ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 4
ദാണ്ടെ നിക്കണു നമ്മുടെ അച്ചുവും വാലും.....
\" MAY I GET IN MISS ??? \"......
, ആദ്യ ദിവസം അല്ലെ ഒട്ടും കുറക്കണ്ടന്ന് അവളും വെച്ച്.....
\"yes, come in.....
why are you late ?? \".......
\"അത് പിന്നെ മിസ്സേ അവിടെ.... റാ... റാ.... റാഗിംഗ് \"
വിറച്ചു വിറച്ചു കീടുവാണ് ഉത്തരം പറഞ്ഞത്.....
\" ഓ വന്നതേ പണികിട്ടിലെ..... സാരമില്ല.
ആട്ടെ, എന്താ നിങ്ങളെ കൊണ്ട് അവർ ചെയ്യിപ്പിച്ചത് ?? \"
\" അത് എന്നെകൊണ്ട് കവിതയും ഇവളെ കൊണ്ട് പാട്ടും\"
\"ആഹാ താൻ പാടുവോ ?? എന്നാ ഒന്ന് പാടിക്കെ.... ഞങ്ങൾ ഒക്കെ ഒന്ന് കേക്കട്ടെ...... \"
ദൈവമേ പിന്നേം ജനത എക്സ്പ്രസിന്റെ മുമ്പിൽ ആണല്ലോ തല വെച്ചത് എന്നോർത്തു അവൾക്ക് സങ്കടം തോന്നി.
അവളുടെ അവസ്ഥ മനസിലാക്കിയിട്ടെന്നവണ്ണം കീടു ചാടി കയറി പറഞ്ഞു....
\" മിസ്സേ അവൾക്ക് ചെറിയ തലവേദന ആയിരുന്നു. അതിന്റെ ഇടയിൽ ആണ് അവർ പാടാൻ നിർബന്ധിച്ചത് \"
\" ആഹ് സാരമില്ല അന്നാൽ പാടണ്ട കയറി ഇരുന്നോളു. ഇന്ന് എന്തായാലും ഉച്ച വരെ ഒള്ളു , അതുകൊണ്ട് നമുക്ക് ആ ചടങ്ങ് അങ്ങ് നടത്താം..... \"
എന്ത് ചടങ്ങ് എന്ന രീതിയിൽ എല്ലാവരും പരസ്പരം നോക്കി നിൽക്കുവാ....
\" SELF INDRO \"........... 😄
മിസ്സ് പറയുന്നത് കേട്ട് പെൺകുട്ടികളിൽ പലർക്കും നാണമോ തളർച്ചയോ ഒക്കെ പ്രത്യക്ഷപെട്ടു......
\" അന്നാൽ നിങ്ങള് തന്നെ തുടങ്ങിക്കോളു \"
ആതിരയെയും കീർത്തനയെയും നോക്കി മിസ്സ് പറഞ്ഞു നിർത്തി...........
\" ഞാൻ ആതിര വിശ്വൻ
എന്റെ വീട് ചെമ്പ് മുക്കിലാണ്.
വീട്ടിൽ അച്ഛൻ അമ്മ ഏട്ടൻ പിന്നെ ഞാൻ.
അച്ഛൻ വിശ്വൻ കൃഷി ഓഫീസർ ആണ്.
അമ്മ ദേവി ടീച്ചർ ആണ്.
ഏട്ടൻ ആരവ് ഇന്ത്യൻ ബാങ്കിൽ മാനേജർ ആണ്. \"
\"ഞാൻ കീർത്തന രാജീവ്
എന്റെ വീട് കൊച്ചുപടിക്കൽ ആണ്.
വീട്ടിൽ അച്ഛൻ അമ്മ അനിയൻ പിന്നെ ഞാൻ.
അച്ഛൻ രാജീവ് ഡോക്ടർ ആണ്.
അമ്മ ലക്ഷ്മി വീട്ടമ്മ ആണ്.
അനിയൻ കാർത്തിക് +1 വിദ്യാർത്ഥി ആണ്. \"
പിന്നെ ഓരോരൂത്തർ ആയി പരിചയപ്പെടുത്തി
ദേവിക....... 😍
വിഷ്ണു ....... 😍
അനഖ .......😍
ജോയൽ..... 😍
അമൽ ....... 😍
സോണിയ ....... 😍
ടീന ....... 😍
അലക്സ് ....... 😍
അനു ....... 😍
മെൽവിൻ ....... 😍
ഡൽന....... 😍
അശ്വതി..... 😍
ശ്രീരാഗ് ....... 😍
ഹർഷ ....... 😍
ഇഷ്ടം പോലെ ആൾക്കാർ.....
64 പേര് പഠിക്കുന്ന ക്ലാസ്സ്....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
\"ഇനി ഇന്ന് ഒന്നും ഇല്ല. നിങ്ങൾക്ക് പോകാം പിന്നെ എന്റെ പേര് ശ്രീജ നിങ്ങളുടെ H. O. D ആണ്.....
അപ്പൊ നാളെ കാണാം\"......
\"ശെരി മിസ്സ് \"
കാക്ക കൂട്ടിൽ കൈ ഇട്ടതു പോലെ കാക്കിരി പീക്കിരി ശബ്‌ദം........
അതിനിടയിൽ അച്ചുവും കീടുവും മൂവർ സംഘം ആയി.... അവരുടെ ഇടയിലേക്ക് വന്ന മാലാഖ ആയിരുന്നു Angel Rose......
നല്ല ഒന്നാന്തരം അച്ചായത്തി.....
[ നില്ല് നില്ല്.... ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ഇതായിരിക്കും ഈ കഥയിലെ മാലാഖ എന്ന്😄😄..... അല്ലാട്ടോ..... അത് നമ്മടെ പാവം അച്ചു 💙തന്നെ ആണുട്ടോ..... അവളെ വിട്ടൊരു കളിയില്ല മാഷേ നമുക്ക് ]
അപ്പൊ ഇനി ബാക്കി തുടങ്ങാം അല്ലെ.....
❤️❤️❤️❤️❤️❤️❤️
അങ്ങനെ ആദ്യ ദിവസം വല്യ കുഴപ്പം ഇല്ലാതെ കടന്നുപോയി......
പിറ്റേന്ന് അമ്മേടെ സരസ്വതിയും കേട്ടാണ് അച്ചു പള്ളിയുറക്കം കഴിഞ്ഞ് ഏറ്റത്.......
\" അച്ചു...... ഒന്ന് എക്കെഡി പോത്തേ..... എന്നാ ഉറക്കം ആണ്.... എടി പെണ്ണെ ഒന്ന് കുളിച്ചു കോളേജിൽ പോടീ......\"
\"എന്നെ എന്താ വെല്ലോ തവിടും കൊടുത്ത് വാങ്ങിതാണോ ?? \"
\"ദേ എന്നോട് മെക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ പെണ്ണെ നീ വിവരം അറിയും \"
\"ഓഹ് പിന്നെ എന്നോട് മെക്കിട്ട് കേറണതോ ??? \"
\" എടി ഞാനാണോ നീയാണോ അമ്മ ???? \"
\"അമ്മ\"
\"അന്നാൽ എന്റെ മക്കള് പോയി കുളിച്ചേ..... പോടീ \"
\"എന്റെ ദൈവമേ ആരാണാവോ രാവിലെ എഴുന്നേറ്റ് കുളിക്കണം എന്ന രീതി കണ്ടുപിടിച്ചത്.... അവനെ എന്റെ കൈയിൽ കിട്ടിയാൽ അവൻ ഉടലോടെ മേളിലോട്ട് പോകും.... കോപ്പ്...... എന്തിനാണോ എത്ര വേഗം ക്ലാസ്സ് തുടങ്ങിയത് \"........
കുളികഴിഞ്ഞു വന്നപ്പോൾ അവൾ ഇടാൻ ആയി അവിടെ എടുത്ത് വെച്ച ചുരിദാറിലേക്ക് ഒന്ന് നോക്കി.... ഇളം പച്ച കളറിൽ ഗോൾഡൻ വർക്സ് ഉള്ള ഒരു അതിമനോഹരം ആയ ഒരു ചുരിദാർ... അവളെ അപ്പോൾ കണ്ടാൽ തനി നാടൻ ലുക്ക് ആണ്.... അത് അവളുടെ പ്രിയപ്പെട്ട അപ്പുവേട്ടന്റെ സമ്മാനം ആണ്. അതുകൊണ്ട് അവൾ അങ്ങനെ അത് ഉടുത്തു ആരും കണ്ടിട്ടില്ല..... പിന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട ജിമിക്കി കമ്മലും ഒരു കുഞ്ഞി മാലയും പിന്നെ ഒരു നൈസ് ചെയിനും വാച്ചും ഇട്ടു..... അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സാധനം കൂടെ ഉണ്ട്........ ഒരു വെള്ളക്കൽ മൂക്കുത്തി.... തീരെ കുഞ്ഞാണെങ്കിലും അവളുടെ മുഖത്തിന് അതൊരു പ്രത്യേക ഭംഗിയാണ്..........
❤️❤️❤️❤️❤️❤️❤️
അവളെ പറ്റി കൂടുതൽ ഒന്നും അറിയില്ലല്ലോ..... കാണാൻ നല്ല രസമാണ്... അവളുടെ ചിരിക്ക് ചിലപ്പോൾ എല്ലാ പ്രശ്നങ്ങളെയും മാറ്റാൻ നല്ല കഴിവാണ്..... പിന്നെ ഇരു നിറം ആണെങ്കിലും ഇഷ്ടം പോലെ ആൺകുട്ടികൾ അവളുടെ പുറകെ ചെന്നിട്ടുണ്ട്. എന്നിട്ടും അവൾ ആരുടേയും വലയിൽ വീണിട്ട് ഇല്ല.... വീട്ടിൽ പ്രേമത്തിന് എതിർ ഒന്നും ഇല്ലെങ്കിലും അവൾക്ക് താല്പര്യം ഇല്ല....
അതിനു പിന്നിൽ വേറെ ചില കാര്യങ്ങൾ ഉണ്ട്....
❤️അവൾ പ്രേമിക്കുന്ന ആൾ അവളെ കെട്ടണം❤️
❤️ ആദ്യ പ്രണയം കല്യാണത്തിൽ അവസാനിക്കണം❤️
️ എന്ന് അവൾക്ക് നിർബന്ധം ആണ്....
❤️സ്നേഹിച്ചാൽ ചങ്ക് പറിച് കൂടെ നിൽക്കണം അല്ലാണ്ട് വീട്ടിൽ സമ്മതിക്കില്ല.... അല്ലെങ്കിൽ കാസ്റ് ശരിയല്ല.... എന്നിങ്ങനെ പറയുന്നവരെ അച്ചുവിന് കണ്ണേടുത്താൽ കണ്ടൂടാ.... അതോണ്ടാ അവൾ ഇത് വരെ പ്രേമിക്കാത്തത്......
അവൾക്ക് താല്പര്യം ഇല്ല അതന്നെ കാര്യം....
ഏകദേശം അവളുടെ സ്വഭാവം മനസിലായിട്ടുണ്ടാകുമല്ലോ ലെ.........
❤️❤️❤️❤️❤️❤️
\"എന്താടി രാവിലെ തന്നെ\"
\"അപ്പുവേട്ടാ ഈ അമ്മ എന്നെ വഴക്ക് പറയുവാ.....എന്നെ തവിടു കൊടുത്ത വാങ്ങിയെന്ന് അമ്മ പറഞ്ഞു\"....
രാവിലെ ചായ കുടിക്കുന്ന അച്ഛനും ഏട്ടനും ഇടയിലേക്ക് അവൾ പരാതി പെട്ടി തുറന്നു.....
\"എന്തിനാ അമ്മേ ആ പാവത്തിനെ വഴക്ക് പറയുന്നേ....എഴുന്നേൽക്കാൻ ഇത്തിരി താമസിക്കും എന്നലേ ഒള്ളു അത് സാരമില്ല\".....
\"എല്ലാത്തിനും വളം വെച്ച് കൊടുക്കാൻ ഒരു അച്ഛനും ഏട്ടനും\"....
\"എന്തിനാ അവളെ വഴക്ക് പറയുന്നേ ദേവി.....
അവൾ ഇപ്പഴും എന്റെ കുഞ്ഞാ 😘😘..... അല്ലേടാ \"
\"അതെ അച്ഛാ.... എന്റെ പൊന്നച്ഛൻ.....
ഉമ്മ😘😘😘😘.....
അച്ഛാ അമ്മേ ഏട്ടാ പോവാണേ\"......
\"സൂക്ഷിച്ചു പോണേടാ\".....
\"ശരി ഏട്ടാ\".........
❤️❤️❤️❤️❤️❤️❤️❤️
കോളേജിൽ ചെന്ന് ക്ലാസ്സിലേക്ക് കയറിയപ്പോൾ അവൾ ഓടിച്ചെന്നു അമ്മുവിനെ കെട്ടി പിടിച്ചു
(angel n അവർ ഇട്ട പേരാണ് അമ്മു )........
\"എന്നതാ മോളുസേ ഒരു കെട്ടിപിടുത്തം\"
\"ഒന്നുല്ല ചുമ്മാ \"
അങ്ങനെ ആദ്യത്തെ 3 hour കഴിഞ്ഞ് അവർ പുറത്തിറങ്ങി.....
കാന്റീൻ എന്ന് കണ്ടതോടെ അച്ചുവിന്റെ കണ്ട്രോൾ പോയി.....
ഓടി അങ്ങോട്ട് കയറി....
\"ചേട്ടാ, ഊണ് തയ്യാറായി എങ്കിൽ 3 പേർക്ക് തന്നോളൂട്ടോ\"
അവളുടെ വർത്തമാനം കേട്ട് ക്യാന്റീനിലെ ഗോപി ചേട്ടന് വരെ ചിരി വന്നു....
അങ്ങനെ അവർ പയങ്കര കൂട്ടായി.....
❤️❤️❤️❤️❤️❤️
അപ്പോഴാണ് ആ പൂച്ചകണ്ണൻ ആ വഴി വന്നത്...... അച്ചുവിനെ കണ്ടതും അവൻ അവിടെ ഫ്ലാറ്റ്.... ദാണ്ടെ നിൽക്കണു ഒറ്റ മരത്തേൽ കുരങ്ങ് കയറിയത് പോലെ.......
അവളെ കണ്ടതും അവൻ അങ്ങോട്ട് ഓടി കയറി.....
\" എടൊ തന്റെ പാട്ട് നല്ലതായിരുന്നു..... പിന്നെ അവിടെ വെച്ച് ദേഷ്യപെട്ടതിൽ സോറി......\"
\"അത് കുഴപ്പില്ല ഏട്ടാ...അത് ഞാൻ അപ്പോഴേ വിട്ടു \"
\"എടൊ can be frnds ???? \"
\"ആയിക്കോട്ടെ ഏട്ടാ..... എന്താ ഏട്ടന്റെ പേര് ??? \"
അറിയാനുള്ള കൗതുകം കൊണ്ട് അവൾ ചോദിച്ചു.
\" ദേവജിത്ത്.....
ദേവജിത്ത് മേനോൻ \"
\"ആഹ് ശരിയേട്ടാ ഞങ്ങൾ പൊക്കോട്ടെ ക്ലാസ്സ് തുടങ്ങാൻ സമയായി\"........
\"എന്നാ ശരി വിട്ടോ\"
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതേ അവൻ വിളിച്ചു....
\" ആതിര, തന്നെ ഇനി ആരേലും എന്തേലും പറഞ്ഞാൽ താൻ
ദേവജിത്തിന്റെ ആളാണെന്ന് പറഞ്ഞാൽ മതി \".....
\"ആം പൊക്കോട്ടെ ഞാൻ \"
\"ശരി \"
❤️❤️❤️❤️❤️
ആ കോളേജിലെ ഒട്ടുമിക്ക പെൺകുട്ടികളുടെ ആരാധന പുരുഷൻ ആണ് ദേവജിത്ത്.... അവിടുത്തെ പെൺകുട്ടികൾ പലരും അവനെ പ്രൊപ്പോസ് ചെയ്തിട്ടും അവൻ നിന്നില്ല.....
എല്ലാവരെയും പോലെ അവനു പ്രേമിച്ചു നടക്കാൻ ഒന്നും ഇഷ്ടമല്ല.... എന്നിട്ടും ആ ജിമിക്കിക്കാരി അവന്റെ ഹൃദയത്തിലേക്ക് കടന്നു കയറി.... അവൾ പോലും അറിയാതെ...........
(തുടരും)
അഭിപ്രായം പറയണേ....
ചെകുത്താനെ സ്നേഹിച്ച മാലാഖ
ചെകുത്താനെ സ്നേഹിച്ച മാലാഖ ❤️ 5 \"എടി കീടുവേ , ആ പറഞ്ഞതിൽ എന്തോ ഇല്ലേടി ???? \" \"എന്തിനാടി ??? \" \"അല്ലെടി ദേവജിത്തിന്റെ ആളാണെന്നു പറഞ്ഞതിൽ \" \"ഒന്ന് പോടീ പെണ്ണെ ആ ചേട്ടൻ നല്ല അർത്ഥത്തിൽ വെല്ലോം പറഞ്ഞതിന് അതിന്റെ എഴുതാപ്പുറം വായിക്കാൻ നിനക്ക് വെല്ലോ കൃമി കടിയും ഉണ്ടോ ? . ദേ അച്ചു ഇത് കേൾക്കണ്ട എന്നാൽ ഇന്ന് ഇവിടെ കൊലപാതകം നടക്കും \"\"ആരടെ ??? \"നിഷ്കു ഭാവത്തിൽ അമ്മു ചോദിച്ചു \"നിന്റെ അമ്മേടെ നായരുടെ.... ഒന്ന് പോടീ കോപ്പേ..... \"\"സബാഷ് 😄😄 \"\"വാ നമുക്ക് പോകാം അവളെ അവടെ തനിച് നിർത്തിയെക്കുവല്ലേ.... പാവത്തിന് സംശയം തോന്നണ്ട \"അച്ചുവിനെ ലൈ