Aksharathalukal

സമ്മാനം



ഒളി വിതറുന്ന ത്രിസന്ധ്യയിൽ
ഓങ്കാര കീർത്തനത്തിനായ്
ഓടിയെത്തുന്ന എൻ മകളേ
ഓമനത്തം തുളുമ്പുന്ന നിൻ ആനനത്തിൽ
ഓമന മുത്തം നൽകാൻ എന്നും എൻ മനം കൊതിച്ചീടുന്നു ഓളങ്ങൾ
അലതല്ലുന്ന അന്തിയിൽ
ആലപിച്ച നിൻ കീർത്തനങ്ങൾ
ഓടക്കുഴൽ നാദം പോലെ മധുരമല്ലേ
നിൻ കുഞ്ഞി കയ്യിലെ ഭസ്മത്തരികൾ
അമ്മതൻ നെറ്റിയിൽ കുറി തൊടുമ്പോൾ
എൻ മനമാകെ നിർവൃതി കൊണ്ടിടും
മഞ്ഞ തൻ കുട്ടിയുടുപ്പിട്ടു
എന്നരികിലേക്കോടിയെത്തി എൻ മുഖം താലോലിച്ചീടുന്ന
നിൻ കുസൃതിതൻ കളിച്ചിരികൾ
ആസ്വദിച്ചീടുന്ന നിൻ അച്ഛൻ
എന്നും തണലായ് നിന്നരികിലുണ്ട്
കൊച്ചനുജത്തിയെ നോക്കി
മന്ദസ്മിതം തൂകിടുന്ന
നിൻ കൂടപ്പിറപ്പിൻ
ആഹ്ലാദത്തിമർപ്പുകൾ
ഓർമ്മതൻ ചെപ്പിലടച്ചിടുന്നു
ഒളി വിതറുന്ന ഈസന്ധ്യയിൽ
ഒളിത്താവളം തേടിയെത്തുന്ന
ഓമനക്കിളികൾ എന്തേ
മൗനം ഭജിച്ചു പറന്നകന്നു
എൻ വാക്കുകളും അവർക്കൊപ്പം 
പറന്നകന്നേ പോയ് .......