Aksharathalukal

പൊട്ടത്തരമാണോ അതോ കുസൃതിയോ?

ചിലരെ രസിപ്പിക്കാനും ചിലരെ മടുപ്പിക്കാനും ഒരു നീണ്ട ഇടവേളക്കു ശേഷം ഞാൻ വീണ്ടും വന്നിരിക്കുന്നു. പരീക്ഷയുടെ പേരിലായിരുന്നു ഇടവേള .ഇത്തിരി മടി കൂടി ഉണ്ടായിരുന്നു എന്നതാണ് പരമാർത്ഥം. 😁കഴിഞ്ഞ കഥയ്ക്ക് ധാരാളം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ ആ ഇടിക്ക് ശേഷമാണെന്ന് തോന്നുന്നു മേഘ്നയുടെ ഒരു പിരി ലൂസായത് എന്നതാണ് ആ അഭിപ്രായങ്ങളിൽ രസകരമായ ഒരു അഭിപ്രായം. 😅ഈ അഭിപ്രായം വേറെ ആരുടെയും അല്ല , എന്റെ ഒരു കൂട്ടുകാരിയുടെതാണ്. ഈ comment കേട്ടതിനു ശേഷം എനിക്ക് വലിയ സങ്കടം ഒന്നും ആയില്ല.കാരണം, എനിക്കും ഈ കാര്യം ഇടയ്ക്ക് തോന്നാറുണ്ട്. അതല്ല പ്രശ്നം. കഴിഞ്ഞ കഥയ്ക്ക് ഇങ്ങനെയാണ് comment എങ്കിൽ ഈ കഥയ്ക്ക് എന്താവുമോ എന്തോ ? അപ്പൊ കഥയിലേക്ക് പോകാം .......
             ഏത് പ്രായത്തിലാണ് എന്നൊന്നും അറിഞ്ഞൂട. നടന്നത് എനിക്ക് ഓർമ ഉണ്ട്. ഇതും ഒരു പരീക്ഷണത്തിന്റെ കഥയാണ്. എന്റെ ഒരു ശീലമായിരുന്നു , സംശയങ്ങളെല്ലാം ഉടനടി തീർക്കുക എന്നത്. എന്നാൽ, ആ ശീലം നിർത്തിയ കഥയാണിത്. അപ്പുറത്തുള്ള വീട്ടിൽ അമ്മയും അച്ഛമ്മയും താത്തയും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. കൂടെ ഞാനും . ഇവർ വലിയ international കഥകൾ പറഞ്ഞാണ് ഇരിക്കുന്നത്. (ഇത്തിരി കൂട്ടി പറഞ്ഞതാണെന്ന് മനസ്സിലായി ക്കാണുമല്ലോ )😌ഞാൻ അവിടെ ആ ഉയരമുള്ള സീറ്റിൽ കേറിയിരുന്നു. അമ്മയും അവിടെയാ ഇരിക്കുന്നെ . ഇവരാണെങ്കിൽ വമ്പൻ കഥ പറച്ചിൽ . കഥയില്ലാത്ത എനിക്കെന്ത് കഥ. 🤭എനിക്ക് ബോറടിക്കാൻ തുടങ്ങി.🥱 അപ്പോഴാണ് എന്റെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തത്.😪 ആ സീറ്റിന്റെ മുകളിൽ നിന്ന് ചാടിയാൽ തലക്കുത്തി വീഴുമോ അതോ കാലു കുത്തി നിൽക്കാൻ പറ്റുമോ? അങ്ങനെ ഞാൻ ചിന്തിക്കാൻ തുടങ്ങി എന്റെ ഉള്ളിൽ 90 % ഉം വലിയ പരിക്കില്ലാതെ നിൽക്കാൻ പറ്റും എന്നായിരുന്നു🙁. എന്തായാലും പരീക്ഷിച്ച് നോക്കാം എന്ന് കരുതി ഞാൻ ചാടാൻ വേണ്ടി എഴുന്നേറ്റു നിന്നു. എങ്ങനെയെന്ന് അറിഞ്ഞൂട അമ്മക്ക് എന്തോ സൂചന കിട്ടി എന്നെ ചേർത്തു പിടിച്ചു. പരീക്ഷിച്ച് നോക്കിയിട്ട് തന്നെ കാര്യം എന്ന് ചിന്തിച്ച ഞാൻ അമ്മയുടെ കൈയും മാറ്റിയിട്ട് ഒറ്റ ചാട്ടം.
                 ദേ .... കിടക്കുന്നു താഴെ. എന്റെ പ്രതീക്ഷകളെല്ലാം ഇന്നത്തെ പോലെ അന്നും തെറ്റി പോയി. തലകുത്തി തന്നെയാ വീണെ .പിന്നെ അവിടെ നടന്നത് സംഭവ ബഹുലമായ കാര്യങ്ങളാണ് എന്നാ കേട്ടറിവ്. ഞാൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. കാരണം, വീണ ആ നിമിഷം തന്നെ എന്റെ ബോധം പോയി. ശരീരം മുഴുവൻ നീല നിറം കേറി. കണ്ണ് അടഞ്ഞു പോയി. ഞാൻ കുറച്ച് കൂട്ടി പറയാണ് എന്ന് നിങ്ങൾ വിചാരിച്ചേക്കാം. പക്ഷെ, ഇതെല്ലാം സത്യമാണ്. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. എന്ത് ചെയ്തിട്ടാണ് എഴുന്നേറ്റത് എന്നറിഞ്ഞൂട. എഴുന്നേൽക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. അങ്ങനെ എന്നെ വേഗം ആശുപത്രിയിൽ കൊണ്ടുപോയി. പോകുന്ന വഴി അമ്മയുടെ വക വഴക്ക് പറച്ചിലും ഉണ്ടായിരുന്നു. ഡോക്ടർ ഒരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത്. എനിക്ക് അതല്ല സംശയം, ഈ പരീക്ഷണം പൊട്ടത്തരമാണോ അതോ കുസൃതിയാണോ ?

ഏതായാലും പുതിയ കഥയുമായി അടുത്ത പാർട്ടിൽ                         
                                                                                         കാണാം Bye അങ്ങനെ എന്റെ കഥ എന്റെ ജീവിതത്തിലെ അടുത്ത കാലഘട്ടത്തിലേക്ക് കടക്കുകയാണ്. മനോഹരമായ ആ കാലഘട്ടത്തെ കുറിച്ച് വിശദമായി അടുത്ത പാർട്ടിൽ വിവരിക്കാം.