Aksharathalukal

ഏകാന്തതയിലെ വിസ്‌പോടനം

     
  കുറേ നന്മനിറഞ്ഞവരുടെ സഹായത്തോടെ അത്   
          സിനിമയായി..

കാലത്തിന്റെ പരീക്ഷണം മഹാമാരിയായെത്തി..

 കണ്ട സ്വപ്നങ്ങളുടെ ബലത്തിൽ വീണ്ടും മുന്നോട്ടു പോകാൻ നോക്കുമ്പോൾ... വീണ്ടും കാണുകയോ കേൾക്കുകയോ ചെയ്യരുതെന്ന് കരുതിയ ശബ്ദം എന്നെ തേടി വീണ്ടുമെത്തി...

 ഞാൻ പ്രെഭാകർ.. കാര്യങ്ങൾ അറിഞ്ഞു കാണുമല്ലോ.. രണ്ടാം ഭാഗം ഉടനെ ഉണ്ടാവണം അതും ആ പെണ്ണിന് ഒരു നല്ല റോൾ കൊടുക്കണം അല്ലാതെ വേറൊരു വഴിയുമില്ല.ഈ വരുന്ന 23 ന് ആദ്യഭാഗം ഒരു വർഷം തികയും ആ ആഘോഷത്തിൽ രണ്ടാം ഭാഗത്തിന്റെ പൂജ നടക്കണം. ജനങളുടെ വായടക്കാം പക്ഷെ \"വാസ്തവ \"അവന്റെ കല്യാണം!!!! ....

എതിർത്തു സംസാരിക്കാനോ ഒഴിഞ്ഞു മറാനോ ശ്രെമിക്കും മുമ്പേ അയാൾ പറഞ്ഞു ഇതു നടന്നില്ലേ നിന്റെ സിനിമയും നടക്കില്ല പറയുന്നത് പ്രെഭാകാരനാണ്..

തൊട്ടു പിന്നാലെ അതിനു സൂചകമായി ചില ഫോൺ കോളുകൾ അയാളെ എതിർത്ത് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അടിവര ഇട്ടു പറയും പോലെ......

(ഒറ്റക്കിരുന്നുള്ള സംഭാക്ഷണത്തിനിടയിൽ.. ഒരു ഫോൺ കാൾ വരുന്നു..)

....: ഹലോ റെഡിയാണ് എല്ലാം പറഞ്ഞപോലെ. കഴിഞ്ഞ സിനിമയുടെ ഒന്നാം വാർഷികത്തിന് രണ്ടാം ഭാഗത്തിന്റെ പൂജ നടക്കും.. നിങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചോളൂ.. എന്റെ മനസ്സിൽ രണ്ടാം ഭാഗത്തിന്റെ ചിന്ത അന്നേ ഉണ്ടായിരുന്നു.

മറുവശത്തുനിന്നും ഒരു പൊട്ടിച്ചിരിയോടെ അതീവ സന്തുഷ്ടനായി അയാൾ ഫോൺ വെച്ചു........

.ടീവിയുടെ ശബ്ദം അയാൾ ഒന്നു കൂട്ടി വെച്ചു..... മാധ്യമങ്ങൾക്കുള്ള മറുപടിയുമായി പ്രെഭാകർ... ഈ വരുന്ന 23ന് ആദ്യ സിനിമ പരിജയുടെ വാർഷികവും രണ്ടാം ഭാഗം പൂജയും ഒരുമിച്ചാഘോശിക്കുന്ന വിവരം പ്രേക്ഷകരെ അറിയിക്കുകയാണ്..

പൂർണമായും സിനിമ സംബന്ധമായ കാര്യങ്ങൾക്കാണ് വരുൺ മൂന്നാറിൽ പോയത്. സിനിമയുടെ പൂജക്ക്‌ ഒട്ടേറെ ജോലികൾ ബാക്കിയുണ്ട് ഇനിയും വരുണിനെ അവരുടെ കൂടെ കണ്ടു അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് സോഷ്യൽ മീഡിയയിൽ കലാപരിപാടികൾ നടത്താതിരിക്കുക.. എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു......

അങ്ങനെ എല്ലാം ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് പ്രെഭാകർ സർ മറുപടി നൽകിയിരിക്കുന്നു...........
         
              വിരാമം അയാൾ ഒന്നു പൊട്ടിച്ചിരിച്ചു...........വീണ്ടും ഒരു ഫോൺ കാൾ...

               ഹലോ ഞാൻ വരുൺ പ്രെഭാകർ.. നീ സ്ക്രിപ്റ്റ് എഴുതി തുടങ്ങിയോ... വേഗന്നാവണം ടൈം ഇല്ല.. പൂജക്ക്‌ വേണ്ടി ഒരു പോസ്റ്റർ ചെയ്യുന്നുണ്ട് .. ഒരു സ്പെഷ്യൽ ഹെഡ്‌ലൈൻ വേണം. ഒകെ നീ ആലോചിച്ച് പറ ...

അയാൾ ::അയ്യോ സർ വെക്കല്ലേ ഹെഡ് ലൈൻ റെഡിയാണ് 

വ രുൺ :ഓ റെഡിയാണോ എങ്കിൽ പറഞ്ഞോളൂ.....

അയാൾ ::നീ പോയി നിന്റെ തന്തയോട് ചോദിക്ക് ഹെഡ്‌ലൈൻ .ഒരു പാടു പേരെ പറ്റിച്ചു സിനിമ ഒണ്ടാക്കിയതല്ലേ..ഒരു സിനിമ തന്നെ ഒണ്ടാക്കി നോക്ക്....

വരുൺ ::....നിന്നെ ഞാൻ വെറുതെ വിടില്ല അച്ഛനറിഞ്ഞാലുണ്ടല്ലോ ....

 അയാൾ :::നീ നിന്റച്ഛനോടും പറഞ്ഞേരെ എന്താന്നു വെച്ചാ ചെയ്തോ എന്റെ സിനിമ പെട്ടീലായാലും കുഴപ്പമില്ല നിന്നെ പോലുള്ളവര് വളരാൻ പാടില്ല സിനിമ സ്വപ്നം കണ്ട് ഇനി വരുന്നവരെങ്കിലും നന്നായിരിക്കട്ടെ .പിന്നെ സമയമില്ല 23ന് പൂജ നടക്കണം...പോയി.കഥയൊക്കെ എഴുതിയുണ്ടാക്ക്...

ഞാനീ ഇരുട്ടു മുറിയിൽ എന്നെന്നേക്കുമായി ഇരിക്കേണ്ടി വന്നാലും പ്രെശ്നമില്ല കാരണം ഭയപ്പെടുത്തുന്ന വെളിച്ചത്തെക്കാൾ ശാന്തമായ ഈ ഇരുട്ടുഞാൻ ഇഷ്ടപെടുന്നു....

        കാൾ കട്ട് ചെയ്തു.. ഞാൻ ചെയ്തത് അയാളെ ബാധിക്കുമോ അയാളുടെ പണത്തിനും അധികാരത്തിനും ഞാൻ നൽകിയ തിരിച്ചടി മറികടക്കാൻ പറ്റുമോ എന്നെനിക്കറിയില്ല പക്ഷെ അങ്ങനെ ചെയ്യണം എന്നു തോന്നി ചെയ്തു..

എന്റെ ഏകാന്തതക്ക് അന്ത്യം കുറിക്കാൻ ഇങ്ങനെ ഒരു സ്പോടനത്തിന്റെ ആവശ്യം ഉണ്ടായിരുന്നു............

##സീൻ :::4 പെട്ടന്ന് കരണ്ട് പോകുന്നു എങ്ങും ഇരുട്ട്.. അതികം വൈകാതെ കരണ്ട് വന്നു ടീവി പ്രേവർത്തിക്കുന്നു പക്ഷെ ലൈറ്റ് മിന്നി മിന്നി നിൽക്കുന്നു പതിയെ മങ്ങുന്നു......

ടീവിയിൽ ന്യൂസ്‌ തുടങ്ങി... മലയാള സിനിമയിലേക്കുള്ള പുതുമുഖ സംവിധായകന്റെ കാൽ വെപ്പ് വളരെ വെത്യസ്തമായിരിക്കുന്നു.ആദ്യ സിനിമ തന്നെ അതികം മലയാള സിനിമക്ക് പരിചിത മല്ലാത്ത ജോണർ.ഒരേ കഥാപാത്രത്തിന്റെ ജീവിത സാഹചര്യത്തെ വളരെ മനോഹരമായി അവതരിപ്പിക്കാൻ സംവിധായാകനു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം. "ഏകാന്തതയിലെ വിസ്‌പോടനവും "സംവിധായകൻ കാശിനാഥനു മാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം....ഒറ്റ മുറിയും ഒരു നായകനെയും വെച്ച് സിനിമക്കുള്ളിലെ ചതികളുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ നെഞ്ചോടു ചേർത്തു പിടിച്ചു കഴിഞ്ഞിരിക്കുന്നു........

ഫോൺ റിങ് ചെയ്യുന്നു സ്‌ക്രീനിൽ വസു എന്നുകാണാം.. ഫോൺ ആരോ എടുക്കുന്നു ഒരു നിഴൽ പോലെ കാണാം...

വസു ::അളിയാ സൂപ്പർ പടം ഞാൻ കണ്ടു ഒരു രക്ഷയും ഇല്ല ഈ വർഷം നിന്റതാടാ ...

അയാളിൽ നിന്നും ഒരു മൂളലും ചെറു ചിരിയും കേൾക്കാം....

അവസാനം വസു അയാളോട് ചോദിച്ചു.. എല്ലാം ഒക്കെ        .          അളിയാ ആരാണ് നിന്റെ കഥയിലെ ശെരിക്കുള്ള                 വില്ലൻ???
                                written by abhijith. jk

""വർണ്ണനകൾ കുറച്ച് സിനിമാറ്റിക് ആയി എഴുതാൻ ശ്രമിച്ചത് കൊണ്ട് പൂർണമായും ഒരു കഥയുടെ രൂപത്തിലേക്ക് ഈ രചന എത്തിയട്ടില്ല  സ്ക്രിപ്റ്റ് ബേസിൽ എഴുതിയ ഒരു കഥയാണിത് (ദൃശ്യവൽക്കരിക്കാൻ വേണ്ടി എഴുതിയത് )  വായിച്ച് അഭിപ്രായം പറയണേ........