Aksharathalukal

വൈഗ

രചന : BIBIL T THOMAS

അസ്തമയ സുര്യനെ നോക്കി ആ കടൽ കരയിലെ ബഞ്ചിൽ ഇരുന്നപ്പോൾ അവന്റെ മനസ് രണ്ട് വർഷം പിന്നിലേക്ക് പോയി.... ഇപ്പോളും കണ്ണ് നനക്കുന്ന ഓർമയിലേക്ക്.....

കമ്പനി ജോലിയുടെ ഭാഗമായി ഓഫീസിൽ എത്തിയപ്പോ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്... ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടമായ പെൺകുട്ടി അന്ന് ആ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഞാൻ അവളുടെ നമ്പർ   മേടിച്ചു.... 
മനസ്സിൽ ആ  മുഖം നിറഞ്ഞ നിമിഷം ഞാൻ അവൾക്ക് മെസ്സേജ് അയച്ചു..

\"ഹായ്... മനസ്സിലായോ....\"
 മെസ്സേജ് അയച്ച് ഞാൻ കുറച്ച് നേരം കാത്തിരുന്നു....
ഒടുവിൽ അവൾ മനസിലായി എന്ന് റിപ്ലൈ തന്നു.... പിന്നെയും ഒരുപാട് മെസ്സേജ്  അയച്ചു.... എപ്പോളും ആ ഒരുവൾ മാത്രം നിറഞ്ഞു നിന്നു മനസ്സിൽ.... ഒറ്റ ദിവസം കൊണ്ട് ഇങ്ങനെ മനസ്സിൽ കയറുവോ എന്ന് ചോദിച്ചാൽ അറിയില്ല.... പക്ഷേ... എന്തോ ഇഷ്ടമായി....

ഒടുവിൽ പരിചയപ്പെട്ട രണ്ടാം ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു..... ഒന്നും മിണ്ടാതെ പോയവൾ പിന്നീട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.....

അവിടെന്ന് പിന്നീട് അങ്ങോട്ട് കഥകളിലൂടെ ഒക്കെ വായിച്ച് അറിഞ്ഞ സ്നേഹം അനുഭവിക്കുകയായിരുന്നു..... 
ഓഫീസിൽ... വീട്ടിൽ വന്നാൽ നേരം പുലരുവോളം ഫോണിലൂടെ.... അങ്ങനെ ഞങ്ങൾ മത്സരിച്ച് പ്രണയിച്ചു ..... ഒരുപാട് പ്ലാൻ ചെയ്തു....


പക്ഷേ.... ആ ചാറ്റുകളുടെ സമയവും എണ്ണവും കുറഞ്ഞു വരാൻ തുടങ്ങിയത് എന്ന് മുതൽ ആണെന്ന് അറിയില്ല.... 

ഒടുവിൽ.....
അന്ന് എന്റെ പിറന്നാൾ ദിനത്തിൽ അവൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സമ്മാനം തന്നു....

\" എടാ.... ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.... നമ്മൾക്ക് ഈ ബന്ധം നിർത്താം.... എനിക്ക് ഇനി ഇത് മുമ്പോട്ട് കൊണ്ടുപോകാൻ താല്പര്യം ഇല്ല... \"

ഇടുത്തി പോലെ ഉള്ള വാക്കുകൾ ആയിരുന്നു എനിക്ക് അത്....

\"എന്ത് പറ്റി.. ഇപ്പൊ ഇങ്ങനെ തോന്നാൻ...\"

\"കൂടുതൽ എന്നോട് ഒന്നും ചോദിക്കരുത് ആദി... നിന്നെ ഇഷ്ടമല്ലാഞ്ഞിട്ട് അല്ല... ഒരുപാട് ഇഷ്ടം ആയിട്ട് തന്നെയാ..... പക്ഷേ.... അത് ഒരിക്കലും നടക്കില്ല ആദി...
ഞാൻ പോകുവാ ഇനി എന്നേ വിളിക്കാനോ മെസ്സേജ് അയക്കനോ ശ്രമിക്കരുത്......\"

അത്രയും പറഞ്ഞു അവിടെ നിന്ന് എനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ പോയവളെ നോക്കിയ എന്റെ കണ്ണുകൾ നിറഞ്ഞു വന്ന കണ്ണുനീർ ആ കാഴ്ച്ച മൂടി കളഞ്ഞു....

പിന്നീട് ഒന്നിനോടും ഒരു താല്പര്യം ഇല്ലാതെ ആയി.... ചെയുന്ന ജോലിയിൽ പോലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ വന്ന നിമിഷം ആ ജോലിയും ഉപേക്ഷിച്ച് ആണ് നാട്ടിൽനിന്നും ദൂരെ ഉള്ള ഇവിടേക്ക് വന്നത്....
അപ്പോളും എന്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായി.... എന്തിന് അവൾ എന്നേ വിട്ട് പോയി എന്ന്....

ഇവിടെ വന്ന് പുതിയ ജോലിയിൽ കയറിയപ്പോ പുതിയ കൂട്ട് കിട്ടിയപ്പോളും ആ ഒരു ചോദ്യം മാത്രം മനസ്സിൽ നിന്നു....
ആ ചോദ്യത്തിന് ഉള്ള ഉത്തരം എനിക്ക് നൽകിയത് ആ വലിയ ഹോസ്പിറ്റൽ മുറിയാണ്... രക്ഷപെടാൻ സാധ്യത വളരെ കുറവുള്ള ഒരു രോഗിയായി.... തിളക്കം നഷ്ട്ടപെട്ട കണ്ണുകളോടെ കിടക്കുന്നവളെ....

രോഗവിവരം അറിഞ്ഞപ്പോൾ എന്റെ നല്ല ഭാവിക്ക് വേണ്ടി എന്നിൽ നിന്ന് ഒഴിഞ്ഞു പോയവൾ... വേദനകൾ സഹിച്ചവൾ..... ഒരിക്കൽ കൂടെ അവളെ നഷ്ടപ്പെടാൻ. എനിക്ക് കഴിയില്ലായിരുന്നു....

\"ആദി.... നമ്മുക്ക് പോയാലോ.........\"

അവളുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്ന് ഉയർത്തി....

\"മം.... പോകാം...\"...

അവളെ ഇനിയും നഷ്ട്ടപെടാൻ പറ്റില്ലായിരുന്നു അവന്.... ഒടുവിൽ അവന്റെ സ്നേഹത്തിന് മുന്നിൽ ആ മാറാ രോഗം തോറ്റുപോയപ്പോൾ അവൻ അവന്റെ പെണ്ണിന്നെ സ്വന്തമാക്കി.. ഒടുവിൽ അവസാനമായി പിരിഞ്ഞ അതെ കടലിനെ സാക്ഷിയാക്കി... അവർ വീണ്ടും ഒന്നായി
അവന്റെ നെഞ്ചോരം ചേർന്ന് അവൾ പുതിയ യാത്ര ആരംഭിച്ചു.....

   ആദിയുടെ മാത്രം വൈഗയായി.......