അവൾ മറ്റൊരാളുടെ മകൾ എന്നാ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
അവരിൽ നിന്നും  വേണ്ടത്ര സ്നേഹവും കരുതലും, അവൾക്ക് കിട്ടിയിട്ടില്ല.

പക്ഷേ അവരാരും കൊടുക്കാത്ത സ്നേഹം മുഴുവനായും അവൾക്ക് കൊടുക്കാൻ എന്റെ ഉമ്മി ഉണ്ടായിരുന്നു. ഉമ്മിയും, ഉപ്പയും പലപ്പോഴും എന്നേക്കാൾ സ്നേഹം അവൾക്ക് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പക്ഷേ എനിക്ക് അതിൽ അസൂയ ഒന്നും തോന്നിയിട്ടില്ല,    
കാരണം അവൾക്ക്  കളങ്ക മില്ലാതെ കിട്ടുന്ന സ്നേഹം ,അവരുടെത് മാത്രമാണ്.അത് കൂടി എനിക്ക് വീധിച്ചു തരുന്നത്  കൊണ്ടാണ് അവൾക്ക് എന്നോട് അസൂയ.
ആളൊരു പാവമാ.



അവൾ എത്ര ആഗ്രഹിച്ചിട്ടും കിട്ടാതിരുന്ന സ്നേഹം ചേച്ചിയുടേതാണ്.
അവൾക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടായിരുന്നു. \"


അത് കേട്ട് കഴിഞ്ഞ് ഒന്നും മിണ്ടാതെ ഇഷാനി കാറിൽ കയറി. കാറിൽ വെച്ച് പ്രവീൺ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു. പക്ഷേ അവൾ അതൊന്നും കേട്ടിരുന്നില്ല. സ്വബോധം നഷ്ടപ്പെട്ടവളെ പോലെ അവൾ കാറിലിരുന്നു.

  പഴയ കാര്യങ്ങൾ ഓരോന്നും അവളുടെ മനസ്സിൽ  മിന്നി മാഞ്ഞു.
സ്ഥലം എത്തിയത്  പോലും ഇഷാനി അറിഞ്ഞിരുന്നില്ല. അവിടെ എത്തിയ പ്രവീൺ യാത്ര പറഞ്ഞു പോയി.അപ്പോഴും ഇഷാനി വേറേതോ ലോകത്തായിയുന്നു.

കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറുകയായിരുന്നു. അത് കഴിഞ്ഞ് 


രണ്ടു ദിവസത്തിനു ശേഷം........


പ്രവീൺ ഇഷാനിയുടെ വീട്ടിലേക്ക് വരുന്നു. 

\"താനെന്താ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത് \"

\"സോറി പ്രവീൺ ഞാൻ കണ്ടില്ല, എന്താ കാര്യം\"

പ്രവീൺ ഇഷാനിക്ക് ഒരു പെൺകുട്ടിയുടെ പിക്ചർ കാണിച്ചു കൊടുത്തു

\"ഈ കുട്ടിയെ തനിക് അറിയാമോ.\"

അവൾ അത് വാങ്ങി നോക്കുന്നു 

\"അറിയാം....
ഇത് പ്രീതി. എന്റെ ഫ്രണ്ട് ആണ്\"

\"ഈ കുട്ടിയെ താൻ വിവാഹത്തിന് ക്ഷണിച്ചിരുന്നോ.\"

\"അത്.....
ഞാൻ ക്ഷണിച്ചില്ല, പക്ഷേ അവൾ ഇവിടെ വന്നിരുന്നു. ഫൈസൽ ക്ഷണിച്ചിട്ട് അവിടേക്കു വന്നതാണ്.

അപ്പോൾ ജിഷയെ കാണാനായി ഇങ്ങോട്ടേക്കു വന്നു എന്നാണ് എന്നോട് പറഞ്ഞത്. അത് കഴിഞ്ഞ് കുറച്ചു സമയത്തിന് ശേഷം അവൾ പോയി.

എന്താ പ്രവീൺ എന്തെങ്കിലും പ്രശ്നമുണ്ടോ.\"

\"ഉണ്ട്...
താൻ പറഞ്ഞത് പോലെ കുറച്ചു സമയം കഴിഞ്ഞ് അവൾ പോയ്   പക്ഷേ   അതുപോലെ തിരിച്ചു വരുകയും ചെയ്തു  \"


കുറച്ചു മണിക്കൂറുകൾക്ക് മുൻപ്
  പോലീസ് സ്റ്റേഷൻ......

\"താനെന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.\"

\"സാർ പറഞ്ഞത് പോലെ, ആ വഴിയിലെ cctv ഫുട്ടേജ്  ഞാൻ എടുത്തിരുന്നു.
അതിൽ നിന്നും കിട്ടിയതാണ് ഇത്. 

നോക്കു സാർ.. 
ഈ പെൺകുട്ടി ഒൻപതു മണിക്ക് റിസപ്ഷൻ ഹാളിൽ  വന്നിരുന്നു. 
അത് വീഡിയോയിൽ കാണാം

അത് കഴിഞ്ഞു  കുറച്ചു സമയം കഴിഞ്ഞ് പുറത്തേക്ക് പോകുന്നതും cctv ഇൽ കാണാം.

പക്ഷേ അതേ കുട്ടി വീണ്ടും അപ്പുറത്തെ പാർക്കിംഗ് വഴിയിലൂടെ വണ്ടി ഇല്ലാതെ നടന്നു വിവാഹ വീട്ടിലേക്ക് പോകുകയും ചെയ്യുന്നുണ്ട്.

പിന്നെ പുറത്തു വരുന്നത് ഏകശേഷം രണ്ടുമണിക്ക് ശേഷമാണ്. 

അത് കേട്ട്,  ആ വീഡിയോ പ്രവീൺ ഒന്നു കൂടി വ്യക്തമായി കാണുന്നു.
ഉടനെ തന്നെ ഇഷാനിയെ വിളിക്കുന്നു.
പക്ഷേ അവൾ കാൾ എടുക്കാത്തതിനെ തുടർന്നു വീട്ടിലേക്ക് അന്നെഷിച്ചു വരുന്നു.


തിരികെ ഇഷാനിയുടെ വീട്ടിൽ....

\"പക്ഷേ ഇവൾ...\"

\"ഞങ്ങളുടെ തിയറി ശെരിയാണെങ്കിൽ   തന്റെ അനിയത്തിയുടെ കൊലയാളി
ഇവളാണ്.\"

\"പക്ഷേ....., പക്ഷേ 
എന്തിന്, ഇവളെന്തിനാണ് ജിഷയെ കൊല്ലുന്നത്, അവർ തമ്മിൽ യാതൊരു കണെക്ഷനും ഇല്ല. \"

\"കണെക്ഷൻ വന്ന വഴിയൊക്കെ അവള് പറഞ്ഞ് തരും. താൻ ഇപ്പോൾ തന്നെ ഇവൾ എവിടെയാണെന്ന് വിളിച്ചു ചോദിച്ചറിയണം. \"

\"അതിന് പ്രവീൺ എന്റെ കയ്യിൽ അവളുടെ നമ്പർ ഇല്ല. \"

\"നമ്പർ ഇല്ലേ...,
ഇനി എന്ത് ചെയ്യും \"

\"ആ.....,
  ഞാൻ, എന്റെ ഫ്രണ്ട് ആമിയെ വിളിച്ച് ചോദിക്കാം\"

\"എന്നാൽ വേഗമാകട്ടെ \"

ഇഷാനി തന്റെ ഫ്രണ്ടിനെ വിളിച്ചു പ്രീതി എവിടെയാണെന്ന് അന്നെഷിക്കാൻ പറയുന്നു.  അവളുടെ മറുപടിക്കായി അവർ വെയിറ്റ് ചെയ്യുന്നു.

പത്തു മിനിറ്റിനു ശേഷം ഇഷാനിയുടെ ഫ്രണ്ട് തിരികെ വിളിക്കുന്നു.

\"ആ പറയു ആമി ,
എടാ,  അവള് ഇപ്പോൾ ട്രിവാൻഡ്രത്തുണ്ട്.
ഒരു റിലേറ്റീവിന്റ വീട്ടിലാണ്.
നാളെ വൈകുന്നേരത്തെ ഫ്ലൈറ്റിൽ അവൾ ദുബൈക്ക് പോകുന്നുവെന്നാണ്  പറഞ്ഞത്.\"


\"ആണോ, അവളുടെ ബന്തുവിന്റെ വീട് എവിടെയാണെന്നു നീ ചോദിച്ചോ \"

\"ഇല്ല \"

\"അത് സാരമില്ല, ആ കുട്ടിയുടെ നമ്പർ സെന്റ് ചെയ്യാൻ പറയു \"

\"ആ, ആമി നീ അവളുടെ നമ്പർ എനിക്കൊന്ന് സെന്റ് ചെയ്യ് \"

\"ഓക്കേ... \"

ആമി  പ്രീതിയുടെ നമ്പർ സെന്റ്
 ചെയ്യുന്നു. ഉടൻ തന്നെ പ്രവീൺ സൈബർ സെല്ലിൽ വിളിച്ചു ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നു.  അത് കഴിഞ്ഞു പ്രവീണും, സങ്കവും അവിടേക്ക് ചെല്ലുന്നു.

വീട്ടിൽ ചെന്ന് കോണിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് പ്രീതി ആയിരുന്നു.

\"പ്രീതി അല്ലേ\"

\"അതേ, ആരാ\"

\"ഞാൻ, പ്രവീൺ si ആണ്,\"

പ്രീതി നോക്കുമ്പോൾ പുറത്തു ജീപ്പും അതിൽ പോലീസുകാരും ഇരിക്കുന്നത് കാണുന്നു.

\"ആന്റി... \"
പ്രീതി വിളിച്ചത് കേട്ട്,
ആ വീട്ടിലെ മുതിർന്ന സ്ത്രീ പുറത്തേക്ക് വരുന്നു.

ആന്റി ഇത് si ആണ്, എന്തോ ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു.\"

\"വരൂ സാർ..\"

\"എന്താ സാർ, എന്താ പ്രശ്നം\"

\"എനിക്ക് ഒരു കേസിന്റെ ആവശ്യമായി ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. നിങ്ങൾ സഹകരിക്കണം.\"

\"അതിനെന്താ  സാർ, ചോദിചോളൂ.\"

\"എനിക്ക് ചോദിക്കേണ്ടത്, നിങ്ങളോടല്ല, പ്രീതിയോടാ..\"

പ്രീതി, അമ്പരന്ന് നിന്നു 

\"എന്താ, സാർ\"

\"കുറച്ചു ദിവസങ്ങൾക്ക് മുൻപേ തന്റെ ഒരു ഫ്രണ്ടിന്റെ മാര്യേജ്ന് , താൻ ഇങ്ങോട്ടേക്കു വന്നിരുന്നില്ലേ.\"

\"ഉവ്വ്,\"

\"ഫൈസൽന്റെ മാര്യേജ് റിസപ്ഷൻ ദിവസം  ഇയ്യാള്, ആ പയ്യൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെ വീട്ടിലേക്കും പോയിരുന്നില്ലേ, അത് എന്തിനായിരുന്നു.\"

\"അത്....., അത് 
എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ് വധു എന്ന് അറിഞ്ഞിട്ട് അവളെയും, സിസ്റ്ററെയും ഒന്ന് കാണാനായി
പോയതാ\"

\"അവർ  ഇയ്യാളെ വിളിച്ചിരുന്നോ\"

\"ഇല്ല ഞാൻ എന്റെ ഇഷ്ടനുസരണം പോയതാണ്\"

\"പോയിട്ട് എപ്പോഴാ ഇയ്യാള്  തിരികെ വന്നത്\"

\"ഒരു അരമണിക്കൂർ കഴിഞ്ഞ് ഞാൻ തിരികെ വന്നു.

\"എന്നിട്ട്  ഇയ്യാള് വീട്ടിലേക്ക്
പോയോ \"

\"ഉവ്വ്.\"

പ്രവീൺ ആ cctv വിശ്വൽസ്  പ്രീതിയെ കാണിക്കുന്നു.

\"ഇത് താനല്ലേ....,\"

\"അതേ....\"

\" അരമണിക്കൂർ കഴിഞ്ഞ് ഇറങ്ങിയ തന്നെ എങ്ങനെയാ പാതിരാത്രി രണ്ടു മണിക്ക് ശേഷം  ജിഷാനയുടെ വീട്ടിൽ  കണ്ടത്. \"

പ്രീതി, ഒന്നും മിണ്ടാതെ നിന്നു.

\"സാർ,  രാത്രി അവളെ അവിടെ കണ്ടെങ്കിൽ തന്നെ എന്താ,  കുഴപ്പം ഫ്രണ്ട് നിർബതിച്ചിട്ട് നിന്നവാതും.\"

\"അത് ഇയ്യാള് തന്നെ പറയട്ടെ.
എന്താ പ്രീതി തനിക്കൊന്നും പറയാനില്ലേ.


\"എന്താ മോളെ, നീ അവിടെ നിന്നോ \"

പ്രീതി ഒരു മറുപടിയും കൊടുക്കാതെ നിന്നു.

\"എന്താ മോളെ നീ മിണ്ടാത്തെ \"

\"അന്ന് ആ വിവാഹം നടന്നില്ല,  പിറ്റേ ദിവസം  മണവാട്ടി പെണ്ണ് മരണപ്പെട്ട വാർത്തയാണ്, ആ നാട് മുഴുവനും അറിഞ്ഞത്.

അത് കൊലപാതകമാണെന്ന് അറിഞ്ഞത് മുതൽ, കൊലയാളിക്ക് വേണ്ടിയുള്ള അന്നെഷമായിരുന്നു.
പ്രതിയോ  സുഖമായി ജീവിക്കുന്നു.

പറയു പ്രീതി എന്തിനാ താൻ ആ കുട്ടിയെ കൊന്നത്.\"

\" ഞാനോ, ഞാൻ ആരെയും കൊന്നിട്ടില്ല സാർ   എന്നോതൊക്കെയാ പറയുന്നേ ,\"

\" വെറുതെ നിഷേധിച്ച് സമയം കളയാൻ നിൽക്കണ്ട. തനാണ് പ്രതിയെന്നതിനു എല്ലാ തെളിവും കിട്ടിക്കഴിഞ്ഞു.

ഇനിയും താൻ അത് പറയുന്നോ, അതോ തന്നെ കൊണ്ട് ഞാൻ പറയിക്കണോ,എന്താ വേണ്ടേ \"

അല്പ സമയം അവൾ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നിൽക്കുന്നു.

\"പറയു, താൻ എന്തിനാ ആ കുട്ടിയെ കൊന്നത്, പറയടി.....

\"ഞാനാ.....
ആ കുട്ടിയെ കൊന്നത്,  ഞാനാ,
അവളെ കൊല്ലാൻ വേണ്ടി മാത്രമാണ് ഞാൻ അന്ന് ആ വിവാഹ റിസപ്ഷന്
പോയത്,

എല്ലാവർക്കുമുന്നിൽ വെച്ച് റിസപ്ഷന് പങ്കെടുത്ത ഞാൻ, എങ്ങനെ അവളെ വക വരുത്താം എന്ന പ്ലാനിങ്ങിലായിരുന്നു.
അതിനുള്ള എല്ലാ വഴികളും കണ്ടെത്തിയിട്ടാണ് അവിടെനിന്നും ഞാൻ  തിരികെ പോന്നത്.


ആദ്യം തന്നെ   സ്ലീപ്പിങ് ടാബ്ലറ്റ് പൊടിച്ചു കയ്യിൽ കരുതിയിരുന്നു.
അതിനുശേഷം ഞാൻ ആ കുട്ടിയുടെ വീട്ടിലേക്ക്   തിരികെ വീണ്ടും പോയത്. അപ്പോഴാണ് വീട്ടിനുള്ളിലേക്ക് കയറാൻ മറ്റൊരു വഴിയി കൂടി ഉള്ളത് ഞാൻ അറിയുന്നത്. 

അതിന് ശേഷം ആരുമറിയാതെ ആ വഴി വീടിനുള്ളിൽ കയറുകയും, ആരും കാണാതെ അവളുടെ റൂമിൽ കയറി അവൾ അവിടേക്ക്   വരുന്നത് വരെ     അവിടെ വെയിറ്റ് ചെയ്യുകയും ചെയ്തു .

ആദ്യം ആ റൂമിൽ ഇരുന്ന ജഗിലെ വെള്ളത്തിലായിരുന്നു ഞാൻ സ്ലീപ്പിങ് ടാബ്ലറ്റ് കലക്കിയത്. 

പക്ഷേ റൂമിലേക്ക് വന്ന ആ കുട്ടി ജഗിലിരുന്ന വെള്ളം കുടിച്ചിരുന്നില്ല. 
അപ്പോഴാണ് അവൾ ബാത്‌റൂമിലേക്ക് പോയ സമയം ആ കുട്ടിയുടെ അമ്മ അവൾക്ക് കുടിക്കാനായി  ജ്യൂസുമായി അവിടേക്ക് വന്നത്.

അവൾ ബാത്‌റൂമിൽ ആയത് കൊണ്ട് 
 ജ്യൂസ്‌ അവിടെ വെച്ചതിനു ശേഷം അവർ പുറത്തേക്ക് പോയി, ആ സമയം 

ബാക്കി ഉണ്ടായിരുന്ന സ്ലീപ്പിങ്ങ് ടാബ്ലറ്റ് ഞാൻ  ജ്യൂസിൽ   മിസ്സ്‌ ചെയ്തു. 
ബാത്‌റൂമിൽ നിന്നും വന്ന അവളത് കുടിക്കുകയും അല്പസമയത്തിനകം മയങ്ങുകയും ചെയ്‌തു .

അതിനുശേഷമാണ്  ഞാൻ അവളുടെ വെയിൻ  കട്ട്‌ ചെയിതത് . ഇതൊരു സൂയിസൈഡ് ആക്കാനായിരുന്നു  എന്റെ  പ്ലാൻ.

അങ്ങനെ എന്റെ പ്ലാൻ പോലെ എല്ലാം നടന്നു.\"

\"എന്തിനു വേണ്ടിയാ നീ ഇത്
ചെയ്തത്.\"

\"ഫൈസ്സിക്ക് വേണ്ടി \"

\"ഫൈസ്സിക്ക് വേണ്ടിയോ, \"

\"അതേ....,
പഠിക്കുന്ന നാൾ മുതലേ എനിക്ക് അവനെ ഇഷ്ടായിരുന്നു. പക്ഷേ ആ ഇഷ്ടം ഞാൻ പറഞ്ഞിരുന്നില്ല.

എപ്പോഴും അവന്റ വാലായി ആ ഇഷാനി കൂടെക്കാണും, അവൾ കാരണം എനിക്ക് അവനോട് അടുക്കാൻ  പോയിട്ട് മര്യാതിക്ക് 
 സംസാരിക്കാൻ  പോലും കഴിഞ്ഞിരുന്നില്ല.

 അങ്ങനെ ഇഷാനിയുടെ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ  ഒരുപാട്
സന്തോഷിച്ചു. ഇനി അവൻ എനിക്ക് സ്വന്തമാകുമെന്ന്  തന്നെ ഞാൻ കരുതി.

പക്ഷേ അവിടെയും എന്റെ കണക്കുട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇഷാനിയുടെ സിസ്റ്ററും ഫൈസ്സലുമായുള്ള വിവാഹം ഉറപ്പിച്ചത് ഞാൻ അറിയുന്നത്. 

അന്നേ ഞാൻ മനസ്സിൽ കുറിച്ചതാണ് 
 ആ പെണ്ണിന്റെ ജീവനെടുത്തിട്ടായാലും ശെരി ഫൈസലിനെ ആർക്കും ഞാൻ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന്.\"

\"മോളെ... \"

\"താനൊരു ഡോക്ടർ ആണോ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കേണ്ട ആൾ തന്നെ ജീവൻ എടുക്കുന്നു കഷ്ടം....

ഞങ്ങൾ ഈ കുട്ടിയെ അറസ്റ്റു ചെയ്യുകയാണ്. ഇവളുടെ 
 കുറ്റ സമ്മതം   ഞങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്,.


ഇവളുടെ പ്രായം കൂടി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിതവും ജീവനും, നശിപ്പിച്ചിട്ടാണ്  ഇത്രയും ദിവസം ഇവൾ   സുഖിച്ചു     ജീവിച്ചത്.

ദൈയ്വവമെന്നൊരു ശക്തി ഉള്ളടത്തോളം കാലം ആർക്കും ഒന്നും മറച്ചു പിടിക്കാൻ കഴിയില്ല. അത് പുറത്ത് വരുക തന്നെ ചെയ്യും.
 
ഇവളെ  പിടിച്ചു വണ്ടിയിൽ കയറ്റ് \"


അവർ പ്രീതിയെ അറസ്റ്റ് ചെയ്തു 
 കോടതിയിൽ ഹാജരാക്കുന്നു. പ്രതിയെ  കോടതി റിമാൻഡ് ചെയ്യുന്നു. 
കോടതിയിൽ വെച്ച് ഇഷാനി പ്രീതിയെ കാണുന്നു.


\"നിനക്ക്, ഫൈസ്സിയെ ഇഷ്ടായിരുന്നുവെങ്കിൽ, ഒരു  വാക്ക് അവളോട്‌ പറഞ്ഞിരുന്നുവെങ്കിൽ മാറി തരുമായിരുന്നു അവൾ.  കൊന്നു
കളഞ്ഞല്ലോടി നീ.., 

എല്ലാം ചെയിതിട്ടും, ഒരു കുറ്റബോധവുമില്ലാതെ വീണ്ടും ഫൈസിയുടെ മനസ്സിൽ കയറി കൂടാനുള്ള ഓട്ടത്തിലായിരുന്നു അല്ലെ നീ...
 ഇനി ഒരിക്കലും നിനക്ക് അവനെ കിട്ടില്ല.

ഒരു തെറ്റും ചെയ്യാത്ത എന്റെ  എന്റെ അനിയത്തിയെ കുരുതി കൊടുത്തിട്ട്,   നീ സുഖമായി ജീവിക്കാമെന്നും കരുതേണ്ട.

ചെയ്ത് തെറ്റൊർത്തു നീ നീറി നീറി തീരും പ്രീതി, ഇതൊരു കുടുബത്തിന്റ ശാപമാണ്..\"



ജിഷാന മരണപ്പെട്ട ദിവസം എല്ലാപേരും പരസ്പരം ചോദിച്ച  കുറച്ചു ചോദ്യങ്ങൾ ഉണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കുറച്ചു വൈകിയിട്ടാണെങ്കിലും അവരുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്. 

സിയയെ ഇഷാനി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിച്ചു. നല്ല കൗൺസിലിംഗ് കൊടുത്തും വീണ്ടും കോളേജിൽ പോകാൻ തയ്യാക്കി. ഒപ്പം  ജോണിനെയും 

പതിയെ പതിയെ ജിഷയുടെ ആ നഷ്ടത്തെ ഉൾക്കൊണ്ട്‌ കൊണ്ട്, അവർ പരസ്പരം സന്തോഷം കണ്ടെത്താൻ തുടങ്ങി. 

മരണത്തെ പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല, പിന്നെ മരണപ്പെട്ടവർക്ക് വേണ്ടി, ജീവിച്ചിരിക്കുന്നവർ അവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക.

                                               തീർന്നു.....

                          𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳 🖊️♥️♥️♥️