Aksharathalukal

പാതിരാത്രിയിലെ പ്രേമം

എന്റെ പ്രണയം

എനിക്ക് പ്രിയപെട്ട എന്റെ പ്രണയം

കേൾക്കുന്നവർക്കും കാണുന്നവർക്കും അതൊരു പയിങ്കിളിയായി തോന്നാം

അതു ഞാൻ സരമാക്കുന്നില്ല!!

നിന്നോടുള്ള എന്റെ പ്രണയം എന്താണെന്നോ എങ്ങനെയാണെന്നൊ വിശകലനം ചെയ്യാൻ എനിക്കറിയില്ല

ഒന്നെനിക്കറിയാം

നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും നിന്നെ കണ്ടതിൽ പിന്നെ എന്റെ ചിന്തകളിൽ കടന്നുപോയട്ടില്ല...

നിന്റെ പുഞ്ചിരിയും നിന്റെ കുറുമ്പുകളും നിന്നോടൊത്ത നിമിഷങ്ങളും നിറഞ്ഞ മനോഹരമായ ഓർമ്മകളാൽ എത്രയോ ദിനാരാത്രികൾ മനോഹരമായിരിക്കുന്നു. ഞാൻ ഉറങ്ങാതെ മുകളിലേക്കും നോക്കി പുഞ്ചിരിച്ചു കിടന്നിരിക്കുന്നു!!!

ഒരു പക്ഷെ എനിക്കുപോലും എന്നെ മനസ്സിലാകുന്നില്ല

ഞാൻ നിന്നിലിങ്ങനെ ലയിച്ചതെങ്ങനെന്നോ 

നിനക്കും നീ സമ്മാനിച്ച നിമിഷങ്ങളും വട്ടം ചുറ്റി ഞാനിങ്ങനെ കറങ്ങുന്നതെന്തെന്നോ

ഒന്നും എനിക്ക് പിടികിട്ടുന്നില്ല

ഒന്നെനിക്കറിയാം!!!!

ഈ പാതിരാത്രിക്ക്
ഏകദേശം ഇന്ത്യൻ ടൈം മൂന്നുമണിക്ക്

ഞാൻ ഈ ഭ്രാന്ത് കുത്തിക്കുറിക്കുമ്പോൾ
മനസ്സിൽ മൊത്തം നീയും
മുഖത്ത് ഒരു ചെറു പുഞ്ചിരിയും
കൂട്ടിനു കൂരിരുട്ടും !!!!!!!!!!!