Aksharathalukal

ASTRAL PROJECTION PART 3

വളരെ സാധാരണമായ ഒരു വെളുപ്പാൻക്കാലം... ഇന്നാണ് സന്ദീപ് എന്ന ചെറുപ്പക്കാരൻ തന്റെ ഏറ്റവും പ്രിയപ്പെട്ടവരേ കൊലപെടുത്താൻ തീരുമാനിച്ചത് . താൻ നിർമ്മിച്ച ഒരു വീഡിയോ ഗെയിം കാണിച്ചു തരാം എന്ന് പറഞ്ഞു തന്റെ സ്വന്തം അച്ഛനെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് വിളിക്കുന്നു . കംപ്യൂട്ടറിലെ ഗെയിമിൽ ശ്രദ്ധിക്കുകയായിരുന്ന തന്റെ അച്ഛന്റെ തലയിലെയ്ക്ക് നേരത്തെ തയ്യാറാക്കിയിരുന്ന മഴു ( കോടാലി ) ഉപയോഗിച്ച് പിന്നിൽനിന്നും ഒറ്റ വേട്ട്... തല രണ്ടായി മുറിഞ്ഞ് പോയി . വീട്ടിൽ മറ്റാരും ഇല്ലായിരുന്നതിന്നാൽ ഇത് മറ്റാരും അറിഞ്ഞതും ഇല്ല . മകനിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ആ പിതാവ് പ്രതിക്ഷിച്ചില്ലയിരുന്നു അതിനാൽ ഒരു ചെറുത്തുനിൽപ്പ് പോലും ഉണ്ടായിരുന്നില്ല. ഇതെ രീതിയിൽ തന്നെ അവൻ തന്റെ അമ്മയെയും സഹോദരിയേയും വീട്ടിൽ താമസിച്ചിരുന്ന അമ്മയുടെ ബന്ധുവായ കാഴ്ച ഇല്ലാത്ത മറ്റൊരു സ്ത്രീയെയും നിഷ്കരുണം കൊലപ്പെടുത്തി . ശേഷം അവൻ ആ മൃതദേഹങ്ങൾ എല്ലാം അവന്റെ മുറിയിലെ ബാത്റൂമിലെയ്ക്ക് മാറ്റി . അങ്ങനെ ആ മൃതദേഹങ്ങൾക്ക് ഒപ്പം അവൻ മൂന്ന് ദിവസം ചിലവഴിച്ചു. മാതാപിതാക്കൾ എവിടെ എന്ന് ചോദിച്ചോട്ടെ അവർ മൂകാംബികയിൽ ഒരു തീർത്ഥയാത്രയ്ക്കായി പോയിരിക്കുകയാണ് എന്നും പറഞ്ഞു . മൃതദേഹങ്ങളുടെ ശരീരത്തിൽ നിന്നും ആത്മാവ് വേർതിരിയുന്നതും നോക്കി അവൻ ഇരുന്നു. അവൻ ഈ മൂന്ന് ദിവസവും ഭക്ഷണം കഴിച്ചതും മലമൂത്രവിസർജ്ജനം നടത്തിയതും എല്ലാം ഈ മൃതദേഹങ്ങൾക്ക് ഒപ്പമായിരുന്നു എന്നതാണ് എല്ലാവരെയും നടുക്കിയ പ്രധാന കാരണം. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസം ആയപ്പോൾ മൃതദേഹങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാക്കാൻ തുടങ്ങി ഇത് തന്നെ കുരുക്കില്ലാക്കും എന്ന് മനസ്സിലാക്കായ അവൻ നാല് പേരുടെ മൃതദേഹങ്ങളും , തുണികൊണ്ട് ഒരു ശരീരം പോലെയും ഉണ്ടാക്കി ഇതെല്ലം കൂട്ടിയിട്ട് കത്തിച്ചു. മുകളിലത്തെ തന്റെ മുറിയിൽ തന്നെ ആയിരുന്നു സന്ദീപ് ഈ ക്യതത്തിനായി ഉപയോഗിച്ചത് ശേഷം ഒരു ബാഗ് എടുത്തുകൊണ്ട് വീടിന് പിന്നിലൂടെ ഓടി നാട് വിടുകയും ചെയ്തു. വീട്ടിൽ നിന്നും ഭയങ്കരമായ തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത് . പ്രഥമദൃഷ്ട്യാൽ തന്നെ ഇതൊരു കൊലപാതകം ആണ് എന്നും ഇത് ചെയ്യതത് സന്ദീപ് ആണ് എന്നും ആയിരുന്നു പോലിസിന്റെ നിഗമനം . പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് ശരിവയ്ക്കുന്നതായിരുന്നു . അങ്ങനെ മൃതദേഹങ്ങൾ ലഭിച്ചു മൂന്ന് ദിവസം ആയപ്പോൾ സന്ദീപിനെ റയിൽവേ സ്റ്റേഷനിൽ കണ്ടതായി ഒരു വിവരം ലഭിച്ചു . പോലീസ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സന്ദീപ് അവിടെ തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ട് പോലിസിന് പിടി തന്നു എന്ന ചോദ്യത്തിന് അവൻ നൽകിയ ഉത്തരം വിചിത്രമായരുന്നു . അവൻ പറഞ്ഞത് ഇപ്രകാരമായിരുന്നു \" ഞാൻ അവരെ രക്ഷിക്കുകയല്ലേ ചെയ്തത് പിന്നെ ഞാൻ എന്തിന് പേടിക്കണം \" . പോലീസുക്കാർ സതപ്തരായി പോയി . ഇതായിരുന്നു പോലീസിനെയും ജനങ്ങളെയും വളരെയധികം ചിന്തക്കുലരാക്കുകയും ഭയപ്പെടുത്തുന്നതുമായ ആ കൂട്ടകൊലപാതകങ്ങളുടെ പുറക്കിലെ സത്യം .



 " അസ്ട്രൽ പ്രൊജക്ഷൻ "



Based On A True Story