Aksharathalukal

അച്ഛൻ

 


അന്നും  ഒരു മഴയുള്ള ദിവസമായിരുന്നു. ഇടി
മിന്നലുള്ള രാത്രിയിൽ ഉമ്മറവാതിലിൽ ചാരി ,.
ഞാൻ അച്ഛനെയും കാത്തിരിക്കുകയായിരുന്നു .
ഇടയ്ക്കിടെ വന്നു പോകുന്ന 
ഇടിയുടെ ശബ്ദം ഭീതിദമായ ഒരു അന്തരീക്ഷം
സൃഷ്ടിച്ചു..അടുക്കളയിൽ നിന്ന് അമ്മയുടെ
ശബ്ദം .\"മോനെ.. നീ എന്തിനാ കുട്ടാ
കതകിനടുത് ചെന്ന് നില്ക്കുന്നത്,ഇടി 
മുഴങ്ങുന്നത്   കേൾക്കണില്ലേ???...അകത്തു
പോയി ഇരുന്നോളു. അവിടെ വാവ
ഉറങ്ങുന്നുണ്ട്.

എന്റെ മനസ്സിൽ അമ്മയോട് വല്യ ദേഷ്യം 
തോന്നി.ഞാൻ അവിടെ വാവയുടെ അടുത്ത്
പോയി ഇരുന്നു. ഇടിയുടെ യുടെ ശബ്ദം
അവളുടെ  കാതുകളെ  
ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.പെട്ടെന്നൊരു
കനത്ത ശബ്ദത്തിൽ അവളുടെ ഉറക്കം
പാതിയിൽ അവസാനിച്ചു.ഞെട്ടിയുണർന്നവൾ
ഉച്ചത്തിൽ   കരഞ്ഞു.വൃത്തികെട്ട ശബ്ദം. 
എനിക്ക് വീണ്ടും  ദേഷ്യo വന്നു.ഞാൻ അവൾക്ക്
ഒരു കുഞ്ഞടി വച്ച് കൊടുത്തു.അവൾ  എന്നോട്
മത്സരിക്കുന്നവണ്ണം അലറി കരഞ്ഞു. കരച്ചിൽ
കേൾക്കാൻ വയ്യാതെ ഞാൻ 
അവിടുന്ന് എനിട്ടു പോകുമ്പോഴേക്കും അമ്മ
ഓടി വന്നു അവളെ എടുത്തിരുന്നു .

 അവളുടെ കരച്ചിൽ ൽ നിന്നപ്പോൾ ഞാൻ
വീണ്ടും വാതിലിനരികെ ചെന്നു പുറത്തേക്ക് 
നോക്കി . മഴയുടെ ശക്തി കൊണ്ട് ദൂരേക്ക്‌
കണ്ണെത്തുന്നുകൂടിയില്ല . കവലയ്ക്കു പോയ 
അച്ഛൻ മഴ തോരുന്നതും കാത്തു ഏതെങ്കിലും
കടയിൽ കയറി 
നിൽക്കുകയായിരിക്കും.അച്ഛൻ എപ്പോൾ
വരുമോ ആവോ ???.....
ഞാൻ അവിടെയിരുന്ന ചാരുകസേരയിൽ
വന്നിരുന്ന്  . \"ദൈവമേ എന്റെ അച്ഛന് ഒന്നും
വരുത്തല്ലേ ....ദൈവമേ എന്റെ അച്ഛന് ഒന്നും
വരല്ലേ. എന്ന് പ്രാർത്ഥിച്ചു \" 

മഴയുടെ ശക്തികൊണ്ട് വേഗം ഇരുട്ട് വീണു ,..
എല്ലാരും തന്നെ വീടിലേക്ക് പോയിക്കഴിഞ്ഞു ,...
മഴ തോരുന്ന ലക്ഷണമില്ല,ഇറങ്ങി നടക്കാം.
കമ്പി  പൊട്ടിയ കുട നിവർത്തി ,..കൈപ്പിടിയുടെ
ഒരു ഭാഗം കൈവെള്ളയിൽ ഒതുക്കി അച്ഛൻ  
വഴിയിലേക്കിറങ്ങി. മഴവെള്ളം
കുത്തിയോഴുകുന്നു,.. മഴയും കാറ്റും ചെർന്ന 
അച്ഛനെ   പ്രഹരിച്ചു,കുട കാറ്റിന്റെ കയ്യിലെ
കളിപ്പാട്ടമായി അച്ഛൻ നനഞ്ഞോലിക്കുന്നു  .. .
അപ്പോഴും തന്റെ കുഞ്ഞിനു വേണ്ടി ടൌണിൽ
നിന്നും വാങ്ങിച്ച കളർ പെൻസിലുകളും,
പലഹാരപ്പൊതിയും  മഴ നനയാതെ ആവുന്നത്ര
ശ്രമിക്കുന്നുണ്ടായിരുന്നു. 
 ഏറെ വൈകിയ രാത്രിയിൽ മഴയുടെ ശക്തി
ഒന്നുകൂടി കൂടിയിരിക്കുന്നു.പാതി വഴിയിൽ
അച്ഛൻ പരുങ്ങി നിന്നു.വഴിയറിയാതെ വെള്ളം
നിറഞ്ഞു നിൽക്കുന്നു.മണ്ണ് ഒഴികി 
കനാലിലേക്ക് ചേർന്നിരിക്കുന്നു.പെട്ടെന്ന്
ഒഴുക്കിൽ അച്ഛന്റെ   കാലിടറി.  
കുത്തിയൊഴുകിയ വെള്ളം അച്ഛനെ  
പൊതിഞ്ഞു.കുടയും സാധനങ്ങളും 
ഇതിനകംതന്നെ 
മഴവെള്ളം കവര്ന്നെടുത്തിരുന്നു .കനാലിന്റെ
വക്കിൽ കല്പടവിൽ  പിടിച്ചു നിന്ന അച്ഛനെ .......
ഒഴുക്കിന്റെ ശക്തി  വലിച്ചിഴച്ചു.മുങ്ങി
താഴുമ്പോൾ  അച്ഛൻ  ഉറക്കെ 

കരഞ്ഞു കൊണ്ട് വിളിക്കുന്നു .  \"മോനെ\"..............
........ .\" 

 പെട്ടെന്ന് ഞാൻ ഞെട്ടിയെഴുന്നേറ്റു.എന്നെ 
വല്ലാതെ കിതയ്ക്കുന്നണ്ടായിരുന്നു.ചുറ്റിലും
നോക്കി ഇരുട്ട് മാത്രം.ഒരു കോണിൽ നേരത്ത
വെളിച്ചം.വാതിൽ പഴുതിലായിരുന്നു 
അത്.ഞാൻ ഭയത്തോടെ നിലത്തിറങ്ങി.ഒരടി
മുന്നോട്ട് വച്ചതിനു ശേഷം .......ഒന്ന് ചുറ്റിലും
നോക്കി.ജനലരികത്തു ഒരു നിഴൽ.....ഇളകി
മറയുന്ന ആ നിഴൽ എന്നെ തന്നെ 
നോക്കുന്നത് പോലെ.ഒച്ചയുണ്ടാക്കാതെ ഞാൻ
കിടക്കയിൽ കയറി ഇരുന്നു.കുറച്ചു നേരം
മിണ്ടാതിരുന്ന ശേഷം ഞാൻ ഉറക്കെ  അമ്മയെ
വിളിച്ചു.വിളി കേട്ട് അമ്മ വാതിൽ 
തുറന്നു വന്നു. ലൈറ്റിട്ട ശേഷം അമ്മ എന്റെ
അടുത്തിരുന്നു.എന്നെ നെഞ്ചോടു ചേർത്ത്
പറഞ്ഞു 

\"എന്തുപറ്റി എന്റെ കുട്ടന്\"..

... .സ്വപ്നം വല്ലതും കണ്ടു  കാണും കിടന്നോ\"... .
ഞാൻ പറഞ്ഞു \"അച്ഛനെ കാണണം...എനിക്ക്
അച്ഛനെ കാണണം.\" അച്ഛൻ അത്താഴം 
കഴിക്കുകയാണ് ..മോൻ കിടന്നോ നാളെ 
രാവിലെ എഴുന്നെറ്റു കാണാം.ഞാൻ
സമ്മതിച്ചില്ല.കിടക്കയിൽ നിന്നെഴുന്നേറ്റു
ഇറയകത്തേക്ക് ഓടി ചെന്നു.അവിടെ അച്ഛൻ
ഭക്ഷണം കഴിക്കുന്നു.ഓടി ചെന്നു അച്ഛനെ 
കെട്ടിപിടിച്ചു കരഞ്ഞു. .കെട്ടിപ്പിടിച്ചു കൊണ്ട്
അച്ഛൻ പറഞ്ഞു \"എന്തു പറ്റി എന്റെ കുട്ടന്.ഹേ....
മോൻ ചോറുണ്ടോ?....\"അപ്പൊ ഞാൻ കരഞ്ഞു
കൊണ്ട് ഇടറി ഇടറി 
പറഞ്ഞു അച്ഛൻ ഇനി രാത്രി എവിടെയും
പോവണ്ടാ.വെള്ളത്തിൽ ഒലിച്ചു
കൊണ്ടുപോകും.അച്ഛനെ ഞാൻ വിടൂല....
.\"ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടി കൊണ്ട്
അച്ഛൻ 
എന്നെ എടുത്തു കൊണ്ട് അകത്തേക്ക് വന്നു.
ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
എന്നെ കിടത്തിക്കൊണ്ട്  കൊണ്ട് അച്ഛൻ
പറഞ്ഞു കുട്ടൻ ഉറങ്ങിക്കോ ....അച്ഛൻ കൂടെ 
തന്നെ ഉണ്ടാവും എന്നും.......ആ വാക്കുകൾ
എനിക്ക് സ്വർഗ്ഗ തുല്യമായിരുന്നു.ഞാൻ
അറിയാതെ ഉറങ്ങിപോയി.............

ഇന്നും മഴ പെയ്യുന്നുണ്ടായിരുന്നു,ശക്തിയുള്ള
കാറ്റു തണുപ്പിന്റെ ആഴം കൂട്ടുന്നു.
വാതിലുകൾക്ക് അന്നത്തേക്കാൾ ശക്തി
കൂടിയിരിക്കുന്നു.പാതി ചാരിയ വാതിലിന്റെ 
അരികെ ഞാൻ വെറുതെ പുറത്തേക്കു നോക്കി
നിന്നു  , ശീലക്കുടയും ചൂടി മഴയത്തു വന്നു
കയറാൻ  അച്ചനിന്നില്ല.  എന്റെ കൈ കോർത്ത്‌
പിടിച്ചു കൊണ്ട്  അവൻ 
എന്റെയടുത്ത് വന്നിരുന്നു.  
ആ പിഞ്ചു വിരൽ എന്നെ സ്പർശിച്ചപ്പോൾ
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ആ
കുഞ്ഞുകണ്ണ്കളിൽ ഞാൻ എന്റെ ബാല്യം
ഒരിക്കൽ കൂടി കണ്ടു.

( ഈ ഒരു കഥയോട് കൂടി ഇത് അവസാനിപ്പിക്കുന്നു.ഇനി കഥകൾ അപ്‌ലോഡ് ചെയ്യാൽ ഉണ്ടാവില്ല നന്ദി...!)