ഹായ് ഗയ്സ്,
കുഞ്ഞ് ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നു. ഇന്നത്തെ കഥയിലെ Heroine എന്റെ അമ്മയാണ്.അപ്പോൾ വൈകാതെ കഥയിലേക്ക് പോകാം .
ചെറുപ്പ കാലഘട്ടം.ഞാൻ അടുത്തുള്ള വീട്ടിലേക്ക് കളിക്കാൻ പോവുമായിരുന്നു.അവിടുത്തെ കുട്ടിയുടെ കൂടെയാണ് കളിക്കാർ .ഞാനെന്നും അങ്ങോട്ട് കളിക്കാൻ പോവായിരുന്നു. ഒരു ദിവസം അങ്ങനെ ഞങ്ങളുടെ കളി യിനിടയിൽ അവൻ എന്തിനോ വാശി പിടിച്ചു. അവന്റെ അമ്മ അത് നടത്തി കൊടുക്കില്ലെന്ന് പറഞ്ഞു. അങ്ങനെ രണ്ടാളും തമ്മിൽ വാശിയായി. ഒടുവിൽ അവൻ ഒരു തന്ത്രം ഇറക്കി. മറ്റൊന്നുമല്ല, അവൻ ചുമരിൽ തല കൊണ്ട് ഇടിക്കാൻ തുടങ്ങി. അവന്റെ അമ്മയക്ക് പേടിയായി. അവന്റെ ആവശ്യം നടത്തി കൊടുക്കാം എന്ന് പറഞ്ഞു. ഇതെല്ലാം ഞാൻ കാണുന്നുണ്ടേ...🤭 പിന്നെ ഒരു കാത്തിരിപ്പായിരുന്നു. ഒരു നീണ്ട കാത്തിരിപ്പ്. വൈകുന്നേരം ആവാൻ വേണ്ടി . മറ്റൊന്നിനുമല്ല, ഈ അടവ് എനിക്ക് ഒന്ന് പരീക്ഷിച്ച് നോക്കാൻ .😆 അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വൈകുന്നേരമായി. അമ്മടെ വിളി വന്നു. വീട്ടിൽ വന്നിട്ടും എന്റെ കാത്തിരിപ്പിന് അന്ത്യമായില്ല. മറ്റൊന്നും കൊണ്ടല്ല. വാശി പിടിക്കാനുള്ള ഒരു കാരണം കിട്ടണ്ടേ😪 അങ്ങനെ അതും സംഭവിച്ചു. ഒരു കാരണം കിട്ടി. പിന്നെ പറയണ്ടല്ലോ. അവിടെ നടന്നതെല്ലാം ഇവിടേയും നടന്നു. പക്ഷെ, ഒരു വിത്യാസമുണ്ട്. climax മറ്റൊന്നായിരുന്നു. ഞാൻ അവനെ പോലെ ചുമരിൽ ഇടിക്കാൻ തുടങ്ങി. പിന്നെ, എന്താവും സംഭവിച്ചിട്ടുണ്ടാവുക? നിങ്ങളൊന്ന് ഊഹിച്ചു നോക്ക്. Options തരാം.
A.വാശി നടത്തി തന്നിട്ടുണ്ടാക്കും
B.അടിചിട്ടുണ്ടാകും.
C. വഴക്ക് പറഞ്ഞിട്ടുണ്ടാകും.
D. ഇതൊന്നുമല്ലാതെ അവിടെ വേറെ എന്തോ സംഭവിച്ചു കാണും
choose your option. നിങ്ങൾക്ക് ഒരു കാര്യം ഉറപ്പായിരിക്കും. A അല്ല എന്ന് .കാരണം അവിടെ നടന്നത് തന്നെ ഇവിടെ നടന്നാൽ ഈ കഥക്ക് എന്ത് പ്രസക്തി. അപ്പോൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിൽ പെടുത്താതെ ഞാൻ സംഗതി പറയാം. ഇനി അവശേഷിക്കുന്ന options B, C, D ആണ് . B, C ഇത് രണ്ടും അതായത് അടിക്കുന്നതും ചീത്ത പറയുന്നതും മിക്ക അമ്മമ്മാരും ഈ സന്ദർഭത്തിൽ ചെയ്യുന്നതാണ്. എന്റെ അമ്മ അങ്ങനെയല്ല. എന്റെ ബുക്കിന്റെ പേര് പോലെ എന്റെ അമ്മയും Unique ആണ്. ശ്ശേ... ഇത് ഇങ്ങനെ വലിച്ചു നീട്ടി എനിക്ക് തന്നെ മടുക്കുന്നു. നിങ്ങൾക്ക് ഇനി മടുത്തോ?🥺 ഞാൻ ഇനി സീരിയലു പോലെ നീട്ടുന്നില്ല. എന്നെ ഇപ്പൊ മാറ്റും എന്ന് വിചാരിച്ചിരുന്ന ഞാൻ ചമ്മിപ്പോയി.ഞാൻ എന്റെ തല ഇടിക്കാൻ തുടങ്ങിയപ്പോൾ എന്റെ അമ്മ വന്ന് എന്റെ തല പിടിച്ച് ചുമരിമേൽ രണ്ട് ഇടി. ഒന്നൊന്നര ഇടി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.പിന്നെ,ഞാൻ ആ അടവ് ജീവിതത്തിൽ പ്രയോഗിച്ചിട്ടേ ഇല്ല. അമ്മാതിരി Result ആയിരുന്നു എന്റെ ഈ പരീക്ഷണത്തിന് . ഇനിയും ഉണ്ട് ഒരു പരീക്ഷണക്കഥ. എന്റെ പരീക്ഷണങളെല്ലാം നിർത്തിയ കഥ. അതാണ് അടുത്ത കഥ . അപ്പോൾ ഇന്നത്തെ കഥ ഇത്രേയുള്ളൂ.നിങ്ങളെ ചെറുതായിട്ട് മുഷുമിപ്പിച്ചോ എന്ന് dobt ഇല്ലാതില്ല. അപ്പോൾ എന്റെ അടുത്ത പരീക്ഷണക്കഥ അടുത്ത പാർട്ടിൽ. അതുവരേക്കും Bye....
Meghna Punnakkal