Aksharathalukal

നിലാവ് 💖2

അറിയാത്ത nomber ആണെങ്കിൽ പോലും എനിക്ക് മനസ്സിലായിരുന്നു ആരാണെന്ന്... അതെ ആഷിഖ് ഭാവി വരൻ....
എന്തോ എടുക്കാൻ തോന്നിയതെ ഇല്ല. വേഗം പുതപ്പ് തലവഴി മൂടി വേഗം കിടന്നു.വീണ്ടും വീണ്ടും ബെല്ലടിക്കുന്നുണ്ടായിരുന്നു.....

രാവിലെ തന്നെ ഉമ്മാന്റെ നിർത്താതെ ഉള്ള വിളി കെട്ടാണ് ഉണർന്നത്.. എന്നത്തേയും പോലെ രാവിലത്തെ കർമങ്ങൾ എല്ലാം കഴിഞ്ഞു. ഉമ്മാനോട് സലാം പറഞ്ഞു ഇറങ്ങി...

 റോഡിൽ ഒന്നും തന്നെ കൂടുതൽ ആരും ഇല്ലായിരുന്നു. ഇടവഴി കഴിഞ്ഞാൽ മെയിൻ റോഡിലേക്ക് ഒരല്പം കൂടി നടക്കാൻ ഉണ്ട്. ഇന്നലെ നല്ല മഴ പെയ്തത് കൊണ്ടാവാം ചെടികളിൽ ഒക്കെ മഴ തുള്ളികൾ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. അതെല്ലാം തട്ടിത്തെറുപ്പിച് സ്കൂളിൽ പോയതും ചെടികളെ ഒക്കെ തല്ലി പഠിപ്പിച്ചതും ആരെങ്കിലും നോക്കുമ്പോൾ ഒന്നും അറിയാത്ത പോലെ നടന്നതുമൊക്കെ ഓർക്കുമ്പോൾ അറിയാതെ തന്നെ ചിരിച്ചുപോയി.

സമയം വെറും 7 മണി ആയിട്ടുള്ളു വെങ്കിലും വേഗം നടന്നു... ഉമ്മ ചോദിച്ചതാണ് എന്തിനാ ഇത്ര നേരത്തെ തന്നെ പോകുന്നത് കോളേജ് 9 മണിക്കല്ലേ എന്ന്... മറ്റൊന്നും കൊണ്ടല്ല രണ്ട് ദിവസം മുന്നേ ഞാൻ കണ്ടിരുന്നു ആ ബസ്സിൽ അവനെയും... അതുകൊണ്ട് മാത്ര നേരത്തെ ഇറങ്ങിയത്... ഇപ്പൊ പോയാലെ ഫസ്റ്റ് hour കിട്ടുള്ളു എന്ന് ഉമ്മാനോട് കള്ളം പറഞ്ഞു ഇറങ്ങിയതും.


നേരത്തെ ആയത് കൊണ്ട് ആള് കുറവാണെന്ന് വിചാരിച്ചത്. എന്നാൽ വിചാരിച്ചതിനേക്കാളും ആളുകൾ ഉണ്ടായിരുന്നു .. ദൂരെ ജോലിക്ക് പോകുന്നവരാണ് കൂടുതലും എല്ലാവരും സീറ്റ്‌ പിടിക്കാനുള്ള തന്ത്രപ്പാടിലാണ്..എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവനെ ആയിരുന്നു. സാലിം... കാണാൻ ഏറെ കൊതിച്ചെങ്കിലും എവിടെ നോക്കിട്ടും കണ്ടില്ല..എന്തോ മനസ്സിന് ഒരു ഭാരം പോലെ.. അവസാനം കയറിയപ്പോ സീറ്റും ഫുൾ. വേറെ ഒരു നിവർത്തിയും ഇല്ലാതെ കമ്പി പിടിച്ചു നിക്കേണ്ടി വന്നു...


 ഇടക്ക് എപ്പേഴോ ക്യാഷ് കൊടുത്തും യാന്ദ്രികമായി ഇറങ്ങാൻ ഉള്ളിടത് ഇറങ്ങിയും നേരെ ക്ലാസ്സിലേക്ക് പോയി...


ഞാൻ ഒരു introvert ആയത് കൊണ്ട് തന്നെ അധികം ഫ്രണ്ട്സ് ഒന്നും ഇല്ലായിരുന്നു. വിരലിൽ എണ്ണാവുന്നവർ മാത്രം. എന്നിരുന്നാലും അവർ എനിക്ക് ഒരു തുറന്ന പുസ്തകം ആയിരുന്നു ... എന്റെ എല്ലാ കാര്യങ്ങളും അവരോട് ഷെയർ ചെയ്തില്ലെങ്കിലും ഞാൻ നല്ലൊരു കേൾവികാരിയായിരുന്നു....അഞ്ജലി, ആയിഷ..
അവർ എന്നും എനിക്ക് പ്രിയപ്പെട്ടവരായിരുന്നു....



എന്നത്തേയും പോലെ കുറെ കത്തിയടിച്ചും കൊറച്ചൊക്കെ ക്ലാസ്സിൽ ഇരുന്നും സമയം ഇഴഞ്ഞു നീങ്ങി... ക്ലാസ്സ്‌ കഴിഞ്ഞു വേഗം വീട്ടിലേക്ക്...പോകുന്ന വഴിയിൽ ഫോൺ എടുത്തപ്പോ ഫാത്തിമന്റെ missedcall. ദേ വീണ്ടും വിളിക്കുന്നു..

"ഹെലോ..."

"ഹെലോ ഇത്ത ഇങ്ങള് എവിടേ.. വേഗം വാ ഒരു സർപ്രൈസ് ഉണ്ട് "

"എനിക്കോ എന്ത് "

"ഇവിടെ അമ്മായി വന്നിട്ടുണ്ട്.. കൂടെ വേറെ ഒരാളും കൂടി ഉണ്ട്.. ആഷിക്കയും... നിന്നെ വെയിറ്റ് ചെയ്തോണ്ട് ഇരിക്ക.എത്ര നേരം ആയി വിളിക്കുന്നു. ഉമ്മനോട്‌ നല്ലോണം കേട്ടോളും".

"Mmm"

പിന്നെ ഒന്നും പറഞ്ഞില്ല. വേഗം call കട്ട് ചെയ്തു. വീട്ടിലേക്ക് പോകാനേ തോന്നിയില്ല. ഇവിടെ എവിടേലും നിന്നാലോ..എന്തായാലും പോയേപറ്റു. അല്ലേൽ ഉമ്മ വെച്ചൂകൂല... ആൾ ഒരു കാന്താരി ആണ്... മനസ്സില്ല മനസ്സോടെ വീട്ടിലേക്ക് നടന്നു..

മുറ്റത്ത് തന്നെ കാർ കിടക്കുന്നു.ആഷിക്കാന്റെ ചെരുപ്പും... എന്തോ ഒരു ഉൾപ്രേരണയിൽ ഒരു ചവിട്ട് കൊടുത്തു..എന്തിനാ എന്ന് എനിക്ക് പോലും അറിയില്ല. എന്തായാലും അടുക്കള ഭാഗത്തുകൂടെ പോകാം. അതാകും സേഫ്...



അമ്മായിന്റെ മുന്നിൽ പെട്ടാൽ തീർന്നു.. കുറെ കാലത്തിനു ശേഷം ഉള്ള വരവാണ് . അതും എനിക്ക് ഒരു ആലോചനയുമായി. അമ്മായിയുടെ ബന്ധുവിന്റെ മകൻ ആഷിഖ്... എല്ലാർക്കും ഇഷ്ടമായി.. ഗൾഫിൽ ആയിരുന്നു, നല്ല കുടുംബം, എല്ലാം കൊണ്ടും.. കാണാനും കൊള്ളാം.പിന്നെ എന്നോടും ചോദിച്ചതാണ്.. ഉപ്പാന്റെ ചോദ്യത്തിനുമുന്നിൽ എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ മൗനം സമ്മതം ആക്കി .. അല്ലെങ്കിലും ആവശ്യമുള്ള സമയത്ത് എനിക്ക് വാ തുറക്കാൻ ഭയങ്കര പാട് ആണ്. എന്റെ മൗനമാണ് എന്നെ ഇവിടം കൊണ്ട് എത്തിച്ചതും.

"അല്ല മോളെവിടെ ആയിരുന്നു. കുറേ നേരം ആയി അമ്മായി വന്നിട്ട് "

ആരെമുന്നിൽ പെടരുത് എന്ന് കരുതിയോ അവരുടെ മുന്നിൽ തന്നെ പെട്ടു

"ആഹ് ബസ്സ് വരൻ അല്പം വൈകി. അതാണ് ലേറ്റ് ആയത്"


എന്നാലും എന്റെ കുറ്റമല്ല എന്നരീതിയിൽ ഒന്നു ചിരിച്ചു.
അപ്പുറത്തുനിന്നും ഉമ്മാന്റെ കത്തുന്ന നോട്ടം കാണാം.

"എന്നാൽ മോൾ ചെല്ല്. വേഗം ഫ്രഷ് ആകു. ആഷി കുറേ നേരം ആയി വെയിറ്റ് ചെയ്യുന്നു. അവൻ പോയിട്ട് എന്തോ work ഉണ്ട് എന്ന് പറഞ്ഞിരുന്നു "

എന്നാൽ പിന്നെ ഇത്ര കഷ്ടപ്പെട്ട് വരണമായിരുന്നോ.. എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും ഞാൻ ചോദിച്ചില്ല.

ഫ്രഷ് ആയി വന്നപ്പോഴേക്കും ഉമ്മ പറഞ്ഞു വേഗം ചെല്ല്. അവൻ ഉമ്മുമയുടെ അടുത്ത് ഉണ്ട് എന്ന്.

എന്തോ ഒരു താല്പര്യം ഇല്ലാത്ത പോലെ ഉമ്മൂമ്മക്ക് അരികിലേക്ക് നടന്നു... രണ്ടുപേരും കാര്യമായ സംസാരത്തിൽ ആണ്. ഒരു ലൈറ്റ് ബ്ലൂ കളർ ഷർട്ടും ഒരു ബ്ലാക് പാന്റും... എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു
എന്തോ ഒരു മങ്ങിയ ചിരി ഞാനും...
ഞങ്ങളെ കണ്ടപ്പോൾ മാറി തന്ന പോലെ ഉമ്മൂമ്മ വടിയും കുത്തി ഉമ്മയുടെ അടുത്തേക്ക് പോയി...

അങ്ങനെ ആര് ആദ്യം സംസാരിക്കും എന്ന ആലോചിച്ചിരിക്കുവാണ്.. ഞാൻ ഏതായാലും ഒന്നും മിണ്ടില്ല എന്ന വാശിയിൽ മുഖത്തേക്ക് പോലും നോക്കിയില്ല. അല്ലാതെ മടികൊണ്ട് ഒന്നും അല്ല.

"ഞാൻ ഇന്നലെ കുറേ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു..."

ആദ്യം ആഷി തന്നെ തുടങ്ങി. എനിക്കാണേൽ എന്താ പറയുക എന്നും അറിയില്ല.

"ആഷി വിളിച്ചിരുന്നോ?. സോറി ഞാൻ കണ്ടില്ല. ഇന്നലെ ഞാൻ ആണെങ്കിൽ വേഗം ഉറങ്ങി പോയി."

എന്തോ മുഖത്തു നോക്കാൻ എനിക്ക് തോന്നിയില്ല.

"ആഹ്. Its okey. നാളെ ക്ലാസ്സ്‌ ഉണ്ടോ "

"ആഹ് ഉണ്ട് "

"Okey എന്നാൽ നമുക്ക് നാളെ കാണാം. ക്ലാസ്സ്‌ കഴിഞ്ഞിട്ട് ഓക്കേ?"

പുല്ല് ക്ലാസ്സ്‌ ഉണ്ട് എന്ന് പറയണ്ടായിരുന്നു

"ശെരി "
\"ആഹ് ഓക്കേ \"
എന്നുംപറഞ്ഞ് ഒരു പോകും.

പിന്നെ അമ്മായിയുടെ യാത്ര പറയലും എല്ലാം കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ചിന്തിച്ചത് നാളത്തെ കൂടിക്കാഴ്ച്ച എങ്ങനെ cancel ചെയ്യാം എന്നതായിരുന്നു...


തുടരും....

എന്തെങ്കിലും 
അഭിപ്രായം പറയണേ.. 🥲

നിലാവ് 💖3

നിലാവ് 💖3

4
514

പതിവുപോലെ തന്നെ രാവിലെ കോളേജിലേക് പുറപ്പെട്ടു.ഇന്നലെ ആഷിന്റെ കാര്യത്തിൽ കുറച്ചു ടെൻഷൻ ആയെങ്കിലും ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും അതെല്ല മാറിയിരുന്നു. ആഷിയെ കുറിച് പ്രത്യേകിച്ച് ഒന്നും ചിന്തിക്കാറു പോലുമില്ല....എന്നിരുന്നാലും സാലിം അവനെ ഇന്നെങ്കിലും കണ്ടാൽ മതി എന്നായിരുന്നു മനസ്സിൽ. ഇന്നലെ പോയത് പോലെ നേരത്തെ ബസ്സിനൊന്നും പോകാൻ നിന്നില്ല... അല്ലേലും ഞാൻ എന്തിനാ അവനെ കാണാൻ ഇത്ര തിടുക്കം കാണിക്കുന്നത്... ഒരുപക്ഷെ ഒരിക്കൽ എങ്കിലും അവൻ എന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നോ? ഇതെല്ലാം എന്റെ തോന്നൽ ആണെങ്കിലോ?എന്റെ അതേ ഫീലിംഗ്സ് അവനില്ലെങ്കിലോ?..ഓരോന്ന്