Aksharathalukal

ഒരു ഗംഭീര ഗർഭകാലം

Mtech പഠിക്കുമ്പോൾ ആയിരുന്നു കല്യാണം.കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ hus കൂടെ Bangalore പോയി.പുള്ളിക്ക് ജോലി അവിടെ ആയത് കൊണ്ട് ഒരുതരത്തിൽ രക്ഷപ്പെടൽ ആയിരുന്നു എന്ന് തന്നെ പറയാം.പഠിത്തം ആയത് കൊണ്ടും,പക്വത കുറവ് ആയത് കൊണ്ടും പാചകം എല്ലാം പരീക്ഷണം ആയത് കൊണ്ടും കുഞ്ഞിനെ കുറിച്ച് ഉള്ള ചിന്ത ഞങ്ങൾ അങ്ങ് മാറ്റി വെച്ചു.Husnum കുറച്ച് മടി ഉള്ളത് കൊണ്ട് ചക്കിക്ക് ഒത്ത ചങ്കരൻ എന്ന കണക്ക്... രാത്രികാലങ്ങളിൽ സിനിമ കണ്ടും , 10-11 മണി വരെ രാവിലെ ഉറങ്ങിയും food ചിലപ്പോഴൊക്കെ order ചെയ്തു കഴിച്ചും ഞങ്ങളുടെ മടി പിടിച്ച life അങ്ങ് ആസ്വദിച്ച് വരുകയായിരുന്നു. അങ്ങനെയിരിക്കെ ആറു മാസം കഴിഞ്ഞ് ഓണത്തിന് നാട്ടിൽ വന്ന്, final semester exams um കഴിഞ്ഞ് ഞങ്ങൾ ബാംഗ്ലൂർക്ക് തിരിച്ച് പോയി.

Periods കുറച്ച് വൈകിയാലും ഇത് എത്ര കണ്ടതാ എന്ന മട്ടിൽ പുള്ളിക്കാരനെ ഞാൻ mind ചെയ്യാറില്ലായിരുന്നു.പക്ഷേ പതിവിനു വിപരീതമായി രാവിലെ കഴിക്കുന്നത് vomit cheyyan തുടങ്ങിയപ്പോൾ ഒന്ന് പകച്ചു.ഓടി പോയി pregnancy test kit order ചെയ്ത് കാത്തിരിപ്പായി...പിറ്റേന്നും vomit ചെയ്തപ്പോൾ order ചെയ്തത് വരാൻ ഉള്ള ക്ഷമ ഉണ്ടായില്ല.കടയിൽ പോയി മേടിച്ച് കൊണ്ട് വന്നു.ആഘോഷപൂർവ്വം test ചെയ്യാൻ പോയി.Test ചെയ്യാൻ പോകുമ്പോഴും order ചെയ്ത് കഴിച്ച food Issue ആവും എന്ന over confidence ആയിരുന്നു.രണ്ട് വര കണ്ടതും കണ്ണിൽ ഇരുട്ട് കയറിയ അവസ്ഥ ആയിപോയി.മടി പിടിച്ച ലൈഫിലെ Unexpected Twist.പിന്നെ ഒരൊറ്റ കരച്ചിൽ ആയിരുന്നു.സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അല്ല മറിച്ച് injection പോലും പേടി ഉള്ള എൻ്റെ പ്രസവ വേദനയുടെ ഒരു ഉൾഭയം..KGF dialogue പോലെ ഇനിയാണ് കഥ ആരംഭിക്കുന്നത് എന്ന തോന്നൽ എൻ്റെ അലറി കരച്ചിൽ കണ്ടിട്ട് കെട്ടിയോൻ്റെ കിളി പോയി.എന്താ ഇപ്പൊൾ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടാണോ എന്നൊക്കെ ചോദ്യമായി.Full കരച്ചിൽ മയം.. അങ്ങനെ ഹോസ്പിറ്റൽ പോയി confirm ചെയ്യാൻ തീരുമാനിച്ചു.മലയാളം അറിയുന്ന ഡോക്ടറെ തിരഞ്ഞ് കണ്ട് പിടിച്ച് രാവിലെ തന്നെ പോയി.Breakfast കഴിക്കാതെ ആണ് പോയത് . അവിടെ ചെന്ന് ഡോക്ടറെ കണ്ടു.BP check ചെയ്തതും 'pregnant lady breakfast കഴിക്കാതെ ആണോ വന്നത്' എന്ന് ചോദിച്ചു.Blood test result പോലും കിട്ടാതെ ഉള്ള ഡോക്ടറുടെ ആ dialogue കൂടി ആയപ്പോൾ ഏറെക്കുറെ തീരുമാനം ആയ അവസ്ഥ ആയിരുന്നു.Result കിട്ടി..Positive
റൂമിൽ വന്നു വീട്ടുകാരെ വിളിച്ച് പറഞ്ഞു.മൂന്ന് മാസം കഴിഞ്ഞ് മാത്രം നാട്ടിലേക്ക് ചെന്നാൽ മതി.അത് വരെ നല്ലവണ്ണം ശ്രദ്ധിക്കാനും food കഴിക്കാനും ഉപദേശം കിട്ടി.പതിവ് പോലെ എണീക്കാൻ late ആവുന്ന ദിവസങ്ങളിൽ food order ചെയ്യാൻ വയ്യാതായി.അത് കഴിക്കുന്നു vomit ചെയ്യുന്നു repeat...As expected end of our മടി പിടിച്ച life.HCG injections,TT,blood tests അങ്ങനെ injection പേടിച്ച് നിന്ന എൻ്റെ കുത്തിവെപ്പുകളുടെ മനോഹര കാലഘട്ടം..

അങ്ങനെ നാട്ടിലെത്തി.പിന്നീട് വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ മാസങ്ങൾ പോയി.Food കഴിക്കലും rest എടുക്കലും മാത്രം ആയി സന്തോഷകരമായ ഗർഭകാലഘട്ടം...അപ്പോഴാണ് 29th week scanning. കുഞ്ഞ് breach position.അതോടെ exercise ചെയ്യാനും, നടക്കാനും, വീട്ടുജോലികൾ ചെയ്യാനും ഒക്കെ വീട്ടുകാർ പറഞ്ഞ്  തുടങ്ങി...വയറ്റിൽ ഉള്ള കുഞ്ഞിന് കേൾക്കാൻ പറ്റുമല്ലോ എന്ന് കരുതി daily വാവയോട് തല താഴേക്ക് കൊണ്ട് വരാൻ പറയുമായിരുന്നു...Exercise ചെയ്യാൻ മടി ഉള്ള എൻ്റെ ഉപദേശങ്ങൾ കേട്ടിട്ട് ആവണം 32 weeks scanningil കുഞ്ഞ് cephalic postion ആയി...

ഗർഭമുണ്ടോ എന്ന് പോലും സംശയിച്ച് നടന്ന എന്നെ..ഒരു അമ്മ എന്ന വലിയ തിരിച്ചറിവിലേക്ക് എത്തിച്ച നാളുകൾ ആയിരുന്നു പിന്നീട്… കുഞ്ഞിൻ്റെ ചവിട്ടിന് ശക്തി കൂടി.. രാത്രി കിടന്ന് ഉറങ്ങിയാൽ രാവിലെ കണ്ണ് തുറക്കാൻ പോലും കഷ്ടപെട്ട ഞാൻ പല വട്ടം എണീറ്റ് bathroom പോവൽ ആയി...കാലിൽ നീര് ആയി..പഴയ പോലെ speedil നടക്കാൻ വയ്യാതായി...എല്ലാത്തിലും ഉപരി ആയി ഭർത്താവിൻ്റെ തമാശക്കുള്ള നിസ്സാര കളിയാക്കലിന് പോലും ഞാൻ കരച്ചിലായി...Daily video call ചെയ്തിരുന്നു എങ്കിലും പുള്ളിയെ നേരിട്ട് കാണാൻ ഉള്ള കൊതി ആയിരുന്നു... എല്ലാ മാസവും  വന്നിട്ടും അവസാന മാസങ്ങളിൽ ഞാൻ അത്രയേറെ miss ചെയ്തിരുന്നു എന്നതാണ് സത്യം…


34 week scanning ന് ഞങ്ങൾ രണ്ട് പേരും കൂടെ പോയി... ബാംഗ്ലൂർ വെച്ച് രണ്ട് പേരും കൂടി outingnu പോവുന്ന ഒരു feel ആയിരുന്നു ആ hospital visit...10 മണിക്ക് checkup കഴിഞ്ഞെങ്കിലും 3 മണിക്ക് ഒരു ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് hospital പരിസരത്ത് തെണ്ടി നടക്കാൻ തീരുമാനിച്ചു..പോയി ഐസ്ക്രീം ഒക്കെ കഴിച്ചു...അതോടെ ഞങ്ങളുടെ കുഞ്ഞാവയും വയറ്റിൽ ഡാൻസ് ആയി❤️ ഉച്ചക്ക് ബിരിയാണിയും കഴിച്ച് വൈകുന്നേരം ആയപ്പോൾ ക്ലാസ്സിനു കയറി...ഫാനും ഉറങ്ങാൻ ഉള്ള സൗകര്യവും നോക്കി backil പോയി ഇരുന്നതായിരുന്നു...ഗർഭിണികൾ മുന്നിലേക്ക് വന്നിരിക്കാൻ പറഞ്ഞതോടെ ആ പ്രതീക്ഷയും പോയി...മുലയൂട്ടുന്നതിനെ കുറിച്ചും labour roomsine കുറിച്ചും ഒക്കെ ഒരു നേഴ്സ് വന്ന് ക്ലാസ്സ് എടുത്തു...അതും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആണ് അന്നത്തെ നടപ്പിൻ്റെ അടയാളം ആയി കാൽ മുഴുവൻ നീര്...പിറ്റേന്ന് അതും വെച്ച് ബീച്ചിലും പോയി... ആകെ one week കെട്യോൻ നാട്ടിൽ ഉള്ളൂ...അത് maximum അങ്ങ് ആഘോഷിച്ചു..അത്രന്നെ.. പുള്ളി ബാംഗ്ലൂരിലേക്ക് തിരിച്ച് പോവുന്ന അന്ന് രാവിലെ എന്നെ എൻ്റെ വീട്ടിലേക്ക് ആക്കിതന്നു..

35 weeks...ഗർഭത്തിൻ്റെ അവസാന trimester ബുദ്ധിമുട്ട് തുടങ്ങിയ ആഴ്ച...sugar ഉണ്ടെന്ന് കണ്ടതോടെ കുറുന്തോട്ടി കഷായം,ഗോതമ്പ് കഞ്ഞി,പാവക്ക തോരൻ തുടങ്ങിയ വെറുക്കപ്പെട്ട ഭക്ഷണങ്ങളുടെ കമനീയ ശേഖരം ആയി മാറിയ എൻ്റെ ജീവിതം... പ്രസവത്തിൻ്റെ പേടി ഒക്കെ ഒരു വിധം പോയിരുന്നു... എന്തായാലും അകത്ത് എത്തി.. ഇനീപ്പോ പുറത്ത് കൊണ്ടുവരാൻ വേറെ മാർഗം ഒന്നും ഇല്ലല്ലോ..അത് കൊണ്ട് പ്രസവിക്കാൻ അങ്ങോട്ട് തയ്യാറെടുത്തു... ഓരോ സ്‌കാനിങ്ങിലും കേൾക്കുന്ന ആ കുഞ്ഞ് ഹൃദയമിടിപ്പും...ഞാൻ ഇവിടെ തന്നെ ഉണ്ടെന്ന ഓർമപ്പെടുത്തലായുള്ള വയറിലെ അനക്കവും അവസാന ആഴ്ചകളിൽ നമ്മളുടെ പ്രസവ വേദന എന്ന ഭയത്തെ ഒരു പരിധി വരെ ഇല്ലാതെ ആക്കുമെന്ന് തീർച്ച...♥️

നാട് മുഴുവൻ വേനൽ മഴ വന്നു..തുമ്മലും മൂക്കടപ്പും എൻ്റെ കൂടെയും വന്നു..സന്തോഷം...എന്തേ ഇവരെ മാത്രം കാണാത്തത് എന്ന് ആലോചിച്ചിരുന്നു...എല്ലാവരും push ചെയ്ത് പ്രസവിക്കുമ്പോൾ ഞാൻ തുമ്മി പ്രസവിക്കും എന്ന് ഞാൻ കെട്യോനോട് പറഞ്ഞു...എന്നാൽ labour room കേറുമ്പോൾ ഒരു മൂക്കിപൊടി മേടിച്ച് തരുമെന്ന് പുള്ളിക്കാരനും...എന്തായാലും പെട്ടിയൊക്കെ കെട്ടിപൂട്ടി വെച്ച് കാത്തിരിപ്പായി..

        37 weeks...സ്കാനിംഗ് പറഞ്ഞിരുന്നു...അതിൻ്റെ result ഉം കൊണ്ട് ഡോക്ടറിൻ്റെ അടുത്തെത്തി.Sugar 170ൽ നിന്ന് 150(normal range is below 140)എത്തിച്ച മാരക കോൺഫിഡൻസിൽ ആയിരുന്നു ഞാൻ.Diet ചെയ്തിട്ടും sugar ഉള്ളത് കൊണ്ട് ,PV നോക്കിയിട്ട് induced labour ആക്കാം...Normal വേദനക്ക് wait ചെയ്യേണ്ട എന്ന് പറഞ്ഞു.എല്ലാം തലയാട്ടി കേട്ട എന്നോട് കിടന്നോളൂ PV ചെയ്യാം എന്ന് പറഞ്ഞപ്പോൾ ആണ് ബോധം വന്നത്...ഇപ്പോഴോ??പിവിയോ 🙄🙄 ഏത്... പ്രസവവേദന മറന്നാലും പിവി വേദന മറക്കൂല എന്ന് മിക്കവരും പറഞ്ഞ് കേട്ട ആ ചടങ്ങോ??Relaxed ആയിട്ട് കിടന്നാൽ വേദനിക്കില്ല എന്ന youtube ഉപദേശങ്ങളുടെ ധൈര്യത്തിൽ ഞാൻ relaxed ആയിട്ട് കിടന്നു.Doctor ഗ്ലൗസ് ഒക്കെ ഇടും വരെ ഞാൻ നല്ല relaxed ആയിരുന്നു.. ഡോക്ടറുടെ കയ്യ് കയറിയതും relax ഒക്കെ കൈവിട്ടു പോയി..എന്നാലും ഒരു കാര്യത്തെ നമ്മൾ ഒരുപാട് വേദന പ്രതീക്ഷിച്ചിട്ട് അത്രയും ഇല്ലെങ്കിൽ കിട്ടുന്ന ഒരു ആശ്വാസം ഉണ്ടല്ലോ..അത് അനുഭവിച്ച് അറിഞ്ഞു...

       38 weeks.. ജൂൺ 4 ആയിരുന്നു ഡേറ്റ് പറഞ്ഞത്...Sugar diet ചെയ്ത് തന്നെ normal ആയിരുന്നു..മെയ് 30 ന് വന്ന് admit ആയിട്ട് induce ചെയ്യണോ അതോ date വരെ wait ചെയ്യണോ എന്ന് ഡോക്ടർ ചോദിച്ചു... സ്വാഭാവിമായും induce ചെയ്യാതെ pain വരുന്നെങ്കിൽ വരട്ടെ എന്ന് പറഞ്ഞു... induce ചെയ്യാൻ പേടി ആയിട്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന രഹസ്യം എന്നെ അറിയുന്ന എല്ലാവരും കണ്ടുപിടിച്ചു..സ്വാഭാവികം..കെട്യോൻ വരാതെ പ്രസവിക്കില്ലെന്ന് വാശി പിടിച്ച എന്നോട് എങ്കിൽ നിൻ്റെ ഡേറ്റ് കഴിഞ്ഞിട്ടേ വരുന്നുള്ളൂ..അത് വരെ പിടിച്ച് വെക്കാൻ പറഞ്ഞെങ്കിലും സ്നേഹനിധിയായ എൻ്റെ ഭർത്താവ് may 24ന് നാട്ടിലെത്തി..

        May 31.. Last visit..ഡോക്ടറെ കണ്ടു..ജൂൺ 4 ന് admit ആവാൻ പറഞ്ഞു.Hospital പോയി വന്ന് വൈകുന്നേരം,ഗർഭിണി ആയ ഭാര്യയുടെ ആഗ്രഹം സാധിക്കാൻ ഒരു ചിക്കൻ ബിരിയാണി വാങ്ങി തന്നു എൻ്റെ കെട്യോൻ.അന്ന് രാത്രി ആയപ്പോൾ ഒരു വേദന..ഇടവിട്ട് പിന്നേം വേദന...gas ആവും ചിക്കൻ പഴകിയത് ആവും എന്നൊക്കെ പറഞ്ഞു ഇഞ്ചിയും തിന്ന് നട്ടപാതിരാക്ക് ഒരു നടപ്പ് തുടങ്ങി.. ആ വേദനക്കിടയിലും timer വെച്ച് പ്രസവവേദന ആണോയെന്ന് confirm ചെയ്തു നോക്കിയ എൻ്റെ ബുദ്ധിയെ ആരും കാണാതെ പോകരുത്..4-5 മിനിറ്റ് കൂടുമ്പോൾ വേദന വന്നും പോയും നിൽക്കുന്നുണ്ട്.. Hospital പോകാൻ വിളിക്കുമ്പോൾ ഞാൻ വരുന്നില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു..Bathroom പോയാലോ വിചാരിച്ച് നിൽക്കുമ്പോൾ mucus plug ... അതോടെ എൻ്റെ കിളി പോയ പോലെ ആയി...ഞാൻ ഭീകരമായ പ്രസവം എന്ന ചടങ്ങിന് പോകുവണല്ലോ..അങ്ങനെ hospital പോവാൻ തീരുമാനം ആയി...ഇറങ്ങുമ്പോഴും ഈ bag ഒന്നും കൊണ്ട് പോവണ്ട എന്ന് ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു...അങ്ങനെ രാത്രി ഹോസ്പിറ്റലിൽ എത്തി...സഹിക്കാവുന്ന വേദന മാത്രം ഉണ്ടായിരുന്ന എന്നെ wheel chair ഇരുത്തി ലിഫ്റ്റിൽ ഒക്കെ കയറ്റി labour റൂമിൽ എത്തിച്ചു.. നമ്മുടെ ചിന്തകൾക്ക് ഒക്കെ വിപരീതമായി ഒരു ശാന്തമായ അന്തരീക്ഷം..കൂർക്കം വലിച്ച് ഉറങ്ങുന്ന,എന്നേ നോക്കി ചിരിച്ചു കാട്ടിയ 4-5 ഗർഭിണികൾ...എനിക്കും കിട്ടി side സീറ്റ് പോലൊരു bed... പക്ഷേ ഞാൻ ചെന്നതോടെ ശാന്തമായ labour റൂമിൽ ആകെ ബഹളമായി...ഒച്ചയായി...ഉറങ്ങിയവർ ഒക്കെ എണീറ്റ് എന്നെ കൗതുകത്തോടെ നോക്കലായി...പിന്നെ പിവി നോക്കൽ..enema തരൽ.. കുത്തിവെപ്പുകൾ തുടങ്ങി പലതരം ചടങ്ങുകൾ മുറക്ക് നടപ്പുണ്ട്...ഞാൻ ആണേൽ വേറെ ആർക്കും വേദന ഇല്ലാത്ത കൊണ്ട് ആണോ ഇവരൊന്നും കരയാത്തത് എന്നും ചോദിച്ചു പിന്നേം കരച്ചിലായി...അങ്ങനെ എന്നെ മാത്രം അകത്ത് ഒരു മുറിയിലേക്ക് മാറ്റി...ചിക്കൻ ബിരിയാണി കാരണം പ്രസവ വേദനയുടെ കൂടെ വല്ലാത്ത നെഞ്ച് എരിയലും...ഒടുവിൽ ഛർദ്ദിച്ചു പോയപ്പോൾ എന്തൊരു സമാധാനം..ഒരുപാട് നേരത്തെ എൻ്റെ കരച്ചിലിന് ഒടുവിൽ പിവി നോക്കാൻ എന്നും പറഞ്ഞു പറ്റിച്ച്.. fluid പൊട്ടിച്ച് വിട്ടു എൻ്റെ ഡോക്ടർ..പുഷ് ചെയ്യാൻ തോന്നുന്നുണ്ടോ എന്ന് ഇടക്കിടക്ക് ചോദിക്കുന്നുണ്ടെങ്കിലും എനിക്ക് അവസാന നിമിഷം വരെയും അങ്ങനെ ഒരു തോന്നൽ വന്നില്ല...ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന് അറിയണ്ടേ പുഷ് ചെയ്യൂ എന്നൊക്കെ സ്നേഹത്തോടെ എന്നോട് പറഞ്ഞു നോക്കി.അവസാനം ഒരു നേഴ്സ് വയറിൽ അമർത്തികൊണ്ട് എന്നോട് ദേഷ്യപ്പെട്ടു...ഞാൻ തന്നെ പുഷ് ചെയ്യണം എന്നും ഇല്ലെങ്കിൽ വാവക്ക് ശ്വാസം കിട്ടില്ല എന്നുമൊക്കെ പറഞ്ഞു...ഒത്തിരി ശ്രമിച്ചിട്ടും പുഷ് ചെയ്യുന്ന ശബ്ദം അല്ലാതെ എനിക്ക് പുഷ് ഒന്നും വന്നില്ല..വാവ ഇപ്പൊൾ വരുന്നത് കാണുന്നുണ്ടോ എന്ന് തല ഉയർത്തി,വയറിലേക്ക് നോക്കി പുഷ് ചെയ്യാൻ പറഞ്ഞപ്പോൾ രണ്ട് പുഷിന് വാവ പുറത്ത് എത്തി...ആ ഗംഭീരവരവ് കാണാനും പറ്റി...ഒരിക്കലും മറക്കാനാവാത്ത കാഴ്ച...പെൺകുട്ടി...♥️1/6/2023 12:23PM ന് ഞങ്ങൾ അങ്ങനെ അമ്മയും അച്ഛനും ആയി..ഞാൻ ഉൾപ്പെടെ പലരും ആൺകുട്ടി ആണെന്ന് പറഞ്ഞപ്പോഴും പെൺകുട്ടി ആണെന്ന് ഉറപ്പിച്ച് പറഞ്ഞ എൻ്റെ കേട്യോൻ്റെ ആഗ്രഹം പോലെ തന്നെ ഒരു തങ്കകുടം...പോരാത്തതിന് അച്ഛൻ്റെ കുഞ്ഞാണെന്ന് ഉറപ്പിച്ചു കൊണ്ട് ചോതി നക്ഷത്രത്തിൽ,അവളുടെ അച്ഛൻ്റെ അതേ നക്ഷത്രവും…

അങ്ങനെ മഹത്തായ പ്രസവം എന്ന ചടങ്ങ് കഴിഞ്ഞു..വയറിൽ അമർത്തി എന്നെ ചീത്ത പറഞ്ഞ അതേ Sister എനിക്ക് വാവയെ കാണിച്ചു തന്നു…ചാടിയ കവിൾ ഉള്ള, നുണക്കുഴി ഉള്ള..നിർത്താതെ കരയുന്ന ഒരു ചുന്ദരി കുട്ടി…കണ്ടപ്പോഴേ കവിളിൽ ഒരുമ്മ കൊടുത്തു…😘Stich ഇടൽ ചടങ്ങ് നടക്കുമ്പോൾ അപ്പുറത്ത് ഡോക്ടർ പറയുന്നത് കേട്ടു..കുഞ്ഞ് Maconium pass ചെയ്തിട്ടുണ്ട് എന്ന്...അങ്ങനെ വാവയെ തരാതെ NICU ലേക്ക് മാറ്റി..എന്നെ അകത്ത് വേറേ മുറിയിലേക്കും..Urine pass ചെയ്തിട്ടേ എൻ്റെ റൂമിലേക്ക് വിടുകയുള്ളു എന്ന് പറഞ്ഞു.. ഞാൻ അവിടെ കിടന്ന് നഴ്സുമാരോട് ചോദിച്ചത് എനിക്ക് ആരെങ്കിലും ഒരു phone തരുമോ എന്ന് ആയിരുന്നു…NICU ലേക്ക് വാവയെ കൊണ്ട് പോയതിൽ സ്വാഭാവികം ആയും അത്രമേൽ ടെൻഷൻ ഉണ്ടാവും എന്ന് അറിയാവുന്നതുകൊണ്ട് വാവ കരഞ്ഞിട്ടുണ്ട്,നീല നിറം അല്ല അതു കൊണ്ട് പേടിക്കണ്ട എന്നൊക്കെ കെട്യോനോട് ഒന്നു പറയണം എന്നേ ഉണ്ടായിരുന്നുള്ളൂ…അത് നടക്കാത്തത് കൊണ്ട് അമ്മയെ labour റൂമിലേക്ക് വിളിപ്പിച്ചു..Maconium pass ചെയ്ത കാര്യം ഒന്നും എന്നെ അറിയിക്കാതിരിക്കാൻ അമ്മ ശ്രമിക്കുന്നത് കണ്ട് ഞാൻ ഒന്നും കൂടുതൽ ചോദിച്ചില്ല.. അറിഞ്ഞതായി ഭാവിച്ചുമില്ല..പ്രസവം കഴിഞ്ഞ് കുഞ്ഞ് പോലും അടുത്ത് ഇല്ലാതെ കിടക്കുക എന്നത് ഒരു തരം പ്രത്യേക അവസ്ഥ ആണ്...ഉറക്കത്തെ അത്രമേൽ പ്രണയിച്ച എനിക്ക് ഉറക്കം ഇല്ലാതെ ആയ, Pregnancy positive കണ്ടപ്പോൾ കരഞ്ഞ നിമിഷത്തെ ഓർത്ത് കുറ്റബോധം തോന്നിയ..11 ദിവസങ്ങൾ...ആ ദിവസങ്ങളിൽ മുടങ്ങാതെ കിട്ടിയ ഭർത്താവിൻ്റെ ചുംബനങ്ങളും ചേർത്ത് നിർത്തലുകളും അദ്ദേഹത്തോടുള്ള ഇഷ്ടം കൂട്ടിയിട്ടേ ഉള്ളൂ..അതിൽ സ്നേഹവും സാന്ത്വനവും മാത്രമല്ല,എന്നും കൂടെയുണ്ടെന്ന തോന്നലും എനിക്ക് നൽകിയിരുന്നു..ആ സാഹചര്യത്തിൽ അതിന് അത്രമേൽ മൂല്യം ഉണ്ടായിരുന്നു..

           ദിവസവും വാവക്ക് പാൽ പിഴിഞ്ഞ് കൊടുക്കൽ ആയിരുന്നു പതിവ്.. ആദ്യമായി Feed ചെയ്യാനായി NICU ലേക്ക് വിളിപ്പിക്കുമ്പോൾ പൂച്ചകുഞ്ഞിനെ പോലും എനിക്ക് എടുക്കാൻ അറിയില്ലല്ലോ എന്നും പറഞ്ഞ് കെട്യോനെയും tension അടിപ്പിച്ചാണ് പോയത്...വാവയെ എടുക്കാൻ അറിയാത്ത കൊണ്ട് പാൽ കൊടുക്കുമ്പോൾ Sister നെ അടുത്ത് നിന്ന് മാറാൻ പോലും സമ്മതിച്ചില്ല ഞാൻ..ദിവസവും NICU വിൽ കയറി കാണാൻ കഴിയുമെങ്കിലും ആദ്യമായ് ആണ് അവളെ ശെരിക്കും ഒന്ന് അടുത്ത് കണ്ടത്..വാവ പാൽ കുടിച്ച് 3 ദിവസം കഴിഞ്ഞിട്ടും discharge മാത്രം കിട്ടിയില്ല...പകരം NICU വിൻ്റെ ഉള്ളിലെ മുറിയിലേക്ക് മാറ്റാൻ പറഞ്ഞു..അന്ന് ഞാനും എൻ്റെ കെട്യോനും മാത്രേ ഉള്ളൂ അമ്മ ആണെങ്കിൽ വീട്ടിൽ പോയിരിക്കുന്ന സമയം...Room മാറിക്കോളൂ വാവയെ തരാൻ ആണെന്ന് sister പറഞ്ഞതും സാധനങ്ങൾ ഒക്കെ നിമിഷങ്ങൾ കൊണ്ട് NICU റൂമിലേക്ക് മാറ്റി, വാവയെ ആദ്യമായി അടുത്ത് കാണാൻ കാത്തിരുന്ന കെട്യോൻ്റെ മുഖവും എൻ്റെ ഒരിക്കലും മറക്കാത്ത delivery ഓർമയിൽ ഒന്ന് തന്നെയാണ്..വാവയെ ആദ്യമായി അടുത്ത് കണ്ട സന്തോഷം ആയിരുന്നു രണ്ടുപേർക്കും... ആദ്യമായി അച്ഛനും അമ്മയും ആയ feel അറിഞ്ഞത് ഏതാണ്ട് അപ്പോഴാണ്...കുഞ്ഞിവാവയെ വെച്ച് രണ്ടുപേരും കൂടി എന്ത് ചെയ്യും എന്ന കിളിപോയ അവസ്ഥയിൽ ആണ്, അമ്മയോട് പയ്യെ വന്നാൽ മതി ഇല്ലെങ്കിൽ sister എന്നെ ഇറക്കി വിടും എന്ന് പറഞ്ഞ കെട്യോൻ നിമിഷങ്ങൾക്കകം അമ്മയെ വിളിച്ച് വേഗം വരാൻ പറയേണ്ടി വന്നത്...ഒരു കുഴപ്പവും ഇല്ലാതെ പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ പിറ്റേന്നും discharge ചെയ്യാൻ പ്രമുഖ ഹോസ്പിറ്റലിലെ ആ പ്രമുഖ ഡോക്ടർ തയ്യാർ അല്ലായിരുന്നു💰💰...Discharge ചോദിച്ച് മേടിച്ച് പിറ്റേന്ന് ഞങ്ങൾ വീട്ടിൽ പോയി...അച്ഛൻ്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ കിട്ടി എൻ്റെ കുഞ്ഞ് വളരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..ദൈവാനുഗ്രഹം പോലെ പുള്ളിക്ക് നാട്ടിലേക്ക് ജോലിക്ക് മാറ്റം കിട്ടി... മണിക്കൂറുകൾ മാത്രമുള്ള പ്രസവവേദനയേക്കാൾ വലുതാണ് ഇനിയുള്ള ജീവിതം മുഴുവനുള്ള ഒരു അമ്മയുടെ കുഞ്ഞിനോടുള്ള ഉത്തരവാദിത്വം എന്ന തിരിച്ചറിവിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്…ഇന്ന് അവൾക്കും, ഒപ്പം ഞങ്ങളിലെ അച്ഛനും അമ്മക്കും രണ്ട് മാസം പ്രായം..♥️♥️
                                        ആതിര ഹരികൃഷ്ണൻ