Aksharathalukal

ലയനം


          ലയനം
-------------------------------------

എന്റെ ഭാര്യക്ക് ഒരു ആധ്യാത്മിക ഗുരുവുണ്ട്. ഗുരുവിന്റെ ഉപദേശം ഭഗവത് നാമജപത്തിലൂടെ സായൂജ്യം നേടുക എന്നതാണ്.ജപത്തിന്റെ എണ്ണമെടുക്കാൻ ജപമാലയുണ്ട്. ജപമാലയിൽ 108 മുത്തുകളുണ്ട് (beads).ഒരു ദിവസം ചുരുങ്ങിയത് 16 മാലകൾ ജപിക്കണം. ഓരോ ദിവസവും ജപത്തിന്റെ എണ്ണം കൂട്ടിക്കൂട്ടി 108, 1008, 1008 എന്നീ എണ്ണങ്ങളിലേക്കെത്തണം. അപ്പോൾ ഭഗവാനുമായി ലയനമുണ്ടാവും.

അതിനാൽ എന്തു ചെയ്യുമ്പോഴും ജപിച്ചു കൊണ്ടിരിക്കും. കൈ \'ഫ്രീ\'യാണേൽ മാലയിലെ മുത്തുകളും ഉരുട്ടും. അതു ചിലപ്പോൾ വെള്ളമടിക്കാൻ മോട്ടറിട്ടിട്ടും ഇൻഡക്ഷൻ കുക്കറേൽ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടും ആകും. അപ്പോൾ
കറണ്ടു ഭഗവാൻ അനുഗ്രഹം മുടങ്ങാതെ എനിക്ക് ബില്ലിന്റെ കൂടെ തരും.

രാത്രി ഉറങ്ങാതെ ജപമാണ്. ജപത്തിന്റെ അവസാനം ക്ഷീണിച്ച് തളർന്ന് ഉറക്കം കണ്ണിൽക്കയറി, കൺപോളകൾ അടഞ്ഞു പോകും. അപ്പോൾ ഇരിക്കുന്നിടത്തിരുന്ന് കുറേ ഉറങ്ങും. ഈ അവസ്ഥയെ ഭഗവാനിൽ ലയിച്ചതാണെന്ന് ഗുരു പറഞ്ഞ് മനസ്സിലാക്കിച്ചിട്ടുണ്ട്. സ്വന്തമായി ചെയ്യേണ്ട കർമങ്ങളും ഉത്തരവാദിത്തങ്ങളും ചെയ്തതിനുശേഷം ആരെയും ദ്രോഹിക്കാത്ത വിധത്തിൽ ഭജനമായാൽ കുഴപ്പമില്ല.

എന്റെ പല വിദ്യാർധികൾക്കും പാഠപുസ്തകം തുറന്നാൽ മിനിറ്റിനുള്ളിൽ ലയനം സാധ്യമായിരുന്നു. ഈ അവസ്ഥ ചിലർക്ക് ലഹരിയിലൂടെയാകാം മറ്റു പല രീതികളലുടെയുമാകാം. ഇവിടെ നാമജപത്തിന്റെ അവസാനഘട്ടമായെന്നു മാത്രം. 

യഥാർഥത്തിൽ ഈ മയക്കവും ഉറക്കവുമല്ലേ ഏറ്റവും വലിയ അനുഗ്രഹം?
നമ്മുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെത്തന്നെയല്ലെ, ചൂഷണം ചെയ്യപ്പെടുന്നത്.

വാർദ്ധക്യകാല പെൻഷൻ

വാർദ്ധക്യകാല പെൻഷൻ

5
175

കൂട്ടം തെറ്റിയ ചിന്തകൾ - ഭാഗം 4                     പെൻഷൻ  -------------------------------------------------------------കഴിഞ്ഞ പത്തുപന്ത്രണ്ടു മാസങ്ങളായി വാർദ്ധക്യ പെൻഷനുകളും ക്ഷേമപെൻഷനുകളും കൃത്യമായി വിതരണം ചെയ്യപ്പെടുന്നല്ല. തുച്ഛമായതെങ്കിലും 1600 രൂപയിൽ പ്രതീക്ഷവെച്ച് ജീവിക്കുന്ന പതിനായിരങ്ങൾ ഇവിടെയുണ്ട്. പ്രായം ചെന്ന് വരുമാനമാർഗങ്ങളില്ലാതെ, ഈ പെൻഷൻ തുക കൊണ്ട് ജീവിക്കുന്നവർക്ക് വലിയ ആശ്വാസമായിരുന്നു 1600 രൂപ.അതുപോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഏതു ഭരണനേട്ടത്തെപ്പറ്റിയാണ് പ്രസംഗിക്കുന്നത്? തങ്ങളുടെ ഭരണ നേട്ടങ്ങളെ വിളിച്ചു പറയുന്ന പരസ്യം കണ്ടിട്ടോ, പൊതുയോഗത്തിനും ജാഥയ്