മഞ്ഞു മൂടിയ കുന്നിൻ ചെരുവിൽ ചിത്രശലഭങ്ങളെ പോലെ പാറി കളിക്കുകയായിരുന്നു ഞാൻ. ചൂളമടിച്ച് തഴുകിയെത്തിയ ഇളം കാറ്റിനെ ഞാൻ നെഞ്ചോട് ചേർത്തു. പിന്നാലെ എവിടെ നിന്നോ ഒരു ഗാനം എന്നിലേക്ക് ഒഴുകി എത്തി. കാറ്റിന്റെ ചൂളം വിളി അതിൽ അലിഞ്ഞില്ലാണ്ടായി.മഞ്ഞു മേഘങ്ങൾക്കിടയിൽ ഞാൻ ആ ഗാനം തിരഞ്ഞു നടന്നു. ഒടുവിൽ ഞാൻ ആ കാഴ്ച കണ്ടു. കുന്നിൻ മുകളിൽ ഉയർന്ന ചെരുവിൽ മൂടൽ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുനൊരാൾ, എന്നെ ഏറെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു, ചുണ്ടുകൾ മരവിക്കുന്ന തണുപ്പിലും ഈണത്തിൽ പാട്ടു പാടുന്നു. പതർച്ചകളൊന്നുമില്ലാത്ത ശബ്ദം.അദേഹത്തിന്റെ ശരീര ഘടന വളരെ സ