Aksharathalukal

നിലാവ് 💖3

പതിവുപോലെ തന്നെ രാവിലെ കോളേജിലേക് പുറപ്പെട്ടു.
ഇന്നലെ ആഷിന്റെ കാര്യത്തിൽ കുറച്ചു ടെൻഷൻ ആയെങ്കിലും ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും അതെല്ല മാറിയിരുന്നു. ആഷിയെ കുറിച് പ്രത്യേകിച്ച് ഒന്നും ചിന്തിക്കാറു പോലുമില്ല....


എന്നിരുന്നാലും സാലിം അവനെ ഇന്നെങ്കിലും കണ്ടാൽ മതി എന്നായിരുന്നു മനസ്സിൽ. ഇന്നലെ പോയത് പോലെ നേരത്തെ ബസ്സിനൊന്നും പോകാൻ നിന്നില്ല... അല്ലേലും ഞാൻ എന്തിനാ അവനെ കാണാൻ ഇത്ര തിടുക്കം കാണിക്കുന്നത്... ഒരുപക്ഷെ ഒരിക്കൽ എങ്കിലും അവൻ എന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നോ? ഇതെല്ലാം എന്റെ തോന്നൽ ആണെങ്കിലോ?എന്റെ അതേ ഫീലിംഗ്സ് അവനില്ലെങ്കിലോ?..

ഓരോന്ന് ചിന്തിച്ച് ബസ്സിൽ കേറാൻ തുടങ്ങി. എന്നത്തേയും പോലെ ബസ്സിറങ്ങി, ക്ലാസ്സിൽ എത്തി. ഇന്നാണെങ്കിൽ ക്ലാസ്സ്‌ ഫുൾ ബോർ ആയിരുന്നു.. പിന്നെ ലഞ്ച് ടൈമിൽ വെറുതെ സംസാരിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ആഷി വിളിക്കുന്നത്. ഫോൺ ആണെങ്കിൽ അഞ്ജലിയുടെ കയ്യിലായിരുന്നു

\"ഇതാരാടി ഒരു nomber \"

\"ആഹ് അതാണ് ആഷിഖ് \"

\"Ooh നിന്റെ ചെക്കനോ... എന്നിട്ടെന്താ nomber സേവ് ആകിയിട്ടില്ലോ... ഇനി നീ എങ്ങാനും പുതിയ നമ്പർ എടുക്കുവാണോ.. സത്യം പറ \"

\"സത്യം \"

\"ഹ്മ്മ്.. എന്ന കാൾ എടുക്ക്.. കേൾക്കട്ടെ നിങ്ങളുടെ സംസാരം\"

\"പോടീ \"

അവളുമാർ പിന്നെ എന്നെ കളിയാക്കാൻ തുടങ്ങിയിരുന്നു..

കാൾ ചെയ്ത് വീണ്ടും അവരുടെ അടുത്തേക്ക് തന്നെ പോയി..

ആയിഷ : \"അല്ല ഇത്ര പെട്ടെന്ന് കഴിഞ്ഞോ \"

\"ആഹ് കഴിഞ്ഞു \"

അഞ്ജലി :\"എന്നിട്ട് നീ അവനെ കുറിച് ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ... \"

\"അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല \"

\"ഓഹ് അല്ലെങ്കിലും ഞങ്ങൾ സിംഗിൾസിനോട്‌ പറയാൻ നാണമായിരിക്കും\"

\"അല്ലെടോ \"ഒരു താല്പര്യം ഇല്ലാത്തതുപോലെ യുള്ള എന്റെ സംസാരം കേട്ടെപ്പോൾ തന്നെ അവർക്ക് മനസ്സിലായിരുന്നു...എനിക്ക് ഈ റിലേഷന് താല്പര്യമില്ലെന്ന്...

\"ഇഷ്ടമില്ലെങ്കിൽ വെറുതെ എന്തിനാ ഹിസാനാ... നിനക്ക് അവനോട് ഒന്ന് തുറന്നു സംസാരിച്ചൂടെ..\"

\"ഹ്മ്മ്.. ഇന്നുതന്നെ സംസാരിക്കണം \"

എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടി ഇറങ്ങി.കോഫീ ഷോപ്പിലേക്... പ്രതീക്ഷിച്ചപ്പോലെ ആഷി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു...

"ഒരുപാട് വെയിറ്റ് ചെയ്തോ "

"ഇല്ല. ഇപ്പൊ വന്നതേയുള്ളു "

"ഹ്മ്മ്...എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു "

"ആഹ്.. അത് പിന്നെ ഇയാൾക്ക് എന്താ നിക്കാഹിനു സമ്മതമല്ലേ... എന്തോ എനിക്ക് ഒരു ഡൌട്ട്.അല്ല ഞാൻ വിളിച്ചാൽ ഫോണൊന്നും എടുക്കാറില്ല.. മാത്രമല്ല എപ്പോഴും എന്തെങ്കിലും കാരണം പറഞ് ഒഴിഞ്ഞു മാറുന്ന പോലെ. നിനക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ.. സംസാരിക്കാനില്ലേ...?"

ഒറ്റശ്വാസത്തിൽ തന്നെ ചോദിച്ചു... കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു ചോദ്യം... പക്ഷേ പെട്ടന്നുള്ള തുറന്നുപറച്ചിലിൽ എന്ത് പറയണം എന്നറിയാതെ ഒരു വീർപ്പുമുട്ടൽ.....

"അത്.. എനിക്ക്... ഈ നിക്കാഹിനോട് ഒരിക്കലും താല്പര്യമില്ല..."

പറഞ്ഞു കഴിഞ്ഞതും എനിക്ക് ആഷിന്റെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല... തിരിച്ചൊന്നും പിന്നെ പറഞ്ഞില്ല.. കാര്യമായ എന്തോ ആലോചനയിലാണ് ... ആ മുഖത്തുള്ള 
വികാരം അതെനിക്ക് വായിച്ചെടുക്കാൻ പറ്റിയില്ല.. സങ്കടമോ ദേഷ്യമോ അല്ലെങ്കിൽ ആശ്വാസമാണോ ഞാൻ പിന്മാറുന്നതിൽ?.....


"പിന്നെ എന്തിനാ ഇതിന് സമ്മതിച്ചത്? ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നല്ലോ?

"അത് എല്ലാരുവരും ഈ പ്രൊപോസൽ വളരെ താല്പര്യം കാണിച്ചപ്പോൾ എനിക്ക് ആലോചിക്കാനുള്ള സമയമിലല്ലായിരുന്നു... ഇപ്പോഴും ഞാൻ നല്ല ടെൻഷനാണ് ഞാൻ ആയിട്ട് ഈ കല്യാണം വേണ്ട എന്ന് വെച്ചത് വീട്ടിൽ അറിയുമോ എന്നുള്ളതിൽ....."

"മ്മ്മ് അത് ഞാൻ സോൾവ് ആകാം. എന്നാലും ഒരു കാര്യം ചോദിച്ചോട്ടേ എന്നെ എന്തുകൊണ്ട വേണ്ട എന്ന് പറയുന്നത്?......"

"അത്.... എനിക്ക്...."

ശരിക്കും ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... ശരിയാണ് എന്തിനാ വേണ്ട എന്ന് വെച്ചത്..... സാലിം.... I ഒരു തവണപോലും എന്നെ അന്വേഷിച്ചു വരാത്ത അവനു വേണ്ടിയോ?... ആർക്കു വേണ്ടി.... എന്തിന്?.. ഒന്നും പറയാനാവാതെ ഇരുന്നപ്പോഴാണ് ഉമ്മയുടെ കാൾ വരുന്നത്...

"ഹെലോ... എന്താ ഉമ്മ?.."

"നീ എവിടെ വേഗം വാ... ഉമ്മൂമ്മക് തീരെ സുഖമില്ല.. ഞങ്ങൾ ഹോസ്പിറ്റലിൽ പോകുവാനാണ്.ഇവിടെ ഫാത്തിമ ഒറ്റക്കാണ് "

" ആ ശരി.. ഞാനിതാ ഇപ്പൊ ഇറങ്ങിയിട്ടുള്ളു.... "

പിന്നെ ഒന്നും നോക്കിയില്ല... ആഷിയോട് കാര്യം പറഞ്ഞു വേഗം ഇറങ്ങി... വേഗം കിട്ടിയ ബസ്സിൽ കയറി.. ഡ്രോപ്പ് ചെയ്യാം എന്ന് അവൻ പറഞ്ഞതാണ്...... വേണ്ടെന്ന് ഞാനും 


ബസ്സിലാണെങ്കിൽ ആൾ കുറവായിരുന്നു..ബാക്കിൽ സീറ്റ്‌ ഒഴിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവിടെ ഇരുന്നു...

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു സാലിം എന്റെ അടുത്ത് ഇരുന്നത്. എന്തോ ഒരു പേടി പോലെ. കുറേ കാലത്തിനു ശേഷമുള്ള ഒരു കണ്ടുമുട്ടൽ......അവൻ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു ഞാനും....പക്ഷേ അവൻ എന്തോ പറയാൻ ഉള്ളത് പോലെ... അവന്റെ ചിരിയിൽ വിഷാദം നിറഞ്ഞപോലെ.. ഒരു പക്ഷേ എന്റെ തോന്നലാകുമോ?.... അവൻ എന്തെങ്കിലും പറയാൻ ഉണ്ടോ? എന്തൊക്കെ ആണെങ്കിലും അവനോടൊപ്പം ഇരിക്കാൻ മനസ്സ് എന്നോ കൊതിച്ചതാണ്.. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.....

ഒരുപാട് നേരത്തെ മൗനത്തെ ഭേദിച്ചുകൊണ്ട്....സാലിം 

"കോളേജ് കഴിഞ്ഞു വരുവാണോ..."

"ആഹ് " 

"പിന്നെ തന്നെ കാണാനേ ഇല്ലല്ലോ "

അതിന് എന്നെ എന്നെങ്കിലും അന്വേഷിച്ചിരുന്നോ? ഒന്നു കാണാനെങ്കിലും കൊതിച്ചിരുന്നോ?... നിന്നെ കുറിച്ചു ഞാൻ എത്ര ആലോചിച്ചു...എപ്പോഴെങ്കിലും എന്നെ കുറിച് ചിന്തിച്ചിരുന്നോ?........... ഒരുപാട് പരിഭവങ്ങൾ പറയാനുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല.....
അവന്റെ സാനിധ്യത്തിൽ ഞാൻ സംസാരിക്കാൻ കഴിയാത്ത വെറും ദുർബലയായിരുന്നു........എന്നിരുന്നാലും ഇന്നെനിക്ക് ഒരുപാട് സംസാരിക്കണം... അതെ ഒരു തുറന്നുപറച്ചിൽ അത് അനുവാര്യമാണെനിക്കിപ്പോൾ.........


തുടരും...