Aksharathalukal

ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ  ❤   2


ഇപ്പോൾ കണ്ടതാണ്   ആതിര  എന്ന അച്ചു..... അവിടെ കിടന്ന് ഒച്ച ഇട്ടത്   ദേവി...  അച്ചുവിന്റെ   അമ്മ.....  
സിനിമയിലെ ഉർവശിനെ പോലെ അല്ലാട്ടോ....  നല്ല ഒന്നാതരം   സ്ത്രീ ആണ് അവർ..... പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കം ഒതുക്കം ഒക്കെ വേണം എന്നാണ് ദേവിയമ്മയുടെ  നിലപാടും കാഴ്ചപ്പാടും..... 
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്   അച്ചുവിന്  ഈ പറയണ സാധനങ്ങൾ ഒന്നും തൊട്ടടുത്തുടെ പോലും പോയിട്ടില്ല.... 
ശെരിക്കും  ഒരു പൊട്ടിക്കാളി.... എന്നാലും ആ മനസ് നിറയെ സ്നേഹം💜 മാത്രേയൊള്ളൂ എല്ലാവരോടും...


💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

ഇതാണ് അച്ചുവിന്റെ ലോകം... ബാക്കി ആൾകാർ ഉണ്ട്ട്ടോ....  സ്നേഹമയി  ആയ ഒരു അച്ഛനും ഒരു ഏട്ടനും..... 
തെക്കേതിൽ     വിശ്വന്റെയും   ദേവിയുടെയും  പുന്നാര മക്കൾ ആണ്   ആരവ്   എന്ന  അപ്പുവും  ആതിര എന്ന അച്ചുവും...... 

ആരവ്  അടുത്തുള്ള ബാങ്കിൽ മാനേജർ ആണ്..... 
ആതിര ഇനി  ഡിഗ്രി  1st  ഇയർ.....  ഇന്നാണ് അവളുടെ ക്ലാസ്സ്‌ തുടങ്ങുന്നത്..... 
തൈക്കര  J. S. R.  കോളേജിൽ....  ഇനി അതാണ് അവളുടെ തട്ടകം..... 

പ്രതേകിച്ചു പറയണ്ടല്ലോ കോളേജിനേ  പറ്റി..... എല്ലാവരും പഠിക്കാൻ വരുന്ന ഒരു  വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരിടം.... എന്നാൽ അവിടെ അങ്ങനെ അല്ല... തല്ലിന്  തല്ല്  അടിക്ക് അടി വഴക്കിനു വഴക്ക്    റാഗിംഗ് നു  റാഗിംഗ്....  എല്ലാം ഉണ്ട്....  തല്ലിപ്പൊളികളുടെ പ്രിയപ്പെട്ട  J. S  കോളേജ്..... 



💕💕💕💕💕💕💕💕💕💕💕💕

അങ്ങനെ ശിവപാർവ്വതിക്ക് കയറി അവൾ ആ കോളേജിന്റെ പടി ചവിട്ടി....  ചുറ്റും നോക്കി അവൾ ഒരു കൂട്ടർ ഒരു ആളെ അടിച്ചു കൊല്ലുവാ.... എല്ലാവരും നോക്കി നിൽക്കുവാ..... 
അങ്ങനെ കോളേജിന്റെ first day  അവൾ ചോര കണ്ടു.... 

\" ആഹാ സംഗതി നല്ല കളർ ആയിട്ടുണ്ടല്ലോ....  ദൈവമേ ഇനി ഞാൻ ഇവിടെ ആണോ പഠിക്കേണ്ടത്....  ഈശ്വര എന്നെ നീ തന്നെ കാത്തോണേ\"....

\"ചേച്ചി  ഈ b. com  ഫസ്റ്റ് ഇയർ ക്ലാസ്സ്‌ എവിടാ ??  \"
അവിടെ തൊട്ടടുത്തു നിന്ന ഒരു കുട്ടിയോട് അവൾ ചോദിച്ചു 

\"ഞാനും അങ്ങോട്ട  ഈ തല്ല് കഴിഞ്ഞിട്ട് പോകാമെന്നു കരുതി  😆😆.......  എന്താ ഇയാളുടെ പേര്  ????  \"


\"ആതിര  അച്ചൂന്ന് വിളിക്കും   തന്റെയോ  ???  \"

\"കീർത്തന  കീടു  ന്ന് വിളിക്കും  \" 

\"  Can be frnds ????   \"

\" ya  sure.... \"

അപ്പൊ ഫ്രണ്ട്സ്  അച്ചുവിന്റെ പുതിയ ചങ്ക് ആയി കീടു ലാൻഡ് ചെയ്തുട്ടോ.....  ഇനി കാത്തിരുന്നു കാണാം 2  ഊളത്തികളും എന്തൊക്കെ പുലിവാൽ ഉണ്ടാക്കുമെന്ന്..... 



💚💚💚💚💚💚💚💚💚💚💚💚💚💚💚


ക്ലാസ്സിലേക്കുള്ള സ്റ്റെപ്പുകൾ ഓരോന്നായി എണ്ണി കൊണ്ടാണ്  2  um ക്ലാസ്സിലോട്ട് കയറിയത്....   കയറുന്നതിനു   തൊട്ടുമുമ്പ്   ഒരു  സുന്ദരി പെൺകൊച്ചു  2 എണ്ണത്തിനെയും  വിളിച്ചോണ്ട് പോയി.....  
മനസിലായല്ലോ  ചെറിയ ഒരു  റാഗിംഗ് 

അവർ മനസില്ല മനസോടെ  പുറകെ പോയി 

നോക്കുമ്പോ  4 പെൺപിള്ളേരും രണ്ട്  ലുക്കൻ  പയ്യന്മാരും.... 
ആഹാ എന്ന പോയി നോക്കാമെന്നു 2um കൂടെ തീരുമാനിച്ചു.....


അടുത്ത് ചെന്ന് നോക്കിയപ്പോൾ അല്ലെ അച്ചുവിന്റെയും കീടു വിന്റെയും കിളി പോയത്.......... 
പോയ കിളികളെ മിട്ടായി തരാം എന്ന വ്യാജ  പരസ്യത്തിനോടുവിൽ  തിരിച്ചു തലേലോട്ട് തന്നെ കയറ്റി.... 

\" എന്താടി  നിന്നാലോജിക്കുന്നത്  ???  \" 

സുന്ദരി ചേച്ചിയുടെ ചോദ്യം കേട്ടാണ്  അവർ സ്വപ്‍നത്തിൽ നിന്ന് ഉണർന്നത്..... 

\" ഒന്നുമില്ല ചേച്ചി \" 

\" എന്താ നിങ്ങളുടെ പേര് ??  \" 

കൂട്ടത്തിൽ  ഒരുത്തി ചോദിച്ചു. 

\" ഞാൻ  ആതിര.....  ഞാൻ  കീർത്തന.... \"

\" നിനക്ക് പാട്ടു പാടാൻ അറിയാവോ ??? \"

അവിടെ ഉണ്ടായിരുന്ന അച്ചുവിനെയും അവൾ തിരിച്ചും  നോക്കിക്കോണ്ടിരുന്ന ഒരു പൂച്ച കണ്ണുള്ള  ചെർക്കൻ  ചോദിച്ചു.

\" മൂളിപാട്ട് പോലും പാടാത്ത എന്നോടാണോ \" എന്നുള്ള രീതിയിൽ നമ്മുടെ കഥാനായിക നിൽപ്പുണ്ട്...

\"ഡീ \" 
ഒരലർച്ച ആയിരുന്നു അത്...  പാവം പേടിച്ചു പോയി....
കീടുവിനോടും  അവരിൽ ചിലർ എന്തൊക്കെയോ  ചോദിക്കുന്നുണ്ട്....
പാവങ്ങൾ നല്ലവണ്ണം വിയർത്തു കുളിച്ചു....

\"നിന്നോടാ പറഞ്ഞെ പാടാൻ\" 

നിന്ന നിൽപ്പിൽ  അവൾ മുള്ളി പോകും എന്നവൾക്ക് തോന്നി.. 

\"പാടാം \"

സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു  അവൾ പാടാൻ തുടങ്ങി.....

❤️❤️❤️❤️❤️❤️

\"എത്രയോ ജന്മമായി 
നിന്നെ ഞാൻ തേടുന്നു....
മ്മ് മ്മ്മ് മ്മ്......

അത്രമേൽ ഇഷ്ടമായി 
നിന്നെയെൻ പുണ്യമേ
മ്മ് മ്മ്മ് മ്മ്......

ദൂര തീരങ്ങളും
മൂക താരങ്ങളും 
സാക്ഷികൾ....
മ്മ് മ്മ്മ് മ്മ്...... 

എത്രയോ ജന്മമായി 
നിന്നെ ഞാൻ തേടുന്നു....
മ്മ് മ്മ്മ് മ്മ്.....

അത്രമേൽ ഇഷ്ടമായി 
നിന്നെയെൻ പുണ്യമേ....... 
മ്മ് മ്മ്മ് മ്മ്......

❤️❤️❤️❤️❤️❤️

അത്രയും പാടി കഴിഞ്ഞപ്പോൾ തന്നെയും കീടുവിനെയും  റാഗ് ചെയ്തവർ കൈ അടിക്കുകയാണ്...... 

അവിടെ ഉണ്ടായിരുന്ന 7 പേരും തന്നെ പ്രശംസിച്ചു..... 

അവൾക്ക് ആകെ എന്തൊക്കെയോ പോലെ തോന്നി..... 

\"ഇനി ഞങ്ങൾ പൊക്കോട്ടെ \" 
അവളുടെ ദയനീയമായ ചോദ്യം കേട്ട് അവർക്കു പിന്നെ അവരെ അവിടെ നിർത്താൻ തോന്നിയില്ല... 

പൊക്കോളാൻ പറഞ്ഞു വിട്ടു.... 

പോകുന്ന വഴിക്ക് അവൾ അവനെ തിരിഞ്ഞു നോക്കാനും മറന്നില്ല അവൾ നോക്കുമെന്ന പ്രതീക്ഷയിൽ അവനും......


❤️❤️❤️❤️❤️❤️

ആ പാട്ട് മുഴങ്ങിയത്  ആ ഇടനാഴിയിൽ അല്ല എന്ന് അവനു  തോന്നി...  അവന്റെ ഹൃദയത്തിലേക്ക് ആണ് എന്ന് അവനു 
തോന്നി.....  അവളെ കാണാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു....... 
ഈ love at first sight എന്നൊക്കെ പറയില്ലേ അത് തന്നെ.....

പ്രിയ സൂർത്തുക്കളെ അങ്ങനെ നമ്മുടെ കഥാനായകനും  പ്രേമത്തിന്റെ ചെറിയ അസ്കിത തുടങ്ങിയോ എന്ന് ഒരു ചെറിയ സംശയം....... കാത്തിരിക്കാം എന്താവുമോ എന്തോ...... 

❤️❤️❤️❤️❤️❤️

\"ആതിര വിശ്വൻ \" 
അവളുടെ പേര് വിളിച്ചത് കേട്ടു കൊണ്ടാണ്  അവർ ക്ലാസ്സിൽ കേറിയത്....  ചാടി കേറി പ്രേസേന്റ് മിസ്സ്‌ എന്ന് പറയുകയും ചെയ്തു...... 

അത് ആരാണപ്പ
എന്നുള്ള രീതിയിൽ എല്ലാവരും ക്ലാസ്സിന്റെ പുറത്തേക്ക് നോക്കി....  അതാ നിൽക്കുന്നു നമ്മുടെ നായികയും വാലും..... 

(  തുടരും )


അഭിപ്രായം അറിയിക്കണേ...

സ്നേഹപൂർവ്വം , 

 ആമി



ചെകുത്താനെ സ്നേഹിച്ച മാലാഖ

ചെകുത്താനെ സ്നേഹിച്ച മാലാഖ

3.7
1821

ചെകുത്താനെ സ്നേഹിച്ച മാലാഖ   ❤️  3 അടുത്ത് ചെന്ന് നോക്കിയപ്പോൾ അല്ലെ അച്ചുവിന്റെയും കീടു വിന്റെയും കിളി പോയത്.......... പോയ കിളികളെ മിട്ടായി തരാം എന്ന വ്യാജ  പരസ്യത്തിനോടുവിൽ  തിരിച്ചു തലേലോട്ട് തന്നെ കയറ്റി.... \" എന്താടി  നിന്നാലോജിക്കുന്നത്  ???  \" സുന്ദരി ചേച്ചിയുടെ ചോദ്യം കേട്ടാണ്  അവർ സ്വപ്‍നത്തിൽ നിന്ന് ഉണർന്നത്..... \" ഒന്നുമില്ല ചേച്ചി \" \" എന്താ നിങ്ങളുടെ പേര് ??  \" കൂട്ടത്തിൽ  ഒരുത്തി ചോദിച്ചു. \" ഞാൻ  ആതിര.....  ഞാൻ  കീർത്തന.... \"\" നിനക്ക് പാട്ടു പാടാൻ അറിയാവോ ??? \"അവിടെ ഉണ്ടായിരുന്ന അച്ചുവിനെയും അവൾ തിരിച്ചും  നോക്കിക്കോണ്ടിരുന്ന